ലിറ്റിൽ ഫ്ളവർ എച്ച്.എസ്. ചെമ്മലമറ്റം/അക്ഷരവൃക്ഷം/ കൊറോണയും ശുചിത്വവും എന്റെ കാഴ്ചപ്പാടിൽ….

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയും ശുചിത്വവും എന്റെ കാഴ്ചപ്പാടിൽ….

കൂട്ടകാരെ, മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത സാഹചര്യമാണ് കോവിഡ്19 മൂലം ലോകത്ത് ഉണ്ടായിരിക്കുന്നത്. ദുരന്തം വിതയ്ക്കുന്ന പകർച്ചവ്യാധികൾ മനുഷ്യർക്ക് പുതുമയല്ല. എന്നാൽ മനുഷ്യരാശിയെ മുഴുവൻ പിടിച്ചുകുലുക്കിയ അതിരൂക്ഷമായ വൈറസ് വ്യാപനം ഇത് ആദ്യമാണെന്ന് പഴമക്കാർ പറയുന്നു.

2019 വിടവാങ്ങുന്നതിനു മുമ്പ് ചൈനയിലാണ് കൊറോണ വൈറസ്ന്ന്റെ ഉത്ഭവം. ഈ വൈറസ് ബാധയിൽ നിന്നും അകന്നു നിൽക്കണം എങ്കിൽ ആദ്യം നമുക്ക് ശുചിത്വം ആവശ്യമാണ്. സോപ്പ് ഉപയോഗിച്ച് വൃത്തിയായി കൈകൾ കഴുകുകയും കൈ കഴുകാതെ മൂക്കിലോ ശരീരഭാഗങ്ങളിൽ സ്പർശിക്കുകയോ ചെയ്യരുത്.

സാമൂഹിക അകലം പാലിക്കുന്നതോടൊപ്പം വ്യക്തി ശുചിത്വം അനിവാര്യമാണ്. കൊറോണയെ നമ്മൾ വളരെ ശക്തമായി വളരെ പക്വതയോടെ വേണം നേരിടാൻ. വൃത്തിയും വെടിപ്പും മനുഷ്യന്റെ അടിസ്ഥാന ഗുണങ്ങളിൽ പെടുന്നു.

പ്രപഞ്ചത്തെ കാൽക്കീഴിലാക്കി എന്ന് അഹങ്കരിച്ചിരുന്ന മനുഷ്യൻ വെറുമൊരു കീടാണു മുമ്പിൽ തലകുനിച്ചു നിൽക്കുന്നു. ദൈവം സൃഷ്ടിച്ച മനുഷ്യൻ വെറുമൊരു ദൈവസൃഷ്ടി മാത്രമാണെന്ന് ഈ രോഗം നമ്മെ ഓർമ്മപ്പെടുത്തുന്നു….

അൽക്കാ സാറ സാജു
2 ബി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം
ഈരാറ്റുപേട്ട ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം