ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ/അക്ഷരവൃക്ഷം/ജൈവ കൃഷി

Schoolwiki സംരംഭത്തിൽ നിന്ന്
ജൈവകൃഷിയുടെ പ്രധാന്യം

കൃഷി ഇതായിരുന്നു ഒരു കാലത്ത് കേരളം എന്ന് പേരുകേട്ടാൽ മനസ്സിലേക്ക് നിറദീപം പോലെ ഉദിച്ചുവരുന്നത്.കൃഷി-അത് അന്നദാതാവായിരുന്നു.ഐശ്വരത്തിന്റേയും സമ്പത്സസമൃദ്ധിയുടേയും പ്രതീകമായിരുന്നു. കതിരുട്ടുനിൽക്കുന്ന വയലുകളും തെങ്ങിൻത്തോപ്പുകളും നയനമനോഹരമായ ഒരു കാഴ്ചയാണ്.അതെപ്പോഴും മനം കുളിർപ്പിക്കുകയും നാളെയുടെ പ്രതീക്ഷയാകുകയും ചെയ്തിരുന്നു. പക്ഷേ മാനവർക്ക് കൂടുതൽ പണത്തിനോടുളള അഭിനിവേഷം മൂലം അവർ തങ്ങളുടെ വയലുകൾ മണ്ണിട്ടുനികത്തുകയും അംബരചുബികളായ കെട്ടിടങ്ങൾ പണിതുയർത്തുകയും ചെയ്തു. അതുമാത്രമല്ല ചില ലാഭക്കൊതിയന്മാരായ കർഷകർ ചെയ്തത് അവർ കീടങ്ങളെ നശിപ്പിക്കാൻ വേണ്ടിയും,വിളകൾ കൂടുതൽ ലഭിക്കാൻ വേണ്ടിയും അതിമാരകമായ വിഷപ്രയോഗങ്ങളായ എൻഡോസൽഫാൻ, ഫ്യൂരിഡാൻ തുടങ്ങി നമ്മുക്ക് പരിചയമില്ലാത്ത കീടനാശിനികളും,വളങ്ങളും പ്രയോഗിച്ചു. അതിന്റെ ഗുണംമാത്രമേ അവന്റെ മുന്നിലുണ്ടായിരുന്നുള്ളൂ.വൈകിയെങ്കിലും അതിന്റെ ദോഷഫലങ്ങൾ സാധാരണക്കാരായ ജനങ്ങളടക്കം എല്ലാവരും അനുഭവിച്ചുതുടങ്ങി. മാറാരോഗങ്ങളുടെ നീരാളിക്കരങ്ങളിലകപ്പെട്ട് പിഞ്ചുകുഞ്ഞുങ്ങൾ അടക്കം ആബാലവൃദ്ധം ജനങ്ങളും ഇന്ന് ഇൻഡ്യയുടെ നാനഭാഗങ്ങളിൽ മരിക്കുകയാണ്. അപ്പോഴാണ് ജൈവകൃഷിയുടെ പ്രാധാന്യം നാം മനസ്സിലാക്കിതുടങ്ങിയത്. പഴയതലമുറ ഇതെല്ലാം മുൻകൂട്ടിക്കണ്ട് എഴുതിയ താളിയോലകളിലെ ജൈവകൃഷിയെക്കുറിച്ചും കീടങ്ങളെക്കുറിച്ചുമുള്ള പതിപ്പുകൾ ശേഖരിച്ച് അവ പ്രാവർത്തികമാക്കാൻ തുടങ്ങിയത്. എന്നാലും ആരോഗ്യദൃഢരെങ്കിലും അലസത കൂടപ്പിറപ്പായ നമ്മളിൽ ഭൂരിഭാഗം പേരും ഇന്നും ഇതിന് തയ്യാറാകുന്നില്ല എന്നതാണ് സത്യം.

ജൈവമൂലകങ്ങളും ജൈവകീടനാശിനികളും ഉപയോഗിച്ച് ഭൂമാതാവിന് യാതൊരാപത്തും ദ്രോഹവും ഉണ്ടാക്കാതെ ചെയ്യുന്ന ഒരുതരം കൃഷിരീതിയാണ് ജൈവകൃഷി. ഇതിൽ അസംകൃതമായ യാതൊരു പദാർത്ഥങ്ങളും കലരുന്നില്ല. അതുക്കൊണ്ടുതന്നെ വളരെ ഗുണമേന്മയുള്ളതും പരിശുദ്ധവുമാണ് ജൈവകൃഷിയിലൂടെ ലഭ്യമാകുന്ന വിളകൾ. ഇതാണ് അഥവാ ഈ കാരണമാണ് ജനമനസ്സുകളിലേക്ക് ആഴിന്നിറങ്ങാനും ഇവ പ്രാവർത്തികമാക്കാനും ജൈവകൃഷിക്ക് പ്രോത്സാഹനമേകാനും സാധിക്കുന്ന മുലകാരണം.



യദു കൃഷ്ണൻ
10B ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ
അഞ്ചൽ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം