മാതാ എച്ച് എസ് മണ്ണംപേട്ട/സ്പോർട്സ് ക്ലബ്ബ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
മുല്ലശ്ശേരിയിൽ നടന്ന സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ജില്ലാ തലത്തിലേക്ക് യോഗ്യത നേടിയ നമ്മുടെ പെൺകുട്ടികളുടെ ടീം നാലാം സ്ഥാനം നേടി. ആൺകുട്ടികളുടെ ടീം, 2012-13 വർഷത്തിലെ സ്പോർട്ട്സ് മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ വോളിബോൾ അണ്ടർ 17ൽ അനന്തു കെ.ബി , അജ്മൽ കെ ,അശ്വിൻ എൻ,ശിവപ്രസാദ് കെ എന്നിവർക്ക് കേരള ടീമിൽ സെലക്ഷൻ കിട്ടി. ജില്ല ടീമിൽ 5 പേർക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ട്. സബ്ജൂനിയർ വിഭാഗത്തിൽ ജില്ല ടീമിൽ രണ്ട് പേർക്കും,പൈക്കയിലെ ജില്ല ടീമിലെ നാല് പേർക്കും ഈ സ്ക്കൂളിലെ വോളിബോൾ ടീമിൽ നിന്ന് സെലക്ഷൻ കിട്ടിയിട്ടുണ്ട്. 2013-14 വർഷത്തിൽ സ്പോർട്ട്സ് മത്സരങ്ങളിൽ, കണ്ണൂരിൽ നടന്ന ഉത്തരമേഖല സ്ക്കൂൾ ഗെയിംസിലും കോഴിക്കോട് നടന്ന കേരള സംസ്ഥാന സ്ക്കൂൾ ഗെയിംസിലും ജൂനിയർ ആൺകുട്ടികളുടെ വോളിബോൾ മത്സരത്തിൽ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ തൃശ്ശൂർ ജില്ലാ ടീമിലെ ജസ്റ്റിൻ പുല്ലേലി, ഡിബിൻ ഡേവിസ്,അനന്തു കെ. ബി,അജ്മൽ,അനന്തു കൃഷ്ണൻ എന്നിവർ മാത ഹൈസ്ക്കൂൾ വിദ്യാർത്ഥികളാണ്. 2013-14 അധ്യയന വർഷത്തിൽ മികവിന്റെ കിരീട നേട്ടങ്ങളുമായി മണ്ണംപേട്ട മാത സ്ക്കൂളിന്റെ ഭാഗമായ "റെഡ് ലാൻഡ്സ് വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ" ജൈത്രയാത്ര തുടരുന്നു. കേരള സംസ്ഥാന സ്ക്കൂൾ ജൂനിയർ വോളിബോൾ ടീമിലേക്ക് അനന്തു കെ. ബി, ജസ്റ്റിൻ പുല്ലേലി, ഡിബിൻ ഡേവീസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. 2014-15വർഷത്തിൽ ഉപജില്ല കായിക മത്സരത്തിൽ ജാവലിൻ ത്രോയിൽ ശിവപ്രസാദ് കെ, ഷോട്ട്പുട്ട് മത്സരത്തിൽ ജസ്റ്റിൻ പുല്ലേലി എന്നിവർ ഒന്നാം സ്ഥാനവും ഡിസ്ക്കസ് ത്രോയിൽ ശിവപ്രസാദ് കെ. മൂന്നാം സ്ഥാനവും നേടി. സ്റ്റേറ്റ് വോളിമ്പോൾ ടീമിലേക്ക് മാതയിലെ ഡിബിൻ ഡേവീസ്, അജ്മൽ കെ, ജസ്റ്റിൻ പുല്ലേലി, അശ്വിൻ എൻ, അനന്തു കെ. ബി എന്നീ വിദ്യാർത്ഥികൾക്ക് സെലക്ഷൻ ലഭിച്ചു. 2015-16 വർഷത്തിൽ അധ്യായനവർഷത്തിൽ കായികരംഗത്തു നമ്മുടെ വിദ്യാർത്ഥകൾ ഒട്ടും പിന്നിലല്ലന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്.ഉപജില്ല കായികമത്സരത്തിൽ ഷോട്ട്പുട്ട്, ഡിസ്ക്കസ്, ജാവലിൻ എന്നീ ഇനങ്ങളിൽ ശിവപ്രസാദ് കെ, എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം നേടിക്കൊണ്ട് വ്യക്തിഗത ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കി. വോളിബോൾ ജൂനിയർ വിഭാഗത്തിൽ റവന്യു,സോണൽ,സ്റ്റേറ്റ് തലങ്ങളിൽ ടീം മാത രണ്ടാം സ്ഥാനത്തിന് അർഹരായി. 