മാതാ എച്ച് എസ് മണ്ണംപേട്ട/പരിസ്ഥിതി ക്ലബ്ബ്/2023-24
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ
പരിസ്ഥിതി ദിനാചരണം
ജൂൺ 5 പരിസ്ഥിതി ദിനം, അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു. വിദ്യാർത്ഥികൾക്ക് വൃക്ഷങ്ങളോട് കൂടുതൽ താല്പര്യവും, വൃക്ഷങ്ങൾ വച്ചു പിടിപ്പിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കുന്നതിന് വേണ്ടിയും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും സഹകരണത്തോടെ പോർട്ടികോയിൽ മരത്തിന്റെ വലിയ കട്ടൗട്ട് സ്ഥാപിച്ച് മനോഹരമായി അലങ്കരിച്ചു. ഹൈസ്കൂൾ വിദ്യാർത്ഥികളായ ആദ്യ ലക്ഷ്മിയുടെ കവിതാലാപനവും, ദേവനന്ദയുടെ പരിസ്ഥിതിദിന സന്ദേശവും ഏറ്റവും ഫലവത്തായ രീതിയിൽ അസംബ്ലിയിൽ അവതരി൦പ്പിച്ചു. കൂടാതെ എച്ച് എം. തോമസ് മാസ്റ്റർ പരിസ്ഥിതി ദിന സന്ദേശം നൽകി. പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കേരളത്തിലെ പ്രധാന ആഘോഷം മരം നടലാണ്. ഇതിനായി നമുക്കൊരു മുദ്രാവാക്യമുണ്ട്. "ആഗോളതാപനം- മരമാണ് മറുപടി". ഇതുപോലുള്ള മറ്റു മുദ്രാവാക്യങ്ങൾശേഖരിച്ച് വരാൻ നിർദ്ദേശിക്കുകയും, ഓരോ വിഭാഗത്തിലെയും കൂടുതൽ മുദ്രാവാക്യങ്ങൾ കണ്ടെത്തി വരുന്ന വിദ്യാർഥികൾക്ക് സമ്മാനങ്ങൾ നൽകുമെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന്, പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു. "ബീറ്റ് പ്ളാസ്റ്റിക്ക് പൊലൂഷൻ" എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ടുള്ള റാലി സ്കൂളിന്റെ മുൻവശത്തെ റോഡിലൂടെ കടന്ന് സ്കൂളിൽ തന്നെ സമാപിച്ചു. പ്ലാകാർഡുകളും മുദ്രാവാക്യ വിളിയുമായി അനേകം കുട്ടികൾ റാലിയിൽ പങ്കെടുത്തു. ഈ വർഷത്തെ പരിസ്ഥിതി ദിന പ്രമേയം ഉൾക്കൊണ്ടുകൊണ്ട് സ്കൂൾ കോമ്പൗണ്ടിൽ പൂർണ്ണമായും "പ്ലാസ്റ്റിക് മാലിന്യത്തെ തുരത്തും " എന്ന് പ്രതിജ്ഞയെടുത്തു. ഇതിന്റെ മുന്നോടിയായി മിഠായിയുടെ ഉപയോഗം സ്കൂളിൽ വേണ്ട എന്ന് തീരുമാനിച്ചു. തുടർന്ന്, ഹൈസ്കൂൾ, യുപി വിഭാഗം വിദ്യാർത്ഥികളുടെ ക്വിസ് മത്സരം നടത്തി. പ്ലക്കാർഡ് നിർമ്മാണം, ക്വിസ് മത്സരം എന്നിവയിലെ വിജയികളെ തിരഞ്ഞെടുത്തു. വിജയികളായവരെ അഭിനന്ദിച്ചു, മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ പിന്നീട് നൽകും എന്ന് അറിയിച്ചു.
ഫീൽഡ്ട്രിപ്പ് ക്ലാസ് 7🌳✨
ഏഴാം ക്ലാസിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ജൂൺ 13-ാം തീയ്യതി പാടവരമ്പത്തേക്ക് ഒരു ഫീൽഡ് ട്രിപ്പ് നടത്തി. ഇംഗ്ലീഷ് സയൻസ് മലയാളം എന്നീ വിഷയങ്ങളിലെ പഠന പ്രവർത്തനവുമായി ബന്ധപ്പെടുത്തിയാണ് ഫീൽഡ് ട്രിപ്പ് നടത്തിയത്നടത്തിയത്. നെൽപ്പാടങ്ങൾ വിവിധതരം കൃഷികൾ ചെയ്യുന്ന പറമ്പുകൾ തോടുകൾ എന്നിവ കുട്ടികൾ കണ്ടറിഞ്ഞു. മഴയ്ക്ക് മുൻപുള്ള സുഖപ്രദമായ അന്തരീക്ഷം ട്രിപ്പ് കൂടുതൽ മനോഹരമാക്കി. സ്കൂളിൻറെ തന്നെ അടുത്തുള്ള സ്ഥലങ്ങൾ സന്ദർശിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും നടനാണ് പോയത്. കുറെ കുട്ടികൾക്ക് പാടവും പറമ്പും എല്ലാം പരിചിത കാഴ്ചയാണെങ്കിലും കുറെയധികം കുട്ടികൾക്ക് ഇതെല്ലാം വളരെ പുതുമയുള്ള കാഴ്ചകൾ ആയിരുന്നു അന്യസംസ്ഥാനത്തുനിന്നും നമ്മുടെ സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥിനിക്ക് ഈ ട്രിപ്പ് വളരെയധികം പുതുമ നിറഞ്ഞതായിരുന്നു പാഠപുസ്തകത്തിന് അപ്പുറത്തുള്ള ഈ പ്രകൃതി നടത്തം കുട്ടികളും അധ്യാപകരും വളരെയധികം ആസ്വദിച്ചു.
ദശപുഷ്പങ്ങളുടെ പ്രദർശനം
കർക്കടക മാസാചരണത്തിന്റെ ഭാഗമായി യുപി വിഭാഗം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ദശപുഷ്പങ്ങളുടെ പ്രദർശനം സംഘടിപ്പിച്ചു കേരളീയ നാട്ടു ചെടികളെയാണ് ദശപുഷ്പങ്ങൾ എന്ന് വിശേഷിപ്പിക്കുന്നതെങ്കിലും കുറേ കുട്ടികൾക്ക് എങ്കിലും ഇതൊരു പുതിയ അനുഭവം ആയിരുന്നു. ദശപുഷ്പങ്ങളായ മുക്കുറ്റി, കറുക, കയ്യോന്നി, തിരുതാളി, മുയൽച്ചെവിയൻ, വിഷ്ണു ക്രാന്തി, പൂവാം കുരുന്നില, നിലപ്പന, ചെറൂള, ഉഴിഞ്ഞ എന്നീ സസ്യങ്ങൾ പ്രദർശനത്തിൽ ഉണ്ടായിരുന്നു. 7സി യിലെ വിദ്യാർത്ഥിയായ അഖിലാ ലക്ഷ്മി ദശപുഷ്പങ്ങൾ പൂർണമായും ശേഖരിച്ചു കൊണ്ടുവന്നു. വിഷ്ണു ക്രാന്തി തുടങ്ങി ചില സസ്യങ്ങൾ കണ്ടുപിടിച്ചു കൊണ്ടുവരാൻ ബുദ്ധിമുട്ട് അനുഭവപ്പെട്ടതായി കുട്ടികൾ പറഞ്ഞു. യുപി വിഭാഗം അധ്യാപിക വിജി ടീച്ചർ ആണ് ദശപുഷ്പങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തിയത്. ആയുർവേദത്തിൽ ദശപുഷ്പങ്ങൾക്കുള്ള പ്രാധാന്യം ടീച്ചർ വിശദീകരിച്ചു.
ഗ്രീൻ സ്റ്റഫ്-വിഷ രഹിത പച്ചക്കറി നമ്മുടെ മക്കൾക്കായി'
'വിഷ രഹിത പച്ചക്കറി നമ്മുടെ മക്കൾക്കായി' എന്ന ആശയം മുൻനിർത്തി കൊണ്ടുള്ള ഗ്രീൻ സ്റ്റഫ് പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം 25/09/2023 തിങ്കളാഴ്ച രാവിലെ 10 മണിക്ക് ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രന്റെ സാന്നിധ്യത്തിൽ നിർവഹിച്ചു. പ്രാർത്ഥനയോടെ ആരംഭിച്ച യോഗ പരിപാടികളിലേക്ക് ഏവരെയും സ്വാഗതം ചെയ്ത് ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ സംസാരിച്ചു. പദ്ധതിക്ക് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്ത് സന്തോഷം അറിയിച്ച അളകപ്പ നഗർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആണ് അധ്യക്ഷപദം അലങ്കരിച്ച് സംസാരിച്ചത്. ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രൻ അവർകൾ ഉദ്ഘാടനകർമ്മം നിർവഹിക്കുകയും വിത്തുകൾ രക്ഷിതാക്കൾക്ക് കൈമാറുകയും ചെയ്തു. വളരെ മാതൃകാപരമായി പ്രവർത്തിയെ അഭിനന്ദിക്കുന്നതോടൊപ്പം പദ്ധതിയിൽ ഉൾപ്പെട്ട മികച്ച കുട്ടി കർഷകരെ പൊലിമ 2023 വേദിയിൽ ആദരിക്കുമെന്നും കൂടുതൽ വിദ്യാർത്ഥികളും രക്ഷിതാക്കളും ഈ പദ്ധതിയിൽ പങ്കുചേരണമെന്നും അറിയിച്ചു. തുടർച്ചയായി മൂന്നാം വർഷവും എസ്എസ്എൽസി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കിയതിന് മാത വിദ്യാലയത്തെ ബഹുമാനപ്പെട്ട എംഎൽഎ ട്രോഫി നൽകി ആദരിച്ചു. പദ്ധതിയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ വിശദീകരിച്ചതും ആവശ്യമായ വിത്തുകൾ നൽകിയതും കൃഷിഭവൻ ഓഫീസർ ശ്രീമതി റോഷ്നി എൻ ഐ ആയിരുന്നു. തുടർന്ന് വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ, സ്കൂൾ മാനേജർ റവ. ഫാ. സെബി കാഞ്ഞിരത്തിങ്കൽ, പി ടി എ പ്രസിഡൻ്റ് ശ്രീ ഫ്രാൻസീസ് പി കെ എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. 8,7 ക്ലാസ്സിലെ വിദ്യാർത്ഥികളായ ശ്രീഹരി, ഗോകുൽ കൃഷ്ണ എന്നിവർ തങ്ങളുടെ അടുക്കളത്തോട്ടത്തിൽ നിന്നും കൊണ്ട് വന്ന പച്ചക്കറികൾ ഹെഡ്മാസ്റ്റർ തോമസ് മാസ്റ്ററിന് കൈമാറി. ഗ്രീൻ സ്റ്റഫ് പദ്ധതിയിൽ ഉൾപ്പെട്ട എല്ലാ വിദ്യാർത്ഥികൾക്കും വിത്തുകൾ വിതരണം ചെയ്തു. ഹൈസ്കൂൾ സീനിയർ അധ്യാപിക ശ്രീമതി ഷീജ വാറുണ്ണി നന്ദി അർപ്പിച്ചു സംസാരിച്ചു. യുപി വിഭാഗം അധ്യാപകരായ അലീന പി ജെ, നീതു ജോസഫ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഗാലറി
-
ദശപുഷ്പങ്ങളുടെ പ്രദർശനം
-
ഗ്രീൻ സ്റ്റഫിന്റെ ഭാഗമായി വീട്ടിൽ വിളവെടുത്ത കുമ്പളങ്ങ കിച്ചനിലക്ക് സംഭവന ചെയ്ത ആരവ്
-
ഗ്രീൻ സ്റ്റഫ്-വിഷ രഹിത പച്ചക്കറി നമ്മുടെ മക്കൾക്കായി'