വി.എ.യു.പി.എസ്. കാവനൂർ/Activities /സ്വാതന്ത്ര്യ ദിനം , .

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ആഗസ്റ്റ് 15 - സ്വാതന്ത്ര്യ ദിനം

“ സ്വാതന്ത്ര്യം തന്നെ ജീവിതം
സ്വാതന്ത്യം തന്നെ അമൃതം
പാരതന്ത്ര്യം മാനികൾക്ക്
മൃതിയേക്കാൾ ഭയാനകം “

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് ഇന്ത്യ സ്വാതന്ത്ര്യം നേടിയതിന്റെയും, 1947-ൽ ഇന്ത്യ ഒരു സ്വതന്ത്ര രാജ്യമായതിന്റെയും ഓർമ്മക്കായി എല്ലാ വർഷവും ഓഗസ്റ്റ് 15-ന്‌ ഇന്ത്യയിൽ സ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. ഈ ദിവസം രാജ്യത്ത് ദേശീയ അവധി ആണ്‌. രാജ്യത്തുടനീളം അന്നേ ദിവസം ഇന്ത്യയുടെ ദേശീയപതാക ഉയർത്തും.അന്നേ ദിവസം ന്യൂഡൽഹിയിലെ ചെങ്കോട്ടയിൽ ഇന്ത്യൻ പ്രധാനമന്ത്രി നമ്മുടെ ദേശീയ പതാക ഉയർത്തുകയും തുടർന്ന് രാജ്യത്തോടായി നടത്തുന്ന പ്രസംഗവുമാണ്‌. ഈ പ്രസംഗത്തിൽ തന്റെ സർക്കാർ നടത്തിയ പ്രവർത്തനങ്ങൾ രാജ്യം കഴിഞ്ഞവർഷം നേടീയ അംഗീകാരങ്ങളും, രാജ്യം അഭീമുഖീകരിക്കുന്ന പ്രധാനപ്രശ്നങ്ങൾ പരിഹരിക്കുന്നതിലേക്കുള്ള നിർദ്ദേശങ്ങളും പ്രധാനമന്ത്രി നിർദ്ദേശിക്കും. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായുള്ള യാത്രയിൽ അന്തരിച്ചവർക്ക് ആദരാഞ്ജലികളും അന്നേ ദിവസം പ്രധാനമന്ത്രി അർപ്പിക്കും