മഹാകവി വെണ്ണിക്കുളം ഗോപാലക്കുറുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
(1902-1980)

"ഭാവനാഭവ്യ പരിമളപൂരവും ലാവണ്യസാരവുമാനന്ദഭാരവും ഈ വിശ്വവാസികൾക്കർപ്പിച്ചിടും കാവ്യദേവതേ നീയാണെനിക്കു ജീവാമ്യതം!’’ 1902-ൽ മെയ് 9 ന് വെണ്ണിക്കുളം ചെറുകാട്ടു മഠത്തിലാണ് ഗോപാലക്കുറുപ്പ് ജനിച്ചത്.അദ്ധ്യാപകൻ,മാനുസ്ക്രിപ്റ്റ് ലൈബ്രറി,മലയാളം ലെക്സിക്കൺ എന്നിവടങ്ങളിൽ ജോലി നോക്കി.ഭാര്യ : മാധവിയമ്മ,മക്കൾ : ഉണ്ണിക്കൃഷ്ണക്കുറുപ്പ്,ജയദേവകുറുപ്പ്,രമാദേവി. കവിത,നോവൽ,ബാലസാഹിത്യം,നാടകം,ആത്മകഥ,തർജ്ജമ എന്നീ മേഖലകളിൽ അമ്പതിലേറെ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.'മാണിക്യവീണ'യ്ക്ക് കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്, 'കാമസുരഭിക്ക് 'കേന്ദ്രസാഹിത്യ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്.തുളസീദാസരാമയണം,തിരുക്കുറൽ, സിദ്ധാ‍ത്ഥചരിതം,ഭാരതിയുടെ കവിതകൾ എന്നിവയാണ് തർജ്ജമഗ്രന്ഥങ്ങൾ.ഇംഗ്ലീഷ്, ‌തമിഴ്, ‌ഹിന്ദി, സംസ്കൃതം, മലയാളം എന്നീ ഭാഷകളിൽ പാണ്ഡിതൃം നേടി. ഭാഷയിലും ഭാവത്തിലും ഭാവനയിലും പ്രാഗത്ഭൃം കാണിച്ച വെണ്ണിക്കുളത്തെ കവിസിദ്ധൻ എന്നാണ് മഹാകവി വിശേഷിപ്പിച്ചത്. 1980 ആഗസ്റ്റ് 29 ന് കവി അന്തരിച്ചു.