മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/2023-2024

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
2023നാഷണൽ ലെവലിൽ അബാക്കസ് ചാമ്പ്യൻഷിപ്പിൽ നാലാം റാങ്ക് കരസ്ഥമാക്കിയ 6A യിൽ പഠിക്കുന്ന ചാരുത്‌ ചന്ദ്രൻ|

പത്രം

സ്കൂൾ പത്രം കാണാൻ ക്ളിക്ക് ചെയ്യു

പ്രവേശനോത്സവം

2023-24 അധ്യയന വർഷത്തിലെ പ്രവേശനോത്സവം ജൂൺ ഒന്നാം തീയതി രാവിലെ 10:30 ന് പ്രാർത്ഥനയോടുകൂടി ആരംഭിച്ചു. ബാൻഡ് വാദ്യമേളങ്ങളുടെ അകമ്പടിയോടു കൂടി നവാഗതരെ സ്വാഗതം ചെയ്തു.പ്രവേശനോത്സവത്തിന് എത്തിച്ചേർന്ന എല്ലാ വിശിഷ്ടാതിഥികളെയും രക്ഷിതാക്കളെയും എച്ച് എം ശ്രീ തോമസ് മാസ്റ്റർ സ്വാഗതം ആശംസിച്ചു. തുടർന്ന് ശ്രീ ലിജോ ഡേവിസ് അധ്യക്ഷ പ്രസംഗം നടത്തി. വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. ഫാദർ സെബി കാഞ്ഞിരത്തിങ്കൽ കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിച്ചു.പള്ളി ട്രസ്റ്റി ശ്രീ.ജയിംസ് പറപ്പുള്ളി ,ശ്രീമതി കൃഷ്ണവേണി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുകയും നവാഗതർക്കുള്ള കിറ്റ് വിതരണം നടത്തുകയും ചെയ്തു. കുട്ടികൾ വിവിധ കലാപരിപാടികൾ നടത്തി.ശ്രീമതി ജീന ടീച്ചറുടെ നന്ദിയോടു കൂടി യോഗം അവസാനിച്ചു.

പരിസ്ഥിതി ദിനാചരണം

ജൂൺ 5 പരിസ്ഥിതി ദിനം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷങ്ങളോട് കൂടുതൽ താല്പര്യവും, വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് വേണ്ടിയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ പോർട്ടികോയിൽ മരത്തിന്റെ വലിയ കട്ടൗട്ട് സ്ഥാപിച്ച് മനോഹരമായി അലങ്കരിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികളായ ആദ്യ ലക്ഷ്മിയുടെ കവിതാലാപനവും, ദേവനന്ദയുടെ പരിസ്ഥിതിദിന സന്ദേശവും ഏറ്റവും ഫലവത്തായ രീതിയിൽ അസംബ്ലിയിൽ അവതരിപ്പിച്ചു. കൂടാതെ എച്ച് എം. തോമസ് മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാന ആഘോഷം മരം നടലാണ്. ഇതിനായി നമുക്കൊരു മുദ്രാവാക്യമുണ്ട്. "ആഗോളതാപനം- മരമാണ് മറുപടി". ഇതുപോലുള്ള മറ്റു മുദ്രാവാക്യങ്ങൾശേഖരിച്ച് വരാൻ നിർദ്ദേശിക്കുകയും, ഓരോ വിഭാഗത്തിലെയും കൂടുതൽ മുദ്രാവാക്യങ്ങൾ കണ്ടെത്തി വരുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന്, പരിസ്ഥിതിദിന റാലി സംഘടിപ്പിച്ചു. "ബീറ്റ് പ്ളാസ്റ്റിക്ക് പൊലൂഷൻ"എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള റാലി സ്കൂളിന്റെ മുൻവശത്തെ റോഡിലൂടെ കടന്ന് സ്കൂളിൽ തന്നെ സമാപിച്ചു. പ്ലാകാർഡുകളും മുദ്രാവാക്യ വിളിയുമായി അനേകം കുട്ടികൾ റാലിയിൽ പങ്കെടുത്തു.ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം ഉൾക്കൊണ്ടുകൊണ്ട് സ്കൂൾ കോമ്പൗണ്ടിൽ പൂർണ്ണമായും "പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തും "എന്ന് പ്രതിജ്ഞയെടുത്തു.ഇതിന്റെ മുന്നോടിയായി മിഠായിയുടെ ഉപയോഗം സ്കൂളിൽ വേണ്ട എന്ന് തീരുമാനിച്ചു.തുടർന്ന്, ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികളുടെ ക്വിസ് മത്സരം നടത്തി. പ്ലക്കാർഡ് നിർമ്മാണം, ക്വിസ് മത്സരം എന്നിവയിലെ വിജയികളെ തിരഞ്ഞെടുത്തു.വിജയികളായവരെ അഭിനന്ദിച്ചു,മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ പിന്നീട് നൽകും എന്ന് അറിയിച്ചു.

ബാലവേല വിരുദ്ധ ദിനം

ജൂൺ 12 തിങ്കളാഴ്ച ബാലവേലവിരുദ്ധ ദിനം സ്കൂളിൽ ആചരിച്ചു. എച്ച് എം തോമസ് മാസ്റ്റർ ,ശ്രീദേവി ടീച്ചർ എന്നിവർ ബാലവേല വിരുദ്ധസന്ദേശം അസംബ്ലിയിൽ നൽകി. 10 ഡി ൽ പഠിക്കുന്ന കുമാരി ദേവനന്ദ എൻ വി ബാലവേല വിരുദ്ധദിനവുമായി ബന്ധപ്പെട്ട പ്രഭാഷണം നടത്തി. ബാലവേല വിരുദ്ധ ദിന പോസ്റ്ററും സന്ദേശവും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ബാലവേല വിരുദ്ധ ദിന പോസ്റ്ററും സന്ദേശവും ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു. ബാലവേലയുടെ ദോഷവശങ്ങളെപ്പറ്റിയും ബാലവേല മൂലം കുട്ടികൾ അനുഭവിക്കുന്ന ദുരിതങ്ങളെ പറ്റിയും കുട്ടികളെ ബോധ്യപ്പെടുത്തി. അതോടൊപ്പം തന്നെ നമ്മുടെ നാട്ടിലും വിദ്യാലയത്തിലും വീടുകളിലും കുട്ടികൾക്ക് ലഭിക്കുന്ന സ്വാതന്ത്ര്യവും വിദ്യാഭ്യാസവും സാഹചര്യങ്ങളും പരമാവധി പ്രയോജനപ്പെടുത്തി സമൂഹത്തിന് നന്മ ചെയ്യണമെന്ന ആശയവും കുട്ടികൾക്ക് പകർന്നു കൊടുത്തു.

ഫീൽഡ്ട്രിപ്പ് ക്ലാസ് 7

ഏഴാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൂൺ 13-ാം തീയ്യതി പാടവരമ്പത്തേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തി.ഇംഗ്ലീഷ് സയൻസ് മലയാളം എന്നീ വിഷയങ്ങളിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെടുത്തിയാണ് ഫീൽഡ് ട്രിപ്പ് നടത്തിയത്*. *നെൽപ്പാടങ്ങൾ വിവിധതരം കൃഷികൾ ചെയ്യുന്ന പറമ്പുകൾ തോടുകൾ എന്നിവ കുട്ടികൾ കണ്ടറിഞ്ഞു. മഴയ്ക്ക് മുൻപുള്ള സുഖപ്രദമായ അന്തരീക്ഷം ട്രിപ്പ് കൂടുതൽ മനോഹരമാക്കി*. *സ്കൂളിൻറെ തന്നെ അടുത്തുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും നടനാണ് പോയത്*. *കുറെ കുട്ടികൾക്ക് പാടവും പറമ്പും എല്ലാം പരിചിത കാഴ്ചയാണെങ്കിലും കുറെയധികം കുട്ടികൾക്ക് ഇതെല്ലാം വളരെ പുതുമയുള്ള കാഴ്ചകൾ ആയിരുന്നു* *അന്യസംസ്ഥാനത്തുനിന്നും നമ്മുടെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് ഈ ട്രിപ്പ് വളരെയധികം പുതുമ നിറഞ്ഞതായിരുന്നു. പാഠപുസ്തകത്തിന് അപ്പുറത്തുള്ള ഈ പ്രകൃതി നടത്തം കുട്ടികളും അധ്യാപകരും വളരെയധികം ആസ്വദിച്ചു.

ഫീൽഡ്ട്രിപ്പ് ക്ലാസ് 6

14/06/2023 ബുധനാഴ്ച രാവിലെ യുപി അധ്യാപകരും ആറാം ക്ലാസ് വിദ്യാർത്ഥികളും ചേർന്ന് സ്കൂളിന് അടുത്തുള്ള പാടവും കൃഷി സ്ഥലങ്ങളും സന്ദർശിച്ചു. ആറാം ക്ലാസ്സിലെ "ഇംഗ്ലീഷ് - മുത്തച്ഛനൊപ്പമുള്ള ജീവിതം", സാമൂഹിക ശാസ്ത്രം - കേരളം മണ്ണും മഴയും എന്നീ പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാണ് കുട്ടികളെ ഫീൽഡ് ട്രിപ്പ് കൊണ്ടുപോയത്. ചാറ്റൽ മഴയത്ത് കുടപിടിച്ചുള്ള നൃത്തം ട്രിപ്പിലെ രസകരമായ അനുഭവമായിരുന്നു.ചക്ക ,മാങ്ങ തുടങ്ങിയ പ്രകൃതി വിഭവങ്ങൾ കുട്ടികൾ പരസ്പരം പങ്കുവച്ചു കഴിച്ചു.പാടത്തും വെള്ളത്തിലും ഇറങ്ങി കളിച്ചത് കുറെ പേർക്കെങ്കിലും പുതിയ അനുഭവമായിരുന്നു. കുട്ടികളും അധ്യാപകരും ട്രിപ്പ് നന്നായി ആസ്വദിച്ചു .

വായനാദിനം

മണ്ണംപേട്ട മാത ഹൈസ്ക്കൂളിലെ വായനദിനം ഏറെ പുതുമകളോടെ ആഘോഷിച്ചു. കുട്ടികളെ അക്ഷരലോകത്തേക്ക് ആനയിക്കുവാനായി സ്കൂളിൽ അക്ഷരത്തോണി തയ്യാറാക്കി. മലയാള വിഭാഗം അധ്യാപിക ജൂലിയറ്റ് നീലങ്കാവിൽ വായനദിന സന്ദേശം നല്കി. സീനിയർ അധ്യാപിക ഷീജ വാറുണ്ണി വായനദിനം ഉദ്ഘാടനം ചെയ്തു. എൽ. പി വിഭാഗത്തിൽ നിന്നും എമിൽ റോസ് പുസ്തക പരിചയവും യു. പി വിഭാഗത്തിൽ നിന്ന് കൃഷ്ണാപ്രിയ കവിതാലാപനവും എച്ച് എസ് വിഭാഗത്തിൽനിന്ന് ഐശ്വര്യതെരേസ് പ്രസംഗവും അവതരിപ്പിച്ചു. അക്ഷരത്തോരണം, വായനമത്സരങ്ങൾ, പ്ലക്കാർഡ് നിർമ്മാണം, സാഹിത്യ ക്വിസ്, സംവാദം, അമ്മ വായന തുടങ്ങി വിവിധ പരിപാടികൾ തുടർ ദിവസങ്ങളിൽ നടത്തപ്പെടുന്നതാണ്.

സംസ്കൃത നാടകം കർണ്ണാടകയിൽ

മാത എച്ച് .എസ് മണ്ണംപേട്ടയുടെ സംസ്കൃതനാടക പെരുമ കന്നട മണ്ണിലും. കർണാടകയിലെ ഉടുപ്പി എസ് എം എസ് പി സംസ്‌കൃത കോളേജിൽ അനന്ത നാമം എന്ന പേരിൽ 2 ദിവസങ്ങളിലായി നടന്ന 'ജന്മശതാബ്ദി ആഘോഷത്തിൽ മാതാ ഹൈസ്കൂളിലെ സംസ്കൃത നാടക സംഘം 'കാലചക്രം' എന്ന സംസ്കൃതനാടകം അവതരിപ്പിച്ചു. മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ സംസ്കൃത അധ്യാപകൻ പ്രസാദ് മല്ലിശ്ശേരിയുടെ നേതൃത്വത്തിൽ,നമ്മുടെ മിടുക്കികളും മിടുക്കന്മാരുമായ കുട്ടികൾ അവതരിപ്പിച്ച ,സംസ്കൃതനാടകം അവിടെ ഏറെ ജനശ്രദ്ധ ആകർഷിച്ചു. ജ്യോതിർ നിധി ബൈലൂർ ശ്രീ അനന്തപത്മനാഭ തന്ത്രിമാരുടെ സ്മരണാർത്ഥം ഉടുപ്പി എസ് എം എസ് പി സംസ്കൃത കോളേജിൽ നടന്ന *അനന്തനാമം* എന്ന് ത്രിദിന ജന്മ ശതാബ്ദി ആഘോഷ പരിപാടിയിൽ കാലചക്രം എന്ന സംസ്കൃതനാടകം അവതരിപ്പിക്കുവാനുള്ള ഭാഗ്യം അധ്യാപകനായ പ്രസാദ് മാഷിനും വിദ്യാർഥികൾക്കും ഉണ്ടായി.ഈശ്വരാനുഗ്രഹം കൊണ്ടും ഗുരുകാരുണ്യം കൊണ്ടും ആവും വിധം ചെയ്യുവാൻ സാധിച്ചു എന്ന കൃതാർത്ഥതയും സന്തോഷവും എല്ലാവരോടും പ്രസാദ്മാസ്റ്റർ പങ്കുവെച്ചു.

വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ

മണ്ണംപേട്ട മാത സ്കൂളിൽ വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ വളരെ മനോഹരമായി സംഘടിപ്പിച്ചു. ജൂൺ പതിനഞ്ചാം തീയതി വ്യാഴാഴ്ച കുട്ടികളുടെ വാട്സ്ആപ്പ്ഗ്രൂപ്പ്‌ വഴിയും, നോട്ടീസ് ബോർഡിലും അവർക്ക് കൊണ്ടുവരാകുന്ന ഐറ്റത്തിന്റെ ലിസ്റ്റ് കുട്ടികളെ അറിയിച്ചു. ആ ലിസ്റ്റിൽ നിന്നും കുട്ടികൾക്ക് താല്പര്യമുള്ള ഉൽപ്പന്നങ്ങൾ അവരോട് വീട്ടിൽ നിന്നും സ്വന്തമായി തയ്യാറാക്കി കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു. ജൂൺ 22ആം തീയതി കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുവാൻ നിർദ്ദേശിച്ചു. ഓരോ ക്ലാസിലെ വിദ്യാർത്ഥികളും ക്ലാസ് ടീച്ചേഴ്സിന്റെ സഹായത്തോടെ ക്ലാസിനു മുന്നിലുള്ള വരാന്തയിൽ ഉത്പന്നങ്ങൾ വളരെ ഭംഗിയായി പ്രദർശിപ്പിച്ചു. എക്സിബിഷൻ വളരെ ആവേശകരവും രസകരവും ആയിരുന്നു. കുട്ടികൾക്ക് അവരുടെ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, ആത്മവിശ്വാസം വളർത്തുന്നതിനും അധ്യാപകർക്ക് കുട്ടികളുടെ പാഠ്യേതര കഴിവുകൾ മനസ്സിലാക്കുന്നതിനുള്ള അവസരമായിരുന്നു. വേസ്റ്റ് കൊണ്ടുള്ള മനോഹരമായ ഉൽപ്പന്നങ്ങൾ, വർണ്ണക്കടലാസ് കൊണ്ട് വിവിധ തരത്തിലുള്ള പുഷ്പങ്ങൾ, എന്നിങ്ങനെ നിരവധി ഉൽപ്പന്നങ്ങളാണ് കുട്ടികൾ കൊണ്ടുവന്നത്. യു.പി വിഭാഗത്തിൽ 7 സി,7 ബി എന്നീ ക്ലാസുകൾ ഒന്ന് രണ്ട് സ്ഥാനങ്ങളും, 5 എ,5 ബി ക്ലാസുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എച്ച് എസ് വിഭാഗത്തിൽ 8 സി , 9ബി, 8 എ ക്ലാസുകൾ ഒന്ന്,രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. വരുന്ന ആഴ്ചയിൽ സ്കൂളിൽ വച്ച് നടത്തുന്ന ഓൺ ദി സ്പോട്ട് വിഭാഗത്തിൽ പങ്കെടുക്കാൻ തയ്യാറായിവരാൻ പറഞ്ഞു.

ഫ്ലാഷ് മോബ്

ലഹരി വിരുദ്ധ ദിന സന്ദേശം സമൂഹത്തിൽ ഉണർത്താൻ ഫ്ലാഷ് മോബുമായി ' മാതാ ഹൈസ്ക്കൂളിലെ വിദ്യാർത്ഥികൾ. മാതാ ഹൈസ്ക്കൂൾ മണ്ണംപേട്ടയിൽ ജൂൺ 26 ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാസ്റ്റർ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ശ്രീമതി.ജിൻസി ടീച്ചർ കുട്ടികൾക്ക് ലഹരി വിരുദ്ധ ദിന സന്ദേശവും ബോധവത്ക്കരണ ക്ലാസും നടത്തി. ലഹരി വിരുദ്ധ ഗാനത്തിനു ശേഷം കുട്ടികൾ തയ്യാറാക്കിയ പ്ലക്കാർഡുകളും കൊളേഷുകളും ആയി ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. മാതാ ഹൈസ്കൂളിൽ ഗൈഡ്സ് ക്യാപ്റ്റൻ മിനി എൻ ജെ ടീച്ചർ, ശിൽപ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ഗൈഡ്സ് വിദ്യാർത്ഥിനികൾ പൊതുജനമധ്യത്തിൽ ഫ്ലാഷ് മോബ് നടത്തി. കുട്ടികളിൽ വർദ്ധിച്ചുവരുന്ന ലഹരിയുടെ ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്നതായിരുന്നു ലക്ഷ്യം. ഈ ഉദ്യമത്തിൽ സഹകരിച്ച എല്ലാവർക്കും ഹെഡ്മാസ്റ്റർ ശ്രീ.തോമസ് മാസ്റ്റർ നന്ദി പറഞ്ഞു.

മെറിറ്റ് ഡേ

ജൂൺ മാസം മുപ്പതാം തീയതി രണ്ടുമണിക്ക് സ്കൂൾ ഹാളിൽ വച്ച് 2022 23 എസ്എസ്എൽസി ബാച്ചിന്റെ മെറിറ്റി ഡേ നടന്നു.ഹെഡ്മാസ്റ്റർ തോമസ് കെ ജെ എല്ലാവരെയും ഈ അനുമോദന യോഗത്തിലേക്ക് സ്വാഗതം ചെയ്തു. വാർഡ് മെമ്പർ ആയ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷപദം അലങ്കരിച്ചു. അളകപ്പ നഗർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ പ്രിൻസൺ തെയ്യാലക്കൽ അനുമോദന യോഗത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. മാതാ ഹൈസ്കൂൾ മാനേജരായ റവറന്റ് ഫാദർ സെബി കാഞ്ഞിരത്തിങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ, പിടിഎ പ്രസിഡന്റ് ശ്രീ ലിജോ ഡേവിസ്, മേരി ഇമാക്കുലേറ്റ് ചർച്ച് മണ്ണം പേട്ട ട്രസ്റ്റീ ശ്രീ ജയിംസ് പറപ്പുള്ളി, സ്കൂൾ അഡ്വൈസറി ബോർഡ് മെമ്പർ അഡ്വക്കേറ്റ് ജോഷി പി ആർ, എം പി ടി എ പ്രസിഡന്റ് ശ്രീമതി കൃഷ്ണവേണി എന്നിവർ ആശംസകൾ പറഞ്ഞു.സമ്മാനർവരായവർക്ക് സമ്മാനങ്ങൾ നൽകുകയും കുട്ടികളുടെ വിവിധ കലാപരിപാടികൾഅരങ്ങേറുകയും ചെയ്തു.വിദ്യാർത്ഥികൾ അവരുടെ കാലഘട്ടത്തിലെ അനുഭവങ്ങളും ഓർമ്മകളും പങ്കുവെച്ചു.സ്റ്റാഫ് സെക്രട്ടറിയായ ജിൻസി ഒ ജെ യുടെ നന്ദി പ്രസംഗത്തിലൂടെ അനുമോദന യോഗം അവസാനിച്ചു.

ബഷീർ ദിനം

  • ജൂലൈ 5 വൈക്കം മുഹമ്മദ് ബഷീറിൻറെ ഓർമ്മദിനം*

  • ബഷീർ ദിനത്തിൽ നമ്മുടെ വിദ്യാലയത്തിൽ നടത്തിയ ചില പരിപാടികൾ

യുപി വിഭാഗം

  • ബഷീറിൻറെ നോവലുകളിലെ കഥാപാത്രങ്ങളുടെ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ
  • ഫാൻസി ഡ്രസ്സിന് ഒരുങ്ങുന്നവർക്ക് കഥാപാത്രത്തിന്റെ പേരും, ഏത് കൃതിയിലെ കഥാപാത്രമാണെന്നും, കഥാപാത്രത്തെകുറിച്ചുള്ള അറിവും ഉണ്ടാവണം
  • ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം
  • കഥാപാത്രങ്ങളെ പെൻസിൽ ഡ്രോയിങ് ആയോ കളർ ചിത്രം ആയോ അവതരിപ്പിക്കാം
  • ഏത് കഥാപാത്രത്തെയാണ് വരയ്ക്കുന്നത് എന്ന് സൂചിപ്പിക്കുകയും വേണം
  • വരയ്ക്കാനുള്ള സാമഗ്രികൾ കുട്ടികൾ വീട്ടിൽ നിന്നും കൊണ്ടുവരണം
  • മിഡ് ടേം പരീക്ഷ നടക്കുന്നതിനാൽ ഏഴാം തീയതി വെള്ളിയാഴ്ചയാണ് പരിപാടികൾ നടത്താൻ ഉദ്ദേശിക്കുന്നത്
  • പരിപാടികൾക്ക് വേണ്ടി ഒരുങ്ങാനുള്ള റഫറൻസ് പി.ഡി.എഫ് ആയി ഇതോടൊപ്പം അയക്കുന്നുണ്ട്

വായനദിനം

മണ്ണംപേട്ട മാത ഹൈസ്ക്കൂളിലെ വായനദിനം ജൂൺ 19 ന് ഏറെ പുതുമകളോടെ ആഘോഷിച്ചു. കുട്ടികളെ അക്ഷരലോകത്തേക്ക് ആനയിക്കുവാനായി സ്കൂളിൽ അക്ഷരത്തോണി തയ്യാറാക്കി. മലയാള വിഭാഗം അധ്യാപിക ജൂലിയറ്റ് നീലങ്കാവിൽ വായനദിന സന്ദേശം നല്കി. സീനിയർ അധ്യാപിക ഷീജ വാറുണ്ണി വായനദിനം ഉദ്ഘാടനം ചെയ്തു. എൽ പി വിഭാഗത്തിൽ നിന്നും എമിൽ റോസ് പുസ്തക പരിചയവും യു പി വിഭാഗത്തിൽ നിന്ന് കൃഷ്ണാപ്രിയ കവിതാലാപനവും എച്ച് എസ് നിന്നും ഐശ്വര്യ തെരേസ് പ്രസംഗവും അവതരിപ്പിച്ചു. അക്ഷരത്തോരണം, വായനമത്സരങ്ങൾ, പ്ലക്കാർഡ് നിർമ്മാണം, സാഹിത്യ ക്വിസ്, സംവാദം, അമ്മ വായന തുടങ്ങി വിവിധ പരിപാടികൾ തുടർ ദിവസങ്ങളിൽ നടത്തപ്പെട്ടു

റോബോട്ടിക്സ് പരിശീലനം

ഇരിങ്ങാലക്കുട ക്രൈസ്റ്റ് എൻഞ്ചീനീയറിങ്ങ് കോളേജും സ്റ്റെയ്പ്പ് ടെക്നോളജീസും ചേർന്ന് മാത സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് റോബോട്ടിക്സ് പരിശീലനം, ഓഗസ്റന്റഡ് റിയാലിറ്റി, വിർച്ച്വൽ റിയാലിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശിൽപ്പശാലയും, പരിശീലനവും നടത്തി.

പിടിഎ - രക്ഷകർത്തൃദിനം

അദ്ധ്യാപക രക്ഷാകർത്തൃ സംഗമം മാത ഹൈസ്കൂളിൽ 2023-24 അദ്ധ്യയന വർഷത്തെ പി.ടി.എ ജനറൽ ബോ‍ഡിയോഗം 15-07-2023 ശനിയാഴ്ച ഉച്ചക്ക് 2.30 ന് പിടിഎ പ്രസിഡന്റ് ശ്രീ.ലിജോ ‍ഡേവീസിന്റെ അദ്ധ്യക്ഷതയിൽ സ്കൂൾ ഹാളിൽ ചേർന്നു. അന്നേ ദിവസം ഉച്ചയ്ക്ക് 1.30 ന് ഒന്ന് മുതൽ പത്തുവരെയുള്ള ക്ളാസ്സുകളിൽ നടത്തി. എല്ലാ രക്ഷിതാക്കളേയും ഈ രണ്ട് മീറ്റിംഗിലേക്കും സ്നേഹപൂർവ്വം ക്ഷണിച്ചിരുന്നു. 1.30 ന് തന്നെ എല്ലാവരും എത്തിച്ചേരണമെന്ന് അഭ്യർത്ഥിച്ചിരുന്നു.

ഓൺ ദി സ്പോട്ട് മത്സരം

ശില്പ ടീച്ചറുടെ നേതൃത്വത്തിൽ ഏകദേശം അറുപതു കുട്ടികൾ ഓൺ ദി സ്പോട്ട് മത്സരത്തിൽ പങ്കെടുത്തു. യു പി , എച്ച്.എസ് വിഭാഗം വർക്ക് എക്സ്പീരിയൻസ് എക്സിബിഷൻ കുട്ടികളുടെ പ്രവർത്തനമികവാൽ ഏറെ ശ്രദ്ധേ ആകർഷിക്കപ്പെട്ടു. ജൂലൈ 18ആം തീയതി നോട്ടീസ് ബോർഡിൽ വർക്ക്‌ എക്സ്പീരിയൻസ് എക്സിബിഷന് കൊണ്ടുവരാവുന്ന ഇനങ്ങളുടെ ലിസ്റ്റ് പ്രദർശിപ്പിക്കുകയും, വാട്സ്ആപ്പ് ഗ്രൂപ്പുകളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഈ ലിസ്റ്റിൽ ഉൾപ്പെടുന്ന ഇനങ്ങൾ ജൂലൈ 27 വ്യാഴാഴ്ച കുട്ടികളോട് കൊണ്ടുവരാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇത് പ്രകാരം ജൂലൈ 27 വ്യാഴാഴ്ച കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ ഉൽപ്പന്നങ്ങളുമായി വന്നു . മികച്ച നിലവാരം പുലർത്തുന്ന ഈ ഉൽപ്പന്നങ്ങൾ ക്ലാസ് വരാന്തയിൽ അതിമനോഹരമായി പ്രദർശിപ്പിച്ചു. ഈ എക്സിബിഷൻ കുട്ടികളുടെ പാഠ്യേതര മികവുകൾ മനസ്സിലാക്കുന്നതിനും, കുട്ടികളുടെ ആത്മവിശ്വാസം വളർത്തുന്നതിനും ഉപകാരപ്രദമായി. യുപി സെക്ഷനിൽ 7സി, 7ബി ക്ലാസുകൾ യഥാക്രമം ഒന്ന് രണ്ട് സ്ഥാനവും 5ബി,5എ ക്ലാസുകൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.എച്ച്.എസ് സെക്ഷനിൽ 8സി, 9ബി, 8എ ക്ലാസ്സുകൾ യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്ലാസ്സുകൾക്കുള്ള സമ്മാനം ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ പൊതുവസംബ്ലിയിൽ വിതരണം ചെയ്തു. ഓഗസ്റ്റ് പതിമൂന്നാം തീയതി വർക്ക് എക്സ്പീരിയൻസ് ഓൺ ദി സ്പോട്ട് കോമ്പറ്റീഷനും സംഘടിപ്പിച്ചു. ഓരോ ഇനങ്ങളിലും ഒന്ന് രണ്ടു മൂന്ന് സ്ഥാനത്തിന് അർഹരായ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ വിതരണം ചെയ്തു.

