വി.എ.യു.പി.എസ്. കാവനൂർ/Activities

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പാഠ്യ പ്രവർത്തനങ്ങൾ

അക്കാദമിക് മാസ്റ്റർ പ്ലാൻ

ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്കുറപ്പാക്കുന്നതിനും അക്കാദമിക മികവ് വിളിച്ചോതുന്നതിനും സഹായകമായ തരത്തിൽ അക്കാദമിക മാസ്റ്റർപ്ലാൻ ഒരുക്കുവാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദ്ദേശിച്ചിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ SRG യോഗത്തിൽ വിവിധ വിഷയങ്ങളുടെ പ്ലാനുകൾ തയ്യാറാക്കുകയും പൊതുവായി അംഗീകരിച്ച് പി.ടി.എ അംഗീകാരത്തോടെ ഫൈനൽ റിപ്പോർട്ട് ആക്കുകയായിരുന്നു. അക്കാദമിക് മാസ്റ്റർ പ്ലാനിന്റെ ആക്ഷൻ പ്ലാൻ തയ്യാറാക്കി അതിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനങ്ങളാണ് ഈ അക്കാദമിക വർഷം നടപ്പാക്കുന്നത്.

വിദ്യാലയത്തിന്റെ അക്കാദമിക് മാസ്റ്റർ പ്ലാൻ ഇവിടെ നിന്ന് ഡൗൺലോഡ് ചെയ്യാം [[ ]]


വിജയഭേരി

പഠനപിന്നാക്കം നിൽക്കുന്ന കുട്ടികളെയും ഉയർന്ന നിലവാരം പുലർത്ത‌ുന്ന കുട്ടികളെയും കണ്ടെത്തി പ്രത്യേക പഠന ക്ലാസുകൾ നൽകി വരുന്നു.1 മുതൽ 9 വരെ കുട്ടികളുടെ പഠനപിന്നാക്കം മനസ്സിലാക്കി ആവശ്യമായ പരിഹാര ബോധനം നൽകി വര‌ുന്നു. കൺവീനർ -

എൽ എസ് എസ്

എൽ പി തലത്തിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തി സെപ്‌തംബർ മാസത്തോടെ പരിശീലനം നൽകിത്തുടങ്ങുന്നു. എല്ലാ വർഷവും സ്കോളർഷിപ്പിന് കുട്ടികൾ അർഹത നേടുന്നു. കൺവീനർ -

യു എസ് എസ്

യു പി തലത്തിലെ 7-ാം ക്ലാസിലെ മിടുക്കരായ കുട്ടികളെ കണ്ടെത്തി സെപ്‌തംബർ മാസത്തോടെ പരിശീലനം നൽകിത്തുടങ്ങുന്നു. എല്ലാ വർഷവും സ്കോളർഷിപ്പിന് കുട്ടികൾ അർഹത നേടുന്നു. കൺവീനർ -

പാഠ്യേതര പ്രവർത്തനങ്ങൾ

കുട്ടികളുടെ കഴിവും താത്പര്യവും തിരിച്ചറിഞ്ഞ് അവർക്കനുയോജ്യമായ പഠനാനുബന്ധ പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ഒരുക്കാറുള്ളത്.ദിനാചരണങ്ങൾ, ശില്പശാലകൾ, ക്യാമ്പുകൾ തുടങ്ങിയവ ഓരോ ക്ലബുകളുടെയും നേതൃത്വത്തിൽ നടപ്പാക്കി വരുന്നു.സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ്,സാമൂഹ്യശാസ്ത്രക്ലബ്ബ്, ഭാഷാക്ലബ്ബുകൾ ഹരിത ക്ലബ്ബ് എന്നിങ്ങനെ ക്ലബ്ബ് പ്രവർത്തനം സജീവമാണ്.ഓരോ ക്ലബ്ബിൻറയും കീഴിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.

ജൂനിയർ റെഡ് ക്രോസ്

കൗൺസിലർ:
ശ്രീ. സബീർ ബാബു പി
ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്
സ്വാതന്ത്ര്യ ദിന സന്ദേശ റാലി


