ബുക്കാനൻ ഇൻസ്റ്റിറ്റ്യൂഷൻ ഗേൾസ് ഹൈസ്കൂൾ പള്ളം/മറ്റ്ക്ലബ്ബുകൾ-17

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

മറ്റ്ക്ലബ്ബുകൾ-17

ക്രാഫ്റ്റ് ക്ലബ്ബ്

വിദ്യാഭ്യാസത്തോടൊപ്പം തൊഴിലിന്റെ മഹത്വവും കുട്ടികളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഭാരവാഹികൾ -ലൈലാമ്മ ഐസക്ക്, മ‍‌ഞ്ജു എം കു‍ഞ്ഞ്

തലക്കുറി എഴുത്ത് തലക്കുറി എഴുത്ത് തലക്കുറി എഴുത്ത്
33070പ്രവൃത്തിപരിചയമേള2018-1
33070പ്രവൃത്തിപരിചയമേള2018-1
33070പ്രവൃത്തിപരിചയമേള2018-bamboo
33070പ്രവൃത്തിപരിചയമേള2018-3
33070പ്രവൃത്തിപരിചയമേള2018-4
കളത്തിലെ എഴുത്ത്

ഊർജ്ജ സംരക്ഷണക്ലബ്ബ്

ഊർജം സംരക്ഷിക്കുന്നതിനും സൂക്ഷിച്ചുപയോഗിക്കുന്നതിനും ഊർജാവബോധമുള്ള തലമുറയെ സൃഷ്ടിക്കുന്നതിനുള്ള സംഘ‍ടന. സ്മാർട്ട് എനർജി പ്രോഗ്രാം, PCRA മത്സരങ്ങൾ ഇവയിൽ പങ്കെടുക്കുന്നു. യുപി ഹൈസ്ക്കൂൾ വിഭാഗങ്ങളിലായി 100വിദ്യാർത്ഥികൾ അംഗങ്ങളാണ്. ഭാരവാഹികൾ -ബിന്ദു പി ചാക്കോ, റിൻസി എം പോൾ


ഹെൽത്ത് ക്ലബ്ബ്

ബുക്കാനൻ ഹെൽത്ത് ക്ലബ്ബ് വിദ്യാർത്ഥിനികളുടെ ആരോഗ്യം- വെള്ളം, സാനിട്ടേഷൻ, വൃത്തി എന്നിവയ്ക്ക് പ്രാധാന്യം ഉറപ്പു വരുത്തുന്നതിനും ശരിയായ ആരോഗ്യശീലങ്ങൾ ഉണ്ടാക്കുന്നതിനുമുള്ള സന്നദ്ധസംഘടന. വ്യക്തി- പരിസര ശുചിത്വം, പകർച്ചവ്യാധികൾ, ഇവയിൽ ബോധവൽക്കരണക്ലാസ്സുകൾ, മെഡിക്കൽ ക്യാംപുകൾ, കൗൺസലിംഗ് ക്ലാസ്സുകൾ ഇവ എല്ലാവർഷവും നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും ഡ്രൈഡേ ആചരിക്കുന്നു. കുട്ടികളിലുണ്ടാകുന്ന വിളർച്ച പരിഹരിക്കാനായി എല്ലാ തിങ്കളാഴ്ചയും അയൺ ഫോളിക് ആസിഡ് ഗുളികകൾ നൽകി വരുന്നു. വിരശല്യം ഒഴിവാക്കാൻ വിരഗുളിക നൽകുന്നു. വാക്സിനേഷൻ, നേത്രപരിശോധന, ത്വക്ക് പരിശോധന ഇവ യഥാസമയം നടത്തുന്നു. 75 വിദ്യാര്ത്ഥിനികൾ ക്ലബ്ബിൽ അംഗങ്ങളാണ്. ഭാരവാഹികൾ -സൂസൻ ജോർജ്, മ‍‌ഞ്ജു എം കു‍ഞ്ഞ് ആരോഗ്യ ബോധവത്കരണ ക്ലാസ് (28/06/19) 31/07/18 ഡങ്കിപ്പനി പ്രതിരോധ സമ്മേളനം നടന്നു.

ഹെൽത്ത് ക്ലബ്ബ് മത്സരങ്ങൾ 2018-19
മെഡിക്കൽ ക്യാമ്പ്

ഇംഗ്ലീഷ് ക്ലബ്ബ്

ബുക്കാനൻ ഇംഗ്ലീഷ് ക്ലബ്ബ് ഇംഗ്ലീഷിന്റെ ഉപയോഗം, ഉപയോഗിക്കാനുള്ള അവസരങ്ങള‍്‍‍ ഒരുക്കികൊടുത്തു ഇംഗ്ലീഷിലുള്ള അഭിരുചിവളർത്തുന്നതതിനുള്ള ക്ലബ്ബ്. എല്ലാ ബുധനാഴ്ചയും ഇംഗ്ലീഷ് അസംബ്ളി, ഇംഗ്ലീഷ് ഡേ ദിനാചരണം ഇവനടത്തപ്പെടുന്നു.എല്ലാവിദ്യാര്ത്ഥികളും അംഗങ്ങളാണ് ഭാരവാഹികൾ -ഡെയ്സി ജോർജ്, മിനി ജോൺ

ആന്റി നാർക്കോട്ടിക് ക്ലബ്ബ്

വിദ്യാർത്ഥികളുടെ ഇടയിൽനിന്നും മയക്കുമരു്ന്ന്, ലഹരിയുടെ ഉപയോഗം ഇവ ഇല്ലാത്ക്കുന്നതിന് പോലീസ് ആരംഭിച്ച സംഘടന. “prevention is better than cure” എന്നതാണ് മോട്ടോ. സ്ക്കൂൾ പ്രൊട്ടെക്ഷൻ ഗ്രൂപ്പിനു കീഴിൽ പ്രവർത്തിക്കുന്നു. എല്ലാവിദ്യാര്ത്ഥികളും അംഗങ്ങളാണ് ഭാരവാഹികൾ -ഷീബ മേരി ചെറിയാൻ, ജെസ്സി ബെന്നി

ഹെറിറ്റേജ് ക്ലബ്ബ്

ഭാരതത്തിന്റെ സംസ്ക്കാരത്തെയും പൈതൃകത്തെയും മനസ്സിലാക്കുക, സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.

ഭാരവാഹികൾ -ഡെയ്സി ജോർജ്

എഡ്യുക്കേഷണൽ ടെക്നോളജി ക്ലബ്ബ്

ഹൈടെക് ക്ലാസ്സ് മുറികൾ കൈകാര്യം ചെയ്യുന്നതിൽ അദ്ധ്യാപകരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. ഭാരവാഹികൾ -ബിന്ദു പി ചാക്കോ, സൂസൻ ജോർജ്