കലോത്സവം:വസന്തം 2023

മാത ഹൈസ്കൂൾ മണ്ണംപേട്ടയിലെ 2023-24 അധ്യയനവർഷത്തെ കലോത്സവം വസന്തം 2023 കലയുടെ വർണ വസന്തം സൃഷ്ടിച്ചു. പിടിഎ പ്രസിഡൻ്റ് ശ്രീ പി കെ ഫ്രാൻസിസ് അധ്യക്ഷനായ പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ സ്വാഗതം ആശംസിച്ചു. ഫ്ലവേഴ്സ് ടിവി കോമഡി ഉത്സവം പരിപാടിയിലെ അംഗവും മിമിക്രി താരവുമായ ശ്രീ മുരളി ചാലക്കുടി ഉദ്ഘാടനം നിർവ്വഹിച്ചു . നാടൻ പാട്ടിൻ്റെ അതുല്യ പ്രതിഭയായ ശ്രീ കലാഭവൻ മണിയെ അനുസ്മരിച്ചുകൊണ്ട് നടത്തിയ നാടൻപാട്ട് വിദ്യാർത്ഥികൾ എല്ലാവരും നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചു. ശ്രീമതി ജീന ജോർജ് മഞ്ഞളി (എൽപി വിഭാഗം സീനിയർ അധ്യാപിക), ശ്രീമതി ഫീന ടിറ്റോ (എം.പിടിഎ പ്രസിഡൻ്റ്) എന്നിവർ ആശംസകൾ അർപ്പിച്ചു. 26,27 തീയതികളിലായി കുച്ചുപ്പുടി, ഭരതനാട്യം, നാടോടി നൃത്തം, സംഘ നൃത്തം ,ഒപ്പന, തിരുവാതിര, മോണോ ആക്ട്, മാപ്പിളപ്പാട്ട്, നാടകം,മലയാളം സംസ്കൃതം കന്നട പ്രസംഗം തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അരങ്ങേറി. കലയുടെ വർണ വസന്തം തന്നെ സൃഷ്ടിച്ച പരിപാടികൾ വിദ്യാർത്ഥികളുടെയും കാണികളുടെയും മനം കവർന്നു

സൗജന്യ നേത്ര പരിശോധന ക്യാമ്പ്

അങ്കമാലി ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ, അങ്കമാലി & റിസർച്ച് സെന്റർ , ഓർബിസ് - റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് വേണ്ടി സൗജന്യ നേത്ര പരിശോധന ക്യാമ്പ് 29-07-2023 ശനിയാഴ്ച രാവിലെ 10:15 മുതൽ നടക്കുകയുണ്ടായി. ക്യാമ്പിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്തു.വിദഗ്ധ ചികിത്സയും കണ്ണടയും ആവശ്യമുള്ളവർക്ക് വേണ്ട നിർദ്ദേശങ്ങൾ അവർ നൽകി. കുട്ടികൾക് 600 രൂപ ഇളവിൽ കണ്ണടകൾ ലഭിക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കാമെന്നും അവർ അറിയിച്ചിട്ടുണ്ട്. ഏകദേശം 3:30-ന് ക്യാമ്പ് അവസാനിച്ചു.

യൂണിസെഫ് സന്ദർശനം.

ബാംഗ്ലൂരിൽ നിന്നുള്ള യൂണിസെഫ്(UNICEF) അംഗങ്ങൾ നമ്മുടെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് സന്ദർശിക്കുകയും കുട്ടികളുടെ ഗ്രൂപ്പ് തിരിച്ച് അവരുമായി സംവദിക്കുകയും ചെയ്തു. കേരളത്തിലെ 2000 ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിൽ നിന്നും ഏകദേശം 20 സ്കൂളുകളിലാണ് അവർ സന്ദർശനം നടത്തിയത്. അതിൽ നമ്മുടെ മാതാ സ്കൂളും ഉൾപ്പെട്ടു എന്നതിൽ നമുക്ക് അഭിമാനിക്കാം. തെരഞ്ഞെടുത്ത ആറു കുട്ടികളുടെ ഇൻറർവ്യൂ നടത്തി കാര്യങ്ങൾ മനസ്സിലാക്കി. ലിറ്റിൽ കൈറ്റ്സിലെ കുട്ടികളുടെ അമ്മമാരുടെ അടുത്തും ലിറ്റിൽ കൈറ്റ്സ് മാസ്റ്റേഴ്സിന്റെ അടുത്തും കാര്യങ്ങൾ ചോദിച്ച് അവർ രേഖപ്പെടുത്തുന്നുണ്ടായിരുന്നു. യൂണിസെഫിൽ നിന്നും അനിഷ മേഡവും ഹരീഷ് സാറും, തൃശ്ശൂർ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ കോഡിനേറ്റർ വിനോദ് സാറും മാസ്റ്റർ ട്രൈയിനേഴ്സ് ആയ വിജുമോൻ സാറും ജിനോ സാറും ഒപ്പം ഉണ്ടായിരുന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിഞ്ഞ യൂണിസെഫ് അധികൃതർ മാതാ ഹൈസ്കൂളിന്റെ ലിറ്റിൽ കൈറ്റ്സിന്റെ തനത് പ്രവർത്തനങ്ങളും കണ്ട് വിസ്മയിച്ചു. പത്താം ക്ലാസിലെ അതുൽ ഭാഗ്യേഷിന്റെ അനിമേഷനുകളും പ്രസന്റേഷനും കഴിഞ്ഞ കൊല്ലം പത്താം ക്ലാസിൽ ഉണ്ടായിരുന്ന പോൾവിന്റെ അണ്ടർ വാട്ടർ ഡ്രോണും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും അവരെ വളരെയധികം ആകർഷിച്ചു. ഹൈസ്കൂൾ ക്ലാസുകളിൽ ഇതുപോലുള്ള പഠന സംവിധാനം മറ്റു ഒരു സംസ്ഥാനങ്ങളിലും ഞങ്ങൾ കണ്ടില്ല എന്ന് യൂണിസെഫ് അംഗങ്ങൾ അഭിപ്രായപ്പെടുകയും ചെയ്തു. ഏകദേശം രണ്ടു മണിക്കൂറിനു മേൽ സമയം എടുത്ത് കുട്ടികളുമായും ടീച്ചർമാരുമായും മാതാപിതാക്കളുടെ അടുത്തും അവർ കാര്യങ്ങൾ ചോദിച്ച് മനസ്സിലാക്കിയിരുന്നു.

വൺഡേ ടൂർ

പഠന, പാഠ്യേതര പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ഈ വർഷത്തെ വൺഡേ ടൂർ വളരെ ആവേശപൂർവ്വമാണ് നടത്തിയത് . ഹെഡ്മാസ്റ്റർ തോമസ് മാഷ്, സീനിയർ അധ്യാപകനായ ശ്രീ ഫ്രാൻസിസ് തോമസ് മാസ്റ്റർ എന്നിവരാണ് ഇതിന് നേതൃത്വം നൽകിയത് . 90 കുട്ടികളാണ് ഇതിൽ പങ്കെടുത്തിരിക്കുന്നത്. ഇവരെ സഹായിക്കാൻ ഒരുകൂട്ടം ഹൈസ്കൂൾ സ്റ്റാഫും ഉണ്ടായിരുന്നു. ഒക്ടോബർ 13-ാം തീയതി രാവിലെ 7:30ന് സ്കൂൾ മാനേജരായ റവ. ഫാദർ സെബി കാഞ്ഞിരത്തിങ്കൽ അച്ഛൻറെ ആശീർവാദത്തോടെ വണ്ടർലാ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടു. കുട്ടികൾ വളരെ നന്നായി യാത്ര ആസ്വദിച്ചു. ചിലർ ബസ്സിലെ പാട്ടിനൊപ്പം നൃത്തം ചെയ്തു 9:45 നു വണ്ടർലായിൽ എത്തിയ കുട്ടികളെ അവിടുത്തെ നിയമാവലി ബോധിപ്പിച്ചു. തുടർന്ന് ഗ്രൂപ്പായി തിരിച്ച് പലതരത്തിലുള്ള റൈഡുകളിൽ കയറാൻ അവസരം കൊടുത്തു. കുട്ടികൾ വളരെ ആവേശപൂർവ്വമാണ് ഓരോ റൈഡും ആസ്വദിച്ചത്. ഉച്ചഭക്ഷണത്തിനുശേഷം വെള്ളത്തിൽ ഉള്ള റൈഡുകളിലാണ് കുട്ടികൾ കൂടുതലും കയറിയത്. അധ്യാപകരും അവരുടെ ഒപ്പം കൂടി. ഉച്ചകഴിഞ്ഞ് 4:30ന് ചായ വണ്ടർലായിൽ തന്നെയായിരുന്നു. ശേഷം കുറച്ചു റൈഡുകളിൽ കൂടിക്കയറി തിരിച്ചുവരാനുള്ള കാര്യങ്ങളിൽ വ്യാപൃതരായി. 6:30 നു മടക്കയാത്ര ആരംഭിച്ചു. യാത്ര വളരെയധികം ആസ്വാദ്യകരവും ആവേശം നിറഞ്ഞതും ആയിരുന്നു. 8:30 നു സ്കൂളിൽ തിരിച്ചെത്തിയ കുട്ടികൾ രക്ഷിതാക്കളോടൊപ്പം സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങി.

സ്കൂൾ ശാസ്ത്രമേള 2023-24

നമ്മുടെ വിദ്യാലയത്തിൽ ഈ വർഷത്തെ സ്കൂൾ തല ശാസ്ത്രമേള 23/09/23 ന് ഉച്ചയ്ക്ക് 1.30 ന് നടത്തപ്പെട്ടു. ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിത മേളകൾ അന്നേദിവസം നടത്തപ്പെട്ടു. ശാസ്ത്രമേളയിൽ സ്റ്റിൽ മോഡൽ, വർക്കിംഗ് മോഡൽ,ഇoപ്രൊവൈസ്ഡ് എക്സ്പിരിമന്റ് എന്നീ വിഭാഗങ്ങളിൽ മത്സരങ്ങൾ നടത്തപ്പെട്ടു. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്ന് കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു.വിജയികളെ തിരഞ്ഞെടുത്തു.ഇതോടൊപ്പം തന്നെ പാഠഭാഗവുമായി ബന്ധപ്പെട്ട വിവിധ ശാസ്ത്രപരീക്ഷണങ്ങൾ വിദ്യാർത്ഥികൾ പ്രദർശനത്തിൽ ഒരുക്കി. വിദ്യാലയത്തിലെ എല്ലാ കുട്ടികൾക്കും ഇത് കാണാനും പഠിക്കാനും അവസരം നൽകുകയും ചെയ്തു.

ചാന്ദ്രദിനം

ജൂലൈ 21 ചാന്ദ്രദിനം അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ പുതുമയാർന്ന പ്രവർത്തനങ്ങളിലൂടെആചരിച്ചു. ബഹിരാകാശ ദൗത്യമായ അപ്പോളോ 11, ചന്ദ്രയാൻ 3, ബഹിരാകാശ സഞ്ചാരികൾ തുടങ്ങിയവയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ നോട്ടീസ് ബോർഡ് വരാന്തയിൽ അലങ്കരിക്കുകയും കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്ന റോക്കറ്റുകൾ പ്രദർശനത്തിനായി ക്രമീകരിക്കുകയും ചെയ്തു. മാനവ ചരിത്രത്തിലെ നാഴികക്കല്ലുകളിൽ ഒന്നായ ചാന്ദ്രദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സൗമ്യ ടീച്ചർ അസംബ്ലിയിൽ സന്ദേശം നൽകി. എൽ പി വിഭാഗത്തിൽ നിന്ന് ലെന ചന്ദ്രനെ കുറിച്ചുള്ള കവിതയും യുപി വിഭാഗത്തിൽ നിന്ന് റോസ് ബെല്ല സജി ചാന്ദ്രദിനത്തെ കുറിച്ചുള്ള പ്രഭാഷണവും അവതരിപ്പിച്ചു.എൽ പി വിഭാഗത്തിന് ഫാൻസി ഡ്രസ്സ് മത്സരവും യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് റോക്കറ്റ് നിർമ്മാണ മത്സരവും ചാന്ദ്രദിന ക്വിസും സംഘടിപ്പിച്ചു. എൽ പി വിഭാഗം ഫാൻസി ഡ്രസ്സ് മത്സരത്തിൽ ശ്യാമപ്രിയ പി എസ് ,ഫെലിക്സ് റൈഗൻ എം എന്നിവർക്ക് ഒന്നാം സ്ഥാനവും എയ്ഡൻ ജോൺ ലിന്റോന് രണ്ടാം സ്ഥാനവും ലഭിച്ചു. യുപി വിഭാഗം ജുവൽ മരിയ കെ ജെക്ക് ഒന്നാം സ്ഥാനവും സിയോൺ യു ബി ക്ക് രണ്ടാം സ്ഥാനവും വൈഗലക്ഷ്മിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു.

ഡോക്ടർ എ പിജെ അബ്ദുൽ കലാം ഓർമ്മ ദിനം

ജൂലൈ 27 ഡോക്ടർ എ പിജെ അബ്ദുൽ കലാം ഓർമ്മ ദിനത്തോടനുബന്ധിച്ച് 10 ബിയിൽ പഠിക്കുന്ന ഐശ്വര്യ തെരെസ് ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.

വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ

ജൂലൈ 5 ബഷീറിൻറെ ഓർമ്മ ദിനത്തോടനുബന്ധിച്ച് അന്നേ ദിനം വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു. എച്ച് എസ് വിഭാഗം ജൂലിയറ്റ് ടീച്ചറുടെ സാന്നിധ്യത്തിൽ വിദ്യാർത്ഥി സഹൽ കെ അൻവർ ബഷീറിനെ കുറിച്ച് ജീവചരിത്രം അവതരിപ്പിച്ചു. യുപി വിഭാഗത്തിൽനിന്ന് അഖില ലക്ഷ്മി ബഷീർ കൃതികൾ കൂട്ടിയിണക്കി കൊണ്ടുള്ള ഗാനാലാപനം നടത്തി.കൂടാതെ എൽ.പി,യു.പി വിഭാഗത്തിലെ കുട്ടികളുടെ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ വളരെ മനോഹരമായി സംഘടിപ്പിച്ചു. വൈക്കം മുഹമ്മദ് ബഷീർ ,പാത്തുമ്മ, എട്ടുകാലി മമ്മൂഞ്ഞ് തുടങ്ങിയ കഥാപാത്രങ്ങളെ വളരെ രസകരമായി കുട്ടികൾ അവതരിപ്പിച്ചു. പാത്തുമ്മയുടെ ആടിലെ ചെറിയൊരു ഭാഗം സ്കിറ്റ് രൂപത്തിൽ യുപി വിഭാഗം കുട്ടികൾ മനോഹരമായി അവതരിപ്പിച്ചു. എൽ പി വിഭാഗത്തിൽ ബഷീർ ദിന ക്വിസ് മത്സരം നടത്തി, നിർമ്മൽ മരിയ ടീച്ചറാണ് എൽ പി വിഭാഗത്തിൽ നേതൃത്വം കൊടുത്തത്. യുപി വിഭാഗം അലീന ടീച്ചർ ശ്രീദേവി ടീച്ചർ നീതു ടീച്ചർ രേഷ്മ ടീച്ചർ എന്നിവർ കുട്ടികൾക്ക് വേണ്ട നിർദ്ദേശങ്ങൾ കൊടുക്കുകയും പങ്കാളിത്തം വഹിക്കുകയും ചെയ്തു. സ്കൂൾ എച്ച് എം തോമസ് മാസ്റ്ററിന്റെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ ബഷീർ ദിന പരിപാടികൾ സ്കൂൾ കോർട്ടിൽ വളരെ മനോഹരമായി സംഘടിപ്പിച്ചു.

ദശപുഷ്പങ്ങളുടെ പ്രദർശനം

കർക്കടക മാസാചരണത്തിന്റെ ഭാഗമായി യുപി വിഭാഗം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു കേരളീയ നാട്ടു ചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് വിശേഷിപ്പിക്കുന്നതെങ്കിലും കുറേ കുട്ടികൾക്ക് എങ്കിലും ഇതൊരു പുതിയ അനുഭവം ആയിരുന്നു.ദശപുഷ്പങ്ങളായ മുക്കുറ്റി ,കറുക, കയ്യോന്നി, തിരുതാളി, മുയൽച്ചെവിയൻ, വിഷ്ണു ക്രാന്തി ,പൂവാം കുരുന്നില ,നിലപ്പന, ചെറൂള, ഉഴിഞ്ഞ എന്നീ സസ്യങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. 7സി യിലെ വിദ്യാർത്ഥിയായ അഖിലാ ലക്ഷ്മി ദശപുഷ്പങ്ങൾ പൂർണമായും ശേഖരിച്ചു കൊണ്ടുവന്നു. വിഷ്ണു ക്രാന്തി തുടങ്ങി ചില സസ്യങ്ങൾ കണ്ടുപിടിച്ചു കൊണ്ടുവരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി കുട്ടികൾ പറഞ്ഞു. യുപി വിഭാഗം അധ്യാപിക വിജി ടീച്ചർ ആണ് ദശപുഷ്പങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്.ആയുർവേദത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യം ടീച്ചർ വിശദീകരിച്ചു.

ഹിരോഷിമ ദിനം

മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ ഹിരോഷിമ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രവർത്തനങ്ങളുടെ റിപ്പോർട്ട് : 1945 ആഗസ്റ്റ് 6 ന് രാവിലെ 8.15ന് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിൽ അണുബോംബ് വർഷിച്ചു. മാനവരാശിയുടെ കറുത്ത ദിനമാണ് അത്. അന്നത്തെ അണുബോംബ് വർഷത്തിന്റെ ഫലമായി ധാരാളം ആളുകൾക്ക് ജീവഹാനിയും, അംഗവൈകല്യവും ഉണ്ടായി. പിന്നീട് മറ്റു മാരകരോഗങ്ങൾ ഉണ്ടാകുവാനും ഈ അണുവികിരണം കാരണമായി. ആ അണു വിസ്ഫോടനത്തിന്റെ രക്തസാക്ഷിയാണ് സഡാക്കോ സസാക്കി. ആണുവിസ്ഫോടണത്തിൽ നിന്ന് രക്ഷപ്പെട്ടുവെങ്കിലും മാരകമായ രക്താർബുദം അവൾക്ക് പിടിപ്പെട്ടു. ആയിരം കടലാസ് കൊറ്റി കളെ ഉണ്ടാക്കി പ്രാർത്ഥിച്ചാൽ ഏതു കാര്യം സാധിക്കുമെന്ന വിശ്വാസം ജപ്പാനിൽ ഉണ്ട്. അതുപ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രി കിടക്കയിൽ ഇരുന്ന് കടലാസ് കൊറ്റികളുടെ നിർമ്മാണം ആരംഭിച്ചു. നിർഭാഗ്യവശാൽ 644 കൊറ്റികളെ ഉണ്ടാക്കാൻ അവൾക്ക് സാധിച്ചുള്ളൂ. പിന്നീട് അവളുടെ കൂട്ടുകാരാണ് അത് പൂർത്തിയാക്കിയത്. പിന്നീട് അവളെ ഓർക്കുവാനും സമാധാനത്തിന്റെ സന്ദേശം പ്രചരിപ്പിക്കുവാനും കടലാസ് കൊറ്റി നിർമ്മിക്കുകയും ചെയ്തു. ഹിരോഷിമ ദിനാചരണവുമായി ബന്ധപ്പെട്ട് സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 3,4 ദിവസങ്ങളിൽ കുട്ടികൾക്ക് ഈ ദിനത്തിന്റെ പ്രാധാന്യം പറഞ്ഞു കൊടുക്കുകയും, സഡാക്കോ കൊറ്റിയുടെ നിർമ്മാണ ശില്പശാല നടത്തുകയും ചെയ്തു. സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ സന്ദേശം ഷീബ കെ എൽ ടീച്ചർ നൽകി. കുമാരി ഐശ്വര്യ തെരേസ, കുമാരി സഹാന എൻ എന്നിവർ ഹിരോഷിമ ദിന പ്രസംഗം നടത്തി. ഏറ്റവും കൂടുതൽ കടലാസ് കൊക്കുകളെ നിർമ്മിച്ച് കൊണ്ടുവന്ന എ ച്ച്.എസ്‌, യു .പി, എൽ. പി വിഭാഗങ്ങളിലെ ക്ലാസുകാർക്ക് സമ്മാനം നൽകി. തുടർന്ന് വിദ്യാർത്ഥികൾ ഉണ്ടാക്കി വന്ന കടലാസ് കൊക്കുകളെ സ്കൂൾ അസംബ്ലിയിൽ ഉയർത്തിപ്പിടിച്ച് യുദ്ധത്തോടുള്ള അവരുടെ വെറുപ്പും, സഡാക്കോയോടുള്ള അവരുടെ ആദരവും പ്രകടിപ്പിച്ചു. ഓരോ യുദ്ധവും നാശം വിതയ്ക്കുമെന്നും നാമെല്ലാവരും സമാധാനത്തിനുവേണ്ടി പ്രയത്നിക്കണമെന്നുള്ള സന്ദേശം കുട്ടികൾ എത്തിക്കുവാൻ ഈ ദിനാചരണം കൊണ്ട് സാധിച്ചു.

നാഗസാക്കി ദിനം

ഓഗസ്റ്റ് 9 നാഗസാക്കി ദിനം. മനുഷ്യൻ മനുഷ്യനോട് ചെയ്ത ഏറ്റവും വലിയ ക്രൂരതകളിൽ ഒന്നിന്റെ ഓർമ്മ പുതുക്കൽ. നാഗസാക്കി ദിനാചരണത്തിന്റെ ഭാഗമായി സ്കൂളിൽ വിവിധയിനം പ്രവർത്തനങ്ങൾ നടത്തി. സ്കൂൾ അസംബ്ലിയിൽ യുദ്ധവിരുദ്ധ സന്ദേശം ബിജി ടീച്ചർ നൽകി. തുടർന്ന് നാഗസാക്കി ദിനത്തെ കുറിച്ചുള്ള പ്രഭാഷണം ജുവൽ മരിയ കെ ജെ അവതരിപ്പിച്ചു. എൽ പി യു പി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് യുദ്ധ വിരുദ്ധ പോസ്റ്റർ നിർമ്മാണ മത്സരം സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽനിന്ന് ഇവാനിയ സിറിൽ ഒന്നാം സ്ഥാനവും ആത്മിക വി എം, ശ്രാവൺ കെ എന്നിവർ രണ്ടാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ നിന്ന് ജുവൽ മരിയ കെ ജെ ഒന്നാം സ്ഥാനവും അനുരാഗ് വി എം രണ്ടാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽനിന്ന് അനക്സ് ജോബി ഒന്നാം സ്ഥാനവും നേടി. യുപി വിഭാഗത്തിൽ നടത്തിയ നാഗസാക്കി ദിന ക്വിസ്സിൽ ഒന്നാം സ്ഥാനം നേടിയത് അവന്തിക കെ യു ആണ്. ലക്ഷ്മി അജിത്താണ് രണ്ടാം സ്ഥാനത്തിന് അർഹയായത്.

അധ്യാപകർക്കുള്ള ഏകദിന ശില്പശാല

2021-22 അധ്യയന വർഷത്തിൽ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള വിവിധ സ്കൂളുകളിൽ ജോലിയിൽ പ്രവേശിച്ച അധ്യാപകർക്കുള്ള ഏകദിന ശില്പശാല 10/8/2023 വ്യാഴാഴ്ച, ഫാമിലി അപ്പോസൽ സെന്ററിൽ വച്ച് നടത്തപ്പെട്ടു. 9.30ന് പ്രാർത്ഥനയോടെ ആരംഭിച്ച ശില്പശാലയിൽ എവരെയും സ്വാഗതം ചെയ്ത് സംസാരിച്ചത് സാജു മാസ്റ്റർ ആയിരുന്നു.കോർപ്പറേറ്റ് മാനേജർ ഫാ. ജോയ് അടമ്പുകുളം അധ്യക്ഷപദം അലങ്കരിച്ച ശില്പശാല, സിസ്റ്റർ റാണി കുര്യൻ(എഫ്.എഫ്.സി കോർപ്പറേറ്റ് മാനേജർ)ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. തുടർന്ന്, ഫാദർ ചാക്കോ ചിറമ്മൽ "ടീച്ചർ ആസ് എ ലീഡർ" എന്ന വിഷയത്തെക്കുറിച്ച് വളരെ മനോഹരമായി ക്ലാസ് നയിച്ചു.തുടർന്ന്,പ്രൊഫ. കെ. എം ഫ്രാൻസിസ്, "ക്രിസ്ത്യൻ മൂല്യങ്ങൾ അധ്യാപനത്തിലും പഠനത്തിലും "എന്ന വിഷയത്തെക്കുറിച്ച് വളരെ ആധികാരികമായി ക്ലാസ് എടുത്തു. ഉച്ചഭക്ഷണത്തിനുശേഷം, "ക്ലാസ് മുറിയിൽ തിയേറ്റർ ടെക്നിക്കുകളുടെ പ്രയോഗം " എന്ന വിഷയത്തെക്കുറിച്ചുള്ള മനോഹരമായ ക്ലാസ്സ് ആയിരുന്നു. ഫിജോ ആലപ്പാടൻ അച്ഛനാണ് ക്ലാസ് നയിച്ചത്. ക്ലാസ് റൂം പഠനം ഐസിടി സാധ്യതകളും, പുസ്തകങ്ങളും മാത്രം മുൻനിർത്തി കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ കലാപരമായി എന്തെല്ലാം പ്രവർത്തനങ്ങൾ ആകർഷകമായി അവതരിപ്പിക്കാം എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു ധാരണ നൽകുന്ന ക്ലാസ്സ് ആയിരുന്നു ഫാദർ നയിച്ചത്. അത്തരത്തിൽ പ്രവർത്തനങ്ങൾ നൽകുമ്പോഴുള്ള മേന്മകളെ കുറിച്ചും ചർച്ച ചെയ്തു. ശ്രീ ബാബു ജോസ് തട്ടിൽ, "ടീച്ചർ ആസ് എ മെന്റർ" എന്ന വിഷയത്തെക്കുറിച്ച് തന്റെ അനുഭവത്തിൽ നിന്നും ഉദാഹരണസഹിതം വളരെയധികം കാര്യങ്ങൾ വ്യക്തമാക്കി തന്നു. ഏകദേശം 160 അധ്യാപകർ പങ്കെടുത്ത ശില്പശാലയിൽ ഏവർക്കും നന്ദി പറഞ്ഞുകൊണ്ട് ഫാദർ ജോയ് അടമ്പുകുളം സംസാരിച്ചു. മാതാ സ്കൂളിൽ നിന്നും അധ്യാപകരായ സിനി സിജോ, ധന്യ, ജിഷ ഫിലിപ്പ്, നീതു ജോസഫ്, ശിൽപ്പ തോമസ് എൻ, ഷിബി നീതു ജോസഫ് എന്നിവർ ശില്പശാലയിൽ പങ്കെടുത്തു.നാലു സെഷനുകളായി കൈകാര്യം ചെയ്ത എല്ലാ വിഷയങ്ങളും തന്നെ ഏവർക്കും പരിചിതം ആണെങ്കിൽ കൂടി കൂടുതൽ ഊർജ്ജസ്വലതയോടെ മുന്നേറാനും, കൂടുതൽ മൂല്യബോധം ഉള്ളവരായി തീരുവാനും ഏറെ സഹായകമായി.

ഇംഗ്ലീഷ് ക്ലബ് 2023-2024

ഇംഗ്ലീഷ് ക്ലബ്ബ് 2023 ന്റെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം 2023 ഓഗസ്റ്റ് 10 ന് രാവിലെ 11.30 ന് ഞങ്ങളുടെ സ്കൂളിലെ കോൺഫറൻസ് ഹാളിൽ വെച്ച് നടത്തപ്പെട്ടു. ഇംഗ്ലീഷ് അധ്യാപകർ ഇംഗ്ലീഷ് ക്ലബ്ബിന്റെ പങ്കിനെക്കുറിച്ച് ഒരു ആശയം നൽകി. വിദ്യാർത്ഥികൾക്കിടയിൽ ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗത്തിലുള്ള പദാവലിയും ഒഴുക്കും മെച്ചപ്പെടുത്തുന്നതിനാണ് ഇത് ഉദ്ദേശിക്കുന്നത്. ഹെഡ് മാസ്റ്റർ ശ്രീ. ഇംഗ്ലീഷ് പദാവലി മെച്ചപ്പെടുത്താനുള്ള നല്ല സന്ദേശം നൽകി തോമസ് കെ ജെ ക്ലബ്ബ് പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു.ദിവസവും രണ്ട് ഇംഗ്ലീഷ് വാക്കുകളുടെയെങ്കിലും അർത്ഥം പഠിക്കാനായിരുന്നു അത്. ക്ലബ് അംഗങ്ങൾ ഇത് വളരെ രസകരമായി കണ്ടെത്തി അത് നടപ്പിലാക്കാൻ തീരുമാനിച്ചു. ക്ലബ്ബ് അംഗങ്ങളുടെ പ്രിയപ്പെട്ട വിഷയത്തിൽ തയ്യാറാക്കിയ പ്രസംഗം അവതരിപ്പിക്കുകയായിരുന്നു ക്ലബ്ബിന്റെ ആദ്യ പ്രവർത്തനം.ഞങ്ങൾ ഒരു പ്രസംഗം അവതരിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട നുറുങ്ങുകൾ നൽകിക്കൊണ്ട് ക്ലബ്ബിന്റെ ആദ്യ മീറ്റിംഗ് ഫലപ്രദവും അർത്ഥപൂർണ്ണവുമായിരുന്നു.ഹൈസ്കൂൾ ഇംഗ്ലീഷ് അധ്യാപികയായ ഷീജ വാറുണ്ണിയും മറ്റ് ഇംഗ്ലീഷ് അധ്യാപകരായ ജിൻസിയും ബെല്ലയും ചേർന്ന് ക്ലബ്ബിൽ പങ്കെടുത്തവരെ അഭിനന്ദിച്ചു. 12.30 ഓടെ യോഗം അവസാനിച്ചു.

സാമൂഹ്യശാസ്ത്ര ക്ലബ്

ജൂൺ 26 ന് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ സ്കൂൾ തല ഉദ്ഘാടനം നടന്നു. ഓരോ വിദ്യാർത്ഥിയുടെയും സാമൂഹ്യ,സാംസ്കാരിക, വ്യക്തിത്വ വികസനത്തിന് സാമൂഹ്യശാസ്ത്ര ക്ലബ് സഹായിക്കും എന്ന ആശയ കുട്ടികളിൽ എത്തിക്കാൻ ഈ ക്ലബ്ബിന്റെ ഉദ്ഘാടനം വഴി സാധിച്ചു. ക്ലബ്ബിന്റെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയത് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ അവറുകൾ ആയിരുന്നു. ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ഹൈസ്കൂളിൽ വി ഭാഗത്തു നിന്ന് ശ്രീമതി ജിനി ജേക്കബ് സി യും, യു പി വിഭാഗത്തിൽ നിന്ന് ശ്രീമതി നിഷ സി എൽ എന്നിവരാണ്. വിദ്യാർത്ഥി പ്രതിനിധികളായി കുമാരി സഹാന എം എസ്, കുമാരി അനീറ്റ കെ എ യും തെരഞ്ഞെടുത്തു. തദവസരത്തിൽ ഷീബ കെ എൽ ടീച്ചർ, സിജി ജോസ് ടീച്ചർ, ബിജി ടീച്ചർ എന്നിവരുടെ നിറ സാന്നിധ്യം ഉണ്ടായിരുന്നു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ അന്നേദിവസം പത്രവായന മത്സരം നടത്തി. സമകാലീന പ്രശ്നങ്ങൾ അറിയുന്നതിന് പത്രവായന വളരെയധികം സഹായിക്കും. വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനം വർദ്ധിപ്പിക്കുന്നതിനും, ഇന്നത്തെ സമൂഹം നേരിടുന്ന വെല്ലുവിളികൾ, പരിഹാരമാർഗ്ഗങ്ങൾ തുടങ്ങിയവ അറിയുവാൻ സാധിക്കുന്ന ഏറ്റവും നല്ല മാധ്യമമാണ് പത്രo. ഈ ആശയം കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു.യുപി വിഭാഗത്തിനും ഹൈസ്കൂൾ വിഭാഗത്തിനും വേർതിരിച്ചാണ് മത്സരങ്ങൾ നടത്തിയത്. ഒന്നും രണ്ടും സ്ഥാനം കൈവരിച്ച വിദ്യാർഥികൾക്ക് സമ്മാനം നൽകി അനുമോദിച്ചു. തുടർന്ന് ആഗസ്റ്റ് മാസത്തിൽ വരുന്ന ഹിരോഷിമ, നാഗസാക്കി ദിനാചരണങ്ങൾ, സ്വാതന്ത്ര്യദിനാഘോഷം തുടങ്ങിയവ ചർച്ച ചെയ്തു. തദവസരത്തിൽ ജിനി ടീച്ചർ നന്ദി പറഞ്ഞു.

ഫ്രീഡം ഫെസ്റ്റ് 2023

ഫ്രീഡം ഫെസ്റ്റ് 2023 വിജ്ഞാനത്തിന്റെയും നൂതനാശയ നിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വച്ച് സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ന്റെ ഭാഗമായി മാതാ ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും മറ്റു ക്ലബ്ബുകളുടെയും നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 9 മുതൽ 12 വരെ ആഘോഷിച്ചു. സ്വതന്ത്ര സോഫ്റ്റ്‌വെയർ ആശയങ്ങളുടെ പ്രചാരണത്തോടൊപ്പം സ്വതന്ത്ര ഹാർഡ്‌വെയർ പ്രചാരണവും ലക്ഷ്യം വെച്ചുകൊണ്ട് ഐടി കോർണർ സ്കൂളിൽ പ്രവർത്തിക്കുകയുണ്ടായി. സ്വതന്ത്ര ഹാർഡ്‌വെയർ ആയ ആർഡിനോ ഉപയോഗിച്ചുള്ള ഡാൻസിങ് എൽഇഡി, റോബോ ഹെൻ എന്നിവ കുട്ടികളിൽ വളരെ കൗതുകം ഉണ്ടാക്കി. ലിറ്റിൽ കൈറ്റ് അംഗങ്ങളായ ഗോഡ്‍വിൻ ഓസ്റ്റിൻ,നിവേദ് ജയൻ , നോയൽ ലിജോ എന്നിവർ ഈ റോബോട്ടിക് ഉപകരണം മാതൃകകൾ നിർമ്മിച്ചത്. സീനിയർ വിദ്യാർത്ഥികൾ റാസ്ബറി പൈ ഉപയോഗിച്ച് നിർമ്മിച്ച ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പ്രദർശിപ്പിച്ചത് കുട്ടികൾക്ക് വേറിട്ട ഒരു അനുഭവമായി. ഫ്രീഡം ഫസ്റ്റ് 2023 മായി ബന്ധപ്പെട്ട പോസ്റ്റർ രചന മത്സരം നടത്തി. അതിൽ 12 ഓളം കുട്ടികൾ പങ്കെടുത്തു. തെരഞ്ഞെടുത്ത അഞ്ച് പോസ്റ്ററുകൾ സ്കൂൾ വിക്കിയിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.പോസ്റ്റർ മത്സരത്തിൽ ക്രിസാന്റോ ലിൻസൺ,വിജിൻ ദാസ് ,ഗോഡ് വിൻ സോബി,ഗോഡ്സൺ സോബി,ജോൺ ആൽഫിനോ എന്നീ കുട്ടികളാണ് സമ്മാനത്തിന് അർഹരായത്.സമ്മാനത്തിന് അർഹരായ കുട്ടികളുടെ പോസ്റ്ററുകൾ നോട്ടീസ് ബോർഡിൽ ഐടി കോർണറിലെ നോട്ടീസ് ബോർഡിൽ ഭംഗിയായി പ്രദർശിപ്പിച്ചു. കൃഷ്ണേന്ദു ,കൃഷ്ണപ്രിയ എം .പി ,ബാല ടി ആർ ,പവിത്ര എന്നീ കുട്ടികൾ ഐ ടി കോർണർ നോട്ടീസ് ബോർഡ് വളരെ മനോഹരമായി അലങ്കരിച്ചു.

ഗണിത ക്ലബ്ബ്

2023-2024 അധ്യയന വർഷത്തെ ഗണിത ക്ലബ്ബ് 10/08/2023 ന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. അഞ്ചു മുതൽ 10 വരെയുള്ള ഓരോ ക്ലാസിൽ നിന്നും അഞ്ചു കുട്ടികളെ വീതം തെരഞ്ഞെടുത്തു. ഏകദേശം 150 കുട്ടികൾ ഈ ക്ലബ്ബിലെ അംഗങ്ങളാണ്. യോഗത്തിൽ ഗണിത അധ്യാപകരായ ലിൻസി ടീച്ചർ, സിമി ടീച്ചർ ,ബിജി ടീച്ചർ ,നീതു ടീച്ചർ എന്നിവർ സന്നിഹിതരായിരുന്നു. ലിൻസി ടീച്ചർ സ്വാഗതം പറയുകയും ഗണിതത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് വിശദീകരിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗണിതം പഠിക്കേണ്ടതിന്റെ ആവശ്യകത വിശദീകരിച്ചു. യുപി വിഭാഗത്തിൽ നിന്ന് വേദസ് കെ എസ്, സനാ മരിയ ബൈജു എന്നിവരെയും ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് ആഞ്ജലിന സി എസ്, അഭിനവ് കൃഷ്ണ പി എസ് എന്നിവരെ ലീഡേഴ്സായി തെരഞ്ഞെടുത്തു. ഗണിത ക്ലബ്ബിന്റെ പ്രസിഡൻറ് ആയി അഭിനവ് കൃഷ്ണ പിഎസിനെയും, സെക്രട്ടറിയായി ആഞ്ജലിന സി എസിനെയും തെരഞ്ഞെടുത്തു. ഈ ടേമിൽ ചെയ്യേണ്ട പ്രവർത്തനങ്ങൾ വിശദീകരിച്ചു കൊടുത്തു. ഓണത്തോടനുബന്ധിച്ച് ജ്യോമട്രിക്കൽ( ജ്യാമിതീയ)പൂക്കളം വരച്ചു കൊണ്ടുവരാനുള്ള പ്രവർത്തനം കൊടുത്തു. ഗണിതശാസ്ത്രജ്ഞന്മാരെ പരിചയപ്പെടുത്തൽ ഓണത്തിന് ശേഷം നടത്താം എന്ന് പറഞ്ഞു. ഗണിതശാസ്ത്രമേളയ്ക്ക് ഒരുങ്ങേണ്ട വിധവും ഏതെല്ലാം ഇനങ്ങളിൽ പങ്കെടുക്കണമെന്നു൦ വിശദീകരിച്ചു. നിത്യ ജീവിതത്തിലെ ഗണിതത്തിന്റെ പ്രാധാന്യം പറഞ്ഞുകൊടുത്തു. എല്ലാ കുട്ടികളും അധ്യാപകരും സജീവമായി പങ്കെടുത്തു.

ലോക ഹൃദയ ദിനം

ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് മണ്ണംപേട്ട ഹെൽത്ത് സെന്റർ പ്രവർത്തകരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ സൈക്കിൾ റാലി നടത്തി.ഹൃദയ സംബന്ധമായ അസുഖങ്ങളുടെ കാരണങ്ങളും ചികിത്സയും സംബന്ധിച്ച അവബോധം ജനങ്ങളിൽ സൃഷ്ടിക്കുവാൻ ഈ റാലിയിലൂടെ വിദ്യാർത്ഥികൾക്ക് കഴിഞ്ഞു. ഹൃദയ സംരക്ഷണം എന്ന വിഷയത്തെക്കുറിച്ച് വിദ്യാർത്ഥികൾക്ക് ബോധവൽക്കരണ ക്ലാസ്സ് നൽകി

അധ്യാപക ദിനം

സെപ്റ്റംബർ 5 അധ്യാപകദിനം മാതാ ഹൈസ്കൂൾ സമുചിതമായി ആഘോഷിച്ചു. അധ്യാപക ദിനത്തിൻറെ ഭാഗമായി സ്കൂൾ അസംബ്ലി അധ്യാപകർ തന്നെയാണ് നടത്തിയത്. അധ്യാപക ദിനത്തിൻറെ സന്ദേശം കുട്ടികൾക്ക് നൽകുന്നതോടൊപ്പം ഡോക്ടർ എസ് രാധാകൃഷ്ണനെ കുറിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. സ്കൂളിലെ അനധ്യാപക വിഭാഗം എല്ലാ അധ്യാപകർക്കും രാവിലെ തന്നെ സർപ്രൈസ് ആയി മധുരം വിളമ്പിയത് അധ്യാപക ദിനത്തിന്റെ മാറ്റുകൂട്ടി. എച്ച് എമ്മിനും മറ്റ് അധ്യാപകർക്കും വിദ്യാർത്ഥികൾ നന്ദി പ്രകാശിപ്പിക്കുന്ന എഴുത്തുകളും സമ്മാനങ്ങളും പൂക്കളും നൽകി അവരുടെ സ്നേഹവും ആദരവും പ്രകടിപ്പിച്ചു. എൽ പി, യു പി ഹൈസ്കൂൾ വിഭാഗത്തിലെ വിദ്യാർത്ഥികൾ കുട്ടി ടീച്ചർമാരായി ക്ലാസ് എടുത്തു. മുൻകൂട്ടി അറിഞ്ഞ് ഒരുങ്ങി വന്ന പാഠഭാഗങ്ങൾ ടീച്ചർമാരെ അനുകരിച്ച് ക്ലാസ് എടുത്തത് കുട്ടികൾക്ക് വളരെയധികം ഇഷ്ടപ്പെട്ടു. അധ്യാപകരുടെ യോഗത്തിൽ നറുക്കെടുപ്പിലൂടെ അഞ്ച് അധ്യാപകർക്കും പ്രധാന അധ്യാപകനും സമ്മാനങ്ങൾ നൽകി. സമ്മാനങ്ങൾ ലഭിച്ച അധ്യാപകർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചത് വളരെ രസകരമായിരുന്നു. വിദ്യാർത്ഥികളുടെ സ്നേഹവും ആദരവും തന്നെയായിരുന്നു അന്നത്തെ ദിവസത്തിന്റെ പ്രധാന സവിശേഷതയും സന്തോഷവും.

സയൻസ് ക്ലബ്‌ ഉദ്ഘാടനം

2023-24 അധ്യയന വർഷത്തിലെ മാതാ എച്ച് എസ് മണ്ണപേട്ട സ്കൂളിലെ സയൻസ് ക്ലബ്‌ പ്രവർത്തനങ്ങൾക്ക് ആഗസ്ത് 14 തിങ്കളാഴ്ച 1.30 pm ന് ആരംഭം കുറിച്ചു. സയൻസ് ക്ലബ്ബിലേക്ക് പുതിയതായി വന്ന അംഗങ്ങളെ സ്വാഗതം ചെയ്യാനും ശാസ്ത്രകൗതുകം അവരിലുണർത്താനും ഉതകുന്ന രീതിയിലാണ് സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം സംഘടിപ്പിച്ചത്.ആഷ ടീച്ചർ സമ്മേളനത്തിൽ എത്തിച്ചേർന്നവർക്ക് സ്വാഗതം പറഞ്ഞു. തുടർന്ന് ക്ലബ്ബിന്റെ ഉദ്ഘാടനം ഈ വിദ്യാലയത്തിന്റെ പ്രധാന അധ്യാപകൻ ശ്രീ കെ ജെ തോമസ് മാസ്റ്റർ നിർവഹിച്ചു. ശാസ്ത്ര വിഷയങ്ങളിൽ കുട്ടികൾക്കുള്ള മികവ് പ്രോത്സാഹിപ്പിക്കുന്ന ഒരു കൂട്ടം സയൻസ് അദ്ധ്യാപകരാണ് നമുക്കുള്ളതെന്നും ഉദ്ഘാടനവേളയിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ വർഷവും ഇത്തരം മികവുകൾ ഈ ക്ലബ്‌ അംഗങ്ങളിൽനിന്നും ഉണ്ടാകട്ടെയെന്നും ആശംസിച്ചു.രസതന്ത്ര ത്തിലെ സൂചകങ്ങൾ ഉപയോഗിച്ചുള്ള ഒരു ലഘുപരീക്ഷണത്തിലൂടെ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. തുടർന്ന് കുട്ടികൾക്ക് ഏറ്റവും കൗതുകം ഉണർത്തുന്ന മനുഷ്യ ശരീരത്തിന്റെ അസ്ഥികൂടത്തെ ബീന ടീച്ചർ കുട്ടികൾക്ക് പരിചയപ്പെടുത്തി. പിന്നീട് രസതന്ത്രത്തിലെ ഒരു ലഘു പരീക്ഷണം- മഗ്നീഷ്യം ഹൈഡ്രോക്ലോറിക് ആസിഡുമായി പ്രവർത്തിച്ച് ഹൈഡ്രജൻ ഗ്യാസ് ഉണ്ടാകുന്നത് യുപി വിദ്യാർഥികളായ തരുണും ആൻ മരിയയും കൂടി അവതരിപ്പിച്ചു.അദ്വൈത് കൃഷ്ണ സ്വയം നിർമ്മിച്ച വാട്ടർ പമ്പും vakccum ക്ലീനറും കുട്ടികൾക്ക് മുന്നിൽ പ്രവർത്തിപ്പിച്ച് അതിന്റെ പ്രവർത്തനതത്വം വിശദീകരിച്ചു. അതുപോലെ വായു മർദ്ദം ആസ്പദമാക്കി നിർമ്മിച്ച വാട്ടർ ഡിസ്പെൻസർ എൽറോയ്, ശ്രീഹരി തുടങ്ങിയവർ കുട്ടികൾക്ക് വിവരിച്ചു കൊടുത്തു. ഇന്ത്യയുടെ അഭിമാനമായ ചന്ദ്രയാൻ 3 ന്റെ വിക്ഷേപണത്തിന്റെ വീഡിയോപ്രദർശനം നടത്തി. തുടർന്ന് ജീവശാസ്ത്രത്തിലെ കുഞ്ഞു കോശങ്ങളെ ലിനു ടീച്ചർ മൈക്രോസ്കോപ്പിലൂടെ കുട്ടികൾക്ക് പരിചയപ്പെടുത്തി. ശാസ്ത്രലോകത്തെ വിവിധ മേഖലകളിൽ നിന്നും കുട്ടികൾക്ക് അറിവ് നൽകാൻ ഈ വേദി ഉപയോഗപ്പെടുത്തി. വിജി ടീച്ചർ, നിഷ ടീച്ചർ,രേഷ്മ ടീച്ചർ, ഫ്രാൻസിസ് മാസ്റ്റർ, സൗമ്യ ടീച്ചർ,പ്രിൻസി ടീച്ചർ എന്നിവരും പ്രസ്തുത മീറ്റിംഗിൽ പങ്കെടുത്തു. കഴിഞ്ഞവർഷം ശാസ്ത്രമേളയിൽ സംസ്ഥാനതലം വരെ എത്തിയ നമ്മുടെ കുട്ടികളുടെ മികവുകൾ മീറ്റിങ്ങിൽ എടുത്തു പറഞ്ഞു.കുട്ടികൾ ഓണാവധിയിൽ ശാസ്ത്രമേളയിലെ വിവിധ മത്സരങ്ങൾക്കായി തയ്യാറാകേണ്ടതിനെക്കുറിച്ചും അവർ തയ്യാറാക്കിയ പ്രവർത്തനങ്ങളുടെ പ്രദർശനം സ്കൂൾ തുറക്കുമ്പോൾ നടത്താമെന്നും ബിനി ടീച്ചർ അറിയിച്ചു. ഇതിന് ആവശ്യമായ നിർദ്ദേശങ്ങൾ വാട്സാപ്പിലൂടെ അറിയിക്കാമെന്നും പറഞ്ഞു. മീറ്റിംഗിൽ എത്തിയ എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട് സമ്മേളനം അവസാനിച്ചു.

ജെ ആർ സി 2023

ജെ ആർ സി 2023 പ്രവർത്തന കലണ്ടർ പ്രകാരം ആഗസ്റ്റ് മാസം നടത്തേണ്ട ഹിരോഷിമ നാഗസാക്കി ദിനാചരണം സമു ചിതമായി ആചരിച്ചു. JRC അംഗങ്ങൾ പ്ലക്കാർഡ് നിർമ്മിച്ചു കൊണ്ടുവന്നു. യുദ്ധം മാനവരാശിക്ക് നാശം മാത്രമേ ഉണ്ടാക്കുകയുള്ളൂ എന്നതിനെക്കുറിച്ച് സമൂഹത്തിൽ അവബോധം ഉണ്ടാക്കി.

ജാഗ്രത സമിതി റിപ്പോർട്ട്

സമൂഹത്തിൽ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ചർച്ചയുടെ വെളിച്ചത്തിൽ ആഗസ്റ്റ് മാസം ആദ്യവാരം പി.ടി.എ എക്സിക്യൂട്ടിവ് യോഗം കൂടി.നിലവിലുള്ള സ്കൂൾ ജാഗ്രതാ സമിതിയിൽ സമൂഹത്തിലെ വിവിധ മേഖലയിലെ ആളുകളെ കൂടി ഉൾപ്പെടുത്തി വിപുലീകരിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്തു. ആയതിൻ്റെ അടിസ്ഥാനത്തിൽ 11/8/2023 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ്റെ അധ്യക്ഷതയിൽ ജാഗ്രത സമിതിയുടെ 2023-24 അധ്യയന വർഷത്തിലെ പ്രഥമ യോഗം സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്നു. പഞ്ചായത്ത്‌ പ്രസിഡൻ്റ്, വാർഡ് മെമ്പർ ,ജില്ലാ ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി അംഗം, ഹെൽത്ത് ഡിപ്പാർട്ട്മെൻ്റ് ജീവനക്കാർ, നിലവിലെ ജാഗ്രത സമിതി പ്രസിഡൻറ്, വരന്തരപ്പിള്ളി പോലീസ്, സമീപത്തെ വ്യാപാരികൾ, ഓട്ടോറിക്ഷാ ഡ്രൈവർമാർ ,തുടങ്ങിയവർ ക്ഷണിതാക്കൾ ആയിരുന്നു. കൃത്യം 2 pm ന് ആരംഭിച്ച യോഗത്തിൽ സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാസ്റ്റർ വർധിച്ചു വരുന്ന ലഹരി ഉപയോഗത്തെക്കുറിച്ചുള്ള ആശങ്ക പങ്കുവെച്ചു. അധ്യാപകർ സ്വന്തം ജോലിയും ജീവനും പണയം വെച്ച് എടുക്കുന്ന നടപടികളെക്കുറിച്ച് വിവരിച്ചു .അതിനുശേഷം യോഗത്തിൽ എത്തിച്ചേർന്ന സമൂഹത്തിലെ വിവിധ പ്രമുഖർക്ക് അദ്ദേഹം സ്വാഗതമേകി.യോഗത്തിൻ്റെ അധ്യക്ഷ ഭാഗ്യവതി ചന്ദ്രൻ സ്കൂൾ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.ഏറെ വെല്ലുവിളികൾ നിറഞ്ഞ ഈ കാലഘട്ടത്തിൽ നമ്മുടെ മക്കളുടെ വളർച്ചയിലും സുരക്ഷിതത്വത്തിലും പൊതു സമൂഹത്തിൻ്റേയും അധ്യാപകരുടേയും പങ്കാളിത്തത്തോടെ മാത്രമെ ഇത്തരം ജാഗ്രത സമിതിയുടെ പ്രവർത്തനങ്ങൾ പരിപൂർണ്ണമാവുകയുള്ളൂ. രക്ഷിതാക്കളുടെ തുറന്ന സമീപനം അഭ്യർത്ഥിച്ചു കൊണ്ടും പൂർണ്ണ പിന്തുണ ഉറപ്പാക്കി കൊണ്ടും ജാഗ്രത സമിതിയുടെ ഈ യോഗം സമാപിച്ചു.

ഒ എസ്.എ മീറ്റിങ്ങ് 2023

12/08/2023 ശനിയാഴ്ച 11 മണിക്ക് മാത ഹൈസ്കൂൾ മണ്ണംപേട്ടയിൽ വച്ച് പൂർവ്വവിദ്യാർത്ഥി സംഘടനയുടെ ഒരു യോഗം ചേർന്നു. പൂർവ്വവിദ്യാർത്ഥി സംഘടന കുറച്ചു കൂടി ഊർജസ്വലമാക്കുക, പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക, ഒരിക്കൽ കൂടി ഒത്തുചേരുക തുടങ്ങിയ ലക്ഷ്യങ്ങളുമായി നടത്തിയ യോഗം വളരെയധികം സജീവവും വിജയകരവും ആയിരുന്നു. മൗന പ്രാർത്ഥനയോടുകൂടി ആരംഭിച്ച യോഗത്തിൽ ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ സ്കൂളിനോടുള്ള സ്നേഹം കൊണ്ടും വൈകാരികമായി അടുപ്പം കൊണ്ടും സ്കൂളിൽ എത്തിച്ചേർന്ന എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. ഒ.എസ്.എ പ്രസിഡൻറ് ശ്രീ രവി ഇ കെ, പിടിഎ പ്രസിഡണ്ട് ശ്രീ ഫ്രാൻസിസ് പി കെ എന്നിവർ സ്വാഗതം ആശംസിച്ചു. ശ്രീ തോമസ് മാസ്റ്റർ എത്തിച്ചേർന്ന എല്ലാ പൂർവവിദ്യാർത്ഥികളോടും സ്കൂളിൻറെ നന്ദിയും സ്നേഹവും അറിയിക്കുന്നതോടൊപ്പം സ്കൂളിന് ഈ കാലഘട്ടത്തിൽ ഉണ്ടായ നേട്ടങ്ങളും വളർച്ചയും വിശദമാക്കി. പൂർവ വിദ്യാർത്ഥികളുടെ സഹകരണം സ്കൂളിന്റെ ക്രിയാത്മകമായ വളർച്ചയ്ക്ക് വളരെ അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ശ്രീ രവി ഇ കെ സംഘടനയ്ക്ക് ഊർജസ്വലരായ ഭാരവാഹികൾ അത്യാവശ്യമാണെന്ന അഭിപ്രായം പറഞ്ഞു. പിടിഎ പ്രസിഡണ്ട് ആയ ശ്രീ ഫ്രാൻസിസ് പി കെ പിടിഎ യുടെ പ്രവർത്തനങ്ങൾക്കൊപ്പം പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ പ്രവർത്തനങ്ങളും സ്കൂളിന് വളരെയധികം ഗുണപ്രദം ആണെന്ന് അഭിപ്രായപ്പെട്ടു. ശേഷം എത്തിച്ചേർന്ന ഒട്ടുമിക്ക പൂർവ വിദ്യാർത്ഥികളും അവരുടെ സ്കൂളിനെ കുറിച്ചുള്ള ഓർമ്മകൾ, സംഘടന കൂടുതൽ പ്രവർത്തനക്ഷമമാക്കേണ്ടതിന്റെ ആവശ്യകത എന്നിവ ചർച്ച ചെയ്തു. വളരെ സജീവമായ ചർച്ചയിൽ എല്ലാവരും സ്കൂളിൻറെ വളർച്ചയ്ക്ക് ഹൃദയപൂർവ്വം പിന്തുണ പ്രഖ്യാപിച്ചു. ചർച്ചയ്ക്ക് ശേഷം വന്നിരിക്കുന്ന ആളുകളിൽ നിന്ന് ഓരോ ബാച്ചിനെ പ്രതിനിധീകരിച്ച് സംഘടനയുടെ എക്സിക്യൂട്ടീവ് മെമ്പേഴ്സായി ഓരോരുത്തരെ തിരഞ്ഞെടുത്തു. 1964 ബാച്ചിനെ പ്രതിനിധീകരിച്ച് ശ്രീ രവി ഇ കെ, 1974- ശ്രീ ടോണി ടി എൽ, 1979- ശ്രീ ഉണ്ണിമോൻ, 1992- ശ്രീ ഫ്രാൻസിസ് പി കെ, 2000 -രാജ്മോഹൻ തമ്പി ,മെജി ജെൻസൺ, 2002- വിനീഷ് വി കെ,2021-ഗ്ലോറിയ ഓസ്റ്റിൻ, 2022- ക്രിസ്റ്റീന എംജെ, സോനാ മേരി എന്നിവരെ എക്സിക്യൂട്ടീവ് മെമ്പേഴ്സ് ആയി തിരഞ്ഞെടുത്തു. ഇവരിൽ നിന്നും സംഘടനയുടെ രക്ഷാധികാരിയായി ശ്രീ രവി ഇ കെ, പ്രസിഡണ്ടായി രാജ് മോഹൻ തമ്പി, സെക്രട്ടറി വിനീ ഷ് വി കെ, ട്രഷറർ മെജി ജെൻസൻ, വൈസ് പ്രസിഡൻറ് ഗ്ലോറിയ ഓസ്റ്റിൻ, ജോയിൻ സെക്രട്ടറി ടോണി ടി എൽ എന്നിവരെ തിരഞ്ഞെടുത്തു. ഇന്ന് യോഗത്തിൽ വന്ന എല്ലാവർക്കും വേണ്ടി ഓരോ ബാച്ചിലെയും പ്രതിനിധികളെ ഉൾപ്പെടുത്തി ഒരു ജനറൽ വാട്സപ്പ് ഗ്രൂപ്പ് തുടങ്ങാൻ ശ്രീമതി കൃഷ്ണവേണിയെ ചുമതല ഏൽപ്പിച്ചു. എക്സിക്യൂട്ടീവ് മെമ്പേഴ്സിന് വേണ്ടി മറ്റൊരു വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങാനും നിർദ്ദേശം വന്നു. സംഘടനയുടെ പഴയ പ്രസിഡൻറ് ശ്രീ രവി ഇ കേ ക്ക് നന്ദിയും പുതിയ ഭാരവാഹികൾക്ക് ആശംസകളും ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ അറിയിച്ചു. വോയിസ് സംഘടനയുടെ ജനറൽ വാട്സപ്പ് ഗ്രൂപ്പിൽ ഓരോ ബാച്ചിനെയും പ്രതിനിധീകരിച്ച് നാലോ അഞ്ചോ ആളുകളെ ചേർക്കാമെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു. ജനറൽ ഗ്രൂപ്പിൽ അംഗമായിട്ടുള്ള ഈ അഞ്ചുപേർക്ക് അവരവരുടെ ഗ്രൂപ്പിൽ കാര്യങ്ങൾ അവതരിപ്പിക്കാനും ചർച്ച ചെയ്യാനും ഇത് ഉപകരിക്കും എന്ന് അഭിപ്രായപ്പെട്ടു. എല്ലാ പ്രവർത്തനങ്ങളും കൂടിച്ചേരലുകളും സംഘടനയുടെ കുടക്കീഴിൽ സ്കൂളുമായി ബന്ധപ്പെടുത്തി ചെയ്യാനും തീരുമാനിച്ചു

കളർ ഇന്ത്യ മത്സരം

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 76മത്തെ വാർഷികത്തിൽ "നാം എല്ലാവരും ഒന്നാണ്, സഹോദരി സഹോദരങ്ങളാണ്" എന്ന ചിന്ത വിദ്യാർത്ഥികളിൽ എത്തിക്കുക എന്ന ഉദ്ദേശത്തോടെ നടത്തിയ ചിത്രരചന മത്സരത്തിൽ മാതാ എച്ച് എസ് മണ്ണംപേട്ടയിലെ 300 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. എച്ച് എം ശ്രീ തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്ത വേദിയിൽ ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി ഷീജ ടീച്ചർ ചിത്രരചന മത്സരത്തിന് പങ്കെടുക്കുവാൻ എത്തിയ വിദ്യാർത്ഥികൾക്ക് ആശംസകൾ അർപ്പിച്ചു. ചിത്രകല അധ്യാപിക ശ്രീമതി ശില്പ തോമസ് ദേശീയോദ്‍ഗ്രഥന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൽ പി വിഭാഗത്തിൽ നിന്നും 140 വിദ്യാർത്ഥികളും, യുപി വിഭാഗത്തിൽ നിന്നും 123 വിദ്യാർത്ഥികളും, ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 36 വിദ്യാർത്ഥികളും ആണ് പങ്കെടുത്തത്. ദീപിക കളർ ഇന്ത്യ പെയിന്റിംഗ് കോമ്പറ്റീഷൻ സമ്മാനത്തിന് അർഹരായ വിദ്യാർഥികൾക്ക് എച്ച് എം തോമസ് മാസ്റ്റർ ട്രോഫികൾ വിതരണം ചെയ്യ്തു ഒന്നാം സ്ഥാനം കെ ജി സെക്ഷൻ- ആത്മിക അനൂപ് (1എ) എൽ പി സെക്ഷൻ-എയ്ഞ്ചൽ ജയ്സൺ (3എ) യു പി സെക്ഷൻ- സയാന സൈമൺ (5എ) എച്ച് എസ് സെക്ഷൻ- കൃഷ്ണേന്ദു പി യു.(9സി) *പ്രോത്സാഹനസമ്മാനം_* ഏദൻ ആൻസ് (4എ) ആദ്യലക്ഷ്മി ടി എൻ (3എ) ജുവൽ മരിയ കെ ജെ (7എ) കൃഷ്ണപ്രിയ എൽ (7ബി)

സ്വാതന്ത്ര്യ ദിനാഘോഷം

15/08/2023 ചൊവ്വാഴ്ച ഇന്ത്യൻ സ്വാതന്ത്ര്യ ദിനം മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിൽ സമുചിതമായി ആഘോഷിച്ചു. രാവിലെ 9 മണിക്ക് പ്രാർത്ഥനാ ഗാനത്തിന് ശേഷം ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ യോഗത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്തു .ഭാരതത്തിന്റെ ത്രിവർണ പതാക മുഖ്യാതിഥിയായ വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ ,ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ എന്നിവർ ചേർന്ന് ഉയർത്തി. ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുട്ടികൾക്ക് സ്വാതന്ത്ര്യ ദിന സന്ദേശം നൽകി.പിടിഎ പ്രസിഡൻറ് ശ്രീ പി കെ ഫ്രാൻസിസ് പരിപാടിക്ക് ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്കൗട്ട്, ഗൈഡ്, ജെ ആർ സി എന്നീ സംഘടനയുടെ കീഴിലുള്ള വിദ്യാർത്ഥികൾ പതാക ഉയർത്തൽ സമയത്ത് മനോഹരമായി അണിനിരക്കുകയും പരിപാടികൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്തു. 4ബി യിലെ തന്മയ ഭാരതാംബയായും മൂന്ന് ബിയിലെ അർദ്രവ് കൃഷ്ണ ജവഹർലാൽ നെഹ്റുവായും ഒരുങ്ങി വന്നത് പരിപാടിക്ക് കൂടുതൽ മാറ്റേകി. ഹൈസ്കൂൾ യുപി വിഭാഗത്തിലെ വിദ്യാർത്ഥികൾ ദേശഭക്തിഗാനം ആലപിച്ചു. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ എല്ലാ ആവേശവും വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്ന തരത്തിൽ ആവേശപൂർവ്വം ദേശഭക്തിഗാനം ആലപിച്ചു. 9ബി യിലെ വിദ്യാർത്ഥിയായ സഹാന എം എസ് സ്വാതന്ത്ര്യദിന സന്ദേശം അവതരിപ്പിച്ചു. 7സി യിലെ വിദ്യാർത്ഥിയായ അവന്തിക കെ യു അവതരിപ്പിച്ച പ്രസംഗം ഏവരെയും പുളകം കൊള്ളിച്ചു. സമകാലിക വിഷയങ്ങൾ ഉൾപ്പെടുത്തി അവതരിപ്പിച്ച പ്രസംഗത്തിൻ്റെ ശൈലി ഏവരെയും അത്ഭുതപ്പെടുത്തി. ഒന്നാം ക്ലാസിലെ ആത്മിക അനൂപ് വളരെ രസകരമായി സ്വാതന്ത്ര്യദിന സന്ദേശം ഉൾക്കൊള്ളുന്ന പ്രസംഗം അവതരിപ്പിച്ചു. മൂന്നാം ക്ലാസിലെ ശ്യാമപ്രിയ അവതരിപ്പിച്ച പ്രസംഗം ലളിതവും അർത്ഥവത്തുമായിരുന്നു . എത്തിച്ചേർന്ന വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മധുരം നല്കി. എൽ പി വിഭാഗം അധ്യാപികയായ ശ്രീമതി ബിന്ദു സി എൽ യോഗത്തിന് നന്ദി അർപ്പിച്ചു.

ലിറ്റിൽ കൈറ്റ്സ് ഒൻപതാം ക്ലാസ്സ്‌ ബാച്ചിന്റെ ഏകദിന ക്യാമ്പ്

സ്കൂൾ ക്യാമ്പ് 2023സെപ്റ്റംബർ ഒന്നാം തീയ്യതി നടത്തുകയുണ്ടായി. പത്തു മണിയോടെ ക്യാമ്പിന്റെ ഉദ്ഘാടനം ഹെഡ്മാസ്റ്റർ തോമസ് മാസ്റ്റർ നിർവഹിച്ചു. ക്യാമ്പ് നയിക്കാൻ എത്തിച്ചേർന്ന കൈറ്റ് മാസ്റ്റർ സുഭാഷ് സാറിനെയും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെയും ഹെഡ്മാസ്റ്റർ സ്വാഗതം ചെയ്തു.ഇരുപത്തിയൊമ്പതോളം കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു.അവരോടൊപ്പം സഹായത്തിനായി കൈറ്റ് മിസ്ട്രെസ് പ്രിൻസി ടീച്ചറും ഉണ്ടായിരുന്നു. സ്ക്രാച്ച് പ്രോഗ്രാമിങ്ങിൽ റിതം കമ്പോസർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന ഓഡിയോ ബീറ്റ്, കുട്ടികളോട് പ്രവർത്തിപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ട് സുഭാഷ് സാർ ക്യാമ്പ് ആരംഭിച്ചു.അതിനുശേഷം ഓപ്പൺടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മിക്കുന്നതിനുള്ള പരിശീലനമായിരുന്നു നൽകിയത്. കുട്ടികൾ വളരെ താല്പര്യത്തോടെ തന്നെ ഈ ആക്റ്റിവിറ്റി ചെയ്തുതീർക്കുകയും, ഒരുമണിയോടെ ഉച്ചഭക്ഷണത്തിനായി ക്യാമ്പ് പിരിയുകയും ചെയ്തു.കുട്ടികൾക്കായി സ്കൂളിൽ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ഒന്നെമുക്കാലോടെ ക്യാമ്പ് വീണ്ടും പുന രാരംഭിച്ചു.സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ച് ഓണപ്പൂക്കളം തയ്യാറാക്കുന്നതിനുള്ള പരിശീലനമായിരുന്നു പിന്നീട് നടന്നത്. തുടർന്ന് കുട്ടികൾക്ക് പൂർത്തീകരിക്കാനുള്ള അസ്സൈൻമെന്റുകൾ നൽകി. ഓരോ കുട്ടിയുടെയും ക്യാമ്പ് പെർഫോമെൻസും അസ്സൈൻമെന്റ് പൂർത്തികരണവും വിലയിരുത്തിയാണ് സബ് ജില്ലാതലത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഉണ്ടായിരിക്കുകയെന്ന് സുഭാഷ് സാർ കുട്ടികളെ അറിയിച്ചു. അനീറ്റ കെ എ, ആദിനാഥ് എന്നിവർ ക്യാമ്പിന്റെ ഫീഡ്ബാക്ക് അവതരിപ്പിക്കുകയും, കൈറ്റ് മിസ്‌ട്രെസ് റിസോഴ്സ് പേർസണിനുള്ള നന്ദി അറിയിക്കുകയും, നാലുമണിക്ക് ക്യാമ്പ് അവസാനിച്ചു കുട്ടികൾ പിരിയുകയും ചെയ്തു.

സയൻസ് ലാബ് ഉദ്ഘാടനം (സയന്റിക്ക 2023 )

മാത ഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ നവീകരണം പൂർത്തിയാക്കിയ സയൻസ്‌ ലാബിന്റെ ഉദ്ഘാടനം (സയന്റിക്ക 2023 )12- 9 - 2023 ന് നടന്നു. കൃപാഭവൻ പ്രിൻസിപ്പൽ സി. ദീപ്തി ടോം ഉദ്ഘാടന കർമ്മം നിർവ്വഹിച്ച് സംസാരിച്ചു. പി.ടി.എ. പ്രസിഡന്റ് ഫ്രാൻസിസ് പി കെ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. കൃപാ ഭവൻ മദർ സുപ്പീരിയർ സി.ആശ മരിയ യോഗത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പ്രധാന അധ്യാപകൻ തോമസ് കെ.ജെ യോഗത്തിന് സ്വാഗതം നേർന്നു. വിദ്യാർത്ഥികളായ ദേവനന്ദ എൻ വി , ഇസബെല്ല സജി ബയോഫ്യൂഷൻ ഗാനാലാപനം നടത്തി. ധാരാളം വിദ്യാർത്ഥികൾ സയൻസ് പരീക്ഷണങ്ങൾ നടത്തി തങ്ങളുടെ കഴിവ് തെളിയിച്ചു. സയന്റിക്ക 2023 ന് വിദ്യാലയത്തിലെ എല്ലാ സയൻസ് അധ്യാപകരും ഒന്നുചേർന്ന് നേതൃത്വം നൽകി. ശ്രീമതി ബീന സി ഡി യോഗത്തിന് നന്ദിയർപ്പിച്ചു.

വിജ്ഞാനോത്സവം 2023

2023 - 24 അധ്യയന വർഷത്തിലെ വിജ്ഞാനോത്സവം സെപ്തംമ്പർ 20-ാം തിയ്യതി 2 മണി മുതൽ 4 മണി വരെ നടത്തപ്പെട്ടു. 3-ാം ക്ലാസ്സ് മുതൽ 10-ാം ക്ലാസ്സുവരെയുള്ള വിദ്യാർത്ഥികൾ വളരെ ആവേശത്തോടെയാണ് പരിപാടിയിൽ പങ്കെടുത്തത്. പേരുപോലെ തന്നെ അത് വിജ്ഞാനത്തിന്റെ ഉത്സവം തന്നെയായിരുന്നു. പരീക്ഷണങ്ങൾ നടത്തിയും സംവാദം നടത്തിയും കുറിപ്പുകൾ തയ്യാറാക്കിയും വിദ്യാർത്ഥികൾ ശാസ്ത്രാവബോധത്തിന്റെ അകത്തളങ്ങൾ കീഴടക്കി. ഓരോ വിഭാഗത്തിലെയും ഒരു പ്രവർത്തനം തുടർ പ്രവർത്തനമായി നൽകി. സെപ്തംബർ 25 ന് മൂല്യനിർണ്ണയം പൂർത്തിയാക്കി, മികവ് കാട്ടിയ വിദ്യാർത്ഥികളെ പഞ്ചായത്ത് തലത്തിലേയ്ക്ക് അയക്കുന്നു. യു.പി മുതൽ എച്ച്.എസ് വരെ സയൻസ് പഠിപ്പിക്കുന്ന എല്ലാ അധ്യാപകരും ഒന്ന് ചേർന്ന് വിജ്ഞാനോത്സവത്തിന് നേതൃത്വം നൽകി.

യുപി വിദ്യാർത്ഥികളുടെ മലമ്പുഴ വിനോദയാത്ര

യുപി വിഭാഗം കുട്ടികളുടെ വിനോദയാത്ര നടത്തപ്പെടുകയുണ്ടായി. രാവിലെ 8:15 ന് ആരംഭിച്ച് വൈകിട്ട് 8:45 ഓടുകൂടി തിരിച്ചെത്തി. മലമ്പുഴ ഫാൻറസി പാർക്കിൽ എല്ലാ റൈഡുകളും കുട്ടികൾ നന്നായി തന്നെ എൻജോയ് ചെയ്തു . മലമ്പുഴ ഡാമിലും കുട്ടികൾ എല്ലാ കാഴ്ചകളും നന്നായി കാണുകയുണ്ടായി. യാത്രയിൽ യാതൊരുവിധ പ്രശ്നങ്ങളും ഉണ്ടായില്ല. എല്ലാ കുട്ടികളും നന്നായി സഹകരിച്ചു. എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകാൻ സഹായിച്ച ഹെഡ്മാസ്റ്റർ തോമസ് മാഷിനും എല്ലാ കാര്യങ്ങൾക്കും സഹായിച്ച എല്ലാ സ്റ്റാഫിനും പ്രത്യേകം നന്ദി പറഞ്ഞു.

ഗ്രീൻ സ്റ്റഫ്-വിഷ രഹിത പച്ചക്കറി നമ്മുടെ മക്കൾക്കായി'

'വിഷ രഹിത പച്ചക്കറി നമ്മുടെ മക്കൾക്കായി'* എന്ന ആശയം മുൻനിർത്തി കൊണ്ടുള്ള ഗ്രീൻ സ്റ്റഫ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 25/09/2023 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ സംസാരിച്ചു. പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് സന്തോഷം അറിയിച്ച അളകപ്പ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആണ് അധ്യക്ഷപദം അലങ്കരിച്ച് സംസാരിച്ചത്. ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ അവർകൾ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും വിത്തുകൾ രക്ഷിതാക്കൾക്ക് കൈമാറുകയും ചെയ്തു. വളരെ മാതൃകാപരമായി പ്രവർത്തിയെ അഭിനന്ദിക്കുന്നതോടൊപ്പം പദ്ധതിയിൽ ഉൾപ്പെട്ട മികച്ച കുട്ടി കർഷകരെ പൊലിമ 2023 വേദിയിൽ ആദരിക്കുമെന്നും കൂടുതൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ പദ്ധതിയിൽ പങ്കുചേരണമെന്നും അറിയിച്ചു . തുടർച്ചയായി മൂന്നാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയതിന് മാത വിദ്യാലയത്തെ ബഹുമാനപ്പെട്ട എംഎൽഎ ട്രോഫി നൽകി ആദരിച്ചു. പദ്ധതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചതും ആവശ്യമായ വിത്തുകൾ നൽകിയതും കൃഷിഭവൻ ഓഫീസർ ശ്രീമതി റോഷ്നി എൻ ഐ ആയിരുന്നു. തുടർന്ന് വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ, സ്കൂൾ മാനേജർ റവ. ഫാ. സെബി കാഞ്ഞിരത്തിങ്കൽ, പി ടി എ പ്രസിഡൻ്റ് ശ്രീ ഫ്രാൻസീസ് പി കെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. 8,7 ക്ലാസ്സിലെ വിദ്യാർത്ഥികളായ ശ്രീഹരി, ഗോകുൽ കൃഷ്ണ എന്നിവർ തങ്ങളുടെ അടുക്കളത്തോട്ടത്തിൽ നിന്നും കൊണ്ട് വന്ന പച്ചക്കറികൾ ഹെഡ്മാസ്റ്റർ തോമസ് മാസ്റ്ററിന് കൈമാറി. ഗ്രീൻ സ്റ്റഫ് പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും വിത്തുകൾ വിതരണം ചെയ്തു. ഹൈസ്കൂൾ സീനിയർ അധ്യാപിക ശ്രീമതി ഷീജ വാറുണ്ണി നന്ദി അർപ്പിച്ചു സംസാരിച്ചു. യുപി വിഭാഗം അധ്യാപകരായ അലീന പി ജെ, നീതു ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

നാടൻ പലഹാരങ്ങളുടെ ഭക്ഷ്യമേള

12/10/2023 ന് ഒന്നു മുതൽ പത്തു വരെയുള്ള എല്ലാ വിദ്യാർത്ഥികളെയും പങ്കെടുപ്പിച്ചുകൊണ്ട് സ്കൂളിൽ നാടൻ പലഹാരങ്ങളുടെ ഒരു ഭക്ഷ്യമേള സംഘടിപ്പിച്ചു. ഓരോ ക്ലാസും ഓരോ ഇനം നാടൻ പലഹാരങ്ങൾ ഉണ്ടാക്കി കൊണ്ടുവരികയും എൽപി , യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് വേണ്ടി മൂന്ന് കൗണ്ടറുകൾ ഒരുക്കുകയും ചെയ്തു. തുച്ഛമായ വിലയിൽ വയറു നിറയെ കുട്ടികൾ നാടൻ പലഹാരങ്ങൾ ആസ്വദിച്ചു കഴിച്ചു. എൽ പി വിഭാഗം കുട്ടികൾക്ക് പൈസ എണ്ണി നോക്കി കൗണ്ടറുകളിൽ പോയി ഇഷ്ടപ്പെട്ട പലഹാരം വാങ്ങിക്കുന്നത് പുതിയൊരു അനുഭവമായിരുന്നു. ഒപ്പം എല്ലാവർക്കും കൂട്ടായി ഒത്തൊരുമിച്ച് പങ്കിട്ട് കഴിക്കുന്നതിന്റെ ത്രില്ലും ഉണ്ടായിരുന്നു. അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വയറും മനസ്സും ഒരുപോലെ നിറഞ്ഞൊരു പ്രവർത്തനമായിരുന്നു ഇത്.

സോപ്പ് നിർമ്മാണം

26/10/2023 വ്യാഴാഴ്ച സർഗവേളയുടെ സമയം പ്രയോജനപ്പെടുത്തി അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് സ്കൂളിൽ സോപ്പ് നിർമ്മിച്ചു. ഒന്നു മുതൽ 10 വരെ ക്ലാസുകളിലെ വിദ്യാർത്ഥികളെ പ്രതിനിധീകരിച്ച് ഓരോ ക്ലാസിൽ നിന്നും ഓരോ കുട്ടികളാണ് ആണ് നേതൃത്വം കൊടുത്തത്. സോപ്പ് നിർമ്മാണത്തിനായി ഗ്ലിസറിൻ ബേസ്, തുളസി, ആര്യവേപ്പ് എന്നിവയാണ് ഉപയോഗിച്ചത്. തുളസി അധ്യാപകരും വിദ്യാർത്ഥികളും വീടുകളിൽ നിന്നും കൊണ്ടുവന്നു. സോപ്പ് നിർമ്മാണത്തിന്റെ ആദ്യഘട്ടം എന്നോണം 14 സോപ്പുകളാണ് ഉണ്ടാക്കിയത് . സോപ്പ് നിർമ്മാണം വിജയകരമായി തന്നെ അവസാനിച്ചു. ആദ്യ ഘട്ടം ഉണ്ടാക്കിയ സോപ്പുകൾ അധ്യാപകർ തന്നെയാണ് വില കൊടുത്തു വാങ്ങിയത്. വരുന്ന ആഴ്ചകളിലും സർഗ്ഗവേളയുടെ സമയത്ത് സോപ്പ് ഉണ്ടാക്കാൻ കുട്ടികൾ താൽപര്യം പ്രകടിപ്പിച്ചു.

മണ്ണില്ലാതെ കൃഷി ചെയ്യാം മൈക്രോ ഗ്രീൻസ്

അഞ്ചാം ക്ലാസ്സിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് മൈക്രോ ഗ്രീൻസ് എന്ന വിഷയത്തെ കുറിച്ച് ചർച്ച ചെയ്യുകയും അതൊരു പ്രോജക്ട് ആയി ചെയ്യാൻ തീരുമാനിക്കുകയും ചെയ്തു. പയർ, ചെറുപയർ, മുതിര എന്നീ പയറു വർഗ്ഗങ്ങൾ 6 മണിക്കൂർ വെള്ളത്തിലിട്ട് കുതിർത്ത് വെള്ളം കളയാനായി മാറ്റിവെച്ചു. അധ്യാപകർ വീട്ടിൽ നിന്നും കൊണ്ടുവന്ന വെള്ളം വാർന്നു പോകാൻ സാധിക്കുന്ന തരത്തിലുള്ള കുട്ടകളിൽ പഞ്ഞി നിരത്തി കുതിർത്ത പയർ വർഗ്ഗങ്ങൾ വിതറി മുള വരാൻ ആയി സൂര്യപ്രകാശം കിട്ടുന്ന സ്ഥലത്തേക്ക് മാറ്റിവെച്ചു. ആവശ്യത്തിന് വെള്ളവും തളിച്ചു കൊടുത്തു. ദിവസവും രാവിലെ പ്രകാശം കിട്ടാനായി എടുത്തുവച്ചതും സ്കൂൾ വിട്ടു പോകുമ്പോൾ സുരക്ഷിതവും വൃത്തിയുള്ള സ്ഥലത്തേക്ക് എടുത്തുവച്ചതും കുട്ടികൾ തന്നെയാണ്. ആവശ്യത്തിന് വെള്ളവും കൊടുത്ത് ഒരാഴ്ചയോളം ഈ കുഞ്ഞൻ ചെടികളെ പരിപാലിച്ചു പോന്നു. ഒരാഴ്ചയ്ക്കുശേഷം മുള വന്ന കുഞ്ഞൻ ചെടികൾ മനോഹരമായ കാഴ്ചയായിരുന്നു. ഒരാഴ്ചക്ക് ശേഷം, സ്കൂളിൽ മുട്ട വിതരണം ഉള്ള ദിവസം തെരഞ്ഞെടുത്ത് കുഞ്ഞൻ ചെടികളെ അരിഞ്ഞ് മുട്ടയും സവാളയും എല്ലാം ചേർത്ത് സ്വാദിഷ്ടമായ വിഭവം യു പി അദ്ധ്യാപകരുടെ നേതൃത്വത്തിൽ തയ്യാറാക്കി. കുട്ടികൾക്ക് വിതരണം ചെയ്തു.

മഹാത്മ പാദമുദ്ര പ്രദർശനം

സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് ഒക്ടോബർ മൂന്നാം തീയതി മഹാത്മ പാദമുദ്ര എന്ന പ്രദർശനം സംഘടിപ്പിച്ചു. ഗാന്ധിജി നേതൃത്വം നൽകിയ സമരങ്ങളുടെ ചിത്രങ്ങൾ, ജീവചരിത്രക്കുറിപ്പുകൾ, പോസ്റ്ററുകൾ, കാർട്ടൂണുകൾ, കൊളാഷ്, പുസ്തകങ്ങൾ തുടങ്ങിയവ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നു. സാമൂഹ്യശാസ്ത്ര അധ്യാപകരും, ക്ലബ് അംഗങ്ങളും ഈ പ്രദർശനം വഴി ഗാന്ധി ചിന്തകൾ കുട്ടികളിൽ വളർത്താൻ ശ്രമിച്ചു. പ്രദർശനത്തിന്റെ ഉദ്ഘാടനം സ്കൂൾ ഹെഡ്മാസ്റ്റർ കെ.ജെ തോമസ് മാസ്റ്റർ നിർവഹിച്ചു. തദവസരത്തിൽ അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ഗാന്ധിജിയുടെ ദർശനങ്ങൾ വരും തലമുറയിൽ വളർത്താൻ ഈ പ്രദർശനം സഹായിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്കൂളിലെ എൽ പി, യു പി, ഹൈസ്കൂൾ വിഭാഗം വരെയുള്ള കുട്ടികൾ ഈ പ്രദർശനത്തിൽ പങ്കാളികളായിരുന്നു. എല്ലാ വിദ്യാർത്ഥികൾക്കും പ്രദർശനം കാണാൻ അവസരം നൽകി. മികച്ച ഉൽപ്പന്നങ്ങൾ കൊണ്ടുവന്ന വിദ്യാർത്ഥികൾക്ക് സമ്മാനം നൽകി ആദരിച്ചു.

സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ്...

4/10/23-6/10/23 ബുധൻ വ്യാഴം വെള്ളി - ദിനങ്ങൾ പ്രസക്ത ഭാഗങ്ങൾ.... 4/10/23 ഒക്ടോബർ 10 ബുധനാഴ്ച രാവിലെ എട്ടുമണിക്ക് തന്നെ ക്യാമ്പിനായി സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സ്കൂളിൽ എത്തിച്ചേർന്നു. രജിസ്ട്രേഷൻ പൂർത്തിയാക്കി, ലഗേജുകൾ ഒതുക്കിയതിനുശേഷം ഫ്ലാക് സെറിമണി നടത്തി. ശേഷം ഓരോ പെട്രോളിനും ഡ്യൂട്ടി ഗൈഡ്സ് ലീഡർ നിവേദ്യ നൽകി. സെൽഫ് ഇൻട്രൊഡക്ഷനു ശേഷം ഫസ്റ്റ് സെഷനിൽ ബിപിയുടെ ജീവചരിത്രത്തെ കുറിച്ച് പറഞ്ഞുതന്നു. പിന്നീടുള്ള ടഞ്ച് ഗെയിം വളരെ രസകരമായിരുന്നു, ഗെയിം ഓവർ ആകുന്നവരെ കൊണ്ട് ചിക്കൻ ഡാൻസ് കളിപ്പിച്ചു. ഗ്രൗണ്ടിൽ പോയി മാർച്ച് ചെയ്യുകയും ടെന്റ് കെട്ടുകയും ചെയ്തു . അത്താഴത്തിന് ശേഷം ക്യാമ്പ് ഫയർ നടത്തി. മികച്ച പ്രകടനം കാഴ്ചവച്ച പെട്രോളുകൾക്ക് സമ്മാനം നൽകി. പത്തുമണിക്ക് ലൈറ്റ് ഓഫ് ചെയ്തു. 5 /10/ 2023 വ്യാഴാഴ്ച രാവിലെ 5:30ന് എല്ലാവരും എഴുന്നേറ്റു. ഫുൾ യൂണിഫോം ധരിച്ച വിദ്യാർത്ഥികൾ ബിപി എക്സസൈസ് ചെയ്തു. ഓരോ പെട്രോളും അവരുടെ ഡ്യൂട്ടി കൃത്യമായി നിർവഹിച്ചു. ഇൻസ്പെക്ഷൻ നടത്തിയതിനുശേഷം ഫ്ലാക്സെറിമണി, ഡ്യൂട്ടി ചെയ്ഞ്ച്, ലീഡർ ചെയ്ഞ്ച് എന്നിവ നടത്തി. രണ്ടാമത്തെ ദിവസത്തെ സെഷൻ മായ ടീച്ചറും റോവർ അദ്വൈതുമാണ് നിർവഹിച്ചത് . നോട്സ് നെ കുറിച്ചും എസ്റ്റിമേഷനെക്കുറിച്ചും മാഗ്നെറ്റിക് കമ്പേഷനെ കുറിച്ചും പഠിപ്പിച്ചു. നാലുമണിക്ക് നട്ടേപ്പാടം എന്ന സ്ഥലത്തേക്ക് ഹൈക്ക് പോയി. പോകുന്ന വഴി ആന, കൊക്ക് പാടത്ത് വിളഞ്ഞു നിൽക്കുന്ന നെല്ലും....എന്നിങ്ങനെ യാത്ര ഏറെ രസകരമായിരുന്നു. ആറുമണിക്ക് സ്കൂളിൽ തിരിച്ചെത്തി. 7 : 30 വരെ റസ്റ്റ് എടുത്തതിനുശേഷം ക്യാമ്പ് ഫയർ നടത്തി.പത്തുമണിക്ക് ലൈറ്റ് ഓഫ് ചെയ്തു 6/10/2023 കാലത്തഞ്ചരയോടെ എഴുന്നേറ്റു ആറരയ്ക്ക് യൂണിഫോം ധരിച്ച് എല്ലാവരും സർവ്വമത പ്രാർത്ഥന ആരംഭിച്ചു. ഏഴരയ്ക്ക് എല്ലാവരും പെട്രോളിന് കിട്ടിയ ഡ്യൂട്ടി കമ്പ്ലീറ്റ് ചെയ്തു. എട്ടുമണിയോടെ ഇൻസ്പെക്ഷൻ നടത്തി. പിന്നെ രാവിലെ ബ്രേക്ക് ഫാസ്റ്റ് കഴിച്ചു. ഫ്ലാഗ് സെർമണി നടത്തി ഗൈഡിലോ പ്രോമിസ് ജികെ എന്നിവ പരീക്ഷ എടുത്തു.പരീക്ഷയിൽ ഉന്നതമാർക്ക് നേടിയ വ്യക്തിക്ക് സമ്മാനം കൊടുത്തു. സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി. ഉച്ചഭക്ഷണം കഴിഞ്ഞ് ടീച്ചർമാരുടെ വക മധുരം നൽകി. ക്യാമ്പിനെ കുറിച്ചുള്ള വിലയേറിയ അഭിപ്രായങ്ങൾ ഓരോ കുട്ടിയും പറഞ്ഞു. പിന്നെ റൂം ക്ലീൻ ചെയ്ത് ഫ്ലാഗ് താഴ്ത്തി. ഉച്ചയ്ക്ക് രണ്ടു മണിയോടെ എല്ലാവരും വീട്ടിലേക്ക് മടങ്ങി

ക്രിയാത്മക കൗമാരം - കരുത്തും കരുതലും

ഇന്നത്തെ കാലഘട്ടത്തിൽ കൗമാരത്തിൽ എത്തുന്ന കുട്ടികൾ ധാരാളം പ്രശ്നങ്ങൾ നേരിടുന്നുണ്ട്. വാർത്താ വിനിമയ ഉപാധികളിലൂടെയും പലതരത്തിലുള്ള ഇലട്രോണിക് ഉപകരണങ്ങളിലൂടെയും കുട്ടികൾ പലതരത്തിൽ കബളിപ്പിക്കപ്പെടുന്നു. 26/10/23 വ്യാഴം രാവിലെ എല്ലാ ക്ലാസിൽ നിന്നും ടീൻസ് ക്ലബ്ബ് എന്ന പേരിൽ ക്ലബ് രൂപീകരിക്കാൻ തീരുമാനിച്ചു. ക്ലാസ് അദ്ധ്യാപകനും ഓരൊ ക്ലാസിലെയും 2 പേരെയും ചേർത്ത് ടീൻസ് ക്ലബ്ബ് എന്ന പേരിൽ ക്ലാസ്തല ഗ്രൂപ്പ് ഉണ്ടാക്കി. ഇന്നത്തെ കൗമാരം നേരിടുന്ന വെല്ലുവിളികൾ കണ്ടെത്തുകയും ക്ലാസുകളിൽ ചർച്ച ചെയ്യുകയും ചെയ്തു . കുട്ടികൾ അവർ കണ്ടതും അറിവുള്ളതും ആയ പല കാര്യങ്ങളും ക്ലാസിൽ പറഞ്ഞു. ക്ലാസ്സ് അദ്ധ്യാപകർ പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു.30/10/2023 ഉച്ചയ്ക്ക് ശേഷം ക്ലാസ് തലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ കോൺഫറൻസ് ഹാളിൽ കൂടുകയും സ്കൂളൽതല കൗൺസിൽ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. പ്രധാന അധ്യാപകൻ തോമസ് കെ ജെയുടെ നേതൃത്വത്തിലാണ് സ്കൂൾതല കൗൺസിൽ നടന്നത്.8സി യിൽ നിന്ന് ദശരഥ് പി എസ് 9 ബി യിൽ നിന്ന് അനീറ്റ കെ എ എന്നിവരെയാണ് തിരഞ്ഞെടുത്തത്.ശേഷം പ്രിൻസി ഇ പി ടീച്ചർ ഷീബ കെ എൽ ടീച്ചർ എന്നിവർ കുട്ടികൾ വഴിതെറ്റി പോകാൻ സാധ്യതയുള്ള സാഹചര്യങ്ങൾ പങ്കുവെച്ചു. ക്ലാസ്സിൽ കുട്ടികൾക്കുണ്ടാകുന്ന പ്രശ്നങ്ങൾ കണ്ടെത്തുകയും അത് മാതാപിതാക്കൾ, അധ്യാപകർ എന്നിവരെ അറിയിക്കേണ്ടതിൻറെ ആവശ്യകത കുട്ടികളെ ബോധ്യപ്പെടുത്തുകയും ചെയ്തു കൂടുതൽ പ്രശ്നങ്ങളുള്ള കുട്ടികൾക്കായി സ്പെഷ്യൽ കൗൺസിലിംഗ് കൊടുക്കാനും തീരുമാനിച്ചു.

അഭിമുഖം-സാന്ദ്ര ഡേവിസ്

ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷനിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിൽ മത്സരിക്കുകയും ഇന്ത്യയുടെ വിജയത്തിൽ നിർണായക പങ്കുവഹിക്കുകയും ചെയ്ത കുമാരി സാന്ദ്ര ഡേവിസുമായി ഇംഗ്ലീഷ് ക്ലബ്ബ് വിദ്യാർത്ഥികൾ ഒരു അഭിമുഖം നടത്തുകയുണ്ടായി.വിദ്യാർത്ഥികൾ വളരെ സജീവമായി അഭിമുഖത്തിൽ പങ്കെടുത്തു.പരിമിതികൾ വിജയത്തിന് ഒരിക്കലും ഒരു വിലങ്ങു തടി അല്ലെന്ന് കുമാരി സാന്ദ്ര ഡേവിസ് വിദ്യാർത്ഥികളെ വീണ്ടും വീണ്ടും ഓർമിപ്പിച്ചു.

ആന്റി പ്ലാസ്റ്റിക് സ്ക്വാഡ്

പ്ലാസ്റ്റിക്കിന്റെ ഉപയോഗം വളരെയധികം കൂടി വരുന്ന ഈ കാലഘട്ടത്തിൽ പ്ലാസ്റ്റിക്കിന്റെ ദൂഷ്യഫലങ്ങളെ കുറിച്ച് കുട്ടികളെ കൂടുതൽ ബോധവാന്മാരാക്കാനും സ്കൂൾ ക്യാമ്പസിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം തീർത്തും ഒഴിവാക്കാനും വേണ്ടി ആൻ്റി പ്ലാസ്റ്റിക് സ്ക്വാഡ് രൂപീകരിച്ചു. ഓരോ ക്ലാസിൽ നിന്നും രണ്ട് വിദ്യാർത്ഥികളെ വീതമാണ് ആൻറി പ്ലാസ്റ്റിക് സ്ക്വാഡിൻ്റെ ലീഡർമാരായി തെരഞ്ഞെടുത്തിട്ടുള്ളത്. സ്കൂളിലെ എല്ലാ വിദ്യാർത്ഥികളും ഈ സ്ക്വാഡിന്റെ ഭാഗമാണെങ്കിലും ലീഡർമാരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. മാസത്തിൽ ഓരോ പ്രാവശ്യം ആൻറി പ്ലാസ്റ്റിക് സ്ക്വാഡിന്റെ യോഗം വിളിച്ചുകൂട്ടാനും പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജസ്വലമാക്കാനും തീരുമാനിച്ചു .

ഓണാഘോഷം

2023ലെ ഓണം വളരെ കെങ്കേമം ആയി തന്നെ മാതാ കുടുംബത്തിൽ ആഘോഷിച്ചു.വിദ്യാർത്ഥികളും അധ്യാപകരും മാതാപിതാക്കളുമൊത്ത് ചേർന്ന് നടത്തിയ മഹാ തിരുവാതിര ഓണാഘോഷത്തിന്റെ പ്രധാന ആകർഷണം ആയിരുന്നു. വടംവലി മത്സരത്തിൽ ആൺകുട്ടികളും പെൺകുട്ടികളും കരുത്തോടും വാശിയോടും കൂടി പങ്കെടുത്തു. കുമ്മാട്ടിക്കളിയുടെ അവതരണം വളരെ വ്യത്യസ്തത പുലർത്തി.എൽ പി വിഭാഗം വിദ്യാർത്ഥികൾക്കുള്ള കസേരക്കളിയും,മറ്റു മത്സരങ്ങളും ആഘോഷത്തിന്റെ മാറ്റുകൂട്ടി. വിദ്യാലയത്തിന്റെ നടുമുറ്റത്ത് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഒരുക്കിയ വലിയ പൂക്കളവും മറ്റലാങ്കാരങ്ങളും കേരളത്തനിമ വിളിച്ചോതുന്നതായിരുന്നു. ഹൈസ്കൂൾ വിഭാഗം വിദ്യാർഥികളുടെ പൂക്കളമത്സരം വളരെ ഭംഗിയായി നടന്നു.ഏവരുടെയും ഓർമ്മയിൽ എന്നെന്നും തങ്ങിനിൽക്കുന്ന ഒരുമയുടെയും സന്തോഷത്തിന്റെയും മറ്റൊരു ഏടായി മാറി ഈ വർഷത്തെ ഓണാഘോഷം.

അഭിമുഖം-ശ്രീമതി.റോസി

റവ.ഫാ ദേവസി പന്തല്ലൂക്കാരന്റെ അമ്മയും, സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിനിയുമായ ശ്രീമതി റോസിയുമായി മാതാ കുടുംബത്തിലെ വിദ്യാർത്ഥികൾ അഭിമുഖം സംഘടിപ്പിച്ചു. 93 വയസ്സ് പ്രായമുള്ള ശ്രീമതി റോസി ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് പ്രായവും അനുഭവസമ്പത്തും കൂടുതലുള്ള പൂർവവിദ്യാർത്ഥിയാണെന്ന് തോന്നിയതിനാൽ ആണ് അഭിമുഖം സംഘടിപ്പിച്ചത്. സ്കൂളിനെകുറിച്ചുള്ള ഓർമ്മകൾക്കും വാക്കുകൾക്കും ഈ 93 വയസ്സിലും മധുരവും പുതുമയും ഉണ്ടായിരുന്നു. ഇത്രയും പ്രായവും അനുഭവസമ്പത്തും ഉള്ള ഒരു പൂർവവിദ്യാർത്ഥിയുമായി അഭിമുഖം നടത്താൻ നമ്മുടെ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചത് വിദ്യാർഥികളുടെ ഒരു ഭാഗ്യം തന്നെയാണ്. പണ്ട് എല്ലാദിവസവും എല്ലാ വിദ്യാർത്ഥികളും ഒത്തുചേർന്ന് സ്കൂളിൻറെ നടുമുറ്റത്ത് അസംബ്ലി ചേർന്നതിനുശേഷം ആണ് ക്ലാസുകളിലേക്ക് പോകാറ് എന്ന് അമ്മൂമ്മ പറഞ്ഞു.അന്നത്തെ അസംബ്ലിയിൽ പാടിയിരുന്ന ദൈവമേ കൈതൊഴാം എന്ന പ്രാർത്ഥന ഗാനം വളരെ സന്തോഷത്തോടെ നമ്മുടെ കുട്ടികൾക്ക് വേണ്ടി പാടി. സ്കൂളിനെ കുറിച്ച് സംസാരിക്കുമ്പോൾ സന്തോഷം മാത്രമായിരുന്നു ആ മുഖത്ത്. ക്യാമറയുമായി നിൽക്കുന്ന ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികളെയും പുസ്തകവും പേനയുമായി അഭിമുഖം നടത്താനിരിക്കുന്ന മറ്റു വിദ്യാർത്ഥികളെയും സംഘാടകരായ അധ്യാപകരെയും കണ്ടപ്പോൾ അമ്മൂമ്മയുടെ വീട്ടുകാർ വളരെയധികം സന്തോഷവും അഭിമാനവും പ്രകടിപ്പിച്ചു. എല്ലാ മേഖലയിലും ഉന്നത വിജയം കൈവരിക്കുന്ന മാതാ സ്കൂളിനെയും വിദ്യാർത്ഥികളെയും അധ്യാപകരെയും അവരുടെ സ്നേഹം അറിയിച്ചു.

ലോക തപാൽ ദിനം

ലോക തപാൽ ദിനത്തിൽ മാത ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി ഒരു തപാൽ സംവിധാനം തന്നെ ഒരുക്കി. കത്തെഴുതലും അയക്കലും അന്യം നിന്ന് പോകുന്ന ഇന്നത്തെ കാലത്ത് അവരുടെ പ്രിയപ്പെട്ട അധ്യാപകർക്ക് കത്ത് തയ്യാറാക്കി അയക്കാനുള്ള ഒരു അവസരമായിരുന്നു ഇത്. സെക്കൻഡുകൾക്കുള്ളിൽ സന്ദേശങ്ങൾ കൈമാറുന്ന ഇന്നത്തെ കാലത്ത് ഒന്നോ രണ്ടോ ദിവസങ്ങൾക്ക് ശേഷം കത്തിലൂടെ ആശയങ്ങൾ കൈമാറി മറുപടിക്കായി കാത്തിരിക്കുന്ന അനുഭവം കുട്ടികൾക്ക് തികച്ചും കൗതുകം ഉണർത്തുന്നതായിരുന്നു. പോസ്റ്റ് മാസ്റ്ററായും മറ്റു പോസ്റ്റോഫീസ് ഉദ്യോഗസ്ഥരായും തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കത്തുകൾ മേൽവിലാസം അനുസരിച്ച് തരം തിരിച്ചു. തെരഞ്ഞെടുക്കപ്പെട്ട പോസ്റ്റ് മാൻ , പോസ്റ്റ് വുമൺ അധ്യാപകർക്ക് കത്തുകൾ കൈമാറി. കുട്ടികളുടെ സ്നേഹവും സന്തോഷവും നിറഞ്ഞ കത്തുകൾ ലഭിച്ചപ്പോൾ അധ്യാപകരുടെ മുഖത്തും നിറഞ്ഞ പുഞ്ചിരിയായിരുന്നു. തപാൽ, തപാൽ പെട്ടി എന്നീ വാക്കുകൾ കുറെ കുട്ടികൾക്ക് എങ്കിലും പുതിയ വാക്കുകളായിരുന്നു. തികച്ചും ഹൃദയസ്പർശിയായ ഒരു അനുഭവം ആയിത്തീർന്നു ഈ പ്രവർത്തനം

നാഷണൽ ലെവലിൽ അബാക്കസിന് നാലാം റാങ്ക്

നാഷണൽ ലെവലിൽ അബാക്കസിന് നാലാം റാങ്ക് കരസ്ഥമാക്കിയ 6A യിൽ പഠിക്കുന്ന ചാരുത്‌ ചന്ദ്രന് അഭിനന്ദനങ്ങൾ അബാക്കസിൽ ഒന്നാം റാങ്ക് സെപ്റ്റംബർ 2 ന് ബാഗ്ലൂരിൽ നടന്ന ബി സ്മാർട്ട് അബാക്കസ് നാഷണൽ ലെവൽ മത്സരത്തിൽ 6എ യിൽ പഠിക്കുന്ന ചാരുത് ചന്ദ്ര ഒന്നാം സ്ഥാനം നേടി ക്കൊണ്ട് ഇന്റർനാഷണൽ ലെവലിലേക്ക് യോഗ്യത നേടി.എറണാകുളത്ത് വച്ച് നടന്ന സ്റ്റേറ്റ് ലെവൽ മത്സരത്തിൽ 4-ാം സ്ഥാനം കരസ്ഥമാക്കിയാണ് നാഷണൽ ലെവൽ മത്സരത്തിൽ യോഗ്യത നേടിയത്.

ചലച്ചിത്രോത്സവം

സ്കൂൾ ചലചിത്രോത്സവം 2023 - 24 ഭാഷാ പരിപോഷണവും സാംസ്കാരിക ഉന്നതിയും ലക്ഷ്യം വെച്ച് സ്കൂൾ ചലച്ചിത്രോത്സവം 2023- 24 . സെപ്റ്റംബർ 29 വെള്ളിയാഴ്ച കോൺഫറൻസ് ഹാളിൽ വെച്ചാണ് നടത്തിയത്. ഉദാത്തമായ മാനുഷിക മൂല്യങ്ങളും ജീവിത വീക്ഷണവും ആവിഷ്കരിക്കുന്ന ലോകമെമ്പാടുമുള്ള കലാമൂല്യമുള്ള സിനിമകൾ ആസ്വദിക്കാൻ ഇതുമൂലം അവസരം ലഭിച്ചു. ആസ്വാദനത്തിന്റെയും അറിവിൻറെയും അനന്തസാധ്യതകളിലേക്ക് കുട്ടികളെ നയിക്കാനും സാധിച്ചു. സെപ്റ്റംബർ 29 തീയതി ഫിലിം ക്ലബ്ബ് അംഗങ്ങൾ ചാർലി ചാപ്ലിന്റെ ദി കിഡ് എന്ന സിനിമയും മജീദ് മജീദയുടെ ചിൽഡ്രൻ ഓഫ് ഹെവൻഎന്ന സിനിമയും ആസ്വദിച്ചു. ശേഷം പ്രദർശിപ്പിച്ച ഒരു സിനിമയെ അടിസ്ഥാനമാക്കി കുട്ടികളെ കൊണ്ട് ആസ്വാദനക്കുറിപ്പ്/ നിരൂപണക്കുറിപ്പ് തയ്യാറാക്കി വിലയിരുത്തി. ഒന്നാം സ്ഥാനം അനീറ്റ കെ എ(9 B) രണ്ട്, മൂന്ന് സ്ഥാനങ്ങൾസ്ഥാനങ്ങൾ ദേവനന്ദ പി വി (9C), ബിയ ബൈജു (9A) എന്നിവരും യഥാക്രമം കരസ്ഥമാക്കി. അഭിനയ കല എന്നതിനപ്പുറം സിനിമയുടെ രീതിശാസ്ത്രവും സങ്കേതങ്ങളും മനസ്സിലാക്കുന്നതിന് കുട്ടികൾക്ക് സാധ്യമായി.

വേസ്റ്റ് മാനേജ്മെൻറ്

അടുക്കളയിലെ പച്ചക്കറി വേസ്റ്റ് കമ്പോസ്റ്റ് ആക്കി മാറ്റുന്ന വേസ്റ്റ് മാനേജ്മെൻറ് പരിപാടിക്ക് 5/10/23 ന് തുടക്കം കുറിച്ചു. ഇതോടെ എക്കോ ക്ലബ്ബിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്കൂളിലെ അടുക്കളയിൽ ഉണ്ടാവുന്ന പച്ചക്കറി വേസ്റ്റുകളും ഫുഡ് വേസ്റ്റുകളും കമ്പോസ്റ്റ് ആക്കി മാറ്റാനായുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.ഓരോ ദിവസത്തെയും പച്ചക്കറി മാലിന്യം വേസ്റ്റ് ബിന്നിൽ ശേഖരിച്ച്, മണ്ണ്, കമ്പോസ്റ്റ് ആക്കി മാറ്റാനുള്ള സൊല്യൂഷൻ എന്നിവ ഉപയോഗിച്ച് കൃത്യമായി ബിന്നിൽ നിക്ഷേപിച്ചാണ് കമ്പോസ്റ്റ് ആക്കി മാറ്റുന്നത്.ഇങ്ങനെ ലഭിക്കുന്ന കമ്പോസ്റ്റ് സ്കൂളിലെ തന്നെ പച്ചക്കറി കൃഷിക്ക് ഉപയോഗപ്രദമാക്കാനാണ് ലക്ഷ്യം വച്ചിരിക്കുന്നത് .

വിനോദയാത്ര എൽ.പി വിഭാഗം

2023 24 അധ്യായന വർഷത്തെ എൽപി വിഭാഗം ടൂർ 26/09/2023 ഏറെ മനോഹരമായി തന്നെ നടന്നു രാവിലെ 8.30 ന് പള്ളിയിലെ അച്ഛൻ്റെ ആശീർവാദത്തോടെ പുറപ്പെട്ട യാത്ര ആദ്യം ചെന്നെത്തിയത് കൊച്ചിൻ ഇൻ്റർനാഷണൽ എയർപോർട്ടിൽ ആണ്. 9.30 ന് അവിടെ എത്തിയ കുട്ടികൾക്ക് ഏറെ കൗതുകകരവും സന്തോഷകരവുമായ കാഴ്ചകളാണ് സമ്മാനിച്ചത് .4 വിമാനങ്ങൾ ലാൻഡ് ചെയ്യുന്നതും 2 കൂറ്റൻ വിമാനങ്ങൾ ടേക്ക്-ഓഫ്‌ ചെയ്യുന്നതും കുട്ടികൾ കണ്ട് ആസ്വദിച്ചു. 10 മണി വരെ അവിടെ ചിലവഴിച്ചതിനു ശേഷം പിന്നെ നീങ്ങിയത് ലുലു മാളിലെ ഫൺട്യൂറ- യിലേക്കാണ് . എൽപി കുട്ടികൾക്കായി ഒരുപാട് റൈഡുകൾ അവിടെ ഉണ്ടായിരുന്നു . കുട്ടികൾ സന്തോഷത്തോടു കൂടി എല്ലാ റൈഡുകളും ആസ്വദിച്ചു.ഉച്ച ഭക്ഷണം ലുലുവിലെ തന്നെ ഫുഡ് കോർട്ടിൽ ഒരുക്കിയിരുന്നു . മെട്രോട്രെയിനുകളെ കണ്ട് ആസ്വദിച്ച് കുട്ടികൾ ഭക്ഷണം കഴിച്ചു . ഉച്ചതിരിഞ്ഞ് 5 മണി വരെ അവിടെ ഉല്ലസിച്ചു. പിന്നീട് ലുലു മാളിൽ നിന്ന് കുടികൾക്ക് ആകർഷകമായ സമ്മാനങ്ങൾ അവർ നൽകി. 5.30 ന് ലുലു മാളിൽ നിന്ന് തിരിച്ചുള്ള യാത്ര ആരംഭിച്ചു. 7 മണിയോട് കൂടി യാത്ര അപകടമൊന്നും ഇല്ലാതെ വളരെ മനോഹരമായി തന്നെ സ്കൂളിൽ എത്തിച്ചേർന്നു . യാത്രക്ക് വേണ്ട സജ്ജീകരണങ്ങൾ ചെയ്ത് തന്ന എച്ച്.എം തോമസ് മാഷിനും ഒപ്പം സഹകരിച്ച എല്ലാ സ്റ്റാഫിനും എൽപി സ്റ്റാഫ് പ്രതിനിധി ബിന്ദു ഇയ്യപ്പൻ ടീച്ചർ നന്ദി പറഞ്ഞുകൊണ്ട് യാത്ര അവസാനിപ്പിച്ചു. അടുത്ത ദിവസം മൂന്നും നാലും ക്ലാസ്സുകാർ ടൂറിനെ കുറിച്ചുള്ള യാത്രാ വിവരണം തയ്യാറാക്കി കൊണ്ടു വരുകയും ചെയ്തു. മികച്ച യാത്രാ വിവരണത്തിന് സമ്മാനങ്ങൾ നൽകുകയും ചെയ്തു

നവംബർ 1- കേരളപിറവി

രാവിലെ 10:00 മണിയോടു കൂടി കേരളപിറവിദിനത്തിന്റെ ആഘോഷങ്ങൾ ആരംഭിച്ചു. അസംബ്ലിയിൽ പ്രധാനഅധ്യാപകൻ തോമസ് മാസ്റ്റർ കേരള പിറവിയുടെ ആശംസകൾ എല്ലാ കുട്ടികൾക്കും നേർന്നു. തുടർന്ന് കേരളപിറവിയുടെ സന്ദേശം ദേവനന്ദ പങ്കുവച്ചു. കേരളത്തിന്റെ പ്രകൃതിഭംഗിയെ വർണ്ണിക്കുന്ന നൃത്താവിഷ്കാരം എൽപി കുട്ടികൾ അവതരിപ്പിച്ചു. തുടർന്ന് കേരള തനിമയെ വിളിച്ചോതുന്ന വേഷവിധാനത്തോടുകൂടി മലയാളി മങ്കമാരുo മന്നൻമാരുo മത്സരത്തിനായി അണിനിരന്നു. എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ഒന്നും രണ്ടും സ്ഥാനം ലഭിച്ച കുട്ടികൾക്ക് ആകർഷകമായ സമ്മാനങ്ങളും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും കൊടുത്തു. ഈ വർഷത്തെ കേരളപിറവി ദിനം വളരെ നല്ല രീതിയിൽ നടത്താൻ സാധിച്ചു.

അക്ഷരക്കൂട്ടം ക്ലാസ്സുകൾ

പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അടിസ്ഥാന ഭാഷാശേഷികളായ എഴുത്ത്, വായന, ശ്രവണം തുടങ്ങിയവ മെച്ചപ്പെടുത്താനുള്ള ക്ലാസുകൾ. മലയാള അക്ഷരമാലയിൽ തുടങ്ങി, അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിച്ച് പദങ്ങളും വാചകങ്ങളും നിർമ്മിക്കാനുള്ള അടിസ്ഥാന പരിശീലനം മുതൽ ഓരോ കുട്ടികൾക്കും അവർക്ക് ആവശ്യമായ മേഖലകളിൽ ഭാഷാശേഷികൾ കൈവരിക്കാനുള്ള പരിശീലനം ഉച്ചയ്ക്ക് 1:10 മുതൽ 1 :30 വരെയും വൈകിട്ട് 4 മണി മുതൽ 4: 45 വരെയും നൽകിവരുന്നു. ഓരോ കുട്ടികളുടെയും പോരായ്മകൾ മനസ്സിലാക്കാനായി ക്ലാസ്സുകളുടെ ആരംഭത്തിൽ തന്നെ എല്ലാ വിദ്യാർത്ഥികൾക്കും ടെസ്റ്റ് നടത്തുകയും ആവശ്യമുള്ള വിദ്യാർത്ഥികളെ അക്ഷരക്കൂട്ടം ക്ലാസുകളിലേക്ക് തിരഞ്ഞെടുക്കുകയും ചെയ്തു. അക്ഷരക്കൂട്ടം ക്ലാസിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷകൾ നടത്തി ഓരോ കുട്ടിയുടെയും ലെവലുകൾ മനസ്സിലാക്കി കൃത്യമായി പരിശീലനം നൽകിവരുന്നു.

ആശ്വാസ് പദ്ധതി

നമ്മുടെ സ്കൂളിലെ തന്നെ നിർധനരായ കുട്ടികളെ സഹായിക്കുക, ചികിൽസാ ചെലവുമായി ബന്ധപ്പെട്ട സഹായിക്കുക തുടങ്ങിയ ഉദ്ദേശങ്ങളോടെ ആശ്വാസ് പദ്ധതി നടത്തിവരുന്നു. വൺ റുപ്പി ചലഞ്ച് എന്ന പേരിൽ ദിവസവും കുട്ടികളെ ഓരോരോ രൂപ മാറ്റിവെച്ച് ആഴ്ചയുടെ അവസാനം വെള്ളിയാഴ്ച 5 രൂപ ചാരിറ്റിയിലേക്ക് കൈമാറുന്നു. ഈ പൈസയാണ് ആശ്വാസ പദ്ധതിയിലൂടെ ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നത്. കഴിഞ്ഞവർഷം ആശ്വാസ പദ്ധതിയിലൂടെ ഡയാലിസിസ് രോഗികളായ അഞ്ചുപേർക്ക് മരുന്ന് വാങ്ങിക്കാനായി 500 രൂപ വീതം പുതുക്കാട് താലൂക്ക് ഹോസ്പിറ്റലിൽ വച്ച് നൽകിയിരുന്നു. ഈ വർഷവും ഇതിലൂടെ ലഭിക്കുന്ന പൈസ കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടെയും ചികിൽസാ ചെലവിനും മറ്റും ഉപയോഗിച്ച് വരുന്നു. ധനസമാഹരണം മറ്റുള്ളവരെ സഹായിക്കൽ തുടങ്ങിയ നല്ല ശീലങ്ങൾ കുട്ടികളിൽ വളർത്താൻ ഈ പദ്ധതി വളരെയധികം സഹായകമാണ്

ജെ.ആർ സി ക്യാപ്പിങ് സെറിമണി

2023 - 24 ലെ ജെ.ആർ സി ക്യാപ്പിങ് സെറിമണി മാതാ എച്ച് എസ് മണ്ണംപേട്ടയിൽ 2/11/2023 ൽ നടത്തപ്പെട്ടു. ജെ ആർ സി കോഡിനേറ്റർ ആയ ബെല്ല ടീച്ചർ എല്ലാവരെയും സ്വാഗതം ചെയ്തു. ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ തോമസ് കെ. ജെ ഉദ്ഘാടനം ചെയ്യുകയും,ജെ ആർ സി കുട്ടികളിൽ സേവന മനോഭാവം വളർത്തിയെടുക്കാൻ ആവശ്യമായ പ്രചോദനം നൽകികൊണ്ട് സംസാരിക്കുകയും ചെയ്തു . ഈ വർഷം മുതൽ ജെ ആർ സി യുടെ പുതിയ കോഡിനേറ്റർ ആയ ഹൈസ്കൂൾ വിഭാഗം ധന്യ ടീച്ചർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. യു പി വിഭാഗം ജെ ആർ സി കോഡിനേറ്റർ നന്ദി പറഞ്ഞു കൊണ്ട് യോഗം അവസാനിപ്പിച്ചു.

പ്രേംചന്ദ് ദിനം

ജൂലൈ 31 പ്രേംചന്ദ് ദിനം വളരെ വിപുലമായി ആചരിച്ചു. അന്നേ ദിവസത്തെ അസംബ്ലി ഹിന്ദിയിൽ ആയിരുന്നു. കുട്ടികൾക്ക് വരയിലൂടെയും പ്രചന്ന വേഷത്തിലൂടെയും ദേവനന്ദയുടെ ലഘു പ്രസംഗത്തിലൂടെയും അദ്ദേഹത്തെ പരിചയപ്പെടുത്തി.പ്രധാന പുസ്തകങ്ങളും കഥാപാത്രങ്ങളും പരിചയപ്പെടുത്തി.8 ആം ക്ലാസ്സിലെ അഖിലേഷ് പ്രേംചന്ദിന്റെ വേഷം ധരിച്ചു എത്തിയത് കുട്ടികളിൽ കൗതുകം നിറച്ചു.10 ലെ കുട്ടികൾക്ക് അദ്ദേഹത്തിന്റെ റ്റാക്കൂരിന്റെ കിണർ എന്ന പാഠത്തെ ആസ്പ ദമാക്കി ഒരു ഷോർട്ഫിലിം പ്രദർശനം ഒരുക്കി. സ്കൂളിലെ ഹിന്ദി അധ്യാപകരായ ഗീത ടീച്ചർ, മായ ടീച്ചർ, റോസ് ടീച്ചർ എന്നിവർ നേതൃത്വം നൽകി.

