മണ്ണൂർ നോർത്ത് എ യു പി സ്ക്കൂൾ/അക്ഷരവൃക്ഷം/ആരോഗ്യം
ആരോഗ്യം
രോഗങ്ങളില്ലാത്ത അവസ്ഥയെയാണ് ആരോഗ്യം എന്ന് പറയുന്നത് .ശരിയായ ശാരീരിക മാനസിക സാമൂഹികവുമായ നല്ല സ്ഥിതി കൂടിയാണ് ആരോഗ്യം. പൂർണ്ണമായ ദൈനദിന ജീവിതത്തിനുള്ള ഉപാധിയാണ് ആരോഗ്യം .എല്ലാ വ്യക്തികൾക്കും നല്ല ആരോഗ്യമുണ്ടെങ്കിൽ മാത്രമേ നല്ല പൊതുജനാരോഗ്യം എന്നു പറയാൻ കഴിയുകയുള്ളൂ. രോഗാവസ്ഥക്കുള്ള കാരണങ്ങൾ പലതാവാം .നല്ല ആരോഗ്യമുണ്ടാവണമെങ്കിൽ നല്ല പോഷകാഹാരവും നല്ല ശുചിത്വ ശീലവും വ്യായാമവും ഒക്കെ ആവശ്യമാണ്. രോഗമില്ലാതിരിക്കാൻ ശുദ്ധവായുവും ശുദ്ധജലവും അത്യാവശ്യമാണ്. ഇന്ന് നമ്മൾ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്നമാണ് ശുദ്ധജലത്തിന്റെ അപര്യാപ്തതയും അന്തരീക്ഷമലിനീകരണവും. നല്ല ആരോഗ്യത്തിന് നമ്മൾ ഓരോരുത്തരും നമ്മുടെ പ്രകൃതിസമ്പത്തിനെ കാത്തുസൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. നല്ല ആരോഗ്യമുള്ള സമൂഹത്തെ വാർത്തെടുക്കണമെങ്കിൽ നല്ല ആരോഗ്യമായ അന്തരീക്ഷം ആവശ്യമാണ്.
സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ഫറോക്ക് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കോഴിക്കോട് ജില്ലയിൽ 29/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം