മുഹമ്മദൻസ് ജി എച്ച് എസ് എൽ പി എസ് ആലപ്പുഴ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


"തണലത്തൊരു തുറന്നക്ലാസ് മുറി"

ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ പഠനത്തിനായി 'തുറന്ന ക്ലാസ് 'സജ്ജീകരിച്ചിരിക്കുന്നത് കുട്ടികൾക്കും, രക്ഷിതാക്കൾക്കും ഏറെ കൗതുകമാകുന്നു. പഠിതാക്കളുടെ പാദങ്ങൾ പതിയാത്ത പതിനെട്ടു മാസങ്ങൾ പിന്നിടുമ്പോൾ, പൂർണ്ണമായും കോവിഡ് മാനദണ്ഡങ്ങൾ ഉറപ്പാക്കി, കുട്ടികൾക്ക് സർവ്വതോന്മുഖമായ പിന്തുണ നൽകി, മാനസികോല്ലാസത്തോടെ, സ്വതന്ത്രമായി പഠിക്കുന്നതിനുമായിട്ടാണ് ''തുറന്ന ക്ലാസ് ''മുറി ക്രമീകരിച്ചിരിക്കുന്നത്. ഹെഡ്‍മിസ്‍ട്രസ് പി കെ ഷെെമയുടെ നിർദ്ദേശത്തിൽ കോർഡിനേറ്റർ കെ കെ ഉല്ലാസ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


2. "ഫസ്ഫ് ബെൽ 2.0"

ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ കുട്ടികൾക്ക് "ടീച്ചർ ഹാജറുണ്ട് - കുട്ടികളും" പരിപാടിക്ക് തുടക്കമായി. ഓൺ-ലെെൻ പഠന പിൻതുണഉറപ്പാക്കി കുട്ടികൾക്ക് പഠനം കൂടുതൽ രസകരമാക്കുന്നതിനും, തുടർ പഠനത്തിനുമായി ഫസ്റ്റ് ബെൽ-സ്‍ക്കൂൾതല ക്ലാസ്സുകളുടെ തൽസമയ പിൻതുടർച്ച നൾകുകയാണ് പരിപാടിയുടെ ലക്ഷ്യം.


ടീച്ചർ ഹാജറുണ്ട് - കുട്ടികളും

03. "വെെറസിനെ വറുതിയിലാക്കാൻ വീടുകളിൽ വീഡിയോ പ്രദർശനമൊരുക്കി അധ്യാപകർ"

വീടുകളിൽ വീഡിയോ പ്രദർശനമൊരുക്കി ആലപ്പുഴ മുഹമ്മദൻസ് എൽ പി സ്ക്കുൾ അധ്യാപകർ.കൊറോണ വെെറസിനെ തടയുന്നതിനായി പാലിക്കേണ്ട മുൻകരുതലുകളുടെ, വീഡിയോ പ്രദർശനവും,ലഘുലേഖകളും സ്ക്കൂളിന് സമീപത്തെ വീടുകളിൽ വിതണം ചെയ്യുകയയും ചെയ്യ്തു.നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാ‌ണെന്ന കാഴ്ചപ്പാട് കരുതലായി കണ്ട് ആശങ്കകൾക്ക് അറുതിവരുത്താൻ കഴിയണമെന്നും,തെറ്റായ സന്ദേശങ്ങൾക്ക് കീഴടങ്ങരുതെന്നും ഓർമ്മിപ്പിച്ചു.പൊതുവിദ്യാഭ്യാസവകുപ്പ് കൊറോണ വെെറസ് പടരുന്നത് തടയുന്നതിനായി പുറത്തിറക്കിയ വീഡിയോയാണ് പ്രദശിപ്പിച്ചത്.ഈപ്രവർത്തനം നഗരസഭയിലെ വിവിധ പ്രദേശങ്ങളിൽ പ്രദർശിപ്പിക്കുമെന്ന് കോ-ഓഡിനേറ്റർ കെ കെ ഉല്ലാസ് അറിയിച്ചു.

4 വിദ്യാലയം വീട്ടുപടിക്കൽ'പദ്ധതിയുമായി അധ്യാപകർ

വിദ്യാർത്ഥികളുടെ വിദ്യാഭ്യാസം വീട്ടുപഠിക്കൽ പദ്ധതിയൊരുക്കി ആലപ്പുഴ മുഹമ്മദൻസ് എൽ പി സ്ക്കൂൾ അധ്യാപകർ.വിക‍്ടേഴ്സ് ക്ലാസ്സുകളുകൾ കുട്ടികൾ അധ്യാപകർക്കൊപ്പം നേരിട്ട് കാണുകയും തൽസമയ സംശയനിവാരണത്തിന് കുട്ടികൾക്ക് അവസരം ഒരുക്കി,പഠനപുരോഗതിക്കായി കുട്ടികൾക്ക് മാനസികപിൻതുണ ഉറപ്പാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം



05. ഇന പ്രവർത്തനങ്ങളുമായി സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

ആലപ്പുഴ ഗവ.മുഹമ്മദൻസ് എൽ പി സ്ക്കൂളിൽ സ്വാതന്ത്രത്തിന്റെ അമൃത മഹോത്സവം’75ഇന പരിപാടികൾക്ക് കുട്ടികൾ വീടുകളിലും, അധ്യാപകർ വിദ്യാലയത്തിലും സ്വാതന്ത്രജ്വാല തെളിച്ച് തുടക്കമായി. ആഴ്ചയിൽ ഒരു സ്വാതന്ത്ര ചരിത്രാനുബന്ധ പഠനപ്രവർത്തനം ഉൾപ്പെടുത്തി 75ആഴ്ചകൾ നീളുന്ന കല,സാഹിത്യ, സാംസ്കാരിക പ്രവർത്തനങ്ങളാണ് കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്നത്.




.