മുള്ളൂൽ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അണ്ണാൻകുഞ്ഞും കുട്ടിയും

Schoolwiki സംരംഭത്തിൽ നിന്ന്
അണ്ണാൻകുഞ്ഞും കുട്ടിയും

ഒരിടത്തൊരിടത്ത് ഒരു അണ്ണാൻ കുഞ്ഞും കുട്ടിയും ഉണ്ടായിരുന്നു. അവർ ഉറ്റ ചങ്ങാതിമാരായിരുന്നു. ഒരു ദിവസം അണ്ണാൻ കുഞ്ഞും കുട്ടിയും മരത്തണലിൽ വിശ്രമിക്കുകയായിരുന്നു. അപ്പോഴാണ് അവർ ആ ശബ്ദം കേട്ടത്. അത് ഒരു കുഞ്ഞിക്കിളിയുടെ നിലവിളിയായിരുന്നു. പെട്ടെന്ന് അവർ കുഞ്ഞിക്കിളിയുടെ അടുത്തേക്ക് ഓടിച്ചെന്നു. അപ്പോഴാണ് അവർ അതു കണ്ടത്. കുഞ്ഞിക്കിളിയുടെ കാലിനു മുറിവ് പറ്റിയത് അവർ കുഞ്ഞിക്കിളിയെ എടുത്ത് വീട്ടിലെത്തി. എന്നിട്ട് അമ്മയോട് പറഞ്ഞു. അമ്മേ ഈ കുഞ്ഞിക്കിളിയുടെ കാലിന് മുറിവ് പറ്റിയിട്ടുണ്ട്. ഇതിനെ രക്ഷിക്കണം. ശരി, ഞാനൊരു മരുന്നു തരാം. അതു ദിവസവും രണ്ടുനേരം കൊടുത്താൽ മതി. എങ്കിൽ വേഗം തരൂ അമ്മേ. ആ മരുന്നു കഴിച്ചതിനുശേഷം കുഞ്ഞിക്കിളിയുടെ കാലിന്റെ മുറിവ് മാറി. അങ്ങനെ കുഞ്ഞിക്കിളി പറന്നുപോയി

നവമി എസ്
4 മുള്ളൂൽ എൽ പി
തളിപ്പറമ്പ് നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