മുള്ളൂൽ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ നോർത്ത് ഉപജില്ലയിലെ മുള്ളൂൽ (പട്ടുവം പഞ്ചായത്ത്)എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് മുള്ളൂൽ എൽ പി സ്‌കൂൾ.

മുള്ളൂൽ എൽ പി സ്കൂൾ
വിലാസം
മുള്ളൂൽ

മുള്ളൂൽ
,
പട്ടുവം പി.ഒ.
,
670143
,
കണ്ണൂർ ജില്ല
സ്ഥാപിതം1 - 6 - 1916
വിവരങ്ങൾ
ഫോൺ0460 2220650
ഇമെയിൽlpsmullool@gmail.com
കോഡുകൾ
സ്കൂൾ കോഡ്13744 (സമേതം)
യുഡൈസ് കോഡ്32021000107
വിക്കിഡാറ്റQ64456662
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല തളിപ്പറമ്പ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്തളിപ്പറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപട്ടുവം,,പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ46
പെൺകുട്ടികൾ42
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷെറിമോൾ പിസി
പി.ടി.എ. പ്രസിഡണ്ട്നൗഷാദ് കെ
എം.പി.ടി.എ. പ്രസിഡണ്ട്വത്സല വി പി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

മുള്ളൂൽ എൽ പി സ്കൂൾ സ്ഥാപിക്കുന്നതിന് മുമ്പ് ഇവിടെ ഗുരുകുലം രീതിയിലുള്ള വിദ്യാഭ്യാസ രീതി നിലനിന്നിരുന്നു. തെക്കനെഴുത്തച്ഛൻ എന്ന വ്യക്തി നിലവിലുള്ള സ്കൂളിന് സമീപം ഏകാദ്ധ്യാപക ഗുരുകുലം സ്ഥാപിച്ച് വിദ്യാർത്ഥികൾക്ക് അറിവ് നൽകിയിരുന്നു. കൊത്തില അപ്പ എഴുത്തച്ഛൻ എന്ന പണ്ഡിതനും തന്റെ വീടിനോട് ചേർന്ന് ഒരു ഷെഡ് നിർമിച്ച് വിദ്യാർത്ഥികളെ പഠിപ്പിച്ചതായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട്. കൂടുതൽ വായിക്കൂക

ഭൗതികസൗകര്യങ്ങൾ

മുപ്പത്തി മൂന്നര സെന്ററിൽ 3 കെട്ടിടങ്ങളിലായി നഴ്സറി അടക്കം 7 ക്ലാസുകളും കമ്പ്യൂട്ടർ ലാബിനായി ചെറിയ ഒരു ഭാഗവും സ്കൂളിൽ സൗകര്യപ്പെടുത്തിയിട്ടുണ്ട്. ദൂരെ നിന്നുള്ള കുട്ടികൾക്ക് എത്തിച്ചേരാൻ വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.മുഴുവൻ ക്ലാസ്സുകളിലും ഫാൻ, ലൈറ്റ് എന്നിവ സ്ഥാപിച്ചിട്ടുണ്ട്. അതുപോലെ ബഹു   എം എൽ എ അനുവദിച്ച രണ്ട് കമ്പ്യൂട്ടറും ഒരു എൽ ഇ ഡി ടീവിയും, ഒരു ലാപ്ടോപ്പും, ഒരു പ്രൊജക്ടറും   അതുപോലെ കൈറ്റ് അനുവദിച്ചു തന്ന മൂന്ന് ലാപ്ടോപ്പും രണ്ട് പ്രൊജക്ടറും കുട്ടികളുടെ കമ്പ്യൂട്ടർ പരിജ്ഞാനം വർധിപ്പിക്കാനും ക്ലാസുകൾ വളരെ രസകരമാക്കാനും വളരെയധികം സഹായിക്കുന്നുണ്ട്. കുട്ടികളുടെ മാനസിക ഉല്ലാസത്തിനായി അധ്യാപകരുടെ നേതൃത്വത്തിൽ മനോഹരമായ പാർക്കും നിർമിച്ചിട്ടുണ്ട്. പൂർവ വിദ്യാർത്ഥിയുടെ സഹായത്തോടെ കുട്ടികളെ സൈക്ലിങ് പരിശീലിപ്പിക്കാൻ ഒരു സൈക്കിളും സ്കൂളിൽ ലഭ്യമാണ്.  

