മാർത്തോമ്മാ എച്ച്.എസ്.എസ് , പത്തനംതിട്ട/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

അന്താരാഷ്ട്ര ജീവകാരുണ്യ പ്രവർത്തന സംഘടനയാണ് റെഡ്ക്രോസ് സൊസൈറ്റി .1828 മെയ് മാസം എട്ടാം തീയതി സ്വിറ്റ്സർലൻഡിലെ പട്ടണത്തിൽ ജനിച്ചു മഹാൻ ആയി മാറിയ ജീൻ ഹെൻട്രി രൂപംകൊടുത്ത പ്രസ്ഥാനം. കുട്ടികളുടെ സേവനം റെഡ് ക്രോസിന് ന ലഭ്യമാക്കി കൊണ്ട് സ്കൂളുകളിൽ രൂപീകരിച്ച പ്രസ്ഥാനമാണ് ജൂനിയർ റെഡ് ക്രോസ് . JRC പ്രവർത്തനങ്ങൾ പ്രധാനമായും മൂന്നു ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് -ആരോഗ്യം അഭിവൃദ്ധിപ്പെടുത്തുക, സേവന സന്നദ്ധതയുള്ള തലമുറയെ വാർത്തെടുക്കുക അന്താരാഷ്ട്ര സൗഹൃദം സമ്പുഷ്ടം ആക്കുക എന്നിവയാണ് . സേവനം എന്നതാണ് ജെ ആർ സിയുടെ മോട്ടോ 2012 -13 അധ്യയന വർഷം മുതൽ ജെ ആർ സി യുടെ ഒരു യൂണിറ്റ് പത്തനംതിട്ട മാർത്തോമ്മാ ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തിക്കുന്നു .സ്കൂളിലെ പ്രഥമാധ്യാപകൻ പ്രസിഡൻറും JRC ചുമതലയുള്ള അധ്യാപകർ കൗൺസിലർ ആയും പ്രവർത്തിക്കുന്നു. എട്ടാം സ്റ്റാൻഡേർഡിൽ നിന്നും 20 കേഡറ്റുകളെ തിരഞ്ഞെടുക്കുന്ന. എട്ടാം സ്റ്റാൻഡേർഡിൽ A ലെവൽ പരീക്ഷയും ഒമ്പതാം സ്റ്റാൻഡേർഡിൽ B ലെവൽ പരീക്ഷയും പത്താം സ്റ്റാൻഡേർഡിൽ C level പരീക്ഷയും പാസാകണം. സേവനപ്രവർത്തനങ്ങൾ, റാലികൾ, പരേഡുകൾ, ആതുരശുശ്രൂഷ കേന്ദ്രങ്ങളുടെ സന്ദർശനം ,ക്യാമ്പുകൾ ബോധവൽക്കരണ ക്ലാസുകൾ എന്നിവ പങ്കാളികളാകുന്നു. മനുഷ്യൻ മനുഷ്യനായി ആയി പ്രവർത്തിക്കുന്ന ഈ സംഘടനയിൽ നമുക്ക് അണിചേരാം.