ആയുസ്സു നീളുവാൻ
അകലങ്ങൾ നന്ന്
'സേഫാ'യിരിക്കുവാൻ
വീടകം നന്ന്
അക്ഷരം തെളിയുവാൻ
സ്കൂൾ വിക്കി നന്ന്
കൂടെ കളിക്കുവാൻ
അനിയത്തി നന്ന്
പഴം കഥ ചൊല്ലുവാൻ
മുത്തശ്ശി നന്ന്
അമ്മ തൻ കൈപ്പുണ്യം
നാവിന്നു നന്ന്
അച്ഛന്റെ സ്നേഹത്തിൻ
ശാസന നന്ന്
പുതു പൂക്കൾ വിടരുവാൻ
തൂവെയിൽ നന്ന്
കോളയെക്കാളുമീ
സംഭാരം നന്ന്
ബർഗറ് തോൽക്കുമീ
നെയ്യപ്പം നന്ന്
ചിക്കനും സാൻഡ്‌വിച്ചും
'സ്റ്റൈലി'നു നന്ന്
ചക്കയും ചീരയും
വയറിനു നന്ന്
പുതുമഴത്തുള്ളികൾ
മണ്ണിനു നന്ന്
പൂവാലിപ്പയ്യിനു
പച്ചപ്പുൽ നന്ന്
ഒരുമതൻ കാരുണ്യം
നാടിന്നു നന്ന്
പ്രകൃതിതൻ പാഠങ്ങൾ
നാളേക്കു നന്ന്