മുതുകുറ്റി നമ്പർ 1 എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഉറുമ്പും കൊറോണയും

Schoolwiki സംരംഭത്തിൽ നിന്ന്
ഉറുമ്പും കൊറോണയും

കുഞ്ഞനുറുമ്പിൻെറ അച്ഛന് വിദേശത്തായിരുന്നു ജോലി. വിദേശത്തെല്ലാം കൊറോണയായതുകൊണ്ട് അച്ഛൻ നാട്ടിലേക്കു തിരിച്ചു. നാട്ടിലെത്തിയ അച്ഛന് പക്ഷെ വീട്ടിൽ കയറാൻ കഴിഞ്ഞില്ല.കുഞ്ഞൻ വാതിലു തുറന്നുകൊടുത്തില്ല. കുഞ്ഞൻ പറഞ്ഞു കൊറോണയുണ്ടോയെന്ന് പരിശോധിച്ചിട്ട് വീട്ടിൽ കയറിയാൽ മതി.അച്ഛൻ ആശുപത്രിയിൽ പോയി പരിശോധിച്ചു.ഫലം വന്നപ്പോൾ കൊറോണയില്ലെന്ന് തെളിഞ്ഞു. കു‍‍ഞ്ഞന് സന്തോഷമായി. അച്ഛൻ വീട്ടിലെത്തി എല്ലാവരോടും പറഞ്ഞു ...ഇനി നമുക്ക് ഭക്ഷണസാധനങ്ങൾക്കു ചുറ്റും കൂട്ടംകൂടി നിൽക്കേണ്ട. ഒറ്റയ്ക്ക് നടക്കാം . കൈകൾ സോപ്പ് ഉപയോഗിച്ച് ഇടക്കിടെ കഴുകാം, മാസ്ക് ധരിച്ച് പുറത്തിറങ്ങാം.’’എല്ലാവരും തലകുലുക്കി സമ്മതിച്ചു.

അനുസ്മയ
മൂന്നാം തരം മുതുകുറ്റി നമ്പർ വൺ എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