രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
  • ലഹരി വിരുദ്ധ ക്ലബ്ബ്.

ലഹരി വിരുദ്ധ ദിനത്തിൽ ലഹരിയുടെ ദുരുപയോഗത്തെകുറിച്ച് കുട്ടികളെ ബോധവാൻമാരാക്കുന്ന പ്രഭാഷണം നടത്തി. ലഹരിവിരുദ്ധ പ്രതിജ്ഞ നടത്തി. സ്കൂൾ പരിധിയിൽ പെട്ട കടകളിലും ,വീടുകളിലും എക്സൈസ് സബ്ബ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലഘുലേഖ വിതരണം ചെയ്തു.

  • ഐ.ടി.ക്ലബ്ബ്.

ക്ലാസ്സ് മുറികളും വിദ്യാലയവും ഹൈടെക് ആയി മാറുന്ന പശ്ചാത്തലത്തിൽ കുട്ടികളുടെ ഐ.സി.ടി നൈപുണികളും അധികപഠനത്തിനുള്ള സാധ്യതകളും അതിനനുസൃതമായി വികസിപ്പിക്കേണ്ടതുണ്ട്. അതിനനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും ഐ.ടി.ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ നടന്നു വരുന്നു. ഉപജില്ല,ജില്ല,സംസ്ഥാന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ നേടിയെടുക്കാൻ ഐ.ടി മേളയിലൂടെ ഞങ്ങൾക്ക് സാധിച്ചിട്ടുണ്ട്.ഉബണ്ടു ഇൻസ്റ്റലേഷൻ പരിശീലനം,‍ഡിജിറ്റൽ പെയിന്റിംങ്ങ് പരിശീലനം എന്നിവ നടത്തുന്നു. ലിറ്റിൽ കൈറ്റ്സിന്റെ സഹകരണത്തോടെ ഓരോ ക്ലാസ്സിലേയും കുട്ടികൾക്ക് ഹൈടെക്ക് ക്ലാസ് മുറികൾ പരിപാലിക്കേണ്ടതിനെ കുറിച്ചുള്ള ക്ലാസ്സുകൾ നൽകി.സ്കൂളിൽ നല്ലൊരു ഡിജിറ്റൽ ലൈബ്രറിയുണ്ട്.ഐ.ടി സ്കൂൾ നൽകിയ റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്) മാനസ് മനോഹർ നേടി