രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി/പ്രവർത്തനങ്ങൾ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

മൊകേരി ഗ്രാമ പഞ്ചായത്തിലെ വിദ്യാർത്ഥികൾക്ക് 1995 വരെ സെക്കന്ററി പഠനത്തിന് പഞ്ചായത്തിന് പുറത്ത് ദൂര സ്ഥലങ്ങളിലെ വിദ്യാലയങ്ങൾ മാത്രമായിരുന്നു ഏക ആശ്രയം സാധാരണക്കാരായ മഹാഭൂരിപക്ഷത്തിന് സെക്കന്ററി വിദ്യാഭ്യാസം വളരെ ദുഷ്കരമായിരുന്നു-മാത്രമല്ല ഇക്കാലയളവിൽ പരിസര പ്രദേശത്തെ സെക്കന്ററി വിദ്യാലയങ്ങളിലെ വിജയ ശതമാനം 40%-50% ത്തിൽ ഒതുങ്ങുന്നതുമായിരുന്നു. ഈയൊരു സാഹചര്യത്തിലാണ് വള്ള്യായി എഡുക്കേഷൻ ചാരിറ്റബിൾ സൊസൈറ്റി എന്ന നാമധേയത്തിൽ പഞ്ചായത്തിലെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിന് വേണ്ടി ഒരു സംഘം രൂപീകരിച്ചത്.ഈ സംരംഭത്തിൽ പ്രഥമ പ്രവർത്തനമെന്ന നിലയിൽ രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂൾ 1995ൽ സ്ഥാപിക്കുന്നത്. ആദ്യ വർഷം 52 വിദ്യാർത്ഥികളുമായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം വിദ്യാർത്ഥികളുടെ സർവ്വതോൻമുഖമായ പുരോഗതിക്ക് ഊന്നൽ നൽകിയും പാഠ്യ,പാഠ്യാനുബന്ധ പ്രവർത്തനങ്ങളെ ചിട്ടപ്പെടുത്തിയും,സാമൂഹ്യ സ്ഥാപനമെന്നനിലയിൽ പൗരബോധമുള്ള സമൂഹത്തെ വാർത്തെടുക്കുന്ന പ്രവർത്തനങ്ങളിലൂടെ മുന്നേറുകയും വഴി 3900 ത്തോളം വിദ്യാർത്ഥികളും 89 അദ്ധ്യാപകരും ഒരു കൂട്ടായ്മയായി പടർന്നു. ചുരുങ്ങിയ കാലം കൊണ്ട് പഞ്ചായത്തിൽ മാത്രമല്ല ജില്ലയിലും സംസ്ഥാനത്തും അറിയപ്പെടുന്ന ഒരു സ്ഥാപനമായ് മാറാൻ രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ സെക്കന്ററി വിദ്യാർത്ഥികൾക്കും പ്രവേശനം നൽകുക എന്ന പ്രഥമ ലക്ഷ്യം വച്ച് സ്ഥാപിച്ച വിദ്യാലയം ഇന്ന് ഏതാണ്ട് 6 ഓളം പഞ്ചായത്തിലെയും പരിസരത്തെ മുൻസിപ്പാലിറ്റിയിലെയും വിദ്യാർത്ഥികളുടെ ആശാകേന്ദ്രമാണ്. പ്രവേശനത്തിൽ യാതൊരു നിബന്ധനയും വെക്കാതെ മുഴുവൻ വിദ്യാർത്ഥികളെയും സ്വാഗതം ചെയ്യുന്നു എന്നുള്ളത് സ്ഥാപനത്തിന്റെ പ്രധാന സവിശേഷതയാണ്. എട്ടാം തരത്തിൽ പ്രവേശിക്കുന്ന മുഴുവൻ വിദ്യാർത്ഥികളുടെയും പഠന നിലവാരവും, സർഗ്ഗാത്മക കഴിവുകളും കണ്ടെത്തുക എന്നപ്രവർത്തനമാണ് ആദ്യം ചെയ്യുന്നത്. ഇതിനായി രചനാ മത്സരങ്ങൾ,സെമിനാർ അവതരണം,പ്രോജക്ട് തുടങ്ങിയവ നടത്തുന്നു.സാഹിത്യോത്സവത്തിലൂടെ സർഗ്ഗാത്മക കഴിവുകൾ കണ്ടെത്തുകയുംചെയ്യുന്നു.കുട്ടികളുടെ പഠന സർഗ്ഗാത്മക നിലവാരം ഉയർത്തുന്നതിനായി വിവിധ പ്രവർത്തനങ്ങൾ നടത്തുന്നു. ഇതിനായി 4 മണി മുതൽ 4:45 വരെയുള്ള സമയം എല്ലാ ദിവസവും ഉപയോഗപ്പെടുത്തുന്നു. പഠനത്തിൽ പിന്നോക്കക്കാരെ സഹായിക്കുന്നതിനായി പിയർ ഗ്രൂപ്പ് ടീച്ചിങ്ങ് നടത്തുന്നു.ഭാഷാ വിഷയങ്ങളിൽ ഏറ്റവും പിന്നോക്കം നിൽക്കുന്നവരെ കണ്ടെത്തി അവധി ദിവസങ്ങളിൽ I.C.R.W(INTENSIVE COACHING FOR READING AND WRITING)നടത്തുന്നു.