സുരീലി സഭ

സുരീലി സഭ എന്ന പേരിൽ ഹിന്ദി ക്ലബ്ബിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 14 നു ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ശ്രീ തോമസ് മാസ്റ്റർ കോൺഫറൻസ് ഹാളിൽ നിർവഹിച്ചു. ക്ലബ്‌ അംഗങ്ങൾ ആയ കുട്ടികളും അധ്യാപകരും സന്നിഹിതരായിരുന്നു. ഹിന്ദി പഠിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് എച്ച്. എം തന്റെ ചെറിയ പ്രസംഗത്തിൽ പരാമർശിക്കുകയുണ്ടായി. ഒപ്പം ഹിന്ദി ആയിരുന്നു തന്റെ ഇഷ്ടവിഷയം എന്ന് പറയാനും അദ്ദേഹം മറന്നില്ല. പ്രേംചന്ദ് വേഷധാരി ആയ അഖിലേഷ് മുഖ്യഅതിഥി ആയിരുന്നു. ഭാഷയിൽ പിറകിലേക്ക് നിൽക്കുന്നവരെ ഉയർത്തി കൊണ്ടുവരുന്നതിനായി ഒറ്റക്കെട്ടായി പ്രവർത്തിക്കുമെന്ന് ക്ലബ് അംഗങ്ങൾ പ്രതിജ്ഞ എടുത്തു. ഹിന്ദി അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന ക്ലബ്‌ രൂപീകരണചടങ്ങിൽ അധ്യാപകരായ ശില്പ, ലിനു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

ഹിന്ദി ദിനം

സെപ്റ്റംബർ 14 ഹിന്ദി ദിനം വളരെ ഗംഭീരം ആയി ആഘോഷിച്ചു. കുട്ടികളിൽ ഹിന്ദിയോടുള്ള ആഭിമുഖ്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിൽ ആയിരുന്നു പ്രവർത്തനങ്ങൾ. ഹിന്ദി അസംബ്ലിയും ഹിന്ദി പ്രഭാഷണവും നടത്തി. കുട്ടികളിലെ കഴിവ് പരിപോഷിപ്പിക്കുന്നതിനു ഉതകുന്ന വിധം പോസ്റ്റർ രചന, കഥാരചന, കവിതാരചന തുടങ്ങിയവയും കവിതലാപനവും നടത്തി. നിത്യോപയോഗ സാധനങ്ങൾ ഹിന്ദിയിൽ പരിചയപ്പെടുത്തുന്നതിനു പച്ചക്കറികൾ, ഫലവർഗങ്ങൾ, പൂക്കൾ, പലചരക്കുസാധങ്ങൾ, പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട ചാർട്ടുകൾ, പുസ്തകങ്ങൾ, ചിത്രങ്ങൾ എന്നിവ ഉൾപ്പെട്ട ഒരു പ്രദർശനം സംഘടിപ്പിച്ചു. തരംഗ് എന്ന് പേരിട്ട ആ പ്രദർശനം വിദ്യാർത്ഥികൾക്ക് വേറിട്ടൊരു അനുഭവം ആയിരുന്നു. പ്രാധാന അധ്യാപകൻ ശ്രീ തോമസ് മാസ്റ്റർ പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു. സീനിയർ അധ്യാപകരായ ഷീജ ടീച്ചർ, ഫ്രാൻസിസ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. സഹധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു. ഹിന്ദിയിൽ ആശയവിനിമയം നടത്തുക എന്ന ലക്ഷ്യത്തോടെ ഒരു ഹിന്ദി ദൂക്കാനും ഉണ്ടായിരുന്നു. കുട്ടികൾ അവർക്ക് ആവശ്യമായ നോട്ട് ബുക്കുകൾ, പേന, പെൻസിൽ, റബ്ബർ, സ്‌കയിൽ തുടങ്ങിയവ ഈ ദൂക്കാനിലൂടെ വാങ്ങി. ഫ്രാൻസിസ് മാസ്റ്ററിൽ നിന്ന് പേന വാങ്ങി കടയുടെ ഉദ്ഘാടനവും ബഹുമാനപ്പെട്ട എച്ച്. എം നിർവഹിച്ചു. പ്രദർശനത്തിന് ശേഷം അതുമായി ബന്ധപ്പെട്ട മത്സരങ്ങൾ നടത്തി.പ്രദർശിപ്പിച്ച വസ്തുക്കളുടെ പേര്കൂടുതൽ ഹിന്ദിയിൽ എഴുതിയവർക്ക് സമ്മാനങ്ങൾ നൽകി. ഹിന്ദി അധ്യാപകരായ ഗീത ടീച്ചർ, ഷെജി ടീച്ചർ, മായ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്.

ഫിയസ്റ്റ 2023

മാതാ കുടുംബത്തിന്റെ ആഭിമുഖ്യത്തിൽ 7/11/2023 ഫിയസ്റ്റ എന്ന കിഡ്‌സ് ഫെസ്റ്റ് വളരെ നല്ല രീതിയിൽ നടത്തപ്പെട്ടു. രാവിലെ കൃത്യം 10: 30 മണിയോടെ യോഗം ആരംഭിച്ചു. നിത്യടീച്ചർ, ജിജി ടീച്ചർ, നിർമൽ മരിയ ടീച്ചർ എന്നിവരുടെ പ്രാർത്ഥനാ ഗാനത്തോടെയാണ് യോഗം തുടങ്ങിയത്. ശ്രീമതി.ബിന്ദു ഈയ്യപ്പൻ ടീച്ചർ യോഗത്തിന് സ്വാഗതം ആശംസിച്ചു. ശ്രീമതി.ഷീജ വാറുണ്ണി ടീച്ചർ ആയിരുന്നു യോഗത്തിൽ അധ്യക്ഷപദം അലങ്കരിച്ചത്. ഉദ്ഘാടനം ചെയ്തത് നമ്മുടെ ഹെഡ്മാസ്റ്റർ ശ്രീ. തോമസ് മാസ്റ്റർ ആയിരുന്നു. ശ്രീമതി. വിജി ടീച്ചർ ആശംസകൾ അർപ്പിച്ചു. കുമാരി ലെനയുടെ ഗാനാലാപനം യോഗത്തിന് മാറ്റേകി. നമ്മുടെ പി.ടി.എ പ്രസിഡന്റ് ശ്രീ. പി.ടി. ഫ്രാൻസിസ് യോഗത്തിനും കിഡ്സ് ഫെസ്റ്റിനും വിജയാശംസകൾ നൽകി. ശ്രീമതി നിത്യ ടീച്ചർ യോഗത്തിന് നന്ദി പറഞ്ഞു. കുരുന്നുകളുടെ ഫാൻസി ഡ്രസ്സ് കണ്ണിന് ആനന്ദകരമായിരുന്നു.കുഞ്ഞുങ്ങളുടെ നൃത്ത പരിപാടി സദസ്സിനെ പിടിച്ചിരുത്തി. ഓരോ ഇനത്തിലും പങ്കെടുത്ത കുഞ്ഞുങ്ങൾക്ക് എച്ച് .എം. ഉം, പി.ടി.എ പ്രസിഡന്റും സമ്മാനം നൽകി. സമ്മാനം ലഭിച്ചതിനുശേഷം ഉള്ള കുരുന്നുകളുടെ മുഖം കാണേണ്ട കാഴ്ചയായിരുന്നു. എല്ലാ കുഞ്ഞുങ്ങൾക്കും സമ്മാനത്തിനു പുറമേ ജ്യൂസും സദ്യയും നൽകി. കുട്ടികളുടെ മാതാപിതാക്കൾക്ക് ഫിയസ്റ്റയെ കുറിച്ചുള്ള വളരെ നല്ല അഭിപ്രായം ഞങ്ങളുമായി പങ്കുവെച്ചു. സ്റ്റേജിലെ പരിപാടികൾ അഭംഗുരം നടത്തുവാൻ ബിന്ദു സി.എൽ ടീച്ചറിന്റെ ക്രിയാത്മകമായ ഇടപെടൽ ഏറെ സഹായിച്ചു. കുരുന്നുകളുടെ പരിപാടികൾക്ക് ശേഷം എൽ പി കുട്ടികളുടെ ശിശുദിനാഘോഷം ആയിരുന്നു. ആദ്യം ചാച്ചാജി മത്സരം ആയിരുന്നു. മത്സരത്തിൽ ഒന്നാം ക്ലാസിലെ ഹെവൻ ജീസിനും, ജുവാനും ഒന്നാം സ്ഥാനവും രണ്ടാം ക്ലാസിലെ ജോനാഥനും ഒന്നാം ക്ലാസിലെ അദ്വൈതയ്ക്കും രണ്ടാം സ്ഥാനവും ലഭിച്ചു. മത്സരത്തിനുശേഷം ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികളുടെ സിംഗിൾ ഡാൻസുകളും, മൂന്നും നാലും ക്ലാസുകളിലെ ഗ്രൂപ്പ് ഡാൻസുകളും ഉണ്ടായിരുന്നു. കൂടാതെ ശിശുദിന പ്രസംഗമത്സരത്തിൽ ഒന്നാം സ്ഥാനം ലഭിച്ച അവിൻ പ്രിന്റൊയുടെ പ്രസംഗവും ഉണ്ടായിരുന്നു.എല്ലാ കുട്ടികളുടെയും പരിപാടികൾ മികച്ച നിലവാരം പുലർത്തി. മത്സരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും സമ്മാനങ്ങളും നൽകി. കുട്ടികൾക്ക് ഇതൊരു ഉത്സവ ദിവസത്തിന്റെ പ്രതീതി ജനിപ്പിച്ചു. ഏറെ ആഹ്ലാദിപ്പിച്ച ഈ സുദിനം കടന്നു പോകാതിരുന്നെങ്കിൽ എന്നുവരെ കുട്ടികൾക്ക് തോന്നി.

2023 -26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ്

പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ചിനുള്ള പ്രിലിമിനറി ക്യാമ്പ് ജൂലൈ 14 ന് മാതാ ഹൈസ്കൂളിൽ നടന്നു. റിസോഴ്സ് പേഴ്സണായി വേലുപ്പാടം സെന്റ് ജോസഫ് എച്ച് എസ് എസിലെ ജീസ് മാസ്റ്റർ ആയിരുന്നു വന്നത്. ക്യാമ്പ് നടത്തിപ്പിനു വേണ്ട ക്രമീകരണങ്ങൾ തലേദിവസം തന്നെ ഐ ടി ലാബിൽ ക്രമീകരിച്ചിരുന്നു. അനിമേഷൻ, പ്രോഗ്രാമിങ്‌, റോബോട്ടിക്സ് എന്നിവ ഉൾപ്പെടുത്തി കൊണ്ടുള്ള പ്രവർത്തനങ്ങൾ ആയിരുന്നു വിദ്യാർത്ഥികൾക്ക് നൽകിയത്. ഓപ്പൺ ടൂൺസ് ഉപയോഗിച്ചുള്ള അനിമേഷൻ നിർമ്മാണം, സ്ക്രാച്ച് പ്രോഗ്രാമിങ് ഉപയോഗിച്ചുള്ള ഗെയിം നിർമ്മാണം, ആർഡിനോ ഉപയോഗിച്ചുള്ള റോബോ ഹെൻ നിർമ്മാണം ,ഹാർഡ് വെയറിനെ കുറിച്ചുള്ള അറിവ് എന്നിവയെല്ലാം വിദ്യാർഥികൾക്ക് പുതിയ അനുഭവങ്ങളായിരുന്നു. കൈറ്റ്സ് മിസ്‌ട്രെസ് റിസോഴ്സ് പേഴ്സണിനും,ക്യാമ്പ് അംഗങ്ങൾക്കുമുള്ള നന്ദി അറിയിക്കുകയും ക്യാമ്പ് പിരിയുകയും ചെയ്തു.

2023-26 ലിറ്റിൽ കൈറ്റ്സ് ബാച്ചിന്റെ അഭിരുചി പരീക്ഷ

2023 ജൂൺ 9 ന് പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ച് 2023-26 ൽ അംഗത്വം നേടാൻ താല്പര്യമുള്ള വിദ്യാർത്ഥികളുടെ യോഗം വിളിച്ചു ചേർത്തു. ജൂൺ 13ന് നടക്കുന്ന അഭിരുചി പരീക്ഷയുടെ വിശദാംശങ്ങൾ കുട്ടികളെ അറിയിച്ചു. അഭിരുചി പരീക്ഷയിൽ പങ്കെടുക്കുന്നതിനും അംഗത്വം നേടുന്നതിനുള്ള സമ്മതപത്രം രക്ഷാകർ ത്താക്കളിൽ നിന്നും കൊണ്ടുവരണമെന്നുള്ള നിർദ്ദേശവും വിദ്യാർഥികൾക്ക് നൽകിയിരുന്നു. എട്ടാം ക്ലാസ്സിൽ നിന്നുള്ള 84 കുട്ടികൾ അഭിരുചി പരീക്ഷയ്ക്കായി പേരുകൾ രജിസ്റ്റർ ചെയ്തിരുന്നു. തലേദിവസം തന്നെ കൈറ്റ് മാസ്റ്റർ, കൈറ്റ് മിസ്‌ട്രെസ് എന്നിവർ പരീക്ഷയ്ക്കുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. രാവിലെ 10 മണിയോടെ പരീക്ഷ ആരംഭിച്ചു. നാലു മണിക്കുള്ളിൽ തന്നെ 84 കുട്ടികളുടെ പരീക്ഷ നടത്തുകയും ആവശ്യം വേണ്ട ഫയലുകൾ അപ്‌ലോഡ് ചെയ്യുകയും ചെയ്തു. ജൂൺ 15ന് അഭിരുചി പരീക്ഷയുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.8 ഡി യിലെ ആൻലിയോ റോയ്,8 സിയിലെ ആദിക ബാബു എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി 40 അംഗങ്ങൾ ഉൾക്കൊള്ളുന്ന പുതിയ ലിറ്റിൽ കൈറ്റ്സ് ബാച്ച് 16-06-23 മുതൽ പ്രവർത്തനം തുടങ്ങി.

ചിമ്മിനി ഡാമിലേക്ക് ഒരു പഠനയാത്ര

08/11/2023 ബുധനാഴ്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥികളും യുപി അധ്യാപകരും ചേർന്ന് ചിമ്മിനി ഡാമിലേക്ക് പഠനയാത്ര നടത്തി. രാവിലെ 9:30നാണ് സ്കൂളിൽ നിന്നും പുറപ്പെട്ടത് . 10 30 ന് മുൻപ് തന്നെ ചിമ്മിനി ഡാമിൽ എത്തി ചേർന്നു. വൈൽഡ് ലൈഫ് അതോറിറ്റിയുമായി ബന്ധപ്പെട്ട് അനുമതി നേരത്തെ തന്നെ വാങ്ങിയിരുന്നു. വളരെ സ്നേഹത്തോടെ ഉദ്യോഗസ്ഥർ എല്ലാവിധ സൗകര്യങ്ങളും അറേഞ്ച് ചെയ്തു തരാം എന്ന് പറഞ്ഞു. ചിമ്മിനി ഡാമിൻറെ ചുറ്റുപാടും പരിസരവും നടന്നു ആസ്വദിക്കുന്നതിനോടൊപ്പം പരമാവധി പ്ലാസ്റ്റിക് വേസ്റ്റുകൾ പെറുക്കിയെടുത്ത് മാലിന്യ മുക്തമാക്കാനും വിദ്യാർത്ഥികളും അധ്യാപകരും പരിശ്രമിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വളരെ നല്ല അഭിപ്രായമാണ് ഈ നല്ല പ്രവർത്തനത്തിന് ലഭിച്ചത്. പ്ലാസ്റ്റിക് ഭൂമിയെ എത്രത്തോളം മലിനമാക്കുമെന്നും അതിന്റെ ദൂഷ്യവശങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തപ്പോൾ വളരെയധികം ഉത്സാഹത്തോടെയാണ് കുട്ടികൾ ഈ പ്രവർത്തനത്തിൽ പങ്കുചേർന്നത്. കുരങ്ങൻ, മയിൽ ,മാൻ തുടങ്ങിയ ജീവജാലങ്ങളെയും ചെറുപ്രാണികളെയും, പൂമ്പാറ്റകളെയും, തുമ്പികളെയും കുട്ടികൾ വളരെയധികം സന്തോഷത്തോടെ കണ്ട് ആസ്വദിച്ചു. പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് പൊതിച്ചോറ് പങ്കിട്ട് കഴിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ദൈവാനുഗ്രഹം കൊണ്ട് മഴയും വെയിലും അധികം ഇല്ലാത്ത നല്ല കാലാവസ്ഥ വളരെ നല്ലൊരു ദിവസം തന്നെ സമ്മാനിച്ചു. ആടിയും പാടിയും ചിലവഴിച്ച കുറെ നല്ല നിമിഷങ്ങളും പഠന പ്രവർത്തനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഏകദേശം മൂന്നുമണിക്ക് സ്കൂളിൽ തിരിച്ചെത്തി. ഫ്രാൻസിസ് തോമസ്, ആൽബർട്ട്, വിജി ജോർജ്, നീതു ജോസഫ്, സ്നേഹ പോൾസൺ, അലീന പി ജെ എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.

സോപ്പ് നിർമ്മാണം2.0

രണ്ടാംഘട്ട സോപ്പ് നിർമ്മാണം വളരെ നന്നായി പൂർത്തിയാക്കി. ആദ്യ സോപ്പ് ഉണ്ടാക്കിയതിനു ശേഷം വാങ്ങിച്ചവർ നല്ല അഭിപ്രായങ്ങളും കുട്ടികൾ ഉണ്ടാക്കാൻ കാണിച്ച് താൽപര്യവുമാണ് വീണ്ടും സോപ്പ് നിർമ്മിച്ചതിന്റെ പിന്നിലെ പ്രധാന കാരണം. ആദ്യതവണ തുളസി ചേർത്ത ഓർഗാനിക് സോപ്പ് ആണ് ഉണ്ടാക്കിയതെങ്കിൽ രണ്ടാമത്തെ തവണ മഞ്ഞൾ സോപ്പ് ആണ് നിർമ്മിച്ചത്. സ്വന്തമായി സോപ്പ് ഉണ്ടാക്കാൻ ഞങ്ങളും ശ്രമിക്കുമെന്ന് സോപ്പ് നിർമ്മാണത്തിനിടയിൽ കുറെ കുട്ടികൾ അഭിപ്രായപ്പെട്ടു. അഞ്ചാം ക്ലാസ് വിദ്യാർത്ഥികളെയാണ് രണ്ടാംഘട്ടത്തിൽ കൂടെ കൂട്ടിയത്. നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും വളരെയധികം താൽപര്യവും ഉത്സാഹവും കുട്ടികൾ പ്രകടിപ്പിച്ചു. ജൂലിയറ്റ് ടീച്ചർ , മായ ടീച്ചർ എന്നിവരാണ് സോപ്പ് നിർമ്മാണത്തിനുള്ള മഞ്ഞൾ വീട്ടിൽ നിന്നും കൊണ്ടുവന്നത്. ഗ്ലിസറിൻ ബേസ് ഉപയോഗിച്ചുള്ള സോപ്പ് ആണ് നിർമ്മിച്ചത്. മഞ്ഞളിന്റെ നീര് പിഴിഞ്ഞെടുത്തതിനു ശേഷം മഞ്ഞനിറമുള്ള കൈകൾ കുട്ടികൾ പരസ്പരം കാണിച്ചു ആസ്വദിക്കുന്നത് കണ്ടു. ശേഷം ഗ്ലിസറിനിൽ മഞ്ഞൾ ചേർത്തപ്പോൾ ചുവപ്പുനിറമായതിന്റെ കാരണം കുട്ടികൾ അന്വേഷിച്ചു. ആൽക്കലിയുടെ പ്രവർത്തനങ്ങൾ മഞ്ഞളിന്റെ നിറം ചുവപ്പാക്കി മാറ്റുമെന്ന തത്വം ഇനിയൊരിക്കലും അവർ മറക്കില്ലെന്ന് തോന്നുന്നു.

ഉപജില്ലാതല ശാസ്ത്രോത്സവം 2023

2023-24 വർഷത്തെ ചേർപ്പ് ഉപജില്ലാതല ശാസ്ത്രോത്സവം 2023 ഒക്ടോബർ 28,30 തീയതികളിലായി പഴുവിൽ സെന്റ് ആന്റണീസ് ഹൈസ്കൂൾ, സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ, സെന്റ് ആൻസ് എം ജി സ്കൂൾ എന്നിവിടങ്ങളിലായി സംഘടിപ്പിച്ചു.പ്രവർത്തി പരിചയമേള, സാമൂഹ്യശാസ്ത്രമേള 28/10/2023 നും ശാസ്ത്രമേള, ഗണിതശാസ്ത്രമേള 30/10/2023 നും ഐടി മേള മേൽ രണ്ടുദിവസങ്ങളിലും ആയാണ് സംഘടിപ്പിച്ചത്. എൽ പി, യു പി, എച്ച് എസ് വിഭാഗങ്ങളിൽ നിന്ന് നിരവധി വിദ്യാർഥികൾ പങ്കെടുത്തു. അതിൽ മികച്ച പ്രകടനം നടത്തിയ വിദ്യാർത്ഥികളുടെ പേരുകൾ താഴെ നൽകുന്നു. *ശാസ്ത്രം* സ്റ്റിൽ മോഡൽ : ക്രിസാന്റോ ലിൻസൺ, ആദർശ് ഇ നായർ (ഫസ്റ്റ് എ ഗ്രേഡ് ) ഇoപ്രൊവൈസ്ഡ് എക്സ്പി രിമന്റ് : അദ്വൈത് കൃഷ്ണ പി ബി, അശ്വിൻ ഇ നായർ (ഫസ്റ്റ് എ ഗ്രേഡ്) *ഗണിതം* പ്യുർ കൺസ്ട്രക്ഷൻ : ആർഷ ഐ ടി ( സെക്കന്റ്‌ എ ഗ്രേഡ് ) ജ്യോമെട്രിക്കൽ പാറ്റേൺ : ജിസ്നിയ ജിജൊ ( തേർഡ് എ ഗ്രേഡ് ) *ഐടി* വെബ് പേജ് ഡിസൈനിങ് : നോയൽ ലിജോ ( ഫസ്റ്റ് എ grade) അനിമേഷൻ : അതുൽ ഭാഗ്യേഷ് ( ഫസ്റ്റ് എ ഗ്രേഡ് ) സ്ക്രാച്ച് പ്രോഗ്രാമിങ് : ഗോഡ്സൺ സോബി (തേർഡ് ബി ഗ്രേഡ് ) *പ്രവർത്തിപരിചയം* ഇലക്ട്രിക്കൽ വയറിങ് : വിജിൻ ദാസ് അരണക്കൽ ജയദാസ് ( എച്ച് എസ് തേർഡ് ബി ഗ്രേഡ് ) പപ്പെറ്റ് മേക്കിങ് : ജ്വവൽമരിയ കെ ജെ (യു പി തേർഡ് എ ഗ്രേഡ് ) പ്രൊഡക്ഡ്സ് യൂസിങ് വേസ്റ്റ് മെറ്റീരിയൽസ് : മേരിമോൾ വി കണ്ണമ്പുഴ ( യു പി തേർഡ് ബി ഗ്രേഡ് )

കേരളം മെഗാഷോ എക്സിബിഷനിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അവതരണം

കേരളം തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന കേരളം മെഗാ ഷോ എക്സിബിഷനിൽ മാതാ ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ റോബോട്ടിക്സ് പ്രോഡക്റ്റ്സ് ഡിസ്പ്ലേ ചെയ്തു . തൃശൂർ കൈറ്റിന്റെ നേതൃത്വത്തിലാണ് സ്റ്റാൾ ഒരുക്കിയിട്ടുള്ളത്. ഗവൺമെന്റിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള എക്സിബിഷൻ ആയിരുന്നു.

അന്താരാഷ്ട്ര പഠന കോൺഗ്രസ് ത്രിദിന സെമിനാർ

ഇൻറർനാഷണൽ പഠന കോൺഗ്രസിൽ മറ്റുപല വിഷയങ്ങളും പല സ്കൂളുകളും അവതരിപ്പിക്കുന്നുണ്ടെങ്കിലും ലിറ്റിൽ കൈറ്റ്സിന്റെ ഭാഗമായി കേരളത്തിൽ നിന്ന് ആകെ 27 സ്കൂളുകൾ സെലക്ട് ചെയ്യപ്പെട്ടതിൽ മാതാ ഹൈസ്കൂളും ഉൾപ്പെട്ടതിൽ മാതാ ഹൈസ്കൂളിന് അഭിമാനനിമിഷങ്ങളായി . ഈ പഠന കോൺഗ്രസിൽ കൈറ്റ് മിസ്‌ട്രെസ് പ്രിൻസിടീച്ചർ ലിറ്റിൽ കൈറ്റ്സ്ന്റെ നേട്ടങ്ങളും പ്രവർത്തനങ്ങളുമെല്ലാം അവതരിപ്പിക്കുണ്ടായി. പോൾവിനും അതുലും ഉണ്ടാക്കിയ ഓട്ടോമാറ്റിക് ട്രാക്ടറും അണ്ടർ വാട്ടർ ഡ്രോണും ആപ്പുകളും മറ്റുമാണ് ടീച്ചർ പ്രസന്റ് ചെയ്തത് .പല രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഡെലിഗേറ്റസുകളും പങ്കെടുത്തിരുന്നു.

അളഗപ്പ നഗർ പഞ്ചായത്ത് ഓഫീസ് സന്ദർശനം

ലിറ്റിൽ കൈറ്റ് അംഗങ്ങൾ അളഗപ്പനഗർ പഞ്ചായത്ത് ഓഫീസ് സന്ദർശിക്കുകയും അവരുടെ കമ്പ്യൂട്ടർ അധിഷ്ഠിതമായ പ്രവർത്തനങ്ങൾ ചോദിച്ചു മനസ്സിലാക്കുകയും സെർവർ റൂമിൽ സെർവർ എന്താണെന്ന് കാണാനും പരിചയപ്പെടാനും സൗകര്യമുണ്ടാവുകയും ചെയ്തു. കൂടാതെ അവർക്ക് ആവശ്യമായ സിസ്റ്റത്തിൽ ഉബുണ്ടു ഇൻസ്റ്റലേഷൻ നടത്തി കൊടുത്തു .പിന്നീട് കേടായ കമ്പ്യൂട്ടറുകളിൽ ഒന്ന് നന്നാക്കി കൊടുക്കുകയും പൊതുജനങ്ങളെ അറിയിക്കുന്നതിനുള്ള പോസ്റ്ററുകൾ തയ്യാറാക്കി നൽകുകയും ചെയ്തു.

NAS (നെറ്റ്‌വർക്ക് അറ്റാച്ച്ഡ് സ്റ്റോറേജ്)

NAS (നെറ്റ്‌വർക്ക് അറ്റാച്ച്ഡ് സ്റ്റോറേജ്) പഴയ പിസിയിൽ നിന്ന് എടുത്ത ഉപയോഗിക്കാത്ത പിസി ഭാഗങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. നാല് 500 ജിബി എച്ച്എച്ച്ഡി ഉപയോഗിച്ചു 2000ജിബി ഇന്റേണൽ സ്റ്റോറേജ് ഉപയോഗിച്ചു . എച്ച്എച്ച്ഡിയിൽ നിന്നുള്ള എല്ലാ ഡാറ്റയും ഞങ്ങൾ ഫോർമാറ്റുചെയ്‌ത് ഉബുണ്ടു സെർവർ എഡിഷൻ ഒഎസ് ഇൻസ്റ്റാൾ ചെയ്തു.HTML, CSS ഉപയോഗിച്ച് ഞങ്ങൾ സ്വയം നിർമ്മിച്ചു. ക്ലൗഡ് സ്റ്റോറേജ് ഡാഷ്‌ബോർഡ് ഹോസ്റ്റുചെയ്യാൻ ഞങ്ങൾ അപ്പാച്ചെ സോഫ്റ്റ്വെയർ ഉപയോഗിച്ചു.ഡാഷ്‌ബോർഡിൽ ഒരു ലോഗിൻ പേജും ഡാഷ് ബോർഡും അടങ്ങിയിരിക്കുന്നു.. ലോഗിൻ പേജിലേക്ക് പ്രവേശിക്കുന്നതിന് ഇത് ഞങ്ങൾക്ക് പ്രത്യേകമായി ഒരു ഐപി വിലാസം (192.168.1.255) നൽകുന്നു,. കൂടാതെ ആവശ്യമായ ഉപയോക്തൃനാമവും പാസ്‌വേഡും ടൈപ്പ് ചെയ്യുത് ഡാഷ്‌ബോർഡിൽ മറ്റുള്ളവർക്ക് സ്കൂൾ ഡാറ്റ ഡൗൺതലോഡ് ചെയ്യാനും അവ സംഭരിക്കാനും ഈ പ്രോജക്റ്റ്സഹായിക്കുന്നു.

ഇലക്ട്രോണിക് കിറ്റ് ഉപയോഗിച്ചുള്ള ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് സിസ്റ്റം

ഊർജ്ജസംരക്ഷണം എന്ന ആശയം മുൻനിർത്തി തയ്യാറാക്കിയ ഒരു പ്രോജക്ട് ആണ് ഇത്. നമ്മുടെ സ്ട്രീറ്റ് ലൈറ്റ് സംവിധാനം സ്മാർട്ട് ആക്കാനുള്ള ശ്രമമായിരുന്നു. IR സെൻസറുകൾ ഉപയോഗപ്പെടുത്തി വാഹനങ്ങൾ റോഡിൽ ഉണ്ടാകുന്ന സമയത്ത് ലൈറ്റുകൾ ഓൺ ആവുകയും ഇല്ലാത്ത സമയങ്ങളിൽ ഓട്ടോമാറ്റിക്കായി ഓഫ്‌ ആവുകയും ചെയ്യുന്ന സംവിധാനമാണിത് . ഇതിന്റെ പ്രധാന ഭാഗം ഐ ആർ സെൻസറുകളാണ്. ഇൻഫ്രാറെഡ് വികിരണങ്ങൾക്ക് വരുന്ന മാറ്റങ്ങൾക്ക് അനുസൃതമായി ഇത് പ്രവർത്തിക്കുന്നു.

