മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

ഭൂമിക്ക് നൽകിയ വരദാനങ്ങളെക്കുറിച്ച് ചിന്തിക്കുവാൻ സമയമായിക്കഴിഞ്ഞിരിക്കുന്നു. പ്രകൃതിക്ക് ലഭിച്ചിരിക്കുന്ന സ്വച്ഛതയും നൈർമല്ല്യവും നിലനിർത്തേണ്ടത് അനിവാര്യമാണ്. ലോക്ഡൗൺമൂലം അന്തരീക്ഷമലിനീകരണം,ആഗോളതാപനം എന്നിവയിലുണ്ടായമാറ്റങ്ങളാണ് ഏറെപ്രാധാന്യമുള്ളത്.1992ലെ റയോഡിജനിറോ ഉച്ച കോടിയിലെ തീരുമാനങ്ങൾ ഗൗരവമായി എടുക്കാതിരുന്ന രാജ്യങ്ങളിൽ നടപ്പാക്കിയിരിക്കുന്ന ലോക് ഡൗൺ അന്തരീക്ഷമലിനീകരണത്തെ ശമിപ്പിക്കുന്നു.ലോകത്തിലെ ഫാക്റ്ററികൾ അടച്ചിടുകയും നിരത്തുകളിൽനിന്ന് വാഹനങ്ങളെ പിൻവ ലിക്കുകയും ചെയ്തതുകാരണം നമ്മുടെ മണ്ണും ജലവും വായുവും നിർമലമാകുവാൻപോകുന്നുവെന്നത് കാലത്തിന്റെ നല്ലവശമായികാണേണ്ടതാണ്.കൊറോണകാലത്തിനുശേഷം മറ്റേത് മേഖലയിലും മാറ്റങ്ങളുണ്ടായാലും പ്രകൃതിയുടെ ശാന്തത ഇനിയും ഭഞ്ജിക്കപ്പെടാൻ അനുവദിക്കപ്പെടരുത്. ഭാരതത്തിന്റെ ആത്മാവിലെക്കാലവും ആഴ്ന്നുകിടക്കുന്ന ചിന്തകൾ പാകിയ നമ്മുടെ രാഷ്ട്രപിതാവിന്റെ വലിയആശയമായിരുന്നല്ലോ ഗ്രാമസ്വരാജ് എന്നത്.നഗരങ്ങളിൽ സന്തോഷമുണ്ടെന്നു വിശ്വസിച്ച് ജോലിക്കായി ഇവിടെയെത്തിയ ഇതരസംസ്ഥാനതൊഴിലാളികൾ ലോക്ഡൗണിന്റെ ആദ്യദിനങ്ങളിൽ തിരക്കുകൂട്ടിയത് സ്വന്തം നാടുകളിൽ എത്തുവാനായിരുന്നുവല്ലോ.ഗ്രാമങ്ങളിൽ സമൃദ്ധിയുണ്ടെന്ന തിരിച്ചറിവാണ് ഇതിനു പിന്നിൽ.ഭക്ഷ്യസമൃദ്ധമായ ഗ്രാമങ്ങളിലെ തൊടികൾ വീണ്ടെടുക്കാൻ ഭക്ഷ്യദാരിദ്ര്യത്തിൽ നിന്നും നമുക്ക് അതിജീവനം നേടാം .ഭാരതം അതീന്റെ ഗ്രാമങ്ങളിലാണ് കുടികൊള്ളുന്നത് എന്ന സത്യത്തെയും തിരിച്ചറിയുവാൻ ഇക്കാലം നമ്മോട് ആവശ്യപ്പെടുന്നു. മനുഷ്യൻ വിവേകത്തോടെ മനസ്സിലാക്കേണ്ട ഒരു വലിയ പാഠമാണ് ഈ വൈറസ് നമ്മെ പഠിപ്പിച്ചിരിക്കുന്നത്.

നിവിൻ ദേവ്
5 മുഴപ്പിലങ്ങാട് ഈസ്റ്റ് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം