മുതിയങ്ങ ഈസ്റ്റ് എൽ പി എസ്/അക്ഷരവൃക്ഷം/ ലേഖനം കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ലേഖനം

ആദ്യത്തെ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തത് ചൈനയിലെ വുഹാൻ പ്രവിശ്യയിൽ നിന്ന് യാത്ര ചെയ്ത മൂന്ന് മലയാളി വിദ്യാർത്ഥികളിൽ നിന്നാണ്. കേരളത്തിലെ തൃശ്ശൂർ, ആലപ്പുഴ, കാസർകോഡ് ജില്ലകളിൽ നിന്നുളളവരാണ് ഇവർ. ഇവർക്കുശേഷം മാർച്ച് 8 ന് കേരളത്തിൽ പുതിയ 5 കേസുകൾ റിപ്പോർട്ട് ചെയ്തു. അപ്പോൾ തന്നെ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പും ചേർന്ന് ഇതിനെതിരെയുളള നടപടികൾ സ്വീകരിക്കുകയും ചെയ്തു. കൊറോണ വൈറസിനെ ഒറ്റകെട്ടായി നേരിടണമെന്ന ഉദ്ദേശത്തിൽ 2020 മാർച്ച് 22 ന് ഇന്ത്യ ഒട്ടാകെ ജനത കർഫ്യൂ പ്രഖ്യാപിച്ചു. പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ 21 ദിവസം നീളുന്ന ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. ജനങ്ങളുടെ സുരക്ഷയെ മുൻ നിർത്തിയാണ് ഇങ്ങനെയൊരു ലോക്ക് ഡൌൺ പ്രഖ്യാപിച്ചത്. ആരോഗ്യവകുപ്പും മറ്റ് അധികൃതരും നൽകുന്ന എല്ലാ നിർദ്ദേശങ്ങളും അതുപോലെ അനുസരിക്കുക.

സേതുലക്ഷ്മി ഇ
3 മുതിയങ്ങ ഈസ്റ്റ് എൽ പി സ്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം