മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൗശലക്കാരനായ കുറുക്കൻ
കൗശലക്കാരനായ കുറുക്കൻ.
കൂട്ടുകാരേ...ഇപ്പോൾ നാട്ടിലൊക്കെ കൊറോണ കാലമല്ലേ ....... കാട്ടിലാണേൽ ഇതൊന്നുമില്ല...... പുറത്തിറങ്ങാൻ മാസ്ക്കൊന്നും വേണ്ട.... കാടാ നല്ലത്..കാട്ടിൽ ഒരു കുറുക്കൻ ഉണ്ടായിരുന്നു .കുറുക്കൻ ഒരു ദിവസം വിശന്നു കാട്ടിലൂടെ നടക്കുമ്പോൾ പെട്ടന്ന് ഒരു ചെറു മീനിനെ കിട്ടി, അതിനെ എടുത്തു നടന്നു പോകുമ്പോൾ ഒരു സിംഹം അതു വഴി വന്നു സിംഹത്തിന്റെ കയ്യിൽ ഒരു മുയൽ ഉണ്ട് കുറുക്കനു ഒരു കൗശലം തോന്നി ആമീനിനെ കുറേ ചപ്പിൽ പൊതിഞ്ഞു സിംഹത്തിനോട് പറഞ്ഞു ഇതിൽ നിറയെ മീനു ഉണ്ട് സിംഹത്തിനു വേണോ പകരം എനിക്ക് ആ മുയലിനെ തന്നോളൂ, ഇതു കേൾക്കേണ്ട താമസം സിംഹത്തിനു അത്യാഗ്രഹം കൂടി സിംഹം പറഞ്ഞു തന്നോളൂ. സിംഹം മുയലിനെ കുറുക്കന് നൽകി. കുറുക്കൻ മുയലിനെ എടുത്ത് വീട്ടിലേക്കു ഓടി പാവം സിംഹം പൊതി തുറന്നു നോക്കുമ്പോൾ നിരാശനായി ഒരു ചെറു മീൻ മാത്രമേ അതിൽ ഉള്ളൂ തന്റെ അത്യാഗ്രഹം സിംഹത്തിനു മനസ്സിലായി... ഞാനൊക്കെ മനുഷ്യരാ.... പുറത്തിറങ്ങരുതേ... വീട്ടിൽ തന്നെ കഴിയൂ.... കൊറോണയെ ഓടിക്കൂ...
സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണ്ണൂർ നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 23/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച കഥ