ലിറ്റിൽ ഫ്ളവർ എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/നാമെത്ര നിസാരൻ

Schoolwiki സംരംഭത്തിൽ നിന്ന്
നാമെത്ര നിസാരൻ

അറിയാം കൊറോണയെ, ജാഗ്രത പാലിച്ചിടാം
അലസമിരിക്കല്ലോ ,വിപത്തിങ്ങടുത്തെത്തി
നാളുകൾ നീങ്ങുന്തോറും പടർന്നു പിടിക്കുന്നു
ആളുകൾ വീണതാ ബോധമറ്റു മരിക്കുന്നു !
ചൈനയിൽ പ്രകടമായ് ,പിന്നത് പരക്കലായി
ഇന്നത് മിക്ക രാജ്യത്തും ഭയപ്പാടായ്
കുറഞ്ഞ കാലം കൊണ്ട് കൊടിയ വിപത്തായ്
കൊറോണ എന്നു കേട്ടാൽ ഞെട്ടലായ്
സോപ്പിട്ടു കഴുകണം ഇരു കൈകളും നന്നായി
സാധ്യതയുണ്ട് രോഗം പകരാൻ സ്പർശത്താൽ
പകർച്ച വ്യാധിയുള്ള നാട്ടിലേക്ക് പോയിക്കൂടാ
അവിടെയുള്ളോരാരും പുറത്തും ഇറങ്ങിക്കൂടാ
ചിക്കൻ ഗുനിയ പിന്നെ നിപയും ശമിച്ചപ്പോൾ
നിലവിൽ കൊറോണയും പക്ഷിപ്പനിയും കാൺമൂ
മഹാമാരികളോരോന്നിങ്ങനെ വരുംനേരം
മനുഷ്യൻ ചിന്തിക്കണം ദുര്ബലരാണെ നമ്മൾ !

ഫാത്തിമ മിർസാന എൻ .പി
7.A. ലിറ്റൽ ഫ്ലവർഎ.യു.പി സ്കൂൾ.ചെറുവണ്ണൂർ
ഫറോക്ക് ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത