സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സൗകര്യങ്ങൾ

തിരുവനന്തപുരം ജില്ലയിലെ കരകുളം ഗ്രാമ പഞ്ചായത്തിലെ ചെക്കകോണം വാർഡിൽ ആണ് നമ്മുടെ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഏകദേശം 50 സെൻറ് സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് . സ്കൂളിന് പ്രത്യേകം ലൈബ്രറി, ക്ലാസ് ലൈബ്രറികൾ ,സയൻസ് ലാബ്  , കമ്പ്യൂട്ടർ ലാബ് , ഹൈടെക് ക്ലാസ് മുറികൾ എന്നിവയുണ്ട്.എൽ ഷേപ്പിലുള്ള ഉള്ള ഷീറ്റിട്ട ഒരു കെട്ടിടവും  ഇരുനില കോൺക്രീറ്റ് കെട്ടിടവും ആണ് നമ്മുടെ  വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കുടിവെള്ളം, വൈദ്യുതി, ഇൻറർനെറ്റ് സൗകര്യം എന്നിവയും വിദ്യാലയത്തിൽ ഉണ്ട്. ഗതാഗത സൗകര്യം വിദ്യാലയത്തിൽ ലഭ്യമാണ്. ഉച്ച ഭക്ഷണം പാകം ചെയ്യുന്നതിനുള്ള സുസജ്ജമായ അടുക്കള ,കുട്ടികൾക്ക് കളിക്കുന്നതിന് ആവശ്യമായ ഗ്രൗണ്ടും, കളിക്കുന്നതിനുള്ള പാർക്കും മറ്റു സജ്ജീകരണങ്ങളും , എണ്ണത്തിന് ആനുപാതികമായ വാഷ് റൂം സൗകര്യം ഇവയെല്ലാം വിദ്യാലയത്തിനുണ്ട്.

കുട്ടികൾക്ക് ക്ലാസ്സിൽ വായിച്ച് വളരുവാൻ ക്ലാസ് ലൈബ്രറിയും, ഒരു സ്റ്റേഷനറി കടയും സ്കൂളിൽ നടത്തുന്നുണ്ട്. ഈ കടയുടെ ഫണ്ട്‌ അദ്ധ്യാപകരുടെ സഹകരണത്തിലൂടെ നടക്കുന്നു. ഈ കടയിലെ കച്ചവടം മേൽനോട്ടം കുട്ടികൾ നോക്കുന്നു. ഇതിലൂടെ കുട്ടികൾക്ക് പ്രായോഗിക ബുദ്ധിയും ഗണിതത്തിലെ പ്രശ്ന പരിഹാരം നടത്തുവാനും സഹായകമാകുന്നു.

നമ്മുടെ സ്കൂളിലെ കുട്ടികളുടെ ആരോഗ്യത്തിനു വേണ്ടി സൈക്കിളുകളും ക്രിക്കറ്റിൽ ഷട്ടിലും കളിക്കുവാനുള്ള സജ്ജീകരണവും. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി പൂന്തോട്ടവും വള്ളികുടിലും,പാർക്കുമുണ്ട്. കുഞ്ഞുമക്കൾക്ക് അറിവ് നേടുവാനായി  ജനപങ്കാളിതത്തോടെ വളരെ മികച്ചൊരു ലൈബ്രറി ഒരുക്കിയിട്ടുണ്ട്. കുട്ടികൾക്കു ഗണിതപരമായ ആശയങ്ങൾ വ്യത്യാസ്തമായ രീതിയിൽ എത്തിക്കുവാനായി ഗണിത് ലാബും കുട്ടികൾക്ക് വിവരവിജ്ഞാന സാങ്കേതിക വിദ്യയിൽ മുന്നേറാൻ സ്മാർട്ട്‌ ക്ലാസ്സുമുണ്ട്.

കുഞ്ഞുങ്ങളുടെ കലാമേഖല പ്രോത്സാഹിപ്പിക്കുന്ന സ്കൂൾ വാർഷികം, ക്ലബ്‌ പ്രവർത്തനങ്ങൾ PTA യുടെയും നാട്ടുക്കാരുടെയും സഹകരണത്തോടെ വളരെ മികച്ച രീതിയിൽ നടത്തിവരുന്നു. കുട്ടികൾക്ക്  ചെറുപ്പം മുതൽ തന്നെ വേദിയിൽ പരിപാടി അവതരിപ്പിച്ച് അവരുടെ ആത്മവിശ്വാസം വളർത്തിയെടുക്കാൻ ഒരു സ്റ്റേജ് സ്കൂളിൽ തന്നെയുണ്ട്.


സ്കൂളിൽ നിന്നും 15 കിലോമീറ്റർ വരെ ദൂരെയുള്ള കുട്ടികൾക്ക് സുഖമായി വരാൻ മൂന്ന് സ്കൂൾ ബസ് സൗകര്യവും നമ്മുടെ വിദ്യാലയത്തിൽ ലഭ്യമാണ്