പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം



തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസജില്ലയിലെ പാലോട് ഉപജില്ലയിൽ പ്രവ‍ർത്തിക്കുന്ന ഒരു വിദ്യാലയമാണ്.

പ‍ഞ്ചായത്ത് എൽ പി എസ് ചെല്ലഞ്ചി
വിലാസം
ചെല്ലഞ്ചി

പേരയം പി.ഒ.
,
695562
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം31 - 05 - 1957
വിവരങ്ങൾ
ഫോൺ0472 2841060
ഇമെയിൽplpschellanchy1957@gmail.com
കോഡുകൾ
സ്കൂൾ കോഡ്42628 (സമേതം)
യുഡൈസ് കോഡ്32140800501
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല പാലോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനന്ദിയോട് പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ17
പെൺകുട്ടികൾ10
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരിത. എസ് (HM ഇൻ ചാർജ്)
പി.ടി.എ. പ്രസിഡണ്ട്അനൂപ്
എം.പി.ടി.എ. പ്രസിഡണ്ട്രമ്യ
അവസാനം തിരുത്തിയത്
16-06-202642628


പ്രോജക്ടുകൾ


ചരിത്രം

പാലോട് ഉപ വിദ്യാഭാസ ജില്ലയിൽ നന്ദിയോടു ഗ്രാമപഞ്ചായത്തിലെ മലയോര ഗ്രാമമായ ചെല്ലഞ്ചിയിലാണ് ഗവൺമെൻറ് എൽ പി എസ് ചെല്ലഞ്ചി സ്ഥിതി ചെയ്യുന്നത്. കൂടുതൽ അറിയാൻ;

ഭൗതികസൗകര്യങ്ങൾ

ഒരു കോൺക്രീറ്റ് കെട്ടിടവും ഒരു ഓടിട്ട കെട്ടിടടവും പാചകപ്പുരയും ഉണ്ട്. എല്ലാ ക്ലാസ് മുറികളും പാചകപ്പുരയും ടൈൽസ് പാകിയതാണ്. ഓടിട്ട പ്രധാന കെട്ടിടത്തിൽ മേൽക്കൂര സീലിംഗ് ചെയ്തു മനോഹരമാക്കിയിട്ടുണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അധ്യാപകർക്കും പ്രത്യേകം ശുചിത്വ മുറികൾ ഉണ്ട്. ശുദ്ധജല സംഭരണി (കിണർ) ഉണ്ട്.കമ്പ്യൂട്ടർ പഠനത്തിന് 2 ലാപ്‌ടോപ്പുകൾ ഉണ്ട് .എം എൽ എ ഫണ്ടിൽ നിന്ന് 2018 ൽ സ്‌കൂൾ വാഹനം ലഭിച്ചു.

പാഠ്യേതര പ്രവർത്തനങ്ങൾ

പഠ്യേതര പ്രവർത്തങ്ങളായി  തിങ്കൾ ,വ്യാഴം ദിവസങ്ങളിൽ എല്ലാ കുട്ടികൾക്കും കരാട്ടെ പരിശീലനം നടത്തി വരുന്നു ചൊവ്വ ബുധൻ ദിവസങ്ങളിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ്സുകളും നടക്കുന്നു.കൂടുതൽ വായിക്കാം...

മാനേജ്‌മന്റ്

ഗവണ്മെന്റ് സ്‌കൂൾ ആണ്.ഇത് നന്ദിയോട് ഗ്രാമപഞ്ചായത്തിന്റെ കീഴിൽ വരുന്നു .SMC  സ്‌കൂളിൽ അതാത് വര്ഷം രൂപീകരിക്കാറുണ്ട്. പൊതുവായ കാര്യങ്ങളിൽ  SMC  യുടെ സഹകരണം ലഭിച്ചു വരുന്നു.

മുൻ സാരഥികൾ

ക്രമ

നമ്പർ

പേര് കാലഘട്ടം
1 വേലായുധൻ നായർ  മെയ് 1957 -
2 ശങ്കരപ്പിള്ള -
3 കമലാക്ഷി  അമ്മ -
4 ലളിതമ്മ L -1993  വരെ
5 രാഘവൻ  ആശാരി മെയ് 1993 -മാർച്ച് 1994
6 ഭഗവത് നായർ ഏപ്രിൽ 1994 -മാർച്ച് 1995
7 അപ്പുക്കുട്ടൻ നായർ ഏപ്രിൽ 1995 -മാർച്ച് 1999

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ

നമ്പർ

പേര് പ്രവർത്തന  മേഖല
1 P  മോഹൻ കുമാർ റിട്ട : അധ്യാപകൻ

വിദ്യാഭ്യാസം

2 സപ്തപുരം അപ്പുക്കുട്ടൻ നായർ അദ്ധ്യാപകൻ

സാഹിത്യം

3 Dr .പ്രീത ആയുർവേദം

ആരോഗ്യമേഖല

4 Dr  ദർശന ആയുർവേദം

ആരോഗ്യമേഖല

മികവുകൾ

2015-16, 2017 -2018 , 2018 -2019 , 2021-2022, 2022 -2023 വർഷങ്ങളിൽ ഓരോ കുട്ടിക്ക് വീതം എൽ എസ് എസ് സ്കോളർഷിപ് കിട്ടി.

100 ശതമാനം കുട്ടികളും എഴുത്തും വായനയും ചതുഷ്‌ക്രിയകളും മനസിലാക്കിത്തന്നെ ഉപരിപഠനത്തിന് അർഹരാകുന്നു.

കലാ, കായിക, പ്രവൃത്തിപരിചയ, ശാസ്ത്ര മേളകളിൽ പങ്കെടുത്തു മികവ് പുലർത്തുന്നു.

2024-25 അധ്യയന വർഷത്തിൽ LSS പരീക്ഷയിൽ 75% വിജയം .പാലോട് സബ്ജില്ലയിൽ ഏറ്റവും കൂടിയ വിജയ ശതമാനം എന്ന നേട്ടം ഉണ്ടായി .

2025-26 അധ്യയന വർഷത്തിൽ LSS പരീക്ഷയിൽ പങ്കെടുത്ത എല്ലാവരും ജയിക്കുകയും സ്കൂളിന് 100% വിജയം നേടിയെടുക്കാൻ സാധിക്കുകയും ചെയ്തു.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കല്ലറ -മുതുവിള -പരപ്പിൽ വഴി ചെല്ലഞ്ചി
  • 'നെടുമങ്ങാട്- പാലോട് റോഡിൽ വലിയ താന്നിമൂട് പേരയം വഴി ചെല്ലഞ്ചി.
  • നെടുമങ്ങാട്, പനവൂർ പാണയം വഴി ചെല്ലഞ്ചി.
  • പാലോട് - നെടുമങ്ങാട് റോഡിൽ നന്ദിയോട്, പാലുവള്ളി, ആനകുളം വഴി ചെല്ലഞ്ചി.