ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
2022-23 വരെ | 2023-24 | 2024-25 |
ജൂൺ-5 ലോക പരിസ്ഥിതിദിനം
പരിസ്ഥിതിപ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തിയെടുക്കാനായി എല്ലാവർഷത്തെയുംപോലെ ഈ വർഷവും ഞങ്ങളുടെ വിദ്യാലയത്തിലും ജൂൺ-5 പരിസ്ഥിതിദിനം ആചരിക്കുകയുണ്ടായി. സ്കൂൾതലത്തിൽ പരിസ്ഥിതിദിന ഉത്ഘാടനം പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ നിർവ്വഹിച്ചു.അതിന്റെ പ്രാധാന്യത്തെ കുറിച്ചും വ്യക്തമാക്കി കൊടുത്തു. അതിനുശേഷം പ്രധാനാധ്യാപികയുടെയും പി.ടി.എയുടെയും നേതൃത്വത്തിൽ കുട്ടികൾ സ്കുൾ അങ്കണത്തിൽ വൃക്ഷതൈകൾ വച്ചുപിടിപ്പു, ആവശ്യത്തിന് വെള്ളവും വളവും നൽകേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കികൊടുക്കുകയും ചെയ്തു. പരിസ്ഥിതിയുമായി കുട്ടികൾക്ക് ഇണങ്ങിചേരാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്.
ജൂൺ-19 വായന ദിനം
ജൂൺ-19 വായന ദിനമായി അഘോഷിച്ചു. പ്രധാനാധ്യാപിക സിസ്റ്റർ മരിയദീപ സ്കൂൾതല ഔപചാരിക ഉത്ഘാടനം ചെയ്തു. സ്കൂളിലെ ലൈബ്രറി ചാർജ്കുള്ള സജന ടീച്ചർ സ്കൂളിലെ ഒന്നു മുതൽ പത്തുവരെയുള്ള എല്ലാ കുട്ടികൾക്കും വായിക്കാൻ പുസ്തകം നൽകുകയും വായനയുടെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞുകൊടുക്കുകയും ചെയ്തു. വായന ദിനത്തോടനുബന്ധിച്ച് സ്കൂളിൽ അന്നേദിവസം വായനമത്സരവും ചിത്രരചനാമത്സരവും നടത്തി വിജയിതൾക്ക് പ്രത്യേക സമ്മാനങ്ങളും പങ്കെടുത്ത എല്ലാർക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
ജൂലൈ-5 ബഷീർ അനുസ്മരണ ദിനം
ബഷീർ അനുസ്മരണ ദിനമായ ജൂലൈ-5 ബഷീറിന്റെ കുറച്ചു പുസ്തകങ്ങളും കുട്ടികൾക്ക് പരിചയപ്പെടുത്തിക്കൊ- ടുത്തു. അസംബിളിക്ക് 10-ാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ബിയാങ്ക ബഷീറിന്റെ ജീവചരിത്രം അവതരിപ്പിക്കുകയു- ണ്ടായി .ഒരു ഷോർട്ട് വീഡിയോയും കാണിച്ചുകൊടുത്തു.
സ്വാതന്ത്ര്യദിനാഘോഷം
എല്ലാ വർഷവും ആഗസ്റ്റ് 15 ന് വളരെ മനോഹരമായി സ്വാതന്ത്ര്യദിനം ആഘോഷിച്ചുവരുന്നു. കുട്ടികൾ തന്നെ ഭാരതാംബയായി വേഷമണിഞ്ഞ് ആഘോഷത്തിന് മാറ്റുകൂട്ടുക പതിവാണ്. സ്കൂൾ മാനേജർ പതാക ഉയർത്തുകയും കുട്ടികൾക്ക് മധുരം നൽകുകയും ചെയ്തുവരുന്നു.
ഓണാഘോഷം
ഈ വർഷത്തെ ഓണാഘോഷപരിപാടികൾ വളരെ മനോഹരമായി നടത്തുകയുണ്ടായി. കുട്ടികൾ തന്നെ മഹാബലിയും വാമനനുമായൊക്കെ മാറുകയുണ്ടായി.ഓണക്കളികളും ഓണമത്സരങ്ങളുമൊക്കെ ഉണ്ടായിരുന്നു. വിജയികൾക്ക് സ്കൂൾ മാനേജർ സ്മ്മാനദാനം നിർവഹിച്ചു . ശേഷം കുട്ടികൾക്ക് പായസം നൽകി. തുടർന്ന് അധ്യാപകർക്കായുള്ള മത്സരവും ഓണസദ്യയും ഉണ്ടായിരുന്നു.