വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/ശുചിത്വപാഠം

Schoolwiki സംരംഭത്തിൽ നിന്ന്
   ശുചിത്വം  

പണ്ട് പണ്ട് ഒരു ഗ്രാമത്തിൽ മിക്കു എന്ന് പേരുള്ള ഒരു കുട്ടി ഉണ്ടായിരുന്നു. ആ കുട്ടിക്ക് ശുചിത്വം ഒട്ടും തന്നെ ഉണ്ടായിരുന്നില്ല. ആ കുട്ടി വീട് എപ്പോഴും വൃത്തികേടാക്കും. എന്തെങ്കിലും കഴിച്ചാൽ കഴിച്ചതിന്റെ  അവശിഷ്ടം എല്ലാം തറയിൽ ഇട്ടിട്ടു പോകും. വീട് വൃത്തിയാക്കാൻ പറഞ്ഞാൽ അതും അവൻ കേൾക്കില്ല. അവന്റെ അമ്മ എപ്പോഴും അവനോട് പറയും. വീടും പരിസരവും എപ്പോഴും വൃത്തിയായി തന്നെ സൂക്ഷിക്കണം. ശുചിത്വം ഇല്ലാതെ ഇരുന്നാൽ പല  രോഗാണുക്കളും നമ്മുടെ ശരീരത്തിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്. ശരീരത്തിലെ സുഷിരങ്ങളിലൂടെ പ്രവേശിച്ച് നമ്മെ അവശരാക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് നീ എവിടെയെങ്കിലും പോയിട്ട് വന്നാൽ കൈയും, കാലും, മുഖവും  വൃത്തിയായി സോപ്പിട്ടു കഴുകണം. കളിക്കാൻ പോയിട്ട് വരുമ്പോൾ ദേഹം കഴുകുകയോ കുളിക്കുകയോ വേണം. നഖം വളരുമ്പോൾ എല്ലാം നഖം മുറിക്കണം. അല്ലെങ്കിൽ ആ നഖത്തിനടിയിലെ ബാക്ടീരിയയും വൈറസും എല്ലാം ആഹാരം കഴിക്കുന്നതിലൂടെ    ഉള്ളിൽ പോകാൻ സാധ്യതയുണ്ട്. പക്ഷേ മിക്കു അമ്മ പറയുന്നത് മിക്കവാറും അനുസരിക്കില്ല. 

              ഒരുദിവസം മിക്കു കൂട്ടുകാരുടെ കൂടെ കളിച്ചിട്ട് വിയർത്തു വീട്ടിലേക്ക് കയറി വന്നു. അപ്പോൾ അമ്മ പറഞ്ഞു മോനെ പോയി ദേഹം കഴുകിയിട്ട് വാ. എന്നാൽ മിക്കു  പറഞ്ഞു എനിക്ക് നല്ല ക്ഷീണം വരുന്നു ഞാനൊന്നു കിടക്കട്ടെ. പിറ്റേന്ന് മിക്കു എഴുന്നേറ്റപ്പോൾ അവന് ഭയങ്കര ചൂടും ക്ഷീണവു മായിരുന്നു. അമ്മ തൊട്ടുനോക്കിയപ്പോൾ  അവനു നല്ല പനി ആയിരുന്നു. അവന്റെ അമ്മ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

          അപ്പോൾ ഡോക്ടർ പറഞ്ഞു ഇന്നലെ ഇവന്റെ തലയിൽ വിയർപ്പ് കെട്ടിനിന്ന് കഫം ഉണ്ടായി ആണ് ഇവന് പനി വന്നത്. ഇവനൊരു കുത്തിവെപ്പ് കൊടുക്കണം. അപ്പോൾ ചെറുതായി പനി കുറയും. അവൻ കുത്തിവെപ്പ് എടുത്തിട്ട് വീട്ടിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോൾ അവന്റെ അമ്മ പറഞ്ഞു. ഞാൻ പറഞ്ഞത് അനുസരിച്ചിരുന്നെങ്കിൽ നിനക്ക് അസുഖം വരില്ലായിരുന്നു.  അപ്പോൾ മിക്കു പറഞ്ഞു അതെ. അതിനു ശേഷം മിക്കു ഒരു നല്ല ശുചിത്വമുള്ള കുട്ടിയായി മാറി പിന്നെ അവൻ വീടും പരിസരവും ശുചിയായി സൂക്ഷിച്ചു.

ഷിന്റാ ആർ എ
6 സി വിമല ഹൃദയ എച്ച്,എസ് വിരാലി തിരുവനന്തപുരം പാറശാല
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