ബി.സി.എൽ.പി.എസ് കോട്ടപ്പടി/അക്ഷരവൃക്ഷം/കാക്കപ്പെണ്ണും കുഞ്ഞും

Schoolwiki സംരംഭത്തിൽ നിന്ന്
കാക്കപ്പെണ്ണും കുഞ്ഞും



ഒരിക്കൽ ഒരു കാക്ക പെണ്ണ് മുട്ടയിട്ടു. കാക്ക പെണ്ണ് ദിവസങ്ങളോളം മുട്ട വിരിയാൻ കാത്തുനിന്നു. മുട്ടവിരിഞ്ഞ് കുഞ്ഞുണ്ടായി. കാക്ക പെണ്ണും കുഞ്ഞും കൂടി കളിക്കുമായിരുന്നു. ഒരു ദിവസം കാക്ക പെണ്ണ് കുഞ്ഞിനെ വിളിച്ച് ഒരു കാര്യം പറഞ്ഞു. "മോളെ... നമുക്ക് പറക്കാൻ പഠിക്കണ്ടേ? വാ.." അപ്പോൾ കുഞ്ഞു പറഞ്ഞു, "അമ്മേ എനിക്ക് പറക്കാൻ പേടിക്കണ്ട." കാക്ക പെണ്ണ് കുഞ്ഞിനോട് ചോദിച്ചു "എന്താ മോളെ ഇങ്ങനെ പറയുന്നത്? പറക്കാൻ പഠിച്ചില്ലെങ്കിൽ ഒരു നാൾ ആപത്തു വരുമ്പോൾ നിനക്ക് രക്ഷപ്പെടുവാൻ കഴിയുകയില്ല." "അമ്മേ നമുക്ക് നാളെ പഠിക്കാം. എനിക്ക് ഇന്ന് വയ്യാ." കുഞ്ഞു പറഞ്ഞു. ആ ദിവസം ഒരു കുറുക്കൻ ഭക്ഷണം തിന്നാൻ അവർ താമസിച്ചിരുന്ന മരത്തിനടുത്തെത്തി. കുറുക്കനെ കണ്ടയുടനെ കാക്ക പെണ്ണ് പറന്നു പോയി. പക്ഷെ കുഞ്ഞിന് പറക്കാൻ കഴിയാത്തതുകൊണ്ട് കുറുക്കൻ കുഞ്ഞിനെ തിന്നാൻ ചെന്നു. അപ്പോൾ കാക്കപ്പെണ്ണു വേഗം വന്ന് കൊമ്പിൽ നടന്നിരുന്ന കുറുക്കനെ തള്ളിയിട്ടു. എന്നിട്ട് കുഞ്ഞിനെ വാരിപ്പുണർന്നു. ഗുണപാഠം :അമ്മ പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ ആപത്തു സംഭവിക്കും.

Anagha Babu
4 A ബി.സി.എൽ.പി.എസ് കോട്ടപ്പടി
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