വി.എ.യു.പി.എസ്. കാവനൂർ/Activities /ഹിരോഷിമ ദിനം, .

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഓഗസ്റ്റ് 6 - ഹിരോഷിമ ദിനം

ലോകത്ത് ആദ്യമായി യുദ്ധത്തിനിടയിൽ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു ഓഗസ്റ്റ് 6. ഹിരോഷിമയെന്ന ജപ്പാനിലെ ഒരു കൊച്ചുനഗരം ലോകചരിത്രത്തിൽ ഇടംപിടിച്ച ദിനം. രണ്ടാം ലോക മഹായുദ്ധത്തിലാണ് അമേരിക്കൻ പട്ടാളം 1945 ഓഗസ്റ്റ് ആറിന് ഹിരോഷിമയിൽ ആദ്യ അണുബോംബ് പ്രയോഗിച്ചത്. ഹിരോഷിമയുടെ ചരിത്രം തന്നെ തിരുത്തിയെഴുതിയത് രണ്ടാം ലോകമഹായുദ്ധമായിരുന്നു.

അച്ചുതണ്ട് ശക്തികളിൽ ഒരു പ്രധാന രാജ്യമായിരുന്ന ജപ്പാനെ അടിയറവ് പറയാൻ സഖ്യകക്ഷികളിൽ പ്രമുഖരായിരുന്ന അമേരിക്ക കണ്ടെത്തിയ അവസാന മാർഗ്ഗമായിരുന്ന അണുവായുധ പ്രയോഗം. ഹിരോഷിമയിൽ വർഷിച്ച ലിറ്റിൽ ബോയ് എന്ന അണുബോംബ് ഏകദേശം 2,80,000 പേരുടെ മരണത്തിന് കാരണമായി. 3,90,000 മുതൽ 5,140,000 വരെ ആളുകൾ ആണവവികിരണം മൂലം പിൽക്കാലത്ത് മരിച്ചതായും കണക്കാക്കുന്നു. വികിരണത്തിന്റെ ദോഷഫലങ്ങൾ അനന്തര തലമുറകൾക്കും അനുഭവിക്കേണ്ടി വന്നു.

ഈ സംഭവത്തോടെ ആണവായുധങ്ങളുടെ പ്രഹരശേഷി മനസ്സിലാക്കിയ മറ്റ് രാജ്യങ്ങളും പരീക്ഷണങ്ങൾക്ക് മുതിർന്നു. ഇന്ത്യയുൾപ്പെടെയുളള രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ചെടുക്കുന്ന പാതയിലാണ്. ഇനിയൊരു ലോകമഹായുദ്ധം ഉണ്ടായാൽ ഒരുപക്ഷേ ഇത്തരം കൊടുംപ്രഹരശേഷിയുള്ള ആയുധങ്ങളാൽ ലോകം മുഴുവനും ചുട്ടുചാമ്പലായി ഒരു പുൽക്കൊടി പോലും അവശേഷിക്കാത്ത സ്ഥിതിവിശേഷമാകും ഉണ്ടാവുക. ഓരോ വർഷവും ഈ ദിനം ഓർമ്മിക്കേണ്ടത് ദുരന്ത അവശേഷിപ്പുകളെ സ്മരിച്ചല്ല, പകരം നാളെയുടെ ലോകത്ത് സമാധാനത്തിന്റെ ചിറകു വിരിക്കുന്ന ശുഭസൂചകങ്ങളായിട്ടായിരിക്കണം.