Kerala School Mapping
സ്കൂൾ വിക്കിയിലെ സ്കൂൾ ലൊക്കേഷൻ വിവരങ്ങൾ പുതുക്കൽ
സ്കൂൾവിക്കിയിലെ ഓരോ സ്കൂളിന്റെയും ലൊക്കേഷൻ വിവരങ്ങൾ രേഖപ്പെടുത്തിയിരിക്കുന്നത് ഓപൺസ്ടീറ്റ് മാപ്പിലെ ഡാറ്റ പ്രയോജനപ്പെടുത്തിയാണ്. സ്കൂളിന്റെ ലൊക്കേഷൻ വിവരങ്ങൾ സ്കൂൾവിക്കിയിൽ രേഖപ്പെടുത്തിയപ്പോൾ സംഭവിച്ച സൂക്ഷ്മതക്കുറവും തെറ്റുകളും മൂലം ഈ വിവരങ്ങൾ മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാവുന്നില്ല. ആയതിനാൽ സ്കൂൾവിക്കിയിൽ ലഭ്യമായ ഓപൺസ്ടീറ്റ് മാപ്പ് വിവരങ്ങൾ, സ്കൂൾവിക്കി ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാരുടെ നേതൃത്വത്തിൽ 2025 ഡിസംബർ 15 നകം കുറ്റമറ്റതാക്കേണ്ടതാണ്.
- സ്കൂൾവിക്കിയിൽ ചേർത്തിരിക്കുന്ന ഓരോ സ്കൂളിന്റെയും ലോക്കേഷൻ വിവരങ്ങൾ കൃത്യമാണോ എന്ന് പരിശോധിച്ച് ഇതിനായി ലഭ്യമാക്കിയ സബ്ജില്ലാതല Checklist ൽ ചുമതലയുള്ള മാസ്റ്റർ ട്രെയിനർമാർ 2025 ഡിസംബർ 10 നകം രേഖപ്പെടുത്തേണ്ടതാണ്.
▪ സ്കൂൾവിക്കിയിൽ സ്കൂളിന്റെ ലൊക്കേഷൻ വിവരങ്ങൾ ഇനിയും ചേർത്തിട്ടില്ലെങ്കിൽ ചുമതലയുള്ള മാസ്റ്റർ ട്രെയിനർ അത് ചേർക്കേണ്ടതാണ്.
▪ സ്കൂൾവിക്കിയിൽ സ്കൂളിന്റെ മാപ് Coordinates തെറ്റായിട്ടാണ് ചേർത്തിട്ടുള്ളതെങ്കിൽ തിരുത്തി കൃത്യമാക്കേണ്ടതാണ്.
▪ ഒരു സ്കൂളിന്റെ കൃത്യമായ Coordinates കണ്ടെത്തുന്നതിന് Openstreetmap സംവിധാനം ഉപയോഗിക്കേണ്ടതാണ്.
▪ Openstreetmap ൽ നിന്നും Coordinates ലഭിക്കാത്ത സാഹചര്യമാണെങ്കിൽ മറ്റ് സ്രോതസ്സകളിൽ നിന്നും (Google Map, Compass, WhatAppLocation)
Coordinates കണ്ടെത്തി, സ്കൂൾവിക്കിയിൽ സ്കൂളിന്റെ ലൊക്കേഷൻ ഭൂപടം കൃത്യമാക്കേണ്ടതാണ്.
▪ Openstreetmap ൽ സ്കൂളിന്റെ വിവരങ്ങൾ ഇനിയും അടയാളപ്പെടുത്തിയിട്ടില്ലെങ്കിൽ, അക്കാര്യം ചെൿലിസ്റ്റിൽ 2025 ഡിസംബർ 3 നകം
രേഖപ്പെടുത്തേണ്ടതാണ്.
▪ സ്കൂൾ ലൊക്കേഷൻ വിവരങ്ങൾ പുതുക്കുന്ന പ്രവർത്തനം ചെയ്യുന്നതിനായി അനുബന്ധമായി ലഭ്യമാക്കിയ ഹെൽപ് ഫയൽ പ്രയോജനപ്പെടുത്താവുന്നതാണ്.
ചെൿലിസ്റ്റ്
ഓരോ ജില്ലയ്ക്കുമുള്ള ചെൿലിസ്റ്റ് (Google Sheet) താഴെയുള്ള ലിങ്കിൽ നിന്നും ലഭിക്കുന്നതാണ്