മികവ് നിലനിർത്തുന്ന ഘടകങ്ങൾ

എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു.രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള മറ്റെല്ലാ ശനിയാഴ്ച്ചകളിലും പ്രത്യേക ടൈം ടേബിൾ പ്രകാരം ക്ലാസ്സ് . പഠനത്തിൽ പിന്നാക്കം നിൽക്കുന്നവർക്ക് ഞായറാഴ്ച ക്ലാസ്സുകളും നൈറ്റ് ക്ലാസ്സുകളും .പഠനത്തിൽ മുന്നാക്കം നിൽക്കുന്നവർക്ക് പാഠപുസ്തക നിർമ്മാണ സമിതിയിൽ ഉൾപ്പെട്ട അധ്യാപകർ ഉൾപെടയുള്ളവരുടെ Expert ക്ലാസ്സുകൾ. പരീക്ഷഭയം അകറ്റാൻ കൗൺസിലിംഗ് ക്ലാസ്സുകൾ .

2021 നവമ്പർ 1 പുത്തൻ പ്രതീക്ഷകളുമായി..............

തിരികെ വിദ്യാലയത്തിലേക്ക് പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടി വന്ന കുട്ടികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളും കരുതലും നടത്തി.

പച്ചക്കറി കൃഷി വിളവെടുപ്പ്


രാജീവ് ഗാന്ധി മെമ്മോറിയൽ ഹൈസ്കൂളിൽ പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊകേരി കൃഷിഭവന്റെ സഹായത്തോടെ ആരംഭിച്ച പച്ചക്കറി കൃഷി വിളവെടുപ്പ് കൃഷി ഓഫീസർ സുനിൽകുമാർ നിർവ്വഹിച്ചു. വിളവെടുത്ത വെണ്ട, വഴുതിന, പയർ, പച്ചമുളക്  തുടങ്ങിയവ അദ്ദേഹം സ്കൂൾ ഉച്ച ഭക്ഷണശാലക്ക് കൈമാറി. ചടങ്ങിൽ പ്രിൻസിപ്പാൾ, ഹെഡ് മാസ്റ്റർ, ഡെപ്യൂട്ടി എച്ച്.എം,കൃഷി അസിസ്റ്റന്റ്,ക്ലബ്ബ് കൺവീനർ,സ്റ്റാഫ് സെകട്ടറി, NSS കോ ഓഡിനേറ്റർ തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ കാന്റീനുകളിൽ നിന്നും ശേഖരിച്ച പച്ചകറി അവശിഷ്ടങ്ങൾ കൊണ്ട് നിർമ്മിച്ച സ്ലറി,ചാണകം, ഗോമൂത്രം, പുണ്ണാക്ക് എന്നിവ ഉപയോഗിച്ച് ജൈവരീതിയിൽ നടത്തിയ പച്ചക്കറി കൃഷി ഏറെ പ്രശംസ പിടിച്ചു പറ്റി. പച്ചക്കറി വിളയിച്ചെടുക്കാൻ അദ്ധാപകരും വിദ്യാർത്ഥികളും നടത്തിയ ശ്രമത്തെ കൃഷി ഓഫീസർ പ്രത്യേകം അഭിനന്ദിച്ചു. പച്ചക്കറി തോട്ടത്തോടൊപ്പം പരിസ്ഥിതി ക്ലബ്ബംഗങ്ങൾ നട്ടുവളർത്തിയജൈവ വൈവിധ്യ ഉദ്യാനവും സ്കൂളിനെ ഹരിതാഭമാക്കുന്നു.

