വിമല ഹൃദയ എച്ച്.എസ്. വിരാലി/അക്ഷരവൃക്ഷം/മറക്കാതിരിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
മറക്കാതിരിക്കാം




അവനവന്റെ വീടും പറമ്പും വൃത്തിയായിരിക്കാൻ
പാതയോരങ്ങളിൽ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങൾ
അവിടം വാസകേന്ദ്രമാക്കുന്ന
ഈച്ചകൾ, കൊതുകുകൾ, എലികൾ, പെരിച്ചാഴികൾ
ഡെങ്കിപ്പനി, മലമ്പനി, എലിപ്പനി, ചെള്ളുപ്പനി
പനികളുടെ മേളമായി മൺസൂൺ കാലം

ശരീരം നന്നാക്കാൻ ശ്രമിക്കുന്ന മനുഷ്യർ
ചുറ്റുപാടിനെ നന്നാക്കാൻ ശ്രമിക്കാത്ത മനുഷ്യർ
സംസ്കാര സമ്പന്നരെന്ന് അഭിമാനിക്കുന്ന മനുഷ്യർ
നടപ്പാതകൾ കോളാമ്പിയാക്കുന്ന മനുഷ്യർ

നദികളാൽ സമ്പന്നമായ കേരളം
ശൗചാലയ മാലിന്യങ്ങളാൽ നിറഞ്ഞീടുന്നു
കോളറ, വയറിളക്കം, അതിസാരം എന്നിവ
മാറാതെ എന്നും നിന്നീടുന്നു

മാലിന്യം ഇല്ലാതാക്കാം
ക്ഷുദ്ര ജീവികളെ തുരത്താം
നദികളെ സംരക്ഷിക്കാം
ആരോഗ്യത്തോടെ വസിക്കാം
രോഗപ്രതിരോധം മാലിന്യ മുക്തിയിലൂടെ

 

എൽന. വി
8 വിമല ഹൃദയ എച്ച്,എസ് വിരാലി
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത