മക്രേരി എൽ പി എസ്/അക്ഷരവൃക്ഷം/ തിരിച്ചറിവ്

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചറിവ്

നിങ്ങൾക്കറിയാമോ? എന്തറിയാം? നമ്മൾ ഇപ്പോൾ മനുഷ്യ വംശത്തിന്റെ രണ്ടാം ജന്മത്തിലാണ്.അത് നമുക്കൊന്ന് നോക്കാം.... ഒന്നാമത്തെ ജന്മത്തിൽ നമ്മെ ദൈവം സൃഷ്ടിച്ചതിന്റെ തുടക്കത്തിൽ..... നാം കുരങ്ങുകളിൽ നിന്ന് രൂപാന്തരം പ്രാപിച്ച് വന്നതാണല്ലോ? എന്നാൽ അങ്ങനെ രൂപാന്തരം പ്രാപിക്കാൻ കഴിയാതിരുന്ന പല ആദിമ മനുഷ്യരേയും നമ്മുടെ ഇന്ത്യയിൽ കാണാം നിക്കോബാർ ഐലന്റിലെ ജരാമ മനുഷ്യ വംശവും ഹിമാലയത്തിലെ യതി എന്ന ഹിമ മനുഷ്യന്റെ കാൽപാടുകളും ഇതിന് ഉദാഹരണമാണ്.

                  ആ മനുഷ്യ വംശം പ്രകൃതിയെ അത്ര മാത്രം സ്നേഹിച്ചിരുന്നു.എന്നാൽ ആ സ്നേഹം അധികം നീണ്ടു നിന്നില്ല. തീ അവൻ്റെ വളർച്ചയുടെ ചവിട്ട് പടിയായി.... തീ മുതലങ്ങോട്ട് അവൻ പല കണ്ടു പിടുത്തങ്ങളും നടത്തി. ഇലക്ട്രോണിക്സിൽ അവൻ പ്രാഗത്ഭ്യം തെളിയിച്ചു.പ്രകൃതി അതിൽ സന്തോഷിച്ചു. എന്നാൽ ആ   സന്തോഷം അധികകാലം നീണ്ടുനിന്നില്ല..... അവന്റെ പരീക്ഷണങ്ങൾ പ്രകൃതിയിലേക്കും തിരിഞ്ഞു. അവൾ ആദ്യം അതത്ര ശ്രദ്ധിച്ചില്ല...' മനുഷ്യൻ അവളെ ചൂഷണം ചെയ്യുക മാത്രമല്ല നശിപ്പിക്കാനും തുടങ്ങി..... എന്നാൽ  ഭൂമി അതെല്ലാം ക്ഷമിച്ചു... അവസാന തുണ്ട് പച്ചപ്പ് പോലും നശിപ്പിക്കാനോ ങ്ങിയ മനുഷ്യനു നേരെ അവളുടെ ക്ഷമയുടെ നെല്ലിപ്പടി കടന്നിരുന്നു... അവൾ അവനു നേരെ ഉൽക്കകളുടെ ഒരു പട തന്നെ ഒരുക്കി. ഉൽക്കകൾ അംബരചുംബികളായ മണി മാളികകളെ തവിടു പൊടിയാക്കി... കുറച്ചു നേരത്തേക്ക്  എങ്ങും പൊടി പടലം മാത്രം... അതിനിടയിലൂടെ ദാരുണമായ നിലവിളികളും ഏങ്ങലടി കളും
നിമിഷങ്ങൾ കൊണ്ട് എല്ലാം കെട്ടടങ്ങി... എന്നാൽ മനുഷ്യ വംശത്തിന്റെ ഏക തുടിപ്പ് നിലനിന്നിരുന്നു....ഉൽക്കകളുടെ കണ്ണ്' അവനിലേക്ക് നീണ്ടു. അവൻ  കണ്ണ് ചിമ്മിക്കരഞ്ഞു... പ്രകൃതിക്ക് അവനോട് എന്തെന്നില്ലാത്ത വാത്സല്യം' തോന്നി... അവൾ അവനെ  എടുത്തു വളർത്തി... തൻ്റെ അമ്മയായ പ്രകൃതിയെ പരിപാലിക്കാൻ പഠിപ്പിച്ചു....

അവനെ കൃഷി ചെയ്യാൻ പഠിപ്പിച്ചു... അവൻ പല തൈകളും വച്ചു... കൃഷി ചെയ്തു... ഭൂമിയെ ഹരിതാഭമാക്കി ഒരു ദിവസം പ്രകൃതി അവനെ അരികിൽ വിളിച്ച് ഒരു സ്ത്രീയെ നൽകിക്കൊണ്ട് പറഞ്ഞു.. നിങ്ങൾ ഇനി തലമുറകൾക്ക് ജന്മം നൽകണം... അവർ പോകാനൊരുങ്ങുമ്പോൾ തടഞ്ഞു. കൊണ്ട് പകുതി വിശേഷ ബുദ്ധി എടുത്തു കൊണ്ട് പറഞ്ഞയച്ചു... അവർ ജന്മം നൽകിയ തലമുറകൾക്കൊന്നും പകുതി വിശേഷബുദ്ധി ഇല്ലായിരുന്നു. അവർ കൃഷി ചെയ്യാനും മറ്റും പഠിച്ചു. പ്രകൃതിയെ കൂടുതൽ സ്നേഹിക്കാനും സംരക്ഷിക്കാനും തുടങ്ങി. അത് അവളുടെ ശ്രദ്ധ പിടിച്ചു പറ്റി. അവളുടെ മനസ്സലിഞ്ഞു. പാതിയെടുത്ത വിശേഷബുദ്ധി തിരികെ നൽകി പിന്നീട് അവന്റെ കണ്ടുപിടുത്തങ്ങൾക്ക് തുടക്കമായി.,, ഒന്നാം ജന്മത്തിലേതു പോലെ പ്രകൃതിയെ ഗൗനിക്കാതായി.... അവളെ നശിപ്പിക്കാൻ തുടങ്ങിയപ്പോൾ ശിക്ഷയായും താക്കീതായും പ്രകൃതി ദുരന്തങ്ങളും വ്യാധികളും ഉണ്ടായി... ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ലോകാരോഗ്യ സംഘടന ഓമനപ്പേരിട്ട് വിളിക്കുന്ന കോവിഡ് 19നും ശിക്ഷയായി നമുക്ക് കരുതാം..... ഓ ഞാൻ മറന്നു .... രണ്ടാം ജന്മത്തിന്റെ അച്ഛനമ്മമാരായ ആ ദമ്പതികൾ ആദമും ഹവ്വയുo തന്നെയായിരുന്നു.

കൃഷ് ഷാജി
4 മക്രേരി എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം