മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഒരു ലോക്ക്ഡൗൺ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ലോക്ക്ഡൗൺ കാലം

ഞാൻ സാന്ദ്ര സജീവൻ. മുള്ളൂൽ l. P. സ്കൂളിൽ അഞ്ചാം തരത്തിൽ ആയിരുന്നു. സ്കൂൾ വാർഷികവും, വാർഷിക പരീക്ഷയും, നമുക്കുള്ള യാത്രയയപ്പും എല്ലാം ആലോചിച്ചു ഇരിക്കുമ്പോഴാണ് kovid കാരണം അവധി വന്നത്. ഹോ ആകെ വിഷമത്തിൽ ആയി . ഇനി എങ്ങനെ ഇതൊക്കെ നടക്കും ഇനി എന്ന് ഞാൻ എന്റെ കൂട്ടുകാരെ കാണും. ഡാൻസ് പഠിച്ചതും, വാർഷിക പരീക്ഷക്ക് പഠിച്ചതും എല്ലാം ഓർക്കുമ്പോൾ ഒരു വിഷമം. അങ്ങനെ അവധി ആയി. ആദ്യത്തെ കുറച്ചു ദിവസങ്ങൾ ഓരോന്നൊക്കെ ഓർത്തിരുന്നു . പിന്നെ അതൊക്കെ ശരിയായി വന്നു. അച്ചാച്ചന്റെ കൂടെ അണ്ടി പെറുക്കാൻ, പച്ചക്കറി പറിക്കാൻ, അങ്ങിനൊക്കെ പോയി. പിന്നെ അമ്മയെ സഹായിക്കും . തുണിയൊക്കെ മടക്കി വെക്കും, ചെടി നനച്ചു കൊടുക്കും, പിന്നെ ചേച്ചിയുടെ കൂടെ കളിക്കും, പക്ഷികൾക്ക് കുടിക്കാൻ വെള്ളം വെച്ച് കൊടുക്കാറുണ്ട്. ഇനിയെങ്കിലും വേഗം kovid മാറി നമ്മുടെ ലോകം അതിൽ നിന്നും മുക്തി നേടട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

സാന്ദ്ര സജീവൻ
5 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം