2022-23 വരെ2023-242024-25


ലോക പരിസ്ഥിതി ദിനം

2023 24 അധ്യയന വർഷത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റിന് കീഴിലുള്ള ആദ്യത്തെ പരിപാടിയായി ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിച്ചു ഇതിന്റെ ഭാഗമായി സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ഓരോ കുട്ടിയും ഒരു വൃക്ഷത്തൈ സ്കൂൾ അങ്കണത്തിൽ നട്ടുപിടിപ്പിച്ചു .കൂടാതെ ഒരു പരിസ്ഥിതി സംരക്ഷണ റാലിയും സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ സംഘടിപ്പിച്ചു ഇതിന് സ്കൗട്ട് മാസ്റ്റർ പ്രിൻസ് സർ, ഗൈഡ് ക്യാപ്റ്റൻമാരായ ഷംലിയ ടീച്ചർ ,ഷംന ടീച്ചർ എന്നിവർ നേതൃത്വം നൽകി

സ്കാർഫ് ദിനം

ഈ അധ്യയന വർഷത്തിൽ സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിലേക്ക് അംഗത്വം എടുത്ത പുതിയ കുട്ടികൾക്കുള്ള സ്കാർഫ് അണിയിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. മുഴുവൻ കുട്ടികൾക്കുമുള്ള സ്കാർഫ് സ്കൂൾ ഗ്രൗണ്ടിൽ വെച്ച് കുട്ടികൾക്ക് അണിയിച്ചു കൊടുത്തു. ഇതിന്റെ ഉദ്ഘാടന കർമ്മം ഹെഡ്മാസ്റ്റർ ബഷീർ സർ നിർവഹിച്ചു കൂടാതെ സീനിയർ അസിസ്റ്റൻറ് ബീന ടീച്ചർ, സ്കൗട്ട് മാസ്റ്റർ പ്രിൻസ് സർ, ഗൈഡ് ക്യാപ്റ്റൻമാരായ ഷംലയ ടീച്ചർ, ഷംന ടീച്ചർ എന്നിവർ കുട്ടികൾക്ക് സ്കാർഫ് അണിയിച്ചു  കൊടുത്തു

ലോകപരിചിന്തന ദിനം

സ്കൗട്ട് പ്രസ്ഥാനത്തിൻറെ സ്ഥാപകനായ പവലിൻറെ ജന്മദിനം ആയ ഫെബ്രുവരി 22ന് ലോക പരിചിന്തന ദിനമായി ആചരിക്കുന്നു സ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ ഫെബ്രുവരി 22ന് ലോകപരിചിന്തനം ആചരിച്ചു ഇതിന്റെ ഭാഗമായി യൂണിറ്റിന്റെ കീഴിൽ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ നടത്തി.

ഇതിൻറെ ഭാഗമായി മുഴുവൻ അധ്യാപകർക്കും കുട്ടികൾ സ്വയം ഗ്രീറ്റിംഗ് കാർഡുകൾ തയ്യാറാക്കി അധ്യാപകരെ ആദരിച്ചു

പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ്

സ്കൂളും  പരിസരവും പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾ നേതൃത്വം നൽകിക്കൊണ്ട് ഡ്രൈ ഡേ ആചരിച്ചു .മുഴുവൻ കുട്ടികളും ഇതിൽ പങ്കാളികളാവുകയും സ്കൂളിലെയും സ്കൂളിന്റെ പരിസരഭാഗങ്ങളിലെയും പ്ലാസ്റ്റിക്കുകൾ മുഴുവനും പെറുക്കി പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് എന്ന ലക്ഷ്യം പൂർത്തീകരിച്ചു