ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ/അക്ഷരവൃക്ഷം/മനുഷ്യന് വേണ്ടത് ശുചിത്വമുള്ള മാലിന്യസംസ്കരണം

Schoolwiki സംരംഭത്തിൽ നിന്ന്
മനുഷ്യന് വേണ്ടത് ശുചിത്വമുള്ള മാലിന്യസംസ്കരണം

മനുഷ്യൻ ഇന്ന് നടത്തുന്ന മാലിന്യസംസ്കരണം ശുചിത്വം ഇല്ലാത്തതാണ്. പലരും വീട്ടിൽ ബാക്കി വരുന്ന ഭക്ഷണ അവശിഷ്ടങ്ങളും മണ്ണിൽ അലിഞ്ഞു ചേരാത്ത പ്ലാസ്റ്റിക് കവറുകളും തൊടിയിലേക്ക് മറ്റും അലക്ഷ്യമായി വലിച്ചെറിയുന്നത് കാണാം. ഇതുകൊണ്ടൊന്നും തങ്ങൾ വ്യക്തിശുചിത്വം പാലിച്ചു എന്ന് കരുതേണ്ട. വ്യക്തിശുചിത്വം ഒരാൾ പാലിക്കുന്നത് ചിട്ടയായ മാലിന്യ സംസ്കരണത്തിലൂടെ യാണ്.

ലോകമെമ്പാടും ഭീതിയിൽ ആഴ്ത്തിയ മഹാ മാരിയായ കൊറോണ എന്ന കോവിഡ് 19 ഉടലെടുത്തത് ശുചിത്വമില്ലാത്ത ചൈനയിലെ വുഹാനിന്റെ അന്തരീക്ഷത്തിൽ നിന്നാണ്. ശുചിത്വത്തിന് കാര്യത്തിൽ നമ്മൾ മനുഷ്യർ ഒട്ടേറെ പിറകിലാണ് എന്നറിയണം. ശുചിത്വം ഉള്ളതും മാലിന്യ സംസ്കാരത്തിൽ ചിട്ടയും ഉള്ളതുമായ ഒരു നാളെ നമുക്ക് ഒരുമിച്ച് വാർത്തെടുക്കാം.

ദൈവം തുണക്കട്ടെ. ദൈവം ഈ മഹാമാരിയിൽ നിന്നും നമ്മെയും മറ്റുള്ളവരെയും രക്ഷിക്കട്ടെ. നിങ്ങൾ ഓരോരുത്തരും ശുചിത്വത്തിന് കാര്യത്തിൽ മറ്റുള്ളവർക്ക് മാതൃകയാകണമെന്നും ഓർമ്മിപ്പിച്ച് ഞാൻ നിർത്തുന്നു.

മുഹമ്മദ്‌ ഷെമീം എം എം
9 F ബി.എച്ച്. എസ്.എസ്. മാവണ്ടിയൂർ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം