മാതാ എച്ച് എസ് മണ്ണംപേട്ട/ആനിമൽ ക്ലബ്ബ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മൈസൂർ മൃഗശാല സന്ദർശനം

പത്താം ക്ലാസ് പഠനയാത്രയുടെ ഭാഗമായി മൈസൂർ മൃഗശാല സന്ദർശിച്ചു. രാജ്യാന്തര തലത്തിൽ തന്നെ ഏറ്റവും മികച്ച മൃഗശാലകളിൽ ഒന്നാണിത്. പത്താം ക്ലാസിലെ അനിമൽ ക്ലബ്‌ അംഗങ്ങൾക്ക്‌ മൃഗശാല സന്ദർശനം വേറിട്ട ഒരു അനുഭവമായിരുന്നു. വിവിധ ജനസുകളിൽ പെട്ട മൃഗങ്ങളെ കാണാൻ കുട്ടികൾക്ക് സാധിച്ചു. ഓരോ ജീവികളുടെയും ആവാസവ്യവസ്ഥയ്ക്ക് അനുസൃതമായി അവയ്ക്ക് പാർപ്പിടങ്ങൾ സജ്ജമാക്കിയത് കുട്ടികൾ കണ്ടു മനസ്സിലാക്കി. ഓരോ ജീവിയുടെയും ഭക്ഷണക്രമങ്ങളും മനസ്സിലാക്കാൻ അവർക്ക് അവസരങ്ങൾ ലഭിച്ചു. സിനിമകളിലും അനിമേഷനിലും മാത്രം കാണാൻ സാധിക്കുന്ന ഗോറില്ലയെ നേരിട്ട് കാണാൻ സാധിച്ചത് കുട്ടികളിൽ ഏറെ കൗതുകമുണർത്തി. പിന്നീട് ചേർന്ന് അനിമൽ ക്ലബ്ബ് അംഗങ്ങളുടെ യോഗത്തിൽ മൈസൂർ മൃഗശാല അനുഭവങ്ങൾ അവിടെനിന്ന് പകർത്തിയ ചിത്രങ്ങളുടെ സഹായത്താൽ കുട്ടികൾ അവതരിപ്പിച്ചു.

ചിമ്മിനി ഡാമിലേക്ക് ഒരു പഠനയാത്ര

08/11/2023 ബുധനാഴ്ച അഞ്ചാം ക്ലാസ് വിദ്യാർത്ഥികളും യുപി അധ്യാപകരും ചേർന്ന് ചിമ്മിനി ഡാമിലേക്ക് പഠനയാത്ര നടത്തി. രാവിലെ 9:30നാണ് സ്കൂളിൽ നിന്നും പുറപ്പെട്ടത് . 10 30 ന് മുൻപ് തന്നെ ചിമ്മിനി ഡാമിൽ എത്തി ചേർന്നു. വൈൽഡ് ലൈഫ് അതോറിറ്റിയുമായി ബന്ധപ്പെട്ട് അനുമതി നേരത്തെ തന്നെ വാങ്ങിയിരുന്നു. വളരെ സ്നേഹത്തോടെ ഉദ്യോഗസ്ഥർ എല്ലാവിധ സൗകര്യങ്ങളും അറേഞ്ച് ചെയ്തു തരാം എന്ന് പറഞ്ഞു. ചിമ്മിനി ഡാമിൻറെ ചുറ്റുപാടും പരിസരവും നടന്നു ആസ്വദിക്കുന്നതിനോടൊപ്പം പരമാവധി പ്ലാസ്റ്റിക് വേസ്റ്റുകൾ പെറുക്കിയെടുത്ത് മാലിന്യ മുക്തമാക്കാനും വിദ്യാർത്ഥികളും അധ്യാപകരും പരിശ്രമിച്ചു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും വളരെ നല്ല അഭിപ്രായമാണ് ഈ നല്ല പ്രവർത്തനത്തിന് ലഭിച്ചത്. പ്ലാസ്റ്റിക് ഭൂമിയെ എത്രത്തോളം മലിനമാക്കുമെന്നും അതിന്റെ ദൂഷ്യവശങ്ങളും കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തപ്പോൾ വളരെയധികം ഉത്സാഹത്തോടെയാണ് കുട്ടികൾ ഈ പ്രവർത്തനത്തിൽ പങ്കുചേർന്നത്. കുരങ്ങൻ, മയിൽ, മാൻ തുടങ്ങിയ ജീവജാലങ്ങളെയും ചെറുപ്രാണികളെയും, പൂമ്പാറ്റകളെയും, തുമ്പികളെയും കുട്ടികൾ വളരെയധികം സന്തോഷത്തോടെ കണ്ട് ആസ്വദിച്ചു. പ്രകൃതിയുടെ മടിത്തട്ടിൽ ഇരുന്ന് പൊതിച്ചോറ് പങ്കിട്ട് കഴിച്ചത് മറക്കാനാവാത്ത അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. ദൈവാനുഗ്രഹം കൊണ്ട് മഴയും വെയിലും അധികം ഇല്ലാത്ത നല്ല കാലാവസ്ഥ വളരെ നല്ലൊരു ദിവസം തന്നെ സമ്മാനിച്ചു. ആടിയും പാടിയും ചിലവഴിച്ച കുറെ നല്ല നിമിഷങ്ങളും പഠന പ്രവർത്തനങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. ഏകദേശം മൂന്നുമണിക്ക് സ്കൂളിൽ തിരിച്ചെത്തി. ഫ്രാൻസിസ് തോമസ്, ആൽബർട്ട്, വിജി ജോർജ്, നീതു ജോസഫ്, സ്നേഹ പോൾസൺ, അലീന പി ജെ എന്നിവർ പഠനയാത്രയ്ക്ക് നേതൃത്വം നൽകി.