ഭവന സന്ദർശനം

2023 24 അധ്യയന വർഷത്തിൽ സ്കൂളിലെ 100% വിദ്യാർത്ഥികളുടെയും വീടുകളിൽ പോയി ഭവന സന്ദർശനം നടത്തുകയും വീട്ടിലെ അന്തരീക്ഷം മനസ്സിലാക്കുകയും വീട്ടുകാരുമായി കൂടുതൽ അടുത്ത് ഇടപഴകി കുട്ടികളെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ ശ്രമിക്കുകയും ചെയ്യാമെന്ന് തീരുമാനിച്ചിരുന്നു. ഏകദേശം 85-90 % കുട്ടികളുടെ വീട്ടിലും അധ്യാപകർ പോയിക്കഴിഞ്ഞു. കുട്ടികളുമായി വൈകാരിക ബന്ധം സ്ഥാപിക്കാൻ ഇതിലും നല്ലൊരു മാർഗം വേറെ ഇല്ലെന്ന് എല്ലാ അധ്യാപകരും ഭവന സന്ദർശനങ്ങൾക്ക് ശേഷം അഭിപ്രായപ്പെട്ടു. എല്ലാ വർഷങ്ങളിലും പരമാവധി കുട്ടികളുടെ വീടുകളിൽ എത്താനായി അധ്യാപകർ ശ്രമിക്കാറുണ്ട്. ഭവന സന്ദർശനങ്ങൾക്ക് ശേഷം ആവശ്യമായ കുട്ടികൾക്ക് മാനസിക സാമ്പത്തിക പിന്തുണയും നൽകാറുണ്ട്.

2023-24 സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ്

2023-24 അധ്യയന വർഷത്തിലെ സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് വിവിധ ഘട്ടങ്ങളിലായി നടത്തപ്പെട്ടു വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും ഐക്യവും സാഹോദര്യവും വളർത്തുവാൻ സഹായകരമായ വിധത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടത്തിയത്. 27/11/ 2023 ഉച്ചകഴിഞ്ഞ് 3 മണി വരെ നാമനിർദേശ പത്രിക സമർപ്പിച്ചു. 28/ 11/2023 ഉച്ചയ്ക്ക് 12 മണിവരെ നാമനിർദ്ദേശപത്രിക പരിശോധിച്ച് അവ സ്വീകരിച്ചു. 29 /11 /2023 മത്സരാർത്ഥികളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. 1/12/ 2023 രാവിലെയാണ് ക്ലാസ് പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പ് നടത്തിയത്. എല്ലാ ക്ലാസ്സുകളിലും ജനാധിപത്യ മാതൃകയിലാണ് വോട്ടെടുപ്പ് നടന്നത്. ഒന്നു മുതൽ 10 വരെയുള്ള ക്ലാസുകളിൽ തിരഞ്ഞെടുപ്പ് നടത്തി. കുട്ടികൾ വളരെ ആവേശത്തിലാണ് പങ്കെടുത്തത്. വോട്ട് ചെയ്ത കുട്ടികൾക്ക് ചൂണ്ടുവിരലിൽ മഷി അടയാളം നൽകിയിരുന്നു. അതിനുശേഷം വോട്ടുകൾ എണ്ണി തിട്ടപ്പെടുത്തി അതാത് ക്ലാസിലെ പ്രതിനിധികളെ പ്രഖ്യാപിച്ചു. 4/ 12 /2023 തിങ്കളാഴ്ച കോൺഫ്രൻസ് ഹാളിൽ വച്ച് ക്ലാസ് പ്രതിനിധികൾ ഒത്തുചേരുകയും ഹെഡ്മാസ്റ്റർ ശ്രീ കെ ജെ തോമസ് മാസ്റ്റർ, ഫസ്റ്റ്അസിസ്റ്റൻറ് ഷീജ വാറുണ്ണി ടീച്ചർ, ഇലക്ഷൻ ഓഫീസർ ഷീബ കെ എൽ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ ലീഡറെയും ചെയർമാനെയും തിരഞ്ഞെടുത്തു. സ്കൂൾ ലീഡർ ആയി ആൻ മരിയ ജിഷു (9 എ) ചെയർമാൻ ആയി ദശരഥ് പി എസ്(8 സി) എന്നിവരെ തിരഞ്ഞെടുത്തു. അന്നേദിവസം മൂന്നുമണിക്ക് സ്കൂൾ അസംബ്ലിയിൽ വെച്ച് ക്ലാസ് പ്രതിനിധികൾ, സ്കൂൾ ലീഡർ, ചെയർമാൻ എന്നിവരുടെ സത്യപ്രതിജ്ഞ അധ്യാപകർ അനധ്യാപകർ വിദ്യാർഥികൾ എന്നിവരുടെ സാന്നിധ്യത്തിൽ ദൈവനാമത്തിൽ നടത്തപ്പെട്ടു. ജനാധിപത്യമാതൃകയിൽ നടത്തപ്പെട്ട ഈ വോട്ടെടുപ്പ് കുട്ടികളിൽ പൗരബോധം വളർത്താൻ സഹായകരമാണ്. രാജ്യത്തിൻറെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാൻ സഹായിക്കുന്ന ഈ ജനാധിപത്യ ബോധം വരും തലമുറയിൽ കൂടി പ്രതിഫലിക്കട്ടെ.

മിനാരങ്ങളുടെ നാട്ടിൽ

"നിങ്ങളിലുള്ള ഏറ്റവും നല്ലത് ഇനിയും പുറത്തുവരാൻ ഉണ്ട് "എന്ന് കേട്ടിട്ടില്ലേ. ഈ ഏറ്റവും നല്ലത് പുറത്ത് വരുന്നതിനുള്ള ഒരു മാധ്യമം തൊഴിലാണ്. തൊഴിലിടങ്ങളിലെ വിനോദയാത്രകൾ ഹൃദ്യമാകുന്നതും അതുകൊണ്ടാണ്. മാസങ്ങൾക്കു മുൻപ് ഫ്രാൻസിസ് മാസ്റ്റർ പങ്കുവെച്ച ആശയം...... കൈത്താങ്ങായി തോമസ് മാസ്റ്ററും...... അങ്ങനെ മാതായുടെ ചരിത്രത്തിലെ ഏറ്റവും ഉദ്യോഗജനകമായ ഒരു സ്റ്റാഫ് ടൂർ. നൈസാമുകളുടെ നഗരം എന്ന് വിശേഷിപ്പിക്കുന്ന ഹൈദരാബാദിലേക്ക്..... താൽപ്പര്യം അറിയിച്ചവരെ ഗ്രൂപ്പിൽ ചേർക്കുകയായിരുന്നു. പിന്നീട് ഫ്രാൻസിസ് മാഷുടെ നിരന്തര നിർദ്ദേശങ്ങൾ.. ഇടയ്ക്കിടെ അനിടോയും സംഘവും നടത്തിയ 'വായ്ക്കൊട്ടിക്കളി 'ഇഞ്ചോട് ഇഞ്ചു പോരാട്ടത്തിൽ ബീന ടീച്ചറുംയാത്രയ്ക്കായി എന്തെല്ലാം തയ്യാറെടുപ്പുകൾ. ഡ്രെസ് കോഡ് തീരുമാനിക്കൽ,ഹൈദരാബാദിൽ നിന്ന് കാർഗോയിൽ കൊണ്ടുവരേണ്ടവയുടെ ലിസ്റ്റ് തയ്യാറാക്കൽ. ഈ ബഹളത്തിനിടയായിരുന്നോ ആ വാർത്ത... ഫ്ലൈറ്റ് ക്യാൻസൽഡ്.. തിരിച്ചറിയാൻ ഏതാനും മണിക്കൂറുകൾ എടുത്തവരും,വാവിട്ടു കരഞ്ഞ വരും, തലേദിവസത്തേക്ക് ആയി ബുക്ക് ചെയ്ത റൂമുകൾ ക്യാൻസൽ ചെയ്തവരും ഏറെ... അതിലേറെ ഞെട്ടിച്ചത് കൺവീനറുടെ അസാമാന്യ ധൈര്യം .ബസ് തെറ്റി കയറിയെങ്കിലും കൺവീനർ നടത്തിയ ചതുരംഗ കളിയിൽ വീണ്ടും അടുത്തയാഴ്ച യാത്ര തിരിച്ചു. പള്ളിയിലെ പ്രാർത്ഥനയോടെ ബസ്സിൽ കയറി. വഴിയിൽ വെച്ച് ചൂട് നെയ്റോസ്റ്റും ചായയും നേരെ നെടുമ്പാശ്ശേരിയിലേക്ക്. വിവിധ ഫോട്ടോ സെഷനുകൾ ജീൻസ് ഇട്ടവരും ഇടാത്ത വരും.... കൂളിംഗ് ഗ്ലാസ് വെച്ചവരും വയ്ക്കാത്തവരും..... ഫോട്ടോഗ്രാഫിയുടെ വിവിധ തലങ്ങൾ.... ബാഗ് പരിശോധനയ്ക്ക് ശേഷം നേരെ വിമാനത്തിലേക്ക്. അഖിൽ ദാസിൽ കയറാൻ കാണിക്കുന്ന വെപ്രാളം ഇവിടെ വേണ്ടായിരുന്നത്രേ .അതിനാൽ നിശബ്ദരായി അവരവരുടെ സീറ്റിലേക്ക്. ക്ലാസ്സിൽ പേര് നോക്കാൻ ലീഡർ നിൽക്കുന്ന പോലെ ക്യാബിൻ ക്രൂ ഉള്ളതിനാൽ തികഞ്ഞ അച്ചടക്കം എല്ലാവരും പാലിച്ചു. അങ്ങനെ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ ഒന്നിൽ കൃത്യം 9.30 ന് ലാൻഡ് ചെയ്തു നേരെ ഹൈദരാബാദ് ഹേട്ടലിലേക്ക് . പിന്നെ ഗോൾ കൊണ്ട ഫോർട്ടിലേക്ക്. കരിങ്കൽ കൂടാരങ്ങൾ,എണ്ണിയാൽ ഒടുങ്ങാത്ത ചവിട്ടുപടികൾ, രഹസ്യത്താവളങ്ങൾ, പീരങ്കികൾ തുടങ്ങിയ ദൃശ്യവിരുന്ന് പകർത്താനായി. ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കുമ്പോൾ പല 'തെന്നലുകളും' പ്രചോദനമായി. ഇനി എന്തെങ്കിലും കഴിച്ചേ തീരൂ. ഹൈദരാബാദ് സിറ്റിയിലെ ദം ബിരിയാണി സ്ഥലമായ പാരഡൈസിലേക്ക്. സൽമാൻഖാൻ,അമീർ ഖാൻ,തെണ്ടുൽക്കർ സാനിയ മിർസ തുടങ്ങിയ പ്രമുഖർ ഇരുന്ന കസേരകളിൽ ഇരുന്ന് ഉച്ചഭക്ഷണം.അടുത്തതായി കുത്തബ്ഷാ നിർമിച്ച ചാർമിനാർ സന്ദർശനം. ഹൈദരാബാദിൽ നിന്ന് പ്ലേഗ് നിർമാർജനം ചെയ്തതിന്റെ ഓർമ്മയ്ക്കായി നിർമ്മിച്ച ചാർമിനാറിന്റെ ഇടുങ്ങിയ പടവുകൾ കയറിയിറങ്ങി. തെരുവിലെ കച്ചവടം എല്ലാവരെയും അതിശയിപ്പിച്ചു.ഗൂട്ടിയിലേക്ക് ഷോപ്പിങ്ങിനായി അടുത്ത യാത്ര. കല്യാണിലെ ആദായ വില്പന പ്രതീക്ഷിച്ചെങ്കിലും പലർക്കും നിരാശ വന്നു. ലുമ്പിനി പാർക്കിലെ ലേസർ ഷോ ആയിരുന്നു ആദ്യദിനത്തിലെ അവസാന ആകർഷണം. മനോഹരമായ ഗാനങ്ങൾക്ക് ചുവടുവെച്ച് ജലത്തുള്ളികൾ. ഹൈദരാബാദിന്റെ ചരിത്രം വിവരിക്കുന്ന ജല സമാഗമം. കുത്തബ്ഷായും കാമുകി ബഞ്ചാരയും മനസ്സിൽനിന്ന് മായുന്നില്ല. ഇസ്ലാം ഹിന്ദു മതങ്ങളുടെ സംഗമ കേന്ദ്രമായി മാറിയ ഹൈദരാബാദ്.9 മണിയോടെ ഹോട്ടലിലേക്ക്. ജീന ടീച്ചർക്കും ആഗ്നസ് ചേച്ചിക്കും ചെറിയൊരു ആശ്ചര്യം. വയറും മനസ്സും നിറഞ്ഞ് സ്യൂട്ടിലേക്ക്. രണ്ടാം ദിനം 7.30 ഓടെ പ്രഭാതഭക്ഷണം കഴിച്ച് റാമോജിയിലേക്ക്. ടിക്കറ്റുകൾക്ക് പകരം തന്ന സ്റ്റിക്കർ എവിടെ ഒട്ടിക്കുമെന്ന് അറിയാതെ നിന്ന നിമിഷങ്ങൾ ബസ്സുകളിലെ റീൽസ് ക്ലാസുകൾ..... ഹിന്ദിയിൽ ആണെങ്കിലും ആകർഷകമായ വിവരണം നൽകിയ സ്റ്റാഫ്. മഹിഷ്മതി സാമ്രാജ്യത്തിൽ എത്തിയപ്പോൾ കട്ടപ്പയുടെയും ശിവകാമിയുടെയും കൂടെ ഒരു ക്ലിക്ക് ചന്ദ്രമുഖിയുടെ കൂടെയുള്ള നൃത്തച്ചുവടുകൾ.. ഉദയനാണ് താരത്തിന്റെ റീമേക്ക് ഷൂട്ടിംഗ് എല്ലാം ഏറെ രസപ്രദം. ഉച്ചഭക്ഷണത്തിനുശേഷം അല്പം വിശ്രമം. നേരെ എയർപോർട്ടിലേക്ക്. ചെറിയ ഷോപ്പിങ്ങിനു ശേഷം എയർ ഇന്ത്യയുടെ ഫ്ലൈറ്റിൽ കയറി. പത്തുമണിയോടെ അങ്കമാലിയിൽ നിന്ന് ഡിന്നർ. യാത്രാനുഭവങ്ങൾ പങ്കുവെച്ച് തിരികെ സ്കൂളിലേക്ക്. രണ്ടുദിവസത്തെ മനോഹരമായ നിമിഷങ്ങൾ ഹൈദരാബാദിൽ നിന്ന് കുഴിച്ചെടുത്ത കോഹിനൂർ രത്നം പോലെ എന്നെന്നും വിലമതിക്ക തക്കതായിരുന്നു.

പഞ്ചായത്ത് തല വിജ്ഞാനോത്സവം

2023-24 വർഷത്തെ അളഗപ്പ പഞ്ചായത്ത് തല വിജ്ഞാനോത്സവം മാതാ എച്ച് എസ് മണ്ണംപേട്ട സ്കൂളിൽ വച്ച് നടത്തപ്പെട്ടു. പഞ്ചായത്ത് പരിധിയിൽ ഉൾപ്പെട്ട വിവിധ എൽ പി, യു പി, എച്ച് എസ് സ്കൂളുകളിൽ നിന്ന് കുട്ടികൾ പങ്കെടുത്തു. സാഹിത്യ പരിഷത്ത് പ്രവർത്തക ശ്രീമതി. സോജാ കുമാരിയുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ നടത്തി മികവ് പുലർത്തിയ കുട്ടികളെ കണ്ടെത്തി. കുട്ടികളിൽ ശാസ്ത്ര കൗതുകം ഉണർത്താനും അവർക്ക് ശാസ്ത്രതത്വങ്ങൾ കണ്ടെത്താനും ഉള്ള വേദിയായി ഈ പരിപാടി മാറി. പ്രസ്തുത മീറ്റിങ്ങിന്റെ സമാപന സമ്മേളനത്തിൽ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയവർക്ക് ശാസ്ത്രപുസ്തകങ്ങൾ വിതരണം ചെയ്തു. അതോടൊപ്പം പങ്കെടുത്ത എല്ലാ വിദ്യാർഥികൾക്കും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

ജിംഗിൾ & മിംഗിൾ 2023-2024

അങ്ങനെ വീണ്ടും ഒരു ക്രിസ്തുമസ് കാലം വരവായി. മനസിന്‌ ആനന്ദം പകരുന്ന കാലം. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് ഒരു തുടക്കമെന്നോണം മാതായിലെ എൽ പി കുട്ടികൾക്കായി കുറച്ചു മത്സരങ്ങൾ സംഘടിപ്പിക്കുകയുണ്ടായി. സാന്റയും സ്റ്റാർസും ഒന്നും ഇല്ലാതെ എന്ത് ക്രിസ്തുമസ്. അല്ലെ? അതെ. അത് തന്നെയായിരുന്നു നമ്മുടെ മത്സര ഇനങ്ങൾ. ഒന്നും രണ്ടും ക്ലാസിനു സാന്റയും മൂന്നാം ക്ലാസിനു സ്‌നോമേനും നാലാം ക്ലാസ്സിന് ഏയ്ഞ്ചൽസിനെയും നിർമിച്ചു കൊണ്ടു വരാൻ അവസരം നൽകി. വളരെ മനോഹരമായി കുട്ടികളും മാതാപിതാക്കളും ചേർന്ന് അവ നിർമിച്ച് കൊണ്ടുവന്നിരുന്നു.നാലാം തിയ്യതി ആയിരുന്നു നിർമ്മിച്ച് കൊണ്ടുവരാനുള്ള അവസാന തിയ്യതി. നിർമ്മിച്ച് കൊണ്ടുവന്നവ ജിംഗിൾ ആൻഡ് മിംഗിൾ എന്ന പേരിൽ ഒരു എക്സ്പോ സംഘടിപ്പിച്ച് അവയുടെ പ്രദർശനം സ്കൂളിൽ നടത്തി.വളരെ മികച്ച തരത്തിൽ ആകർഷകമായ രീതിയിൽ തയ്യാറാക്കിയവ ആയിരുന്നു ഓരോ ഉൽപ്പന്നങ്ങളും.ഓരോ ഇനങ്ങൾക്കും മാർക്ക് ഇടുകയും വിജയികളെ കണ്ടെത്തി സമ്മാനങ്ങൾ നൽകുകയും ചെയ്തു.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫീൽഡ് ട്രിപ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫീൽഡ് ട്രിപ്പ്

2021-24,2022-25 ബാച്ചുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫീൽഡ് ട്രിപ്പ് ഒരുക്കി മാതാ ഹൈസ്കൂൾ. ഇഞ്ചക്കുണ്ടിൽ സ്ഥിതിചെയ്യുന്ന ICCS എൻജിനീയറിങ് ആൻഡ് മാനേജ്മെന്റ് കോളേജിൽ ആനുവൽ ടെക്ക് മീറ്റിന്റെ ഭാഗമായി സംഘടിപ്പിച്ച അസ്ത്ര 2023 ലെ റോബോട്ടിക് എക്സ്പോ സന്ദർശിക്കാനുള്ള അവസരമായിരുന്നു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഫീൽഡ് ട്രിപ്പിലൂടെ ലഭിച്ചത്.72 വിദ്യാർത്ഥികളും,4 അധ്യാപകരും അടങ്ങുന്ന സംഘം, കോളേജ് അധികൃതർ തന്നെ ഏർപ്പെടുത്തിയ വാഹനങ്ങളിൽ 9.45 ന് യാത്ര ആരംഭിച്ചു. യാത്രയിൽ വിദ്യാർത്ഥികളുടെ കലപില വർത്തമാനങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, പുഴകളും പാടങ്ങളും പിന്നിടുമ്പോൾ പ്രകൃതി ഭംഗി കൂടിയും അവർ ആസ്വദിക്കുന്നുണ്ടായിരുന്നു.10.20 ന് കോളേജിൽ എത്തിച്ചേരുമ്പോൾ ലിറ്റിൽ കൈറ്റ്സ് സംഘത്തെ സ്വീകരിക്കാനും നിർദ്ദേശങ്ങൾ നൽകാനുമായി കോളേജ് അധികൃതർ ഒരുങ്ങി നിന്നിരുന്നു. വിദ്യാർത്ഥികളുടെ പേരുകൾ രജിസ്റ്റർ ചെയ്യുകയായിരുന്നു ആദ്യപടി. രജിസ്ട്രേഷനു ശേഷം വിദ്യാർത്ഥികളെ ഗ്രൂപ്പുകളായി തിരിച്ചു. ഓരോ ഗ്രൂപ്പിനും ഓരോ വൊളന്റിയറിന്റെ സേവനവും കൂടി നൽകിയിരുന്നു. റോബോട്ടിക്സിനൊപ്പം ഫിസിക്സ്,കെമിസ്ട്രി, ഗണിതം എന്നിവയുമായി ബന്ധപ്പെട്ട പ്രദർശനങ്ങളും ഉണ്ടായിരുന്നതിനാൽ, കെമിസ്ട്രിയിലെ വിവിധ പരീക്ഷണങ്ങളായിരു ന്നു ആദ്യത്തെ പവലിയ നിൽ സജ്ജീകരിച്ചിരുന്നത്. കൗതുകത്തോടെയും ആകാംക്ഷയോടെയും പല പരീക്ഷണങ്ങളും പരീക്ഷിച്ചുനോക്കാനും ശാസ്ത്രീയ വശങ്ങൾ മനസ്സിലാക്കാനുമുള്ള അവസരങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടായിരുന്നു. അടുത്ത പവലിയൻ റോബോട്ടിക്സിന്റെ തായിരുന്നു. ആപ്പ് വഴി പ്രവർത്തിപ്പിക്കാവുന്ന ആർഡിനോ ഘടിപ്പിച്ച സ്മാർട്ട് ബിന്നിന്റെ പ്രവർത്തനവും വിശദാംശങ്ങളും അറിഞ്ഞ് വിദ്യാർത്ഥികൾ എത്തിയത് ചാറ്റ് ജിപിടി യെ പരിചയപ്പെടാനായിരുന്നു. പ്രദർശിപ്പിച്ചിരുന്ന റോബോട്ടിക് കാർ മാതൃകയെ കുറിച്ച് അറിഞ്ഞ വിദ്യാർഥികൾ,വെർ ച്ച്വൽ റിയാലിറ്റി ഹെഡ്സെറ്റ് ഉപയോഗിക്കാനുള്ള അവസരമാണ് അടുത്തതായി പ്രയോജനപ്പെടുത്തിയത്. ഇതിനുശേഷം മ്യൂസിക്കൽ ടൈലിലൂടെ നിറങ്ങൾക്കും ശബ്ദത്തിനുമൊപ്പം നടന്നെത്തിയത് റോബോഡോഗ് എന്ന റോബോട്ടിനടുത്തായിരുന്നു . ഈ റോബോട്ടിന്റെ ഉപയോഗങ്ങളും, മേന്മകളും, പ്രവർത്തനങ്ങളുമെല്ലാം തന്നെ മനസ്സിലാക്കാനുള്ള വിശദീകരണങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നുണ്ടായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പ്രയോജനപ്പെടുത്തുന്ന AI മ്യൂസിക്കൽ കീബോർഡ്,AI പെയിന്റ് എന്നിവ പ്രവർത്തിപ്പിച്ചതിനുശേഷം വിദ്യാർത്ഥികൾ എത്തിയത്, നിർദ്ദേശങ്ങൾക്കനുസരിച്ച് ഏത് പ്രവർത്തിയും ചെയ്യാൻ സാധിക്കുന്ന റോബോട്ടിന്റെയടുത്തായിരുന്നു. പാട്ടിനൊപ്പം ഡാൻസ് ചെയ്ത് കുട്ടികൾക്കിടയിലൂടെ നടന്ന ഡാൻസിങ് റോബോട്ട് വിദ്യാർത്ഥികൾക്ക് പുതിയ അനുഭവമായിരുന്നു. ഹോക്കിസ്റ്റിക് ഗെയിമായിരുന്നു അടുത്തത്.പലരും കളിച്ചു നോക്കുന്നുണ്ടായിരുന്നു. എയർപോർട്ട്,വലിയ പാലങ്ങൾ,ഹൈവേകൾ, ഹെലിപാഡ് എന്നിങ്ങനെയുള്ളവയു ടെ നിശ്ചല മാതൃകകൾ സജ്ജീകരിച്ചിരിക്കുന്ന പവലിയനായിരുന്നു അടുത്തത്. ഇവിടെ നിന്ന് പുറത്തു കടക്കുമ്പോൾ റിംഗ് ഗെയിം കളിക്കാനുള്ള അവസരവും, വിജയികൾക്ക് സമ്മാനങ്ങളും ഒരുക്കിയിരുന്നു. പലർക്കും ഗെയിമിൽ പങ്കെടുത്ത് സമ്മാനങ്ങൾ നേടാനായി. ഭൂഗോളത്തിന്റെ ഓരോ സ്പന്ദനവും കണക്കിലാണ് എന്ന പോസ്റ്റർ വായിച്ച് വിദ്യാർത്ഥികൾ എത്തിയത് മാത്‍സിന്റെ പവലിയനിലായിരുന്നു. പല ആകൃതികൾ ഉപയോഗിച്ചുള്ള നിശ്ചല മാതൃകകൾ, ഗെയിമുകൾ, വർക്കിംഗ് മോഡലുകൾ എന്നിവയെല്ലാം ഇവിടെ ക്രമീകരിച്ചിരുന്നു. ഇല്യൂഷനുമായി ബന്ധപ്പെട്ട നിരവധി പ്രവർത്തന മാതൃകകൾ, കാറ്റാടി യന്ത്രത്തിന്റെ നിശ്ചല മാതൃക,സോളാർപാനൽ,വിവിധ ലാമ്പുകൾ, ഇലക്ട്രിക് സർക്യൂട്ടുകളിലെ വിവിധ ഘടകങ്ങൾ, ഉപകരണങ്ങൾ, എൽഇഡി ക്യൂബ്, ടൈംലൈൻ പാനൽ ഇന്റഗ്രേറ്റഡ് സർക്യൂട്ടുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, ഭാഗങ്ങൾ എന്നിങ്ങനെ കുട്ടികൾക്ക് അറിവ് പകർന്ന് നൽകുന്ന വിവിധ കാര്യങ്ങൾ ഫിസിക്സിന്റെ പ്രദർശനത്തിലുണ്ടായിരുന്നു. കൂടാതെ ഫിഫ 23,റോബോവാർ, പെയിന്റ് ബോൾ, ഗോൾഡൻ ഗേറ്റ് എന്നിങ്ങനെയുള്ള വിവിധ ഗെയിമുകളിൽ വിദ്യാർത്ഥികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അവസാനമായി ആദ്യ കാല എയർക്രാഫ്റ്റ് കളുടെ പ്രദർശനത്തിന്റെ അടുക്കലാണ് വിദ്യാർത്ഥികൾ എത്തിയത്. എയർക്രാഫ്റ്റുകളുടെ പ്രൊപ്പല്ലറുകൾ, പിസ്റ്റ് എഞ്ചിൻ എന്നിവ കണ്ടു മനസ്സിലാക്കാനും പ്രവർത്തനങ്ങളെക്കുറിച്ചറിയാനും, ആദ്യകാല എയർക്രാഫ്റ്റുകളെ കാണാനുമുള്ള നല്ലൊരു അവസരവും വിദ്യാർത്ഥികൾക്ക് ഇവിടെ ലഭിക്കുകയുണ്ടായി . വളരെയധികം പുതിയ അറിവുകൾ ലഭിക്കാൻ ഉതകുന്നതായിരുന്നു ഈ ഫീൽഡ് ട്രിപ്പ്,എന്ന എല്ലാ വിദ്യാർത്ഥികളുടെയും ഏകാഭിപ്രായത്തോടെ അധ്യാപകരും വിദ്യാർത്ഥികളും 12.45 ന് തിരികെ വിദ്യാലയത്തിലെത്താനായി യാത്ര തിരിച്ചു.

എഡ്യു-ടെക് കോൺക്ലേവ്

സ്കൂളിൽ സ്റ്റേയ്‌പ്പ് ടെക്നോളജിയുടെ നേതൃത്വത്തിൽ നടന്ന റോബോട്ടിക്സ് ട്രെയിനിങ്ങിൽ നിന്നും ജില്ലയിൽ നിന്ന് സെലക്ട് ചെയ്യപ്പെട്ട 15 കേളേജുകളിൽ /സ്കൂളുകളിൽ ഒന്നാണ് നമ്മുടെ സ്കൂൾ .റിപ്പോർട്ടർ ചാനൽ , TALROP ടെക്നോളജി എന്നിവരുടെ ആഭിമുഖ്യത്തിൽ എറണാകുളത്ത് നടന്ന കോൺക്ലേവിൽ സ്കൂളിനെ പ്രതിനിധീകരിച്ച് ജൂലിയറ്റ് ടീച്ചർ, പ്രസാദ്, ഫ്രാൻസിസ് തോമസ് എന്നിവർ പങ്കെടുത്തു.