എസ് പി സി പാസിം ഗ് ഔട്ട് പരേഡ്

രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്കൂൾ മൊകേരി  സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ പത്താമത് ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് 09-03-2022 ബുധനാഴ്ച രാവിലെ 9 മണിക്ക് പാനൂർ ഇൻസ്പെക്ടർ ഓഫ് പോലീസ് ആസാദ് എം.പി സല്യൂട്ട് സ്വീകരിച്ചു നിർവ്വഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ സി.പി. സുധീന്ദ്രൻ , പ്രിൻസിപ്പാൾ എ കെ പ്രേമദാസൻ , ഡി.ഐമാരായ പാനൂർ പോലീസ് സ്റ്റേഷനിലെ  എസ് ഐ ജയദേവൻ സി, രാജീവൻ , Rtd. എസ്.ഐ ജയപ്രകാശ്, സി.പി.ഒ. രാജീവൻ എം.കെ. എ .സി.പി.ഒ. പ്രഷീന കെ.പി. തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പരേഡ് കമാന്റർ നിരഞ്ജന രാജേഷ്, IInd in കമാന്റ് അശ്വതി കൃഷ്ണ, Platoon commander മാരായ ധ്യാൻ ചന്ദ്രൻ , അഭിരാമി , Best out door അർജുൻ പി.പി, Best Indoor ദേവിക വി.സി, ജില്ലാ ഓഫീസിൽ നിന്നും ലഭിച്ച മികച്ച ഫിറ്റ്നസിനുള്ള ഉപഹാരം കരസ്ഥമാക്കിയ ശ്യാം നിവേദ് സി, കെ എന്നിവർക്കുള്ള മൊമെന്റോ ചടങ്ങിൽ വിശിഷ്ടാതിഥി വിതരണം ചെയ്തു. പകിട്ട് കുറയാതെ ഇത്തവണയും പ്രവേശനോത്സവം. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ വീട്ടിൽ ഒതുങ്ങിക്കഴിയേണ്ടി വന്ന കുട്ടികളെ വരവേൽക്കാൻ വിപുലമായ ഒരുക്കങ്ങളും കരുതലും നടത്തി.


ചീരയുടെ വിളവെടുപ്പ്

പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ വളപ്പിൽ നട്ടുവളർത്തിയ ചീരയുടെ വിളവെടുപ്പ് ഡെപ്യൂട്ടി എച്ച് എം ടി.കെ ഷാജിൽ മാസ്റ്റർ നിർവ്വഹിച്ചു വിളവെടുത്ത ചീര സ്റ്റാഫ് സെക്രട്ടറി ഒ.പി അനന്തൻ മാസ്റ്റർ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി പദ്ധതി കൺവീനർ ടി.സുരേന്ദ്രൻ മാസ്റ്റർക്ക് കൈമാറി. ചടങ്ങിൽ പരിസ്ഥിതി ക്ലബ്ബ് കൺവീനർ കെ.എം ഉണ്ണി,ജോയിന്റ് കൺവീനർ വി.വി. അജേഷ്, അദ്ധ്യാപകരായ എം.കെ രാജീവൻ, ടി.പി ഗിരിജ, ടി.കെ. സന്ധ്യ എന്നിവർ പങ്കെടുത്തു.

ഒരെത്തിനോട്ടം................https://youtu.be/Rg8KjHCfcz0

കോവിഡ് മഹാമാരി കാരണം അപ്രതീക്ഷിതമായി വന്ന അടച്ചുപൂട്ടലുകൾ എല്ലാവരെയും ദുരിതത്തിലാക്കി. മുതിർന്നവരേക്കാൾ ബുദ്ധിമുട്ടാണ് കുട്ടികൾക്ക് ഉണ്ടായത്. വിദ്യാലയങ്ങളിൽ കൂട്ടുകാരോടൊത്ത് പഠിച്ചു കളിച്ചും രസിച്ചും നടന്ന കുട്ടികൾക്ക് ലോക്ഡൗൺ ഒരു അപ്രതീക്ഷിത

പ്രഹരമാണ്. മാർച്ചിലെ വർഷ പരീക്ഷയും കഴിഞ്ഞ് രക്ഷിതാക്കളോടൊപ്പം ബന്ധുവീട് സന്ദർശനവും വിനോദയാത്രയും കൂട്ടുകാരോടൊത്ത് വിനോദവുമെല്ലാം പ്രതീക്ഷിച്ച കുട്ടികളെയാണ് കോവിഡ് ദുരിതത്തിലാക്കിയത്.

ലോക്ഡൗണും ഓൺലൈൻ ക്ലാസുകളും കുട്ടികൾ എങ്ങനെ സ്വീകരിച്ചുവെന്നതും, സ്വന്തം വീടുകളിൽ കഴിയുന്ന അവർക്ക് മാനസിക സന്തോഷം ലഭിക്കുന്നുണ്ടോ എന്ന ചിന്തയിൽ നിന്നാണ് വിദ്യാലയ അനുഭവങ്ങൾ ഓൺലൈനായി നൽകാൻ തീരുമാനിച്ചത്.വൈവിധ്യമാർന്ന ഒട്ടേരെ പ്രവർത്തനങ്ങൾ ഇക്കാലത്ത് നടത്താൻ കഴി‍ഞ്ഞു.