സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1976 ജൂൺ ഒന്നാം തീയതിയാണ് വിദ്യാധിരാജ എൽ പി എസ് സ്ഥാപിതമായത്. സ്കൂളിന്റെ സ്ഥാപക മാനേജർ ശ്രീ. ജി. പി. മംഗലത്ത് മഠമായിരുന്നു. സ്കൂളിന്റെ ഉദ്ഘാടനം നടത്തിയത്. (ബഹു. ആരോഗ്യമന്ത്രി) ശ്രീ. എൻ. കെ. ബാലകൃഷ്ണനും, (ബഹു. ഗതാഗതമന്ത്രി) ശ്രീ. ആർ. ബാലകൃഷ്ണ പിള്ളയും ആയിരുന്നു. 179 കുട്ടികളും, 4 അദ്ധ്യാപകരുമായാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. 1976 മുതൽ 1979 വരെ കെൽട്രോണിനടുത്ത് പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം, 1979-ൽ ആണ് കരകുളം ഗ്രാമ പഞ്ചായത്തിന്റെ ചെക്കകോണം എന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചത്. 1991-ൽ രാഷ്ട്ര സേവാ പരിഷത്ത് എന്ന ട്രസ്റ്റ് സ്കൂളിന്റെ മാനേജ്മെന്റ് സ്ഥാനമേറ്റെടുത്തു. ശ്രീ. ടി വി പത്മനാഭനാണ് ഇപ്പോഴത്തെ മാനേജർ. 1995 മുതൽ പ്രീ-പ്രൈമറി വിഭാഗം സ്കൂളിനോട് അനുബന്ധിച്ച് ആരംഭിച്ചു 2007-08 അധ്യയന വർഷം മുതൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു.