പ്രേംനസീർ മെമ്മോറിയൽ എച്ച്.എസ്.എസ്. കൂന്തള്ളൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| 42015-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 42015 |
| യൂണിറ്റ് നമ്പർ | 42015/LK/2018 |
| ബാച്ച് | 2025-28 |
| അംഗങ്ങളുടെ എണ്ണം | 31 |
| റവന്യൂ ജില്ല | ആറ്റിങ്ങൽ |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | ആറ്റിങ്ങൽ |
| ലീഡർ | അശ്വിൻ എം എസ് |
| ഡെപ്യൂട്ടി ലീഡർ | അനന്യ ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ബിന്ദു വി ആർ |
| കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രമ്യ ബി |
| അവസാനം തിരുത്തിയത് | |
| 28-09-2025 | Sitcpnmghss |
പ്രവർത്തനങ്ങൾ
പ്രവേശന പരീക്ഷ

ജൂൺ 25 ന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ശിവസൂര്യ,മിഥുൻ,അക്ഷയ വരുൺ,കാളിദാസ്,അനന്യ ,ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ്മാരായ ബിന്ദു വി ആർ,രമ്യ ബി എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 11 സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.
പ്രിലിമിനറി ക്യാമ്പ് 2025-2028

2025-2028 ബാച്ചിലെ വിദ്യാർത്ഥികളുടെ പ്രിലിമിനറി ക്യാമ്പ് 2025 സെപ്റ്റംബർ 17ന് രാവിലെ 9.30 മുതൽ 3 മണി വരെ നടത്തി. 30 വിദ്യാർഥികൾ ക്യാമ്പിൽ പങ്കെടുത്തു. മാസ്റ്റർ ട്രെയിനർ രചന ടീച്ചർ ക്യാമ്പിനു നേതൃത്വം നൽകി. അനിമേഷൻ, പ്രോഗ്രാമിംഗ്, റോബോട്ടിക്‌സ് തുടങ്ങിയ മേഖലകൾ ഉൾപ്പെട്ട പരിശീലന പരിപാടി കുട്ടികൾക്ക് വളരെ രസകരമായിരുന്നു.
വൈകുന്നേരം മൂന്ന് മണിക്ക് ശേഷം രക്ഷിതാക്കളുടെ ബോധവൽക്കരണ ക്ലാസ് നടന്നു. ഇരുപത്തഞ്ച് രക്ഷാകർത്താക്കൾ പങ്കെടുത്തു. രക്ഷാകർത്താക്കൾക്ക് ലിറ്റിൽ കൈറ്റ്സിനെപ്പറ്റി വ്യക്തമായ അവബോധം രചന ടീച്ചർ നൽകുകയുണ്ടായി. രക്ഷാകർത്താക്കളുടെ ഭാഗത്തു നിന്നുള്ള ഫീഡ്ബാക്കും വളരെ നല്ലതായിരുന്നു.