മർക്കസ് ഇന്റർനാഷണൽ സ്കൂൾ എരഞ്ഞിപ്പാലം/അക്ഷരവൃക്ഷം/മാറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
മാറ്റം

ഒരു തണുത്ത പ്രഭാതം അവധിക്കാലമാഘോഷിക്കാൻ പട്ടണത്തിൽ നിന്ന് കൊച്ചുമകളോടൊപ്പം നടക്കാനിറങ്ങുകയാണ് മുത്തശ്ശി. തൻ്റെ കൈയ്യിൽ കൊച്ചു മകളുടെ കൈയും ചേർത്ത് അവർ നടത്തം ആരംഭിച്ചു. കൊച്ചുമകൾ എന്തൊക്കെയോ വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ഇടയ്ക്ക് കൈയ്യിലുള്ള കുപ്പിയിൽ നിന്ന് എന്തോ പാനീയം കുടിക്കുന്നുമുണ്ട്. അങ്ങനെ അവരുടെ നടത്തം തുടർന്നു കൊണ്ടിരുന്നു. കൈയ്യിലെ കുപ്പിയിലെ പാനീയം തീർന്നു കഴിഞ്ഞപ്പോൾ കുട്ടി ആ കുപ്പി വലിച്ചെറിയുന്നു. അപ്പോൾ മുത്തശ്ശി തൻ്റെ കുട്ടിക്കാലം ആലോചിക്കുകയാണ്. ഈ പാനീയ കുപ്പിയുടെ സ്ഥാനത്ത് കൈയ്യിലൊരു മാങ്ങ പിടിച്ച് അത് നുണഞ്ഞു നടന്ന തൻ്റെ കുട്ടിക്കാലം . കഴിച്ചു കഴിഞ്ഞ മാങ്ങയുടെ മാങ്ങാണ്ടി വലിച്ചെറിയുന്നു, വർഷങ്ങൾക്കുശേഷം അവിടെ ഒരു വലിയ തേൻമാവ് വളർന്നിരുന്നു. പക്ഷെ ഇന്നിവിടെ മാവിനു പകരം പാനീയ കുപ്പിയുടെ ഒരു വലിയ കൂമ്പാരമാണ് കാണുന്നത്. മുത്തശ്ശി നിറഞ്ഞ കണ്ണുകളോടെ കൊച്ചു മകളെ നോക്കി. പിന്നെ അവർ വീട്ടിലേക്ക് തിരിച്ചു. അടുത്ത ദിവസം കൊച്ചുമകളോടൊത്ത് നടക്കാനിറങ്ങിയ മുത്തശ്ശി, അവളുടെ കൈയ്യിലെ പാനീയ കുപ്പി മാറ്റി പകരമായി സമ്മാനിച്ചത് കൈനിറയെ ആ മാങ്ങകളാണ് .

Lakshmi P
8 C Markaz International School
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