അന്തര്ദേശീയ റെഡ്ക്രോസ് സൊസൈറ്റിയുടെ ഉദാത്തമായ ലക്ഷ്യങ്ങള് സാക്ഷാത്കരിക്കുന്നതിനും യുവതലമുറയില് സേവനസന്നദ്ധത , സ്വഭാവ രൂപവത്കരണം, ദയ, സ്നേഹം, ആതുരശുശ്രൂഷ, വിദ്യാഭ്യാസപ്രചാരണം എന്നീഉത്കൃഷ്ടാദര്ശങ്ങള് രൂഢമൂലമാക്കുന്നതിനും വേണ്ടി രൂപീകരിച്ചഒരുസംഘടനയാണ്ജൂനിയര്റെഡ്ക്രോസ്. ഇത് തികച്ചും ജാതി മത വര്ഗ്ഗ രാഷ്ട്രീയേതരമായും നിഷ്പക്ഷമായും പ്രവര്ത്തിക്കുന്നതാണ്. മാതൃകാ സംഘടനയെപോലെ ലോകത്തിന്റെ എല്ലാ ഭാഗത്തും ജൂനിയര്റെഡ്ക്രോസിന് ശാഖകളുണ്ട്. മഹാനായ ജീന് ഹെന്റി ഡുനാന്റിന് സോള്ഫെറിനോയുദ്ധംനല്കിയപ്രചോദനം റെഡ്ക്രോസിനു രൂപംനല്കിയെങ്കില് ഒന്നാംലോകമഹായുദ്ധകാലത്തെ മനുഷ്യക്കുരുതിയുടെ കഥ കാനഡയിലെ ബാലികാബാലന്മാരുടെ കണ്ണുതുറപ്പിക്കാന് പോന്നവയായിരുന്നു. യുദ്ധത്തില് മുറിവേറ്റു കിടക്കുന്ന ഭടൻമാരെ ശത്രു മിത്ര ഭേദം കൂടാതെ സഹായിക്കുന്ന റെഡ് ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് കുട്ടികളുടെ സംഭാവന വിലപ്പെട്ടതായിരുന്നു. ഭടന്മാർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ ആവശ്യമായ ബാന്റെജും മറ്റു വസ്തുക്കളും ശേഖരിച്ചു നൽകുവാൻ ആ കുട്ടികൾ കാണിച്ച സേവന സന്നദ്ധത മുതിർന്നവരെപ്പോലും അത്ഭുതപ്പെടുത്തി. നാളത്തെ വാഗ്ദാനങ്ങൾ ഇന്ന് സേവനത്തിന്റെ പാഠങ്ങൾ ഗ്രഹിച്ചാൽ ലോകത്തെ ദുരിത വിമുക്തമാക്കാൻ കഴിയുമെന്ന് അനുഭവ സമ്പന്നയായ ക്ലാര ബർറ്റൻ എന്ന മഹതി മനസ്സിലാക്കി. കുട്ടികളുടെ ഉത്സാഹം പ്രവർത്തന മണ്ഡലത്തിലേക്ക് തിരിച്ചു വിടാൻ വേണ്ടി 1920 ൽ അവർ ജൂനിയർ റെഡ് ക്രോസ്സിനു രൂപം നൽകി. മനുഷ്യ സ്നേഹികളായ ഉത്തമ പൗരന്മാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ് ക്രോസ്സിൻറെ അംഗങ്ങൾ ആവുന്നത് ഒരു അഭിമാനം ആയി കണക്കാക്കാം. രണ്ടായിരത്തി പതിനഞ്ചിലാണ് അരീക്കോട് ഗവൺമെന്റ് ഹൈസ്കൂളിൽ ജൂനിയർ റെഡ്ക്രോസിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് നമ്മുടെ സ്ക്കൂളിലെ160 കുട്ടികളാണ് ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളായി പ്രവർത്തിക്കുന്നത്.

ജൂനിയർ റെഡ്ക്രോസ് കൗൺസിലർ: സബീർ ബാബു പി ലഹരിവിരുദ്ധ ബോധവൽക്കരണം, സ്കൂൾ പരിസര വീടുകളിൽ ആരോഗ്യ സർവ്വെ മറ്റ് തനത് പ്രവർത്തനങ്ങൾ

സയൻ‌സ് ക്ലബ്ബ്

വിദ്യാർത്ഥികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഈ സ്ക്കൂളിൽ ശാസ്ത്രക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. കുട്ടികളിൽ ശാസ്ത്രാഭിരുചിയും ശാസ്ത്രിയാവബോധവും വളർത്തുന്നതിനും,പ്രായോഗികജീവിതത്തിൽ അവപ്രയോജനപ്പെടുത്തുന്നതിനും സയൻസ് ക്ലബ്ബിന്റെ പ്രവർത്തനത്തിലൂടെ, സാധിക്കുന്നു. ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ക്വിസ് മത്സരങ്ങൾ നടത്തുക, ശാസ്ത്രമാസികകൾ തയ്യാറാക്കുക, ദിനാചരണങ്ങൾ സംഘടിപ്പിക്കുക തുടങ്ങിയവയാണ് ക്ലബ്ബിന്റെ പ്രധാന പ്രവർത്തനങ്ങൾ. . ഉപജില്ലാ-ജില്ലാശാസ്ത്രമേളകളിൽ ക്ലബ്ബംഗങ്ങൾ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്

