ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര./അക്ഷരവൃക്ഷം/കളികൂട്ടുകാരി

Schoolwiki സംരംഭത്തിൽ നിന്ന്
കളികൂട്ടുകാരി

കളികൂട്ടുകാരി... നീയെവിടെ മറഞ്ഞു നിന്നെ... കാണാതെ എൻ മനം നോവുന്നു.. താമരപ്പൂതണ്ടൊടിച്ചു നിനക്കായി ഞാൻ വരുമ്പോൾ കുഞ്ഞിളം കയ്യാലെ നീ തലോടില്ലേ നെൽകതിര്‌ കയ്യിലാക്കി.. എന്നരികിൽ നീ അണയുമ്പോൾ... നിൻ വാർമുടിയിൽ പനിനീർ പൂ ചൂടില്ലേ ഞാൻ നീയെന്റെ തോഴിയല്ലേ... നീയെന്റെ ജീവനല്ലേ നീയില്ലെങ്കിൽ.. ഞാനില്ല ഈ മണ്ണിൽ.. നിലച്ചു നിൻ വളകിലുക്കം .. വെറുത്തു ഞാൻ ഭൂമിയിന്നു ഇന്നെൻ ഹൃത്തിൽ നിന്റെ.. ഓർമ്മകൾ മാത്രം.. എവിടെയെൻ തോഴി നീ.. മറന്നുവോ എന്നെ നീയില്ലെങ്കിൽ.. ഞാൻ ഇനി ഭൂമിയിലില്ല.. തോഴാ നിൻ.. വാക്ക് കേട്ടു.. നിൻ നൊമ്പരം.. ഞാനറിയുന്നു വിധിയെന്ന ദ്രോഹിയെന്നെ മൺമറച്ചല്ലോ... ഇനി നാം കാണുകയില്ല കളിവാക്കുകളുമില്ല.. നിൻ ഓർമകളിൽ ഞാൻ ജീവിക്കുന്നു..

അഹല്യ. എസ്
8D ബി.ബി.എച്ഛ്.എസ്സ്,നങ്ങ്യാർകുളങ്ങര
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം