ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ്./ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെ തനതു പ്രവർത്തനം.

Schoolwiki സംരംഭത്തിൽ നിന്ന്
                                                                                        2018 - 19  



വർക്ക്ഷോപ്പ് - എൽ. ഇ. ‍ഡി ബൾബ് നിർമ്മാണം


                                      


ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി ജുലൈ 26 (വ്യാഴം) ന് പ്രവൃത്തി പരിചയ ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് എൽ. ഇ. ‍ഡി ബൾബ് നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു.

ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.

എം. യൂസുഫ്, ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.





വർക്ക്ഷോപ്പ് - സോപ്പ് നിർമ്മാണം


         


ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 19 ന് സയൻസ് ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് സോപ്പ് നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. സയൻസ് സീനീയർ അദ്ധ്യാപകൻ എൻ. അബ്ദുള്ള ചടങ്ങിന് അധ്യക്ഷത വഹിച്ചു.


ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.


സയൻസ് അദ്ധ്യാപകർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. അൻപതോളം വിദ്യാർത്ഥികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു.






വർക്ക്ഷോപ്പ് - കുട നിർമ്മാണം


                                               


ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ജുലൈ 4 (ബുധൻ) ന് പ്രവൃത്തി പരിചയ ക്ലബ്ബന്റെ നേതൃത്വത്തിൽ സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് കുട നിർമ്മാണവർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. ജാസ്‌മിൻ. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.


ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.


എം. യൂസുഫ്, ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. നൂറിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുക എന്നതാണ് ഈ കുട നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം.


ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.



                                                                                        2017 - 18  


വർക്ക്ഷോപ്പ് - ചോക്ക്, ഫയൽ, പാംലീവ് ഉല്പന്ന നിർമ്മാണം


                                                             


ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 3 ശനിയാഴ്ച്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചോക്ക്, പാംലീവ് ഉല്പന്നങ്ങളുടെ നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.


ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.


പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി. നൂറിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്നതാണ് ഈ ചോക്ക് നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.





വാട്ടർ കളർ പഠന ക്ലാസ്സ്


                                                         


അപ്പർ പ്രൈമറി വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 3 ശനിയാഴ്ച്ച സെമിനാർഹാളിൽ വച്ച് ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വാട്ടർ കളറിൽ പഠന ക്ലാസ്സ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് പഠന ക്ലാസ്സ് ഉൽഘാടനം ചെയ്തു. സ്കൂളിലെ ഡ്രോയിംങ്ങ് അദ്ധ്യാപകൻ യൂസുഫ്. എം പഠന ക്ലാസ്സിന് നേതൃത്വം നൽകി. അൻപതിൽ അധികം കുട്ടികൾ പഠന ക്ലാസ്സിൽ പങ്കെടുത്തു.





വർക്ക്ഷോപ്പ് - ചോക്ക് നിർമ്മാണം


                                     


ഹൈസ്കൂൾ, അപ്പർ പ്രൈമറി വിദ്ധ്യാർത്ഥികൾക്കായി ആഗസ്റ്റ് 16 ബുധനാഴ്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ വച്ച് ചോക്ക് നിർമ്മാണത്തിൽ വർക്ക്ഷോപ്പ് നടത്തി. പ്രധാനാദ്ധ്യാപകൻ എം. എ. നജീബ് വർക്ക്ഷോപ്പ് ഉൽഘാടനം ചെയ്തു. പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ യൂസുഫ്. എം ചടങ്ങിന് അധ്യക്ഷത വഹിച്ചു.


ഹയർ സെക്കണ്ടറി പ്രിൻസിപ്പാൾ കെ. ഹാഷിം, ഡപ്യൂട്ടി എച്ച്. എം, വി. സി. മുഹമ്മദ് അഷ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. മുനീർ എന്നിവർ ആശംസകൾ അർപ്പിച്ചു.


പ്രവൃത്തി പരിചയ ക്ലബ്ബ് കൺവീനർ എം. യൂസുഫ്, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം. എന്നിവർ ആയിരുന്നു വർക്ക്ഷോപ്പിന് നേതൃത്വം നൽകിയത്. അൻപതിൽ അധികം കുട്ടികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു. പഠനത്തേടൊപ്പം കുട്ടികൾക്ക് ഭാവിയിൽ തൊഴിലായി സ്വീകരിക്കാനുതകുന്ന വിധത്തിൽ ഒരു കൈതൊഴിൽ പഠിക്കുന്നതിനോടൊപ്പം സ്കൂളിന് ആവശ്യമായ ചോക്ക് സ്കൂളിൽ തന്നെ നിർമ്മിക്കുക എന്നതാണ് ഈ ചോക്ക് നിർമ്മാണ വർക്ക്ഷോപ്പിന്റെ പ്രധാന ലക്ഷ്യം. ഇതിന് ആവശ്യമായ ഫണ്ട് ഫാറൂഖ് എഡ്യൂകെയറാണ് നൽകുന്നത്.



                                                                                        2016 - 17  


                                                                               


                                              


ഗാന്ധിജി വിഭാവനം ചെയ്ത തൊഴിലധിഷ്ഠിതവിദ്യാഭ്യാസം സാധ്യമാക്കുന്ന തരത്തിൽ വിവിധ മേഖലകളിൽ തൊഴിൽ പരിശീലനം ജനുവരി 27 ന് പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. 90 ഓളം വിദ്യാർത്ഥികൾ താഴെപറയുന്ന ഇനങ്ങളിലായി ഈ നിർമ്മാണ പരിശിലനത്തിൽ പങ്കെടുത്തു. 1. പേപ്പർ ബാഗ് 2. പൗച്ച് 3. കുട 4. തൊപ്പി 5. ഗ്രോ ബാഗ് വിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്കൂളിൽ നടന്ന പരിപാടിയിൽ കുട്ടികൾ നിർമ്മിച്ച ഈ ഉൽപ്പന്നങ്ങളുടെ പ്രദർശനവും നില്പനയും നടത്തുകയും ചെയ്തു. ഗ്രോ ബാഗിൽ പരിസ്ഥിതി ക്ലബ്ബ് ജൈവ പച്ചക്കറി കൃഷി ആരംഭിച്ചു കഴിഞ്ഞു. യു. പി. ഹൈസ്ക്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി 250 കുടകൾ കുട്ടികൾ നിർമ്മിച്ചു. അധ്വാനത്തോട് ആഭിമുഖ്യം വളർത്താനും അതിലുപരി നിർധനവിദ്യാർത്ഥികൾക്ക് ജീവിതമാർഗ്ഗവുമാകാൻ വഴിയൊരുക്കുക എന്നതാനണ് ഈ പ്രവർത്തനത്തിന്റെ ലക്ഷ്യം.


ക്ലബ് കൺവീനർ യൂസുഫ്. എം, ജോയിൻറ് കൺവീനർ ജാസ്‌മിൻ. എം, സ്റ്റുഡൻറ് കൺവീനർ: സുഹാന സഫൽ. ടി -10 എച്ച് , സ്റ്റുഡൻറ് ജോയിൻറ് കൺവീനർ: ഹ‍ുദ ഫാത്തിമ -7 ഡി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


ബേപ്പൂർ മണ്ഡലത്തിലെ മികച്ച തനതു പ്രവർത്തനങ്ങളിൽ ഒന്നായി ഇതിനെ തെര‍ഞ്ഞെടുത്തു.