സാമൂഹ്യശാസ്ത്രക്ലബ്ബ്

സാമൂഹ്യശാസ്ത്ര ക്ലബ്ബ് മികച്ച നിലയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ (ദേശീയ-അന്തർദേശീയ പ്രാധാന്യമുള്ള ദിനങ്ങൾ), ക്വിസ് മത്സരങ്ങൾ, സെമിനാറുകൾ, ബോധവൽക്കരണക്ലാസ്സുകൾ എന്നിങ്ങനെ വിവിധങ്ങളായ പരിപാടികൾ ഈ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചുവരുന്നു. ഉപജില്ലാ ജില്ലാ സാമൂഹ്യശാസ്ത്ര മേളകളിൽ മികച്ച പ്രകടനം കാഴ്ചവ.യ്ക്കാൻ ക്ലബ്ബംഗങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഗണിത ക്ലബ്ബ്

ഗണിതത്തിൽ താത്പര്യം വർദ്ധിപ്പിക്കാനും, ഗണിത മേളകളിൽ അവരുടെ കഴിവുകൾ മാറ്റുരക്കാനും ക്ലബ് പ്രവർത്തനം കൊണ്ട് സാധ്യമാവുന്നു.നല്ലപ്രവർത്തനം നടത്തുന്ന ഗണിതശാസ്ത്ര ക്ലബ്ബ് വിദ്യാലയത്തിലുണ്ട്. ഗണിത ശാസ്ത്രജ്ജരുടെ ദിനാചരണങ്ങൾ, ഗണിത മേളകൾ, ക്വിസുകൾ, ഗണിത അഭിരുചി പരീക്ഷകൾ എന്നിവ ക്ലബിന്റെ പ്രവർത്തനങ്ങളിൽ ചിലതാണ്. ഉപ ജില്ലാഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാർത്ഥികളിലെ കലാഭിരുചി വളർത്തുന്നതിനും വായനാശീലം വർദ്ധിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു.വിവിധ ദിനാചരണങ്ങൾ സംഘടിപ്പിക്കുക, പതിപ്പുകൾ തയ്യാറാക്കുക, ശില്പശാലകൾ സംഘടിപ്പിക്കുയും അവയിൽ പങ്കെടുക്കുകയും ചെയ്യുക തുങ്ങിയ പ്രവർത്തനങ്ങളിലാണ് വിദ്യാരംഗം കലാസാഹിത്യവേദിയിൽ അംഗങ്ങളായുള്ള കുട്ടികൾ ഏർപ്പെട്ടിരിക്കുന്നത്.


ഗാന്ധിദർശൻ

hkhkhjkhkhk

ദിനാചരണങ്ങൾ

തുടങ്ങിയവയാണ് ഈ അധ്യയനവർഷം പ്രധാനമായി ദിനാചരണങ്ങൾ ആയി ആചരിച്ചത്


ജൈവ വൈവിധ്യ പാർക്ക്

പ്രവേശനോത്സവം 2017-2018

2017-18 അദ്ധ്യയന വർഷത്തെ സ്കൂൾ പ്രവേശനോത്സവം അരീക്കോട് പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ.സിനോദ്.സി നിർവഹിച്ചു. അക്ഷര വെളിച്ചം തേടിയെത്തുന്ന കുരുന്നുകൾക്ക് എല്ലാവിധ ആശംസകളും അദ്ദേഹം നേർന്നു. ഹെഡ്മിസ്ട്രസ് കെ ജയശ്രി, മാനേജർ യു.പി.ഗംഗാധരൻ, വാർഡ് മെമ്പർ കരീം , പി.ടി.എ പ്രസിഡണ്ട് എന്നിവർ പ്രവേശനോത്സവത്തിന് നേതൃത്വം നൽകി

