ബി.വൈ.കെ.വിഎച്ച്. എസ്.എസ്. വളവന്നൂർ/അക്ഷരവൃക്ഷം/ഈ കോവിഡ് കാലം ഓർമ്മപ്പെടുത്തുന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
ഈ കോവിഡ് കാലം ഓർമ്മപ്പെടുത്തുന്നത്

മനുഷ്യന്റെ ആരോഗ്യം തുടങ്ങുന്നത് അവന്റെ വ്യക്തി ശുചിത്വത്തിൽ നിന്നണ്. ശരീരവും കൈകാലുകളും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ഈ കോവിഡ് കാലത്ത് ശാരീരിക വൃത്തിക്കമാണ് ഏറെ പ്രാധാന്യം ലഭിച്ചത്, അതു പോലെ പരിസരം വൃത്തിയായി സൂക്ഷിച്ചാൽ മാത്രമേ നമ്മുടെ വ്യക്തി ശുചിത്വത്തിന് അടിസ്ഥാനമുള്ളൂ വഴിയിൽ പോലും വിസർജ്ജിച്ചും കാർക്കിച്ച് തുപ്പിയും അറവുമാല്ിന്യങ്ങൾ തള്ളിയും പൊതുയിടങ്ങൾ നാം വൃത്തികേടാക്കുകയാണ്.നമ്മുടെ വീട് പോലെ പൊതുയിടങ്ങളും നാം വൃത്തിയായി സൂക്ഷിക്കണം. പരിസര മലിനീകരണത്തിന്റെ അനന്തര അനുഭവിക്കുന്നത് ചെയ്യുന്നർ മാത്രമല്ല സമൂഹം മുഴുവനാണ് എന്ന ബോധം നാം ഓരോരുത്തർക്കും വേണം..
പച്ചക്കറി അവശിഷ്ടങ്ങളും ജൈവമാലിന്യങ്ങളും കമ്പോസ്റ്റ് ആക്കി നമുക്ക് മാറ്റാം , അതു ഉപയോഗിച്ച് അടുക്കളത്തോട്ടം സമൃദ്ധമാക്കാം ..അതു വഴി വിഷമില്ലാത്ത പച്ചക്കറിയും ആരോഗ്യമുള്ള തലമുറയെയും വാർത്തെടുക്കാം..
ഈ കോവിഡ് കാലം നമുക്ക് നമ്മുടെ ജീവിത ചര്യയിൽ സമൂലമാറ്റത്തിന്റ വിത്ത് പാവാം.. പ്രകൃതിയിലേക്ക് മടങ്ങാം .. യാതൊരു തത്വദീക്ഷയും കൂടാതെ നാം ചൂഷണം ചെയ്ത പ്രകൃതിയോടു നമുക്ക് മാപ്പ് ചോദിക്കാം.

നിഫ്‍ല മയ്യേരി
8A ബി.വൈ.കെ.വി.എച്ച്.എസ്.എസ് വളവന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം