ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ

Schoolwiki സംരംഭത്തിൽ നിന്ന്
(40030 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ
BMG 2.jpg
വിലാസം
കുളത്തുപ്പുഴ

തിങ്കൾകരിക്കം പി.ഒ.
,
691310
സ്ഥാപിതം1962
വിവരങ്ങൾ
ഫോൺ0475 2317904
ഇമെയിൽ40030bmghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്40030 (സമേതം)
യുഡൈസ് കോഡ്32130100513
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംപുനലൂർ
താലൂക്ക്പുനലൂർ
ബ്ലോക്ക് പഞ്ചായത്ത്അഞ്ചൽ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ330
പെൺകുട്ടികൾ376
ആകെ വിദ്യാർത്ഥികൾ706
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബ്ലെസ്സൺ റ്റി ജോൺ
പി.ടി.എ. പ്രസിഡണ്ട്എ ഷാനവാസ്
എം.പി.ടി.എ. പ്രസിഡണ്ട്ജസീല
അവസാനം തിരുത്തിയത്
09-02-2022Abhilashkgnor
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കൊല്ലം ജില്ലയിലെ പുനലൂ൪ വിദ്യാഭ്യാസ ജില്ലയിൽ അഞ്ചൽ ഉപജില്ലയിലെ കുളത്തൂപ്പുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് ഹൈസ്കൂൾ.

ചരിത്രം

കുളത്തൂപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് "ബെനഡിക്ട് മാർ ഗ്രിഗോറിയോസ് ഹൈസ്കൂൾ"'. B.M.G.എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1962-ൽ സ്ഥാപിച്ച ഈ വിദ്യാലയം KOLLAM ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

'ബി. എം. ജി.എച്ച് എസ്സ് കുളത്തൂപുഴ'

കുളത്തുപ്പുഴയുടേയും സമീപപ്രദേശങ്ങളുടെയും സമഗ്രപുരോഗതി ലക്ഷ്യംവച്ചുകൊണ്ട് 1962-ൽ ആരംഭിച്ച APNMHS മലങ്കര കത്തോലിക്കാസഭ ഏറ്റെടുക്കുകയും, ഇന്ന് ബനഡിക്ട് മാർ ഗ്രിഗോറിയോസ് ഹൈസ്‍കൂൾ എന്ന പേരിൽ 53 വർഷം പൂർത്തിയാക്കി വിദ്യാഭ്യാസത്തിന് നവീനദർശനം നൽകിക്കൊണ്ട് മുന്നേറുന്നു.

മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അച്ചടക്കവും പഠനനിലവാരവും ഈ വിദ്യാലയത്തിൽ അതിന്റെ പരിപൂർണതയിൽ പ്രകടമാണ്. കലാ - കായിക രംഗങ്ങളിലും പ്രവർത്തിപരിചയമേളകളിലും ഈ വിദ്യാലയം ഉന്നതനിലവാരം പുലർത്തുന്നു. 8 മുതൽ 10 വരെ ക്ലാസുകളിലായി ആയിരത്തോളം വിദ്യാർത്ഥികൾ ഇംഗ്ലീഷ് - മലയാളം മീഡിയങ്ങളിൽ പഠിക്കുന്നു.

തിരുവനന്തപുരം മേജർ അതിഭദ്രാസനത്തിന്റെ അധീനതയിൽ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ലീമിസ്‍കാതോലിക്കാബാവയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്‍കൂളിന് പി. ടി. എയുടെ നിർലോഭമായ സഹായ സഹകരണം ലഭിക്കുന്നുണ്ട്. കുട്ടികളുടെ സമഗ്ര വ്യക്തിത്വ വികസനം ലക്ഷ്യമാക്കുന്ന ബി. എം. ജി.എച്ച് എസ്സ് നാടിന് ഒരു തിലകക്കുറിയായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്

സയ൯സ് ലാബ്

സ്മാർട്ട് ക്ലാസ്

വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ

തയ്യൽ പരിശീലനം

വിശാലമായ കളിസ്ഥലം

വിപുലമായ കുടിവെള്ളസൗകര്യം

വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ. ആർ. സി

മാനേജ്‌മെന്റ്

MSC Schools, Thiruvananthpuram, pattom

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ടൈറ്റസ്
ബേബി
സി.എം.ഫ്രാ൯സിസ്
ഇ.സി. മേരികുട്ടി
എം. പൊന്നമ്മ
സത്യരാജ്
സി.എം. അലക്സ്
സത്യകുമാ൪
ശോശാമ്മ
ഡി.ജോ൪ജ്ജ്
എം. എം. തോമസ്
സണ്ണി സാമുവേൽ






പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അഡ്വ. അബ്ദുൾ കരീം
  • സുനിൽ സാം (തമിഴ് നാട് രഞ്ജി ടീം)

വഴികാട്ടി

  • അഞ്ചൽ-കുളത്തൂപ്പുഴ റോഡിൽ ചന്ദനകാവ് എന്ന സ്ഥലത്താണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
  • കുളത്തൂപ്പുഴ ബസ് സ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ.

Loading map...