മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്/അക്ഷരവൃക്ഷം/മനസ്സിലാക്കാതെ പോയ സൗഹൃദവും സ്നേഹവും

Schoolwiki സംരംഭത്തിൽ നിന്ന്
മനസ്സിലാക്കാതെ പോയസൗഹൃദവും സ്നേഹവും

അരികത്തായി ആരുടെയൊക്കെയോ തേങ്ങലുകൾ കേട്ടുകൊണ്ടാണ് ജോർജി കണ്ണുതുറന്നത്. അപ്പോഴതാ കരഞ്ഞു കലങ്ങിയ കണ്ണുകളോടെ എങ്കിലും ചെറുപുഞ്ചിരിയോടെ പ്രിയപ്പെട്ട അപ്പച്ചനും അമ്മച്ചിയും അരികിൽ. അവൻ ഒന്നും മനസ്സിലാകുന്നില്ല. ഞാൻ ഇതെവിടെയാണ് ? ശബ്ദം ഒന്നും പുറത്തു വരുന്നില്ല. ശരീരമാസകലം ഭയങ്കര വേദന .കൈകാലുകൾ അനക്കാൻ ആവുന്നില്ല .എന്തൊക്കെയോ ദേഹത്ത് ഘടിപ്പിച്ച് ഇരിക്കുന്നത് പോലെ. അവന്റെ മുഖത്തെ ദയനീയത കണ്ടു നിറകണ്ണുകളോടെ അപ്പച്ചൻ പറഞ്ഞു മോനേ നീ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലാണ് .അവൻ കണ്ണുകൾ ഇറുക്കിയടച്ചു, എന്തോ ഓർക്കാൻ പരിശ്രമിക്കുന്നത് പോലെ. കൂട്ടുകാരോടൊപ്പം ഉള്ള രാത്രി പാർട്ടി കഴിഞ്ഞ് കോരിച്ചൊരിയുന്ന മഴയത്ത് അതിവേഗത്തിൽ കാറോടിച്ചുപോയത്.വലിയ ശബ്ദത്തിൽ പാട്ട്, മൊബൈൽ ഫോണിൽ സംസാരം എതിരെ വരുന്ന ടിപ്പർലോറി… ഓരോന്ന് ഓരോന്നായി അവന്റെ ഓർമ്മയിൽ വന്നു പിന്നീട് നടന്നതൊന്നും അവന് ഓർമ്മയില്ല. കണ്ണുകൾ നിറഞ്ഞൊഴുകുകയാണ് .ഹൃദയം തുടങ്ങുന്നുണ്ട് ഗദ്ഗദങ്ങൾ മാത്രം ബാക്കി .എന്തൊക്കെയോ പറയണമെന്നുണ്ട് പക്ഷേ പറ്റുന്നില്ല. മുടിയിടകളിൽ തഴുകിക്കൊണ്ട് അമ്മച്ചിയും കൈകളിൽ തലോടിക്കൊണ്ട് അപ്പച്ചനും അരികിലുണ്ട്. ക്ഷമാപണത്തോടെ കൈകൾ കൂപ്പാനവൻ ഭാവിച്ചു സാധിക്കുന്നില്ല. നിറഞ്ഞൊഴുകുന്ന അവൻറെ കണ്ണുനീരൊപ്പികൊണ്ട് അമ്മച്ചി പറഞ്ഞു സാരമില്ല മോനെ ഞങ്ങൾക്ക് നിന്നെ തിരിച്ചുകിട്ടില്ലല്ലോ. അച്ഛന്റെയും അമ്മയുടെയും സ്നേഹം സ്പർശനങ്ങൾ എത്രയോ നാളുകളായി താൻ ഇതിനൊന്നു നിന്ന് കൊടുത്തിട്ട് .കൂട്ടുകാരുമൊത്ത് ആടിപ്പാടി തിമിർക്കുക ആയിരുന്നല്ലോ. അന്ന് ആ രാത്രിയിൽ പാർട്ടിക്ക് പോകേണ്ടെന്ന് അമ്മച്ചി ആവുന്നത്ര പറഞ്ഞതാ എന്നാൽ നീ അമ്മച്ചിയുടെ വാക്കുകളെ ധിക്കരിച്ചു ഇറങ്ങി പക്ഷേ ദിവസങ്ങൾ കഴിഞ്ഞു ജോർജിക്ക് എഴുന്നേറ്റിരിക്കാമെന്നായി അമ്മച്ചിയുടെ ഉരുള ചോറ് ആസ്വദിച്ചു കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ അപരിചിതനെ കണ്ട് അവൻ ഞെട്ടി. അമ്മയുടെ മുഖത്ത് ആണെങ്കിൽ വലിയ സന്തോഷം. അമ്മ ചോദിച്ചു ജോർജി നിനക്കറിയാമോ റെജിയെ ? ചോരയിൽ കുളിച്ചു കിടന്ന നിന്നെ ആശുപത്രിയിലെത്തിച്ചത്. അറിയാമെന്ന മട്ടിൽ ജോർജി തലയാട്ടി. ജോർജ് ഓർത്തു. ഞാനും റെജിയും ഒരു ക്ലാസ്സിൽ ആയിരുന്നു. ഒരിക്കൽപോലും റെജി യോട് സംസാരിക്കാൻ താൻ കൂട്ടാക്കിയിരുന്നില്ല. കൂട്ടുകാരുമൊത്ത് ചോക്ലേറ്റ്, ഐസ്ക്രീം ഒക്കെ വാങ്ങി കഴിച്ച് അടിച്ചുപൊളിച്ചു നടക്കുമ്പോൾ ഇവനെ ഞാൻ പരിഗണിച്ചില്ല. ഞാൻ സൈക്കിളിൽ പോകുമ്പോൾ നടന്നുപോകുന്ന ഇവനെ പുച്ഛമായിരുന്നു. റോഡിലെ ചെളിവെള്ളം എത്രയോ തവണ ഇവന്റെ മേൽ തെറിപ്പിടിച്ചിട്ടുണ്ട് .പഠനത്തിൽ സമർഥനായ ഇവനോട് എനിക്കൊന്നും അസൂയ ആയിരുന്നു. എന്നിട്ടും റെജി! ജോർജിയുടെ കണ്ണുകൾ നിറഞ്ഞു .വാക്കുകൾ മുറിഞ്ഞു. നിന്റെ ഈ വലിയ ഹൃദയത്തെ കാണാൻ എനിക്ക് കഴിഞ്ഞില്ലല്ലോ? ദുഃഖഭാരത്തോടെ തന്റെ മുൻപിൽ വിതുമ്പി നിൽക്കുന്ന ജോർജിയെ ആശ്ലേഷിച്ചു കൊണ്ട് ഒരു മന്ദസ്മിതത്തോടെ റെജി പറഞ്ഞു. ജോർജി സൗഹൃദത്തിന്റെ അളവുകോൽ സൗഭാഗ്യങ്ങളോ സൗന്ദര്യമോ അല്ല മറിച്ച് മനസ്സിന്റെ സൗന്ദര്യം ആണ്. അത് നീ തിരിച്ചറിഞ്ഞു, എനിക്ക് അതുമതി. ഇതുവരെ തിരിച്ചറിയാതെ പോയ ഒരു സൗഹൃദം അവിടെ ആരംഭിക്കുകയായി.

ആൽബിൻ സോണിച്ചൻ
7 എ മാമ്മൂട് സെന്റ് സെബാസ്റ്റ്യൻസ് യുപിഎസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