രാമജയം യു പി സ്കൂൾ/അക്ഷരവൃക്ഷം/മഹാമാരി കവർന്നെട‍ുത്ത അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരി കവർന്നെട‍ുത്ത അവധിക്കാലം

ഈ വർഷത്തെ വേനലവധി എനിക്ക് വളരെ വ്യത്യസ്തമായിര‍ുന്ന‍ു. ഒര‍ു സന്തോഷവ‍ും തോന്ന‍ുന്നില്ല. കാരണം നമ്മ‍ുടെ രാജ്യം കോവിഡ് 19 ഭീഷണിയിലാണല്ലോ? ക‍ൂട്ട‍ുകാരൊത്ത് കളിക്കാനോ ബന്ധ‍ു വീട‍ുകളിൽ പോകാനോ ഒന്ന‍ും കഴിയാത്ത അവസ്ഥ. ആദ്യത്തെ ക‍ുറച്ച‍ു ദിവസം കഴിഞ്ഞപ്പോൾ ചെറിയ ചെറിയ ജോലികൾ ചെയ്ത് ഞാൻ ഉമ്മയെ സഹായിക്കാൻ ത‍ുടങ്ങി.

വീട്ട‍ു ജോലികൾ കഴിഞ്ഞാൽ കഥാ പ‍ുസ്തകങ്ങൾ വായിക്ക‍ുകയ‍ും മലയാളം, ഇംഗ്ളീഷ് കോപ്പികൾ എഴ‍ുത‍ുകയ‍ും ചെയ്യ‍ും. പിന്നെ ഇക്കാക്കയ‍ുടെ ക‍ൂടെ ല‍ുഡോ കളിക്ക‍ും. ക‍ൂട്ട‍ുകാരെ കാണാൻ പറ്റ‍ുന്നില്ലെ‍ങ്കില‍ും ഫോൺ ചെയ്ത് സ‍ുഖ വിവരങ്ങൾ തിരക്ക‍ും. നോമ്പ് കാലം എത്താറായി.വിഷ‍ു പോലെ പെര‍ുന്നാള‍ും കോവിഡിൻെറ കെണിയിൽപെട‍ുമോ എന്നാണ് എൻെറ പേടി.എനിക്ക് ക‍ൂട്ട‍ുകാരെ കാണാന‍ും സ്ക‍ൂളിൽ പോകാന‍ും കൊതിയാവ‍ുന്ന‍ു. എത്രയ‍ും പെട്ടെന്ന് ഈ മഹാമാരി ഇല്ലാതാവണെ എന്നാണ് എൻെറപ്രാർത്ഥന, അത് വരെ വീട്ടിലിരിക്കാം നല്ല കേരളത്തിനായ്. {{BoxBottom1

പേര്= നജ ഫാത്തിമ ക്ലാസ്സ്= III A പദ്ധതി= അക്ഷരവൃക്ഷം വർഷം=2020 സ്കൂൾ= രാമജയം യ‍ു.പി സ്ക‍ൂൾ, അഴീക്കോട് സ്കൂൾ കോഡ്= 13672 ഉപജില്ല= പാപ്പിനിശ്ശേരി ജില്ല= കണ്ണ‍ൂർ തരം=ലേഖനം color= 2