വി.എ.യു.പി.എസ്. കാവനൂർ/Activities /നാഗസാക്കി ദിനം, .

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഓഗസ്റ്റ് 9 - നാഗസാക്കി ദിനം

രണ്ടാം ലോകമഹായുദ്ധത്തിൽ ആണവായുധം പ്രയോഗിച്ച രണ്ടാമത്തെ നഗരമാണ് നാഗസാക്കി. ഓഗസ്റ്റ് ആറിന് അണുബോംബ് ആക്രമണത്തിലൂടെ ഹിരോഷിമയെ ചാമ്പലാക്കിയ ശേഷം ഒമ്പതിന് നാഗസാക്കിയിലും അമേരിക്ക ബോംബ് വർഷിക്കുകയായിരുന്നു ഒരൊറ്റ ദിവസംകൊണ്ട് നാൽപതിനായിരത്തിലേറെ മനുഷ്യജീവനുകളാണ് നാഗസാക്കിയിൽ പൊലിഞ്ഞത്. ജപ്പാൻ പുറത്തുവിട്ട കണക്കനുസരിച്ച് ബോംബ് വർഷിച്ച വർഷം മാത്രയിൽ 80,000-ലേറെ ആളുകൾ ദുരന്തത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അതിൽ പതിന്മടങ്ങ് ആളുകൾ ദുരന്തത്തിന്റെ കെടുതികൾ ഇന്നും അനുഭവിക്കുന്നു.

ജപ്പാനിലെ ക്യൂഷൂ ദ്വീപുകളുടെ തലസ്ഥാന നഗരമാണ് നാഗസാക്കി. പതിനാറാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് നാഗസാക്കി കണ്ടെത്തിയത്. നേരത്തേ ഇത് നിഷിസൊനോഗി ജില്ലയുടെ ഭാഗമായിരുന്നു. 16-ാം നൂറ്റാണ്ടുമുതൽ 19-ാം നൂറ്റാണ്ടുവരെ ഈ നഗരം യൂറോപ്യന്മാരുടെ പ്രധാന താവളമായിരുന്നു. ആദ്യ സിനോ-ജാപ്പനീസ് യുദ്ധത്തിലും റഷ്യ-ജാപ്പനീസ് യുദ്ധത്തിലും ജാപ്പനീസ് ഇമ്പീരിയൽ നേവിയുടെ കേന്ദ്രമായിരുന്നു ഇവിടം.