മാടപ്പള്ളി സി എസ് യുപിഎസ്/അക്ഷരവൃക്ഷം/വേദനയുടെ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
വേദനയുടെ നാളുകൾ

കൂട്ടരേ... കേട്ടുവോ... ലോകം നടുക്കുന്ന
കിരീട ധാരിയാം മാരക വ്യാധിയെ...
അയ്യോ... എന്തൊരു മാരക വില്ലനീ-
ജനതയെയെല്ലാം കൊന്നീടുന്നൂ.

എങ്ങുമിറങ്ങാതാരെയും കാണതെ
രാപ്പകലങ്ങനെ നോക്കിയിരിപ്പൂ
എല്ലാം പൂട്ട് , എവിടെയും പൂട്ട് ,
പൂട്ടാത്തൊരിടമതടുക്കള മാത്രം.

യാത്രയതു പറയാൻ പോലുമന്നാവാതേ...
കൂട്ടുകാരെക്കെയും പിരിഞ്ഞു പോയി.
നേരമില്ലെന്നോതി നെട്ടോട്ടമോടിയ
മനുജനിന്നേകിയ വിശ്രമവേളയോ...

പ്രളയം പാതി വിഴുങ്ങിയ മണ്ണിലി.
ദുർ വിധി എന്തിനു ലോകനാഥാ.....
കേടുമരത്തിനിലപൊഴിയും പോൽ മരിച്ചീടുന്നു ജനമത് ദിനവും.

അയലത്തുണ്ണി കരഞ്ഞീടുന്നൂ....
അവനുടെ അമ്മയെ കാണ്മതിനായ്.
അവനറിയുന്നോ അവനുടെയമ്മ
ഓടിനടപ്പൂ നാടിൻ ജീവനു വേണ്ടി.

കൂട്ടരേ... നമ്മൾ പാലിക്കേണം
നാടിൻ നിയമം മടികൂടാതെ
സമയം വെല്ലാൻ വീട്ടിൽ നമ്മൾ
പല പല കാര്യം ചെയ്തീടേണം.

കൈകൾ നന്നായി കഴുകീടേണം
തുമ്മാൻ മൂക്കും വായും പൊത്തൂ.
വ്യക്തി ശുചിത്വം പാലിക്കേണം
മുറ്റത്തെല്ലാം കൃഷി ചെയ്തീടൂ...

ആരോഗ്യ , സൈനിക സേവകർക്കെക്കെയും
ആദരവേകീടാം നിറമനസ്സോടെ.....
ഒന്നിച്ചീടാം രോഗം തടയാനൊരു
നല്ല നാളയെ വരവേറ്റീടനായ്.
 

അർച്ചന സുകു
7 എ മാടപ്പള്ളി സി എസ് യുപിഎസ്
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 07/ 05/ 2020 >> രചനാവിഭാഗം - കവിത