സ്കൂൾ വാർഷികവും യാത്രയയപ്പും മാർച്ച് 2018

കാവനൂരിന്റെ വിദ്യാഭ്യാസ രംഗത്ത് മുഖ്യ പങ്കുവഹിച്ച വെണ്ണക്കോട് എ യു പി സ്കൂൾ വാർഷികവും, അതിനോടനുബന്ധിച്ച് നീണ്ട 35 വർഷക്കാലത്തെ അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന പ്രിയപ്പെട്ട ഹെഡ് ടീച്ചർ ശ്രീമതി ജയശ്രി ടീച്ചർക്കും 30 വർഷത്തെ അധ്യാപന ജീവതത്തോട് വിട പറയുന്ന പ്രിയപ്പെട്ട ശ്രീ.യു.പി. ഭാസി മാസ്റ്റർക്കും നൽകിയ യാത്രയയപ്പ് സമ്മേളനത്തിലെ ചില നിറമുള്ള ഓർമ്മകൾ... പ്രശസ്ത കലാകാരൻ ശ്രീ. സിദ്ധിഖ് കൊടിയത്തൂരും,അരീക്കോട് സബ് ഇൻസ്പെക്ടർ ശ്രീ. സിനോദ് സാറും വിശിഷ്ടാതിഥികൾ ആയപ്പോൾ കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി വിദ്യാവതി സ്കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും പ്രൗഢ ഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ഉദ്ഘാടനം നിർവഹിച്ചു. അധ്യക്ഷൻ ശ്രീ.കെ.വി അബുൾ കരീം സാർ, ഉപഹാര സമർപ്പണം നിർവഹിച്ച അരീക്കോട് AE0 ശ്രീ.ഇസ്മായിൽ ശരീഫ് സാർ, സ്കൂൾ മാനേജർ പ്രിയപ്പെട്ട അപ്പേട്ടൻ എന്നറിയപ്പെടുന്ന ശ്രീ.യു.പി ഗംഗാധരൻ സാർ, PTA പ്രസിഡണ്ട് ശ്രീമതി ജമീല എന്നിവരുടെ നിറ സാന്നിദ്ധ്യം എടുത്തു പറയേണ്ടതായിരുന്നു. കാവനൂരിന്റെ ഇളം തലമുറ അടുത്ത ദിവസം പിറക്കുന്നതു വരെ വേദിയിൽ നിറഞ്ഞാടിയപ്പോൾ അതിന് സാക്ഷ്യം വഹിക്കാൻ എത്തിയത് വെണ്ണക്കോട് സ്കൂളിൽ നിന്നും വിജ്ഞാനത്തിന്റെ ആദ്യാക്ഷരങ്ങൾ നേടിയെടുത്ത ഒരു വൻ ജനാവലി തന്നെയായിരുന്നു... നാളിതുവരെ ഈ സ്ഥാപനത്തിന്റെ ഉയർച്ചയ്ക്കു വേണ്ടി സഹായിച്ചതിനേക്കാൾ ഒരു പടി കൂടുതൽ പ്രയത്നിക്കും എന്നും അധ്യാപക ജീവിതത്തോട് വിട പറയുന്ന പ്രിയ അധ്യാപകർക്ക് അവരുടെ ഭാവി ജീവിതം കൂടുതൽ ശോഭനമാവട്ടെ എന്ന് മനസ്സിൽ ആത്മാർത്ഥമായി പ്രാർത്ഥിച്ചു കൊണ്ടും ആയിരുന്നു കാവനൂരിന്റെ സ്വന്തം മക്കൾ ആദ്യാക്ഷരം പകർന്ന് തന്ന അവരുടെ പ്രിയപ്പെട്ട വിദ്യാലയത്തോട് വിട പറഞ്ഞത്.

ഭക്ഷ്യമേള 2018

ലോക ഭക്ഷ്യ ദിനത്തോടനുബന്ധിച്ച് കാവനൂർ വെണ്ണക്കോട് എ യു പി സ്കൂളിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിച്ചു. കാവനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റംല മേള ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക ശ്രീമതി പി.നളിനി, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്, PTA പ്രസിഡന്റ് ശ്രീമതി. ജമീല, ഉച്ച ഭക്ഷണ പദ്ധതി ഓഫീസർ ശ്രീ.മുഹമ്മദ്, CHM KMHS ഇരുവേറ്റി പ്രധാന അദ്ധ്യാപകൻ ജോസ്.ടി. കുരുവിള എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. നാനൂറിലധികം നാടൻ ഭക്ഷ്യ വിഭവങ്ങൾ മേളയിൽ പ്രദർശിപ്പിച്ചു. നാട്ടുകാരും രക്ഷിതാക്കളും ഉൾപ്പെടെ ഒട്ടേറെ പേർ പ്രദർശനം കാണാനെത്തി.

"https://schoolwiki.in/index.php?title=വി.എ.യു.പി.എസ്._കാവനൂർ/Activities&oldid=555994" എന്ന താളിൽനിന്ന് ശേഖരിച്ചത്