Schoolwiki സംരംഭത്തിൽ നിന്ന്
അനുസരണക്കേട് ആപത്ത്
അപ്പു ഒരു കുസൃതിക്കാരനായിരുന്നു. അച്ഛനും അമ്മയും പറയുന്നതൊന്നും അവൻ അനുസരിക്കാറില്ല. നാട്ടിൽ പടരുന്ന വൈറസിനെക്കുറിച്ചും അത് വരാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങളും അവനു പറഞ്ഞു കൊടുത്തിട്ടുണ്ടെങ്കിലും അവൻ അത് അനുസരിക്കാറില്ല. അവൻ തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല കൊണ്ട് വായും മൂക്കും പോത്താറില്ല. പകരം കയ്യാണ് ഉപയോഗിക്കാറ്. ആ കൈ കൊണ്ട് പിന്നീട് വായിലും മൂക്കിലും കണ്ണിലും തൊടുമായിരുന്നു. അങ്ങനെ ചെയ്യരുത് എന്ന് അമ്മ പറഞ്ഞാൽ അവൻ കേൾക്കാറില്ല. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചു കഴുകാൻ പറഞ്ഞാൽ അവൻ കേൾക്കാറില്ല. കൈകൾ വെറുതെ നനച്ചു കഴുകി എന്ന് കള്ളം പറയും. അവന്റ കൂട്ടുകാരനാണ് കിച്ചു. അവന്റെ അയൽവാസിയുമാണ്. കിച്ചു വിന്റെ അച്ഛൻ വിദേശത്തു നിന്ന് വന്നിട്ടുണ്ട്. കുറച്ചു ദിവസത്തേക്ക് അവിടേക്ക് പോകരുതെന്ന് അമ്മ പറഞ്ഞിട്ടുണ്ട്. അവൻ അമ്മ കാണാതെ അവിടെ പോകാറുണ്ട്. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അപ്പുവിന് വല്ലാത്ത പനിയും ചുമയും ക്ഷീണവും തോന്നി തുടങ്ങി. ഡോക്ടറെ കണ്ടു പരിശോധിച്ചപ്പോഴാണ് കൊറോണ ബാധിച്ചു എന്ന് മനസ്സിലായത്. അച്ഛനെയും അമ്മയെയും വിട്ട് ആശുപത്രിയിലെ വാർഡിൽ നിരീക്ഷണത്തിൽ കഴിയുമ്പോൾ അവനു വല്ലാത്ത സങ്കടം തോന്നി. അവനു അവന്റെ തെറ്റുകൾ മനസ്സിലായി. രോഗം മാറി വന്ന അപ്പു കുസൃതി എല്ലാം മാറ്റി നല്ല കുട്ടിയായി മാറി. അവൻ അവന്റെ കൂട്ടുകാർക്കു നൽകിയ നിർദേശങ്ങൾ വളരെ വലുതായിരുന്നു.
മാസ്‌കോ തൂവാലയോ ഉപയോഗിക്കുക. കൈകൾ ഇടയ്ക്കിടെ കഴുകുക, ആൾക്കൂട്ടങ്ങൾ ഒഴിവാക്കുക, വിദേശത്തു നിന്ന് വന്നവരുമായുള്ള സമ്പർക്കം ഒഴിവാക്കുക.
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ
|