2016-17 അധ്യയനവർഷത്തിൽ മികവിന്റെ കിരീടങ്ങളുമായി ഈ സ്ക്കൂളിന്റെ ഭാഗമായ റെഡ് ലാൻഡ്സ് വോളിബോൾ എക്സലൻസ് കോച്ചിങ്ങ് സെന്റർ ജൈത്രയാത്ര തുടരുകയാണ് കായികരംഗത്ത് നാം മുന്നേറിക്കൊണ്ടിരിക്കുകയാണ്. നാഷ്ണൽ പ്ലേയേഴ്സ് ആയി സ്റ്റേററ് വോളിബോൾ ടൂർണമെന്റിൽ നിന്നും മിന്നും താരങ്ങളായി തിരഞ്ഞെടുക്കപ്പെട്ട ഗോകുൽ ഷാജി & സാഗർ കെ സത്യൻ സ്റ്റേററ് പ്ലേയേഴ്സ് ആയി തിരഞ്ഞെടുക്കപ്പെട്ട അഭിരാജ് ആർ. എന്നിവർക്ക് അഭിനന്ദങ്ങൾ. കേരള സ്റ്റേറ്റ് സോണൽ വോളിബോൾ ചാമ്പ്യൻഷിപ്പ് തുടർച്ചയായി 6-ാംതവണയും മാതാ ഹൈസ്കൂൾ കരസ്ഥമാക്കി. കൊരട്ടിയിൽ നടന്ന അഖില കേരള ജൂനിയർ വോളിബോൾ ജില്ലാതലവും മാതാ മക്കൾ കീഴടക്കി. കായികമത്സരങ്ങളിൽ ഡിസ്കസ് ത്രോ, ജാവലിൻ, ഷോട്ട്പുട്ട് മത്സരങ്ങളിൽ ചേർപ്പ് ഉപജില്ലയിൽ ഒന്നും, രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സബ്ജൂനിയർ ഡിസ്കസ് ത്രോ രണ്ടാം സ്ഥാനത്തിന് നമ്മുടെ വിദ്യാർത്ഥികൾ അർഹരായി. കരാട്ടെ ചാമ്പ്യൻഷിപ്പ് 2022 നവംമ്പറിൽ ചേർപ്പ് സബ് ജില്ലാതലത്തിൽ കരാട്ടെ അണ്ടർ 54 ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 9 A യിൽ പഠിക്കുന്ന അബേൽ ആന്റോ. 91 ബാച്ചിന്റെ സമ്മാനമായി മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിലെ കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടി ഏകദേശം 10,000 രൂപയോളം വില വരുന്ന 32 ജേഴ്സി നൽകി . ഒരായിരം നന്ദി സ്കൂളിന്റെ പഴയ ചങ്ങാതികൾക്ക്. ജേഴ്സികൾ 91 ബാച്ച് എക്സിക്യൂട്ടീവ്സ് അദ്ധ്യാപകൻ ശ്രീ തോമസ് കെ.ജ യ്ക്ക് കൈമാറി. 91 ബാച്ചിൽ നിന്നും പ്രസിഡണ്ട് സനിൽ കെ .എം , മുൻ പ്രസിഡണ്ട് ഷില്ലർ ജോർജ്ജ്, ട്രഷറർ ബൈജു സി.ഒ തുടങ്ങിയവരും യു എ ഇ - യിൽ നിന്ന് ഓൺലൈനായി ജോജു നെറ്റിക്കാടനും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു. സോഫ്റ്റ് ബോൾ,ഖൊ ഖൊ സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം നേടിയ തൃശ്ശൂർ ജില്ല ടീമിൽ സ്കൂളിലെ പത്താം ക്ലാസിലെ ശ്യാം കൃഷ്ണയും ഉണ്ടായിരുന്നു.സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ടീമിന് ഒന്നാം സ്ഥാനം. ജില്ലാ തല പെൺകുട്ടികളുടെ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി. ജില്ലാതല ഖൊ ഖൊ മത്സരത്തിൽ രണ്ടാം സ്ഥാനം.കരസ്ഥമാക്കി..
TSR 22071 LP SPORTS DAY.jpg|സ്പോർട്ട്സ് ഡേ