പാഠ്യേതര പ്രവർത്തനങ്ങൾ

  • ശാസ്ത്ര ക്ലബ്ബ്, ശുചിത്വ ക്ലബ്ബ്, ഗണിത ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്,സ്കൂൾ സുരക്ഷാ ക്ലബ്ബ് തുടങ്ങിയ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. അധ്യാപകർ ഇതിൻ്റെ ചുമതല വഹിക്കുന്നു.
  • വിദ്യാരംഗം കലാ സാഹത്യവേദി പ്രവർത്തിക്കുന്നു.
  • സംരക്ഷണ സമിതിയും പ്രവർത്തിക്കുന്നുണ്ട്.
  • ഹലോ ഇംഗ്ലീഷ്, ഉല്ലാസ ഗണിതം, ഗണിത വിജയം തുടങ്ങിയ വിദ്യാഭ്യാസ പരിപാടികളിലൂടെ പഠനം കൂടുതൽ രസകരമാക്കുന്നു.
  • സ്കൂൾ വികസന സമിതിയും പ്രവർത്തിക്കുന്നു.

മാനേജ്‌മെന്റ്

1916 മുതൽ 1935 വരെ തൃച്ചംബരം നിവാസികളായ പുല്ലാഞ്ഞിവീട്ടുകാരുടെ നിയന്ത്രണത്തിലായിരുന്നു സ്കൂൾ.1935ൽ സർവ്വശ്രീ.സി. എച് രാമൻ ഗുരുക്കൾ, ഇ പി കുഞ്ഞിരാമൻ നമ്പ്യാർ, പി ചാത്തുക്കുട്ടിമാസ്റ്റർ സ്കൂൾ ഏറ്റെടുത്തു.ഇപ്പോൾ സർവ്വശ്രീ സി പത്മനാഭൻ. പി വി പ്രഭാകരൻ, ടി ഗോപാലൻ മാസ്റ്റർ, എ പി ഗിരിജ ടീച്ചർ എന്നിവരടങ്ങുന്നതാണ് സ്കൂൾ മാനേജ്‌മന്റ് കമ്മറ്റി.

മുൻസാരഥികൾ

ക്രമ

നമ്പർ

പേര് വർഷം  
1 ശ്രീ .എം.പി .കുഞ്ഞിരാമൻ മാസ്റ്റർ 1980 1993
2 ശ്രീ.എം.ചന്ദ്രൻ മാസ്റ്റർ 1993 2005
3 ശ്രീമതി കെ.കെ. രുഗ്‌മിണി ടീച്ചർ 2005 2015

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1) കോത്തില അപ്പ എഴുത്തഛൻ.

ജ്യോതിഷം, നാട്ടുവൈദ്യം, തച്ചുശാസ്ത്രം എന്നിവയിൽ നല്ല പാണ്ഡിത്യം .പൂരക്കളി ഗ്രന്ഥം രചിച്ചു.

വിവിധ നാടുകളിൽ നിന്ന് അദ്ദേഹത്തെ സന്ദർശിക്കുവാനും മറ്റും ധാരാളം ആൾക്കാർ വരാറുണ്ടായിരുന്നു.

2)കുഞ്ഞിരാമൻ മാസ്റ്റർ.

താമസം മുള്ളൂലിലല്ലെങ്കിലും ഈ നാട്ടിലെ ജനങ്ങൾ ആദരവോടെ ഹൃദയത്തിൽ കൊണ്ടു നടന്ന അധ്യാപകൻ

ചിത്രശാല

കൂടുതൽ വായിക്കുക

വഴികാട്ടി.

സ്കൂളിൽ എത്തിച്ചേരാനുള്ള മാർഗങ്ങൾ.

തളിപ്പറമ്പിൽ നിന്നും 8KM (പുളിമ്പറമ്പ് വെള്ളിക്കീൽ റോഡ് പറപ്പൂൽ വഴി). തളിപ്പറമ്പിൽ നിന്നും 10KM (ഏഴാമൈൽ,കൂവോട് വഴി).

Map
"https://schoolwiki.in/index.php?title=മുള്ളൂൽ_എൽ_പി_സ്കൂൾ&oldid=2533938" എന്ന താളിൽനിന്ന് ശേഖരിച്ചത്