  • വേണം, നമുക്കുമൊരു സിലിക്കൺ വാലി* എന്ന പ്രമേയത്തിൽ പതിനാലു ജില്ലകളിലും ടാൽറോപും റിപ്പോർട്ടർ ടി.വിയും ചേർന്ന് സംഘടിപ്പിച്ചു വരുന്ന എഡ്യു-ടെക് കോൺക്ലേവ് സീരീസിലെ പത്താമത്തെ കോൺക്ലേവായ, എറണാകുളം, Le Meridian-ൽ നടക്കുന്ന എറണാകുളം ജില്ലാതല കോൺക്ലേവ്‌ ബഹു: വ്യവസായ വകുപ്പ് മന്ത്രി

പി. രാജീവ്‌ ഉദ്‌ഘാടനം ചെയ്യ്തു. റിപ്പോർട്ടർ ചാനൽ എഡിറ്റർ ഡോ: അരുൺ തുടങ്ങിമറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന കലോത്സവത്തിൽ സംസ്കൃത നാടകത്തിന് "എ" ഗ്രേഡ്

62 മത്;കേരള സ്കൂൾ കലോത്സവത്തിൽ സംസ്കൃത നാടകത്തിൽ A ഗ്രേഡോടെ മാതഹൈസ്ക്കൂൾ മണ്ണംപേട്ടയിലെ വിദ്യാർത്ഥികൾ മികച്ച വിജയം നേടി.ഇതിൽ സിദ്ധാർത്ഥനായി അഭിനയിച്ച് മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ട ആർഷയ്ക്ക് അഭിനന്ദനങ്ങൾ.

ഏകദിന പഠനയാത്ര-ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് മണ്ണംപേട്ട മാതാ ഹൈസ്കൂൾ യൂണിറ്റിലെ കുട്ടികളുടെ ഏകദിന പഠന യാത്രയും ഈ വർഷം പിരിഞ്ഞുപോകുന്ന വിദ്യാർത്ഥികൾക്കുള്ള യാത്രയയപ്പും 18/1/2023 വ്യാഴാഴ്ച ചിമ്മിനി ഡാമിൽ വെച്ച് നടത്തപ്പെട്ടു. രാവിലെ 8:45ന് ആരംഭിച്ച പഠന യാത്ര വൈകിട്ട് അഞ്ചുമണിയോടെയാണ് അവസാനിച്ചത്.സ്വന്തമായി ടിക്കറ്റ് എടുത്തുള്ള ബസ് യാത്ര കുട്ടികൾ നന്നായി ആസ്വദിച്ചു. ഡാമിന് മുകളിലൂടെയുള്ള നടത്തവും ഡാമിൻറെ മനോഹാരിതയും കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. ചിമ്മിനി ഡാമിലെ വൈദ്യുത ഉൽപാദന യൂണിറ്റിന്റെ പ്രവർത്തനം അടുത്തുനിന്ന് കാണാനായത് കുട്ടികൾക്ക് വേറിട്ട അനുഭവമായി. ഡാമിൽ നിന്നുള്ള വെള്ളം ഉപയോഗിച്ച് ടർബൈൻ കറങ്ങുന്നതും അതുവഴി വൈദ്യുതി ഉത്പാദിപ്പിക്കുന്നതും ഒക്കെ കുട്ടികൾക്ക് പുതുമയുള്ള കാഴ്ചയായിരുന്നു. ചിമ്മിനി വന്യജീവി സങ്കേതത്തിന്റെ മനോഹാരിതയും ചിമ്മിനി ഡാമിൻറെ ഭംഗിയും കുട്ടികൾ ഒരുപാട് ആസ്വദിച്ചു.വിളിക്കാതെ വിരുന്നെത്തിയ കുരങ്ങന്മാരും വെള്ളം കുടിക്കാൻ എത്തിയ മാനുകളും സ്പെഷ്യൽ അതിഥിയായിരുന്ന മലയണ്ണാനും കുട്ടികളുടെ കാഴ്ചയ്ക്ക് മിഴിവേകി. സ്വാദിഷ്ടമായ ഉച്ചഭക്ഷണത്തിനുശേഷം ഡാമിൻറെ പരിസരത്ത് വച്ച് തന്നെ ഈ വർഷം പത്താം ക്ലാസിൽ നിന്ന് പിരിഞ്ഞുപോകുന്ന സ്കൗട്ട് ആൻഡ് ഗൈഡ് കുട്ടികൾക്കുള്ള യാത്രയപ്പ് യോഗം സംഘടിപ്പിച്ചു. രണ്ട് സ്കൗട്ടുകളും 7 ഗൈഡുകളും ആണ് ഈ വർഷം മാതാ സ്കൂളിൽ നിന്ന് പിരിഞ്ഞു പോകുന്നത്. അവർക്കുള്ള യാത്രയയപ്പ് വളരെ മനോഹരമായി തന്നെ സ്കൗട്ട് ആൻഡ് ഗൈഡിലെ കുട്ടികൾ സംഘടിപ്പിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യാത്രയയപ്പ് യോഗത്തിന്റെ ഉദ്ഘാടനം എച്ച് എം തോമസ്നിർവഹിച്ചു. സ്കൂളിൽ നിന്നും ഈ വർഷം റിട്ടയർ ചെയ്യുന്ന ജീന ടീച്ചർ, ഫ്രാൻസിസ് മാഷ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. തുടർന്ന്സ്കൗട്ട് ആൻഡ് ഗൈഡിലെ കുട്ടികളുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അരങ്ങേറി. സ്കൗട്ട് ആൻഡ് ഗൈഡ് സ്ഥാപകനായ റോബർട്ട് സ്റ്റീഫൻസൺ സ്‍മിത് ബേഡൻ പവ്വലിനെ കുറിച്ച് കുട്ടികൾ സംസാരിക്കുകയുണ്ടായി. എല്ലാ പ്രവർത്തനത്തിനും സ്കൗട്ട് മാസ്റ്റർ ആയ മായ ടീച്ചർ ,ഗൈഡ്ക്യാപ്റ്റനായ മിനി ടീച്ചർ എന്നിവർ നേതൃത്വം നൽകി.

ക്രിസ്മസ്

സാഹോദര്യത്തിന്റേയും സ്‌നേഹത്തിന്റേയും സന്തോഷത്തിന്റെയും സമഭാവനയുടേയും സന്ദേശം ഉണർത്തുന്ന ക്രിസ്മസ് മാതാ സ്കൂളിൽ സമുചിതമായി ആഘോഷിച്ചു. അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തലേന്ന് തന്നെ പുൽക്കൂടും ക്രിസ്മസ് ട്രീ യും തയ്യാറാക്കി.കുട്ടികൾ സ്വന്തമായി തയ്യാറാക്കിയ നക്ഷത്രങ്ങൾ, ക്രിസ്മസ് പാപ്പ, ഏയ്ഞ്ചൽസ്, സ്നോ മാൻ എന്നിവ കൂടി ആയപ്പോൾ ക്രിസ്മസ് ട്രീ വളരെ കളർഫുൾ ആയി. ക്ലാസ്സ്‌ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ സാന്താക്ലോസും അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കരോൾ ഗാനത്തിന്റെ അകമ്പടിയോടെ ഓരോ ക്ലാസ്സുകളിലും കേക്ക് കട്ട് ചെയ്തു. ശേഷം ക്രിസ്മസ് പാപ്പമാരും വിദ്യാർത്ഥികളും അധ്യാപകരും ഒത്ത് ചേർന്ന് കരോൾ ഗാനത്തിന്റെ അകമ്പടിയോടെ കാഴ്ചകൾക്ക് തിളക്കവും മനസ്സിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കരോളോട് കൂടി എല്ലാവരും ഹോളിലേക്ക് എത്തിച്ചേർന്നു. ഉണ്ണിയേശുവിന്റെ തിരുപ്പിറവിയുടെ ഓർമ്മപുതുക്കി സ്റ്റേജിൽ എൽ പി വിദ്യാർഥികളുടെ ഇൻസ്റ്റന്റ് പുൽക്കൂട് ഒരു വ്യത്യസ്ത കാഴ്ച തന്നെയായിരുന്നു.പ്രധാനാധ്യാപകൻ ശ്രീ തോമസ് മാസ്റ്റർ സ്വാഗതമാശംസിച്ച വേദിയിൽ പിടിഎ പ്രസിഡണ്ട് ശ്രീ ഫ്രാൻസിസ് പി കെ, കോർപ്പറേറ്റ് മാനേജർ ഫാദർ സെബി കാഞ്ഞിരത്തിങ്കൽ, എം പി ടി എ പ്രസിഡന്റ് ശ്രീമതി ഫീന ടിറ്റോ, സീനിയർ ടീച്ചർ ശ്രീമതി.ജീന ജോർജ് മഞ്ഞളി ടീച്ചർ തുടങ്ങിയവർ ക്രിസ്തുമസ് ദിന സന്ദേശം നൽകി. ശേഷം ക്രിസ്തുമസ് ആഘോഷങ്ങളോടനുബന്ധിച്ച് വിദ്യാലയത്തിൽ നടത്തിയിരുന്ന നക്ഷത്രം, സ്‌നോമാൻ, angel, santa തുടങ്ങിയവയുടെ നിർമ്മാണ മത്സരങ്ങളിൽ 1,2,3 സ്ഥാനത്തിന് അർഹരായ വിദ്യാർത്ഥികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. തുടർന്ന് ഓരോ ക്ലാസിലെയും വിദ്യാർത്ഥികളിൽ നിന്നും ഒരു ഭാഗ്യശാലിയെ ലോട്ടെ ടുത്ത് സർപ്രൈസ് ഗിഫ്റ്റ് വിതരണം ചെയ്തു. അതൊരു വ്യത്യസ്ത അനുഭവമായിരുന്നു.തുടർന്ന് കോർട്ടിൽ എൽപി വിദ്യാർഥികളുടെ തകർപ്പൻ ഡാൻസ് പെർഫോമൻസ് അരങ്ങേറി, ശേഷം യുപി ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബോൺ നത്താലേ കൂടിയായപ്പോൾ വർണ്ണിക്കാൻ ആവാത്ത വിധം മനോഹരമായി.തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നാസിക് ഡോൾ സ്കൂൾ ഗേറ്റിൽ തുടങ്ങി ക്രിസ്മസ് പാപ്പമാരുടെയും കരോൾ ടീമിന്റെയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അകമ്പടിയോടെ സ്കൂൾ കോർട്ടിലേക്ക് എത്തിച്ചേർന്നു. ഈ വർഷത്തെ ക്രിസ്മസ് ആഘോഷം അങ്ങനെ ഭംഗിയായി

ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്

ലിറ്റിൽ കൈറ്റ്സ് എന്താണെന്ന് രക്ഷാകർത്താക്കളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെ രക്ഷാകർത്താക്കൾക്ക് ക്ലാസ്സ് സംഘടിപ്പിച്ച് കൈറ്റ്. മാതാ ഹൈസ്കൂളിൽ 23/01/24 ചൊവ്വാഴ്ച 11മണിക്ക് സംഘടിപ്പിച്ച ഈ ക്ലാസിന് നേതൃത്വം നൽകിയത് കൈറ്റിൽ നിന്നുള്ള മാസ്റ്റർ ട്രെയിനർ ആയ സുഭാഷ് വി സാറാണ്. മൗന പ്രാർത്ഥനയോടെ ആരംഭിച്ച ക്ലാസിലേക്ക് സുഭാഷ് സാറിനെയും, രക്ഷകർത്താക്കളെയും കൈറ്റ് മിസ്ട്രെസ് സ്വാഗതം ചെയ്തു. ശേഷം ആരംഭിച്ച ക്ലാസ്സിൽ ലിറ്റിൽ കൈറ്റ്സിന്റെ പ്രാരംഭ ഘട്ടമായ അഭിരുചി പരീക്ഷ മുതൽ അവസാന ഘട്ടമായ മൂല്യനിർണയം വരെയുള്ള കാര്യങ്ങളെക്കുറിച്ച് വിശദീകരിച്ചു. കൂടാതെ ലിറ്റിൽ കൈറ്റ്സിന്റെ വിവിധ പ്രവർത്തനങ്ങളെയും, കുട്ടികൾക്ക് ലഭിക്കുന്ന പരിശീലനങ്ങളെയും, അവസരങ്ങളെയും കുറിച്ചും,മറ്റു സാധ്യതകളെയുമെല്ലാം വളരെ ലളിതമായി തന്നെ ക്ലാസ്സിൽ വിശദീകരിക്കുകയുണ്ടായി. ഏകദേശം മുപ്പത്തിയെട്ടോളാം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ രക്ഷാകർത്താക്കൾ യോഗത്തിൽ പങ്കെടുത്തു. ഒരു മണിക്കൂറോളം നീണ്ട ക്ലാസിനുശേഷം രക്ഷാകർത്താക്കൾക്ക് സംശയനിവാരണം നടത്തുന്നതിനുള്ള അവസരവുമുണ്ടായിരുന്നു. ഒരു മണിയോടെ ക്ലാസ്സ് അവസാനിച്ച് രക്ഷാകർത്താക്കൾ പിരിഞ്ഞു.

എസ്സ്റ്റല - 2024 - ആനുവൽ ഡേ

മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ 2023-24 വർഷത്തെ സ്കൂൾ വാർഷികവും അധ്യാപക രക്ഷാകർതൃ ദിനവും വിരമിക്കുന്ന അധ്യാപകർക്കുള്ള യാത്രയയപ്പും സമുചിതമായി ആഘോഷിച്ചു. ജനുവരി 12ന് നടന്ന ചടങ്ങിൽ അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രിൻസൺ തയ്യാലക്കൽ അധ്യക്ഷനായി. തൃശ്ശൂർ എം പി.ടി എൻ പ്രതാപൻ ഉദ്ഘാടനവും കോർപ്പറേറ്റ് മാനേജർ ഫാ.ജോയ് അടമ്പുകളും ഫോട്ടോ അനാച്ഛാദന കർമ്മവും നിർവഹിച്ചു. വിരമിക്കുന്ന അധ്യാപകരായ മോളി കെ ഒ,ജീന ജോർജ് മഞ്ഞളി,ക്ലർക്ക് ആഗ്നസ് വി ജോൺ എന്നിവർക്ക് ഉപഹാരസമർപ്പണം നടന്നു.ദേശീയ സംസ്ഥാന വിജയികളെയും മികച്ച കുട്ടി കർഷകരെയും ആദരിച്ചു. സ്കൂൾ മാനേജർ ഫാ. സെബി കാഞ്ഞിരത്തിങ്കൽ, ഹെഡ്മാസ്റ്റർ തോമസ് കെ ജെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് വി എസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചന്ദ്രൻ കെ എം, വാർഡ് മെമ്പർ ഭാഗ്യവതി ചന്ദ്രൻ തുടങ്ങിയ വിശിഷ്ടാതിഥികൾ സന്നിഹിതരായിരുന്നു. എത്താൻ അല്പം താമസിച്ചില്ലെങ്കിലും പുതുക്കാട് എംഎൽഎ കെ കെ രാമചന്ദ്രന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. എന്റോവ്മെന്റ് വിതരണവും കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.

പൊലിമ പുരസ്കാര വിതരണ ചടങ്ങ്

മണ്ണംപേട്ട മാതാസ്കൂളിലെ ഗ്രീൻ സ്റ്റഫ് പദ്ധതിയിൽ ഉൾപ്പെട്ട മികച്ച കുട്ടികർഷകരെ 24/1/2024,കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ട പൊലിമ പുരസ്കാര വിതരണ ചടങ്ങിൽ ആദരിച്ചു. ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ അവർകൾ മാതാ സ്കൂളിലെ ഗ്രീൻ സ്റ്റഫ് പദ്ധതിയെക്കുറിച്ച് പ്രസ്തുത ചടങ്ങിൽ വിവരിച്ചു സംസാരിക്കുകയുണ്ടായി. എല്ലാ സ്കൂളിലും മാതൃകയാക്കാവുന്ന ഒരു കർമ്മപദ്ധതിയാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.ഗ്രീൻ സ്റ്റഫ് പദ്ധതിയിൽ നിന്നും മികച്ച കുട്ടികർഷകരായി തിരഞ്ഞെടുക്കപ്പെട്ട യുപി വിഭാഗം വിദ്യാർത്ഥികളായ അഖിലാലക്ഷ്മി കെ.എ, എഫ്രോൺ ഷിന്റോ എന്നി വിദ്യാർത്ഥികളെ ആദരിച്ചു. അധ്യാപിക നീതു ജോസഫ്, കുട്ടികർഷകരുടെ രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ പങ്കെടുത്തിരുന്നു.

ഗ്രാമസഭ

പൂക്കോട് എസ്. എൻ. യു.പി സ്കൂളിൽ വച്ച് 29/1/ 2024 തിങ്കളാഴ്ച അളഗപ്പനഗർ ഗ്രാമപഞ്ചായത്ത് തല തദ്ദേശസമേതം കുട്ടികളുടെ പാർലമെന്റ് നടത്തപ്പെട്ടു. പഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറോളം വിദ്യാർത്ഥികൾ പാർലമെന്റിൽപങ്കെടുത്തു. ഉദ്ഘാടന യോഗത്തിന് വിദ്യാർത്ഥികൾ തന്നെയാണ് നേതൃത്വം നൽകിയത്.ത്രിതല പഞ്ചായത്ത് സംവിധാനത്തെ കുറിച്ചും കുട്ടികളുടെ പാർലമെന്റിന്റെ പ്രാധാന്യത്തെക്കുറിച്ചും എസ് എൻ യു പി എസ് അധ്യാപികഗീതാഞ്ജലി ടീച്ചർ കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. പാർലമെന്റ് യോഗത്തിൽ കുട്ടികൾ ഏഴ് ഗ്രൂപ്പുകളായി തിരിഞ്ഞ് കായികം, കല, സാഹിത്യം, ഗതാഗതം, ആരോഗ്യം,കൃഷി, ലിംഗ സമത്വം എന്നീ മേഖലകളിൽ കുട്ടികളുടെ കാഴ്ചപ്പാടുകൾ പങ്കുവയ്ക്കുകയും ഈ മേഖലകളിൽ എന്തെല്ലാം മാറ്റങ്ങൾ ഉണ്ടാകണമെന്ന് നിർദ്ദേശങ്ങൾ മുന്നോട്ടുവയ്ക്കുകയും ചെയ്തു. കുട്ടികളുടെ പാർലമെന്റിന്റെ സമാപനയോഗം പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ കമ്മിറ്റി ചെയർമാൻ ശ്രീ ജിജോ ജോൺ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി ജീഷ്മ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികൾ പാർലമെന്റിൽ അവർ കണ്ടെത്തിയ കാര്യങ്ങൾ അധികാരികളുടെ മുന്നിൽ സമർപ്പിച്ചു. കുട്ടികളുടെ നിർദ്ദേശങ്ങൾക്ക് തക്കതായ പരിഹാരം കണ്ടെത്തും എന്നും അതിനുള്ള നടപടികൾ സ്വീകരിക്കും എന്നും പഞ്ചായത്ത് അധികാരികൾ വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. നമ്മുടെ പഞ്ചായത്തിൽ വിവിധ വാർഡുകളിലായി നടക്കുന്ന ഗ്രാമസഭകളിൽ വിദ്യാർത്ഥികൾ പങ്കെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പഞ്ചായത്ത്അധികാരികൾ കുട്ടികളെ ബോധവൽക്കരിച്ചു. തദ്ദേശസമേതം പരിപാടിയിലൂടെ അധികാര വികേന്ദ്രീകരണത്തെക്കുറിച്ചും ത്രിതല ഭരണ സംവിധാനത്തെക്കുറിച്ചും കുട്ടികൾക്ക് കൂടുതൽ അറിവ് ലഭിക്കുകയുണ്ടായി. എസ്.എൻ.യു പി സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി സി. കെ. ബിന്ദുമോൾ ടീച്ചർ യോഗത്തിന് നന്ദി പറഞ്ഞു.

എസ്.സി.ഇ.ആർ.ട്ടി/എസ്.എസ്.കെ ടീമിന്റെ ലിറ്റിൽ കൈറ്റ്സ് സന്ദർശനം

ഇന്ന് ജനുവരി 30 ന് എസ്.സി.ഇ.ആർ.ട്ടി (ആർ.ഒ) ഡോ: രഞ്ജിത്ത് സർ , എസ്.എസ്.കെ പ്രോജക്ട് ഡയറക്ടർ ഡോ: ബിനോയി സർ , ഡയറ്റ് ഫാക്കൽറ്റി വിനിജ ടീച്ചർ, സിജി ടീച്ചർ , കൊടകര ബി.ആർ.സി സ്റ്റാഫ് എന്നിവർ ചേർന്ന് നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ തനതു പ്രവർത്തനങ്ങളെ വിലയിരുത്തുവാനുള്ള വിസിറ്റ് നടത്തി. കുട്ടികളുടെ പ്രവർത്തനങ്ങൾ കണ്ടപ്പോൾ അവരെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും കൂടെ ഇങ്ങനെയുള്ള പ്രോജക്ടുകൾ സമൂഹത്തിന് ഉപകാരപ്പെടുന്ന വിധം മാറ്റേണ്ടതിന്റെ ആവശ്യകതയും പറഞ്ഞു കൊടുത്തു. എസ് എസ് കെ പ്രോജക്ട് ഡയറക്ടർ, കൊടകര ബിആർസി നിന്നുള്ള സാറിനും കുട്ടികളുടെ പ്രോജക്ട് വളരെ അധികം ഇഷ്ടപ്പെട്ടു. അവർ വളരെ നല്ല രീതിയിൽ തന്നെ റിപ്പോർട്ട് ചെയ്യുകയും ചെയ്തു. ഡോ : രഞ്ജിത്ത് സർ ഇങ്ങനെയുള്ള പ്രോജക്ടുകൾ സമൂഹത്തിനും സ്കൂളിലെ മുഴുവൻ കുട്ടികൾക്കും പങ്കെടുക്കാവുന്ന രീതിയിൽ ചെയ്തു കഴിഞ്ഞാൽ ആണ് കുട്ടികൾക്ക് - സ്കൂളിന് ഉപകാരപ്പെടുകയുള്ളൂ എന്ന് നിർദ്ദേശിച്ചു. നമ്മുടെ ലിറ്റിൽ കുട്ടികളെ വളരെയധികം പ്രശംസിച്ചും വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകിയുമാണ് അവർ ഇവിടെ നിന്ന് പിരിഞ്ഞത്.

ഡിജിറ്റൽ മാഗസിൻ e-ദളം

നമ്മുടെ ലിറ്റിൽ കൈറ്റിലെ കുട്ടികൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ e-ദളം പേര് സജസ്റ്റ് ചെയ്ത ജൂലിയറ്റ് ടീച്ചർക്കും ഗീത ടീച്ചർക്കും പ്രത്യേകം നന്ദി .പത്തോളം വിദ്യാർഥികൾ ചേർന്ന് രാവിലെ 9 മണി മുതൽ ദിവസങ്ങളോളം ഇരുന്ന് ഉണ്ടാക്കിയെടുത്തതാണ് ഈ മാഗസിൻ.ഇതിനുവേണ്ടി നന്നായി കഷ്ടപ്പെട്ട ആ കുട്ടികൾക്കും പ്രത്യേകിച്ച് നേതൃത്വം നൽകിയ പ്രിൻസി ടീച്ചർക്കും അഭിനന്ദനങ്ങൾ.ടീച്ചർ കാലത്തു മുതൽ ക്ലാസ് കഴിഞ്ഞാൽ വൈകിട്ടും ആ കുട്ടികളുടെ ഒപ്പം കഷ്ടപ്പെട്ടതിന്റെ ഫലമാണ് ഈ മാഗസിൻ.സ്ക്രൈബസ് എൻ.ജി എന്ന ഡി.ടി.പി സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്‌ കുട്ടികൾ ഈ മാഗസിൻ തയ്യാറാക്കിയിട്ടുള്ളത്. കുട്ടികൾക്ക് പരിചിത മല്ലാത്ത സോഫ്റ്റ്‌വെയർ ആയതുകൊണ്ട് തന്നെ മാഗസിനിൽ പല കുറവുകളും പോരായ്മകളും ഉണ്ട്. എങ്കിലും അവർക്ക് സാധിക്കുന്ന വിധത്തിൽ നന്നാക്കുവാൻ പരിശ്രമിച്ചിട്ടുണ്ട്. കവർ പേജ് 9 സി യിൽ പഠിക്കുന്ന കൃഷ്‌ണേന്ദു നാലു ദിവസത്തോള മെടുത്തു തയ്യാറാക്കിയതാണ്.

പഠനോത്സവം

2023-24 അധ്യയന വർഷത്തിലെ പഠനോത്സവം 29/02/2024 ന് സമുചിതമായി കൊണ്ടാടി. ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച പരിപാടിയിൽ ബിന്ദു ഈയപ്പൻ ടീച്ചർ സ്വാഗതം ചെയ്തു സംസാരിച്ചു.H. M തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ബി ആർ സി കോഡിനേറ്റർ സുനിത ടീച്ചർ, ജീന ജോർജ് ടീച്ചർ എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.കുട്ടികളുടെ മികവിനെ വിളിച്ചോതുന്ന രീതിയിലുള്ള ഓരോ വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച പ്രകടനങ്ങൾ കുട്ടികൾ കാഴ്ചവച്ചു. കുട്ടികളുടെ പ്രകടനങ്ങൾ കാണാൻ രക്ഷിതാക്കളും എത്തിച്ചേർന്നിരുന്നു. വിവിധ വിഷയവുമായി ബന്ധപ്പെട്ട സ്കിറ്റുകളും നാടൻ പാട്ടുകളും പപ്പറ്റ് ഷോയും കുട്ടികളുടെ മനം കവർന്നു. അപ്പർ പ്രൈമറി വിഭാഗത്തിലെ അധ്യാപിക വിജി ജോർജ് ടീച്ചർ നന്ദി പറഞ്ഞു.10.45 ന് തുടങ്ങിയ പഠനോത്സവംഒരുമണിക്ക് അവസാനിച്ചു.കുട്ടികളുടെ മികവിനെ വിളിച്ചോതുന്ന പഠനോത്സവം വേറിട്ട ഒരു അനുഭവമായിരുന്നു.

ലിറ്റിൽ കൈറ്റ്സ് ജൂനിയർ കുട്ടികൾക്കുള്ള ട്രെയിനിങ്

12/3/2024 സ്കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് ജൂനിയർ കുട്ടികളുടെ ട്രെയിനിങ്ങിൽ 1.പൈത്തൻപ്രോഗ്രാമിങ്ങ്ലങ്വേജ് 2.സ്ക്രാച്ച് 3.അർഡ്യുനോ കമ്പ്യൂട്ടർ പരിചയപ്പെടുത്തൽ 4.. മെഷീൻ ലേണിങ് വിഷയങ്ങളിൽ 5, 6, 7 ക്ലാസ്സിലെ കുട്ടികൾക്ക് ട്രെയിനിങ് കൊടുത്തു.ജൂലിയറ്റ് ടീച്ചർ നീതു ടീച്ചർ പ്രിൻസി ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ഫ്രാൻസിസ് മാഷ് - പൈത്തൺ പ്രോഗ്രാമിങ്ങ്, ലിറ്റിൽ കൈറ്റ്സിലെ കുട്ടികളായ അഭിനവ് കൃഷ്ണ,സിയോൺ റോയ് എന്നിവർ ആർഡ്യുനോയിലും മെഷീൻ ലേണിങ്ങിലും,മീനാക്ഷി - സ്ക്രാച്ചിലും ക്ലാസുകളെടുത്തു. .... സൗമ്യ ടീച്ചർ നിത്യ ടീച്ചർ കുട്ടികൾക്ക് പ്രോത്സാഹനമായി കൂടെയുണ്ടായിരുന്നു.

മികവ് -ARETE 24

മികവ് -ARETE 24 ഗ്രീക്കിൽ അരിറ്റി - "മികവിന്റെ പാരമ്യത്തിൽ " എന്നർത്ഥം വരുന്ന ARETE -Advanced Resourceful and Enthusiastic Team of Excellence സെമിനാറിൽ ഡി.ഡി.ഇ ഷാജി മോൻ , ഡയറ്റ് പ്രിൻസിപ്പൽ ഡോ: ശ്രീജ, സി മാറ്റ് ഡയറക്ട്ടറും മുൻ DIET പ്രിൻസിപ്പലും, കരിക്കുലം കമ്മിറ്റി മെമ്പറും, SCERT റിസോഴ്സ് ഫാക്കൽറ്റിയുമായ ഡോ:രാമചന്ദ്രൻ , DEO മാർ , 12 ഉപജില്ലകളിൽ നിന്നുള്ള AEO മാർ, SSK ടീം, ITI പ്രിൻസിപ്പൽ , മറ്റു SCERT , DIET ഫാക്കൽറ്റികൾ, BRC അംഗങ്ങൾ, അദ്ധ്യാപക വിദ്ധ്യാർത്ഥികൾ എന്നി സമുന്നതമായ സദസിനു മുമ്പിൽ നമ്മുടെ സ്കൂളിന്റെ മികവ് പ്രവർത്തനങ്ങളായ" ലിറ്റിൽ കൈറ്റ്സും" "ഗ്രീൻ സ്‌റ്റഫും" പ്രിൻസി ടീച്ചറും ബിനി ടീച്ചറും കൂടി അവതരിപ്പിച്ചു. നിറഞ്ഞ കൈയ്യടികളോടെയാണ് സദസ് ഈ അവതരണത്തെ സ്വീകരിച്ചത്. ഈ പ്രവർത്തനങ്ങൾ സ്കൂൾ മുഴുവൻ വ്യാപിപ്പിക്കേണ്ടതാണ് എന്ന് കൊടുങ്ങല്ലൂർ AEO ഗീത ടീച്ചർ അഭിപ്രായപ്പെട്ടു. പ്രവർത്തനങ്ങൾ ഒന്നിനൊന്ന് മികച്ചതാണെന്ന് മോഡറേറ്ററും DIET മുൻ പ്രിൻസിപ്പളുമായ രാമചന്ദ്രൻ സർ അഭിപ്രായപ്പെടുകയും സ്കൂളിന്റെ മികവ് പ്രവർത്തനങ്ങൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും നൽകി ആദരിക്കുകയും ചെയ്തു.

ഗാലറി