വി.എ.യു.പി.എസ്. കാവനൂർ/Activities /അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം,,.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജൂൺ 26 -അന്താരാഷ്ട്ര ലഹരിവിരുദ്ധദിനം

ഇന്ന് ലോക ലഹരിവിരുദ്ധദിനം മനുഷ്യ രാശിയെ നാശത്തിലേക്കു നയിക്കുന്ന ലഹരിവസ്തുക്കളുടെ ഭീകരതയെപ്പറ്റി സമൂഹത്തെ ഉണർത്താനും അവയുടെ ഉപയോഗം തടയാനുമായിലോകം ഇന്ന് ലഹരി വിരുദ്ധദിനമായി ആചരിക്കുന്നു . 1987 ലാണ് ഐക്യരാഷ്ട്രസഭ ജൂൺ 26 അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായി പ്രഖ്യാപിച്ചത്. ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെയുള്ള പ്രതിഷേധം ശക്തമാവുമ്പൊഴും അവയുടെ ഉല്പാദനവും ഉപഭോഗവും അനുദിനം വർദ്ധിച്ചു വരികയാണ് . സകല തിന്മകളുടെയും ഉറവിടമാണ് ലഹരി. കൊലപാതകങ്ങൾ, സ്ത്രീകൾക്കെതിരായുള്ള അക്രമങ്ങൾ ,ആത്മഹത്യകൾ , വാഹനാപകടങ്ങൾ തുടങ്ങി നാട്ടിൽ നടക്കുന്ന പ്രശ്നങ്ങളുടെ ഒരു പ്രധാന കാരണം ലഹരി തന്നെ . വായ്, നാക്ക്, അന്നനാളം എന്നിവയിൽ അർബുദം, രക്തധമനികളിൽ നിക്കോട്ടിനടിഞ്ഞ് ഉണ്ടാകുന്ന ഹൃദ്‌രോഗങ്ങൾക്കും കാരണം ലഹരി തന്നെ . പല കാരണങ്ങൾ കൊണ്ടും ലോകം ലഹരി വസ്തുക്കൾക്ക് അടിമപ്പെടുന്നു. യുവതലമുറയാണ് ഇന്ന് ഏറ്റവും കൂടുതൽ ലഹരി പദാർത്ഥങ്ങൾക്കും മയക്കുമരുന്നുകൾക്കും അടിമകളാകുന്നത്. സ്ക്കൂളുകളിലും ക്യാമ്പസുകളിലും മയക്കുമരുന്നിന്റെ ഉപയോഗം കൂടി വരുകയാന്നൊണ് കണക്കുകൾ പറയുന്നത് . ജീവിതപ്രശ്നങ്ങൾ , മാനസിക പിരിമുറുക്കങ്ങൾ തുടങ്ങി ലഹരിക്ക്‌ അടിമയാകാൻ കാരണങ്ങൾ ഒരുപാടാണ്‌ . എന്നാൽ അല്പനേരത്തെ ആശ്വാസത്തിനായി വിലപ്പെട്ട ജീവിതം തന്നെ നശിപ്പികുകയാണ് എന്ന കാര്യം ആരും ഓർക്കുന്നില്ല