മാർ തോമ എൽ പി എസ് കീഴില്ലം/അക്ഷരവൃക്ഷം/സ്വയം രക്ഷ സമൂഹ രക്ഷ

Schoolwiki സംരംഭത്തിൽ നിന്ന്
സ്വയം രക്ഷ സമൂഹ രക്ഷ

ഗർ.... ഗർ...."കുറച്ചുദിവസങ്ങളായി അകത്തുനിന്ന് ശബ്ദം കേൾക്കുന്നുണ്ടല്ലോ വയ്യെന്നു തോന്നുന്നു". കിച്ചുപൂച്ച പറഞ്ഞു. അതൊക്കെ അവന്റെ അടവുകൾ ആണെന്ന് മറ്റു മൃഗങ്ങൾ പറഞ്ഞു.വയ്യെന്നു നടിച്ചിട്ട് നമ്മൾ കയറിച്ചെല്ലുമ്പോൾ ശാപ്പിടാം എന്നായിരിക്കും അവന്റെ വിചാരം. "അല്ല കൂട്ടുകാരേ,രാജസിംഹന്റെ നിലവിളി കേട്ട് എനിക്ക് സഹിക്കാൻ വയ്യ. എന്തായാലും ഞാൻ കാണാൻ പോകുവാ....." കണ്ടൻ കുരങ്ങ് പറഞ്ഞു. ഞങ്ങൾ ആരും വരുന്നില്ല എല്ലാവരും അവിടെ നിന്ന് പോയി.

ഹലോ ചങ്ങാതി കുറച്ചു ദിവസങ്ങൾ ആയല്ലോ നീ പുറത്തിറങ്ങിയിട്ട്. എന്തുപറ്റി നിനക്ക്? കിണ്ടൻ ചോദിച്ചു. വയ്യ സുഹൃത്തേ എനിക്ക് ശ്വാസം എടുക്കാൻ വയ്യ. ചുമ, പനി,വയറിളക്കം, ശരീരവേദന, ഒക്കെയുണ്ട്. ഞാൻ മരിച്ചു പോകും, രാജ പറഞ്ഞു. ഇതെങ്ങനെ സംഭവിച്ചു? "ആരോ കാട്ടിൽ കുറേ മൃതദേഹങ്ങൾ കൊണ്ടു തള്ളി. അവ ഞാൻ ഭക്ഷിച്ചു പിന്നെ എനിക്ക് വിശപ്പുണ്ടായിട്ടില്ല. ഞാൻ ഈ അവസ്ഥയിലുമായി" രാജ പറഞ്ഞു.

കിണ്ടൻ എല്ലാ ദിവസങ്ങളിലും രാജയെ സഹായിക്കാൻ ഗുഹയിൽ എത്തി. ഒരാഴ്ച കഴിഞ്ഞപ്പോൾ വനമംഗളം പത്രത്തിലെ വാർത്ത കിണ്ടനെ ഞെട്ടിച്ചു."നാട്ടിലെല്ലാം കൊറോണ. മരണനിരക്ക് ഉയരുന്നു.മൃതദേഹങ്ങൾ ദഹിപ്പിക്കാൻ ഇടമില്ല. കാടുകളിൽ കൊണ്ട് തള്ളുന്നു. അയ്യോ ഇതിലുള്ള ലക്ഷണങ്ങൾ ആണല്ലോ രാജയ്ക്കും എനിക്കും ഇത് പകരുമല്ലോ. കിണ്ടൻ വീടിന്റെ പുറത്ത് ഒരു പോസ്റ്റർ ഒട്ടിച്ചു. ഞാനും ക്വാറന്റെയിലാണ്. ആരും എന്നെ കാണാൻ വരേണ്ട. കൂട്ടുകാരെ, നിങ്ങൾ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം. മാസ്ക് ധരിക്കുക, കൈകൾ സോപ്പിട്ട് ഇടയ്ക്കിടയ്ക്ക് കഴുകുക. പത്രവാർത്തകളിലെ നിർദ്ദേശങ്ങൾ പാലിക്കുക. എനിക്ക് ആവശ്യമായ ഭക്ഷണവും മരുന്നും എല്ലാം ഞാൻ തന്നെ കരുതിയിട്ടുണ്ട്. കിണ്ടനും രോഗം പിടിച്ചു.

ഗുഹയിൽ നിന്നും ദയനീയമായ അലറൽ എല്ലാവരും കേട്ടു. പാവം രാജ.... കാടിന്റെ നായകൻ ഇല്ലാതെയായി. ആരും അങ്ങോട്ട് പോയില്ല. ഗീർ വനത്തിലായിരുന്ന രാജയുടെ കുഞ്ഞുങ്ങൾ അവിടെയെത്തി ശരീരം ദഹിപ്പിച്ചു.

ഭാഗ്യം കിണ്ടനെ തുണച്ചു. അവന് രോഗം ഭേദമായി. മറ്റു മൃഗങ്ങളിലേക്ക് പടരുന്നതിനുമുമ്പ് ഐസലേഷനിൽ പ്രവേശിച്ചതിനാൽ എല്ലാവരും രക്ഷപ്പെട്ടു ഹോയ്... ഹോയ്... ഇനി നമ്മുടെ നായകൻ കിണ്ടൻ.

ഇവാൻ കെ പ്രിൻസ്
1 A മാർ തോമ എൽ പി എസ് കീഴില്ലം
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കഥ