വി.ഐ.എം.എച്ച്.എസ്സ്. പല്ലശ്ശന/അക്ഷരവൃക്ഷം/ഭയപ്പെടേണ്ട ജാഗ്രതമതി

Schoolwiki സംരംഭത്തിൽ നിന്ന്
ഭയപ്പെടേണ്ട ജാഗ്രതമതി

ആദ്യം വന്നത് നിപതന്നെ
പിന്നീടാണെങ്കിൽ കൊറോണയും
ഈ ജന്മം ഇങ്ങനെയാണെങ്കിൽ
ഇനിയൊരുജന്മംസ്വപ്നമായിതീരുമോ

വട്ടത്തിൽ വരയുള്ളവൈറസ്ണെങ്കിൽ
കൊറോണക്ക് കാരണമോ
ഇതിനുള്ളപരിഹാരമെന്തെന്നറിഞ്ഞുടാ
ചുമയായ് വന്നു പിൻതുടർന്നു

ഒരു ചെറുപനിയായ്വന്നുചേർന്നു
മരണത്തെവെല്ലുന്ന രോഗമായി
വിദ്യാലയവും പരീക്ഷയുമെല്ലാം
അങ്ങ് ദൂരെ പോയ്മറഞ്ഞിരുന്നു

ഓഗിയും പ്രളയവും വന്നതെല്ലാം
കരുതലായ്കൈകോർത്തതൊർമയില്ലേ
ആദ്യംവിതച്ചത് ചൈനയിൽ തന്നെ
പിന്നീടാണ് കേരളത്തിൽ

ധീരരായ് കരുതലായ് ഭീകരവാതിയെ
എങ്ങുമെന്നില്ലാതെ നാം തുരത്താം
കോറേണക്ക് മരുന്നുകളില്ല
ആരോഗ്യമുണ്ടെങ്കിൽ രക്ഷപ്പെടാം

ആബുലൻസ് എത്തുന്നു വേഗം വേഗം
നമ്മളെ രക്ഷിച്ചു കൊണ്ട് പോകാൻ
സ്വയജീവൻമരണത്തിലായ്ത്തികൊണ്ട്
നമ്മളെ രക്ഷിച്ച ധീരരാണ്

കൊറോണയെ നേരിടുവാൻ
കൈയും മുഖവും കഴുകിടാനാം
തൂവാലകൊണ്ട് മുഖം മറക്കാം
യാത്രക്കൾ പലതുമിന്നൊഴുവാക്കിടാം

ആരോഗ്യവകുപ്പിനെ അനുസരിക്കാം
കോറോണയെ മറികടക്കാം
അരോഗ്യമായുസും വീണ്ടെടുക്കാം

നിവേദിത.എം
6.A. വി.ഐ.എം.എച്ച്.എസ്സ്. പല്ലശ്ശന